Global block

bissplus@gmail.com

Global Menu

ഹരിത വരുമാന പദ്ധതി

സംസ്ഥാനത്തു   നടപ്പിലാക്കി വരുന്ന  വീടുകളിൽ സബ്‌സിഡിയോട് കൂടി ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കി വരികയാണ്..   ഈ പദ്ധതിയുടെ  ഗുണം താഴെക്കിടയിലുള്ള പാവപെട്ട കുടുംബങ്ങളിൽ  എത്തിക്കുക  എന്ന  ലക്ഷ്യത്തൊടെ അനെർട്ടിന്റെ നേതൃത്ത്വത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഹരിത വരുമാന  പദ്ധതി  ലൈഫ് മിഷൻ പദ്ധതി വഴി നിർമിച്ച വീടുകളിലും  പട്ടിക ജാതി വകുപ്പ് നിർമിച്ചു നൽകിയ  വീടുകളിലും സൗജന്യമായി   സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതു വഴി സൗജന്യ വൈദുതിയും  അധിക വരുമാനവും ലഭ്യമാക്കുന്ന പദ്ധതിയാണിത്.
1) ലൈഫ് മിഷൻ  വീടുകളിൽ                      സൗരോർജ്ജ പ്ലാന്റുകൾ  
ലൈഫ് മിഷൻ നിർമ്മിച്ച് നൽകിയ തെരഞ്ഞെടുക്കപെട്ട 500 കുടുംബങ്ങൾക് സൗജന്യമായി രണ്ട് കിലോവാട്ട്  വീതം ശേഷി ഉള്ള സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചു നൽകുന്ന പദ്ധതി  പുരോഗമിച്ചു വരികയാണ് . ഈ പദ്ധതിക്ക് ലഭ്യമായ സബ്സിഡിക്ക് പുറമെയുള്ള തുക സംസ്ഥാനസർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നാണ് കണ്ടെത്തുന്നത് . കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി  രണ്ടു കിലോവാട്ട് പവർപ്ലാന്റ് സ്ഥാപിക്കുന്നതിനായി 39,275 /- രൂപ യാണ് സബ്സിഡി   ലഭ്യമായിട്ടുള്ളത് . സംസ്ഥാന സർക്കാർ വിഹിതമായി ഒരു വീടിനു  95,725 /- രൂപയും ആണ്  ചെലവഴിക്കുന്നത്. ഒരു വീട്ടിനുള്ള ആകെ  പദ്ധതി ചെലവ് 1,35,000/- രൂപ ആണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നൽകുന്നത് ലൈഫ് മിഷൻ  ആണ്. പൊതു വിഭാഗം, പട്ടിക ജാതി- പട്ടികവർഗ വിഭാഗം, മത്സ്യത്തൊഴിലാളി വിഭാഗം എന്നീ വിഭാഗങ്ങളിലെ വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് നിർമിച്ചു നൽകിയ വീടുകളുടെ ലിസ്റ്റ് ആണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്. ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ 2 കിലോവാട്ട് പ്ലാന്റുകളാണ് നിർമിക്കുന്നത് . പ്രതിദിനം  ഏകദേശം  8  യൂണിറ്റ് വൈദുതി ഉല്പാദിപ്പിക്കപ്പെടും ഉപയോഗം കഴിഞ്ഞുള്ള അധിക വൈദുതി വൈദുത വിതരണ കമ്പനിക്കു നൽകുന്നത്  വഴി ഏകദേശം നാലായിരത്തോളം രൂപ അധിക വരുമാനം കണ്ടെത്താനാകും.
പദ്ധതിയുടെ നിലവിലെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേർക്കുന്നു.
ജില്ല എണ്ണം
തിരുവനന്തപുരം 53
കൊല്ലം 27
പത്തനംതിട്ട 17
ആലപ്പുഴ 18
കോട്ടയം 28
ഇടുക്കി 19
എറണാകുളം 32
തൃശൂർ 15
പാലക്കാട് 31
മലപ്പുറം 23
കോഴിക്കോട് 20
വയനാട് 66
കണ്ണൂർ 29
കാസർഗോഡ് 22
ആകെ 400

2) പട്ടിക ജാതി വകുപ്പ് നിർമിച്ചു നൽകിയ വീടുകളിൽ സൗരോർജ്ജ പ്ലാന്റുകൾ
 പട്ടിക ജാതി വകുപ്പ് നിർമിച്ചു നൽകിയ തെരഞ്ഞെടുക്കപെട്ട 300 കുടുംബങ്ങൾക് സൗജന്യമായി മൂന്നു കിലോവാട്ട്  വീതം ശേഷി ഉള്ള സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചു നൽകുന്ന പദ്ധതി  പുരോഗമിച്ചു വരികയാണ് . ഈ പദ്ധതിക്ക് ലഭ്യമായ സബ്സിഡിക്ക് പുറമെയുള്ള തുക സംസ്ഥാനസർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നാണ് കണ്ടെത്തുന്നത് . കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി  രണ്ടു കിലോവാട്ട് പവർപ്ലാന്റ് സ്ഥാപിക്കുന്നതിനായി 57,382 /- രൂപ യാണ് സബ്സിഡി   ലഭ്യമായിട്ടുള്ളത് . സംസ്ഥാന സർക്കാർ വിഹിതമായി ഒരു വീടിനു  1,33,117 /- രൂപയും ആണ്  ചെലവഴിക്കുന്നത്. ഒരു വീട്ടിനുള്ള ആകെ  പദ്ധതി ചെലവ് 1,90,500/- രൂപ ആണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നൽകുന്നത് പട്ടിക ജാതി വികസന വകുപ്പാണ്. പട്ടിക ജാതി  ഗുണഭോക്താക്കളുടെ വീടുകളിൽ മൂന്നുകിലോവാട്ട് പ്ലാന്റുകളാണ് നിർമിക്കുന്നത് . പ്രതിദിനം  ഏകദേശം  12  യൂണിറ്റ് വൈദുതി ഉല്പാദിപ്പിക്കപ്പെടും ഉപയോഗം കഴിഞ്ഞുള്ള അധിക വൈദുതി വൈദുത വിതരണ കമ്പനിക്കു നൽകുന്നത്  വഴി ഏകദേശം ആറായിരത്തോളം രൂപ അധിക വരുമാനം കണ്ടെത്താനാകും.

പദ്ധതിയുടെ നിലവിലെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേർക്കുന്നു.
ജില്ല എണ്ണം
തിരുവനന്തപുരം 52
ആലപ്പുഴ 30
തൃശൂർ 64
 ആകെ 146

പദ്ധതിയുടെ ഭാഗമായി ഒരു ഇൻഡക്ഷൻ സ്റ്റൗ കൂടി ഗുണഭോക്താവിനു ലഭ്യമാക്കുവാൻ അനെർട്ട് തീരുമാനിച്ചിട്ടുണ്ട്. ഈ ഇൻഡക്ഷൻ സ്റ്റൗ കൂടി ഉപയോഗിക്കുകയാണെങ്കിൽ, എൽപിജിയുടെ ചിലവ് ലാഭിച്ച് ഏകദേശം 10000 രൂപ വർഷത്തിൽ അധിക വരുമാനം ഉണ്ടാക്കുവാൻ ഗുണഭോക്താവിന് സാധിക്കും.
ഈ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഏകദേശം  9 കോടി രൂപ ചെലവാക്കും.

 

Post your comments