Global block

bissplus@gmail.com

Global Menu

ബേബി സ്‌കൂബീ' ബ്രാൻഡുമായി അന്ന കിറ്റെക്‌സ്

ഗുണമേന്മയുടെ അഞ്ചുദശകങ്ങൾ പിന്നിട്ടുകൊണ്ട് കേരളവ്യാവസായ രംഗത്തിന് മുതൽക്കൂട്ടായി നിലനിൽക്കുന്ന വ്യവസായ ശൃംഖലയാണ് അന്ന-കിറ്റെക്‌സ് ഗ്രൂപ്പ്. 1968-ൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത്  ശ്രീ എം.സി. ജേക്കബ് സ്ഥാപിച്ച അന്ന- അലുമിനിയം കമ്പനിയിലൂടെയാണ് അന്ന- കിറ്റെക്‌സ് ഗ്രൂപ്പിന്റെ തുടക്കം. തുടർന്ന് വിവിധതരം വ്യവസായ  മേഖലകളിലേക്ക് കമ്പനി വ്യാപിച്ചു. അന്ന-അലൂമിനിയം പാത്രങ്ങൾ, അന്നാലിയം  റൂഫിങ് ഷീറ്റ്‌സ്, ചാക്‌സൺ കുക്ക് വെയേഴ്‌സ് , സാറാസ് സ്പൈസസ്, സ്‌കൂബീഡേ, ട്രാവെൽഡേ, ഡിസയർ ബാഗുകൾ എന്നീ ബ്രാൻഡുകൾ അന്ന-കിറ്റെക്‌സിന്റെ ഭാഗമാണ്.
1975-ൽ കിഴക്കമ്പലം ടെക്സ്റ്റൈൽസ്  എന്ന കിറ്റെക്‌സ്  സ്ഥാപിതമായതോടെ കേരളത്തിന്റെ വസ്ത്രവ്യാപാര രംഗത്ത്  വേറിട്ടൊരു സാന്നിധ്യമായി  കിറ്റെക്‌സ് മാറി. ഇന്ന് അമേരിക്കയിലേക്ക്  ഏറ്റവും കൂടുതൽ കുട്ടിയുടുപ്പുകൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് കിറ്റെക്‌സ്. കിറ്റെക്‌സിന്റെ  ഏറ്റവും പുതിയ സംരംഭമാണ് ബേബി വെയർ ബ്രാൻഡായ  'ബേബി  സ്‌കൂബീ'.
രണ്ട് വയസുവരെ പ്രായമുള്ള കുട്ടികൾക്ക് ഉപയോഗിക്കുവാനായി  ഉടുപ്പുകൾ, ടൗവൽസ്, റോമ്പേഴ്‌സ് തുടങ്ങിയ ഉത്പന്നങ്ങളാണ് 'ബേബി സ്‌കൂബീ'യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ മൃദുലമായ ചർമ്മത്തിന് അനുയോജ്യമായ ഓർഗാനിക് കോട്ടൺ ഇന്റർ ലോക്ക് ഫാബ്രിക്കിലാണ് ഉത്പന്നങ്ങളുടെ  നിർമാണം. 100% കോംബ്ഡ് കോട്ടണിൽ തീർത്ത, എക്‌സ്‌പോർട്ട് ക്വാളിറ്റി ഉറപ്പാക്കുന്ന വസ്ത്രങ്ങളാണ് ' ബേബി സ്‌കൂബീ'യുടെ പ്രത്യേകത. ഇന്റർനാഷണൽ ടെസ്റ്റിംഗ് പാരാമീറ്റേഴ്‌സ്  ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത ഫാബ്രിക്കുകൾ  മാത്രമാണ്  ഉത്പന്നങ്ങളുടെ നിർമാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആധുനിക രീതിയിലുള്ള, യൂറോപ്യൻ ടെക്‌നോളജിയുടെ  ഭാഗമായ COLD PAD BATCH  ഡൈയിംഗ് പ്രോസസ്സിലൂടെ ഫാബ്രിക്കിനെ മൃദുവാക്കി  മാറ്റുന്നു. ഇതിനായി OEKO - TEX  അംഗീകാരമുള്ള ഓർഗാനിക് ഡൈകളാണ്  ഉപയോഗിക്കുന്നത്. 6 പൗണ്ട് വരെ പ്രഷർ ടെസ്റ്റ് ചെയ്ത സ്‌നാപ്പ് ബട്ടണുകളാണ് 'ബേബി സ്‌കൂബീ'യുടെ കുട്ടിയുടുപ്പുകളിൽ ഉപയോഗിച്ചിരിക്കുന്നത്. കുട്ടികൾ  കടിക്കുമ്പോൾ പറിഞ്ഞുപോരുന്നവയല്ല ഈ ബട്ടണുകൾ.  അതുപോലെ ഓരോ ഉത്പന്നങ്ങളും മെറ്റൽ ഡിറ്റക്ടറിലൂടെ കടത്തിവിട്ട് മെറ്റലിന്റെ അംശങ്ങൾ ഒന്നുംതന്നെയില്ല എന്ന് ഉറപ്പുവരുത്തുന്നു. കളർ ഫാസ്റ്റ്‌നസ് ഉറപ്പാക്കാൻ റബ്ബിങ് ടെസ്റ്റും വാം ലൂക് വാഷിങ് ടെസ്റ്റും നടത്തുന്നു. ഫാബ്രിക് ഷ്‌റിങ്‌ഗേജ് ടെസ്റ്റ്  ചെയ്യുന്നതിലൂടെ  ജി.എസ്.എം നിലനിർത്തി  ഡയമെൻഷൻ  സ്റ്റെബിലിറ്റി ഉറപ്പുവരുത്തുന്നു.
നവംബർ 27 , ഞായറാഴ്ച രാവിലെ 11.00 -ന് കളമശേരിയിലെ ചാക്കോളാസ് പവിലിയൻ സെന്ററിലെ  ഇലേറിയ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത ടി.വി. അവതാരകയും നടിയുമായ   അശ്വതി ശ്രീകാന്ത്  'ബേബി സ്‌കൂബീ' ഉത്പന്നങ്ങൾ വിപണിയ്ക്ക് പരിചയപ്പെടുത്തി.  അന്ന- കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ  ബോബി എം. ജേക്കബ് , ഡയറക്ടർമാരായ  ജെഫ് ജേക്കബ്, മിഥുന മരിയ ജേക്കബ്, സി.എഫ്.ഒ ഡോണി ഡൊമിനിക്, ജനറൽ മാനേജർ (ഓപ്പറേഷൻസ്) മുരളി കൃഷ്ണൻ, മാർക്കറ്റിംഗ് മാനേജർ പ്രിൻസ് മാത്യു ,അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ചിന്ദുരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  തുടർന്ന് കുട്ടികളുടെ ഫാഷൻ ഷോയും സമ്മാന വിതരണവും നടത്തുകയുണ്ടായി.  തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്  'ബേബി സ്‌കൂബീ'യുടെ പരസ്യങ്ങളിൽ  മോഡലാകാൻ അവസരവും ലഭിച്ചു.
'ബേബി സ്‌കൂബീ'യുടെ സീസൺ ഒന്നിൽ ന്യൂബോൺ ക്യാറ്റഗറിയിലായി (0 -3 months ) , (3 - 6  months) എന്നീ പ്രായപരിധിയിലുള്ള ഉടുപ്പുകൾ വിപണിയിൽ ലഭ്യമാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി (6 -9  months ), (9 -12  months ), (12 - 18  months ), (18 -24  months ) എന്നീ പ്രായപരിധിയിലുള്ള വസ്ത്രങ്ങളും ലഭ്യമാണ്. ഏകദേശം 299  രൂപ മുതൽ 699  രൂപ വരെയാണ് 'ബേബി സ്‌കൂബീ' ഉത്പന്നങ്ങളുടെ വില.
മാറുന്ന കാലഘട്ടത്തിനനുസൃതമായി വ്യത്യസ്തതകൾ ഉൾകൊള്ളിച്ചുകൊണ്ട് ആകർഷകമായ നിറങ്ങളിലും  ഡിസൈനുകളിലും 'ബേബി സ്‌കൂബീ'യുടെ  സീസൺ 2 ഉത്പന്നങ്ങൾ ഉടൻതന്നെ വിപണിയിൽ ലഭ്യമാകുന്നതാണ്.

 

 

Post your comments