Global block

bissplus@gmail.com

Global Menu

ജനശ്രദ്ധയാർജിച്ച് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം

കേരളത്തിൽ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് ചുമതലപ്പെടുത്തപ്പെട്ട സർക്കാർ സംവിധാനമാണ് കേരളാ ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്). വിജ്ഞാനാധിഷ്ഠിത പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിച്ചുവരുന്ന ഇന്നത്തെ സാമൂഹിക മണ്ഡലത്തിൽ, ഇന്നൊവേഷൻ ഒരു സാമൂഹിക ചാലകമായി മാറിയിരിക്കുന്നു. യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) എന്നത് കെ-ഡിസ്‌കിന്റെ മുൻനിര ഇന്നൊവേഷൻ പരിപാടിയാണ്. വിജ്ഞാനപ്രേരിതമായ യഥാർത്ഥ ജീവിത പ്രശ്നപരിഹാരത്തിലൂടെയും കൂട്ടായ പ്രാദേശിക പ്രവർത്തനത്തിലൂടെയും ആഗോള വെല്ലുവിളികളെയും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിലെ രണ്ടാം തലമുറ വികസന പ്രശ്നങ്ങളെ അഭിസംബോധനചെയ്യാൻ ഇതിലൂടെ ശ്രമിക്കുന്നു.
2018 ൽതുടങ്ങിയ യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിന് ഇതിനോടകം നാല ്പതിപ്പുകളുണ്ടായിട്ടുണ്ട്. 13 മുതൽ 37 വയസ്സുവരെയുള്ള സ്‌ക്കൂൾ, കോളേജ്, ഗവേഷണവിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ഈ പരിപാടിയിൽ നാളിതുവരെ 12,000 ടീമുകൾ ഭാഗമായിട്ടുണ്ട്. ഒന്ന് മുതൽ മൂന്നു വർഷംവരെ നീളാവുന്നതാണ് ഒരു യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം. പൂർത്തീകരിച്ച ആദ്യ രണ്ട് യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമുകളിലായി വിജയികളായ മുപ്പതോളം ടീമുകൾ വൈ.ഐ.പി ഹാൾ ഓഫ് ഫെയിമിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു.രജിസ്റ്റർചെയ്ത 7000 വിദ്യാഭ്യാസസ്ഥാപനങ്ങൾ, 50 ഡൊമൈൻ പങ്കാളി സ്ഥാപനങ്ങൾ, 16,000 ഫെസിലിറ്റേറ്റർമാർ, 75 സാങ്കേതികമെന്റർമാർ, 170 ഡൊമൈൻമെന്റർമാർ, 1000 ലേറെ ഇവാല്യൂവേറ്റർമാർ എന്നിവ അടങ്ങുന്ന വിപുലമായ ഒരു ആവാസവ്യവസ്ഥയുള്ള വൈ.ഐ.പി  രാജ്യത്തെങ്ങും സമാനതകളില്ലാത്ത ഇന്നൊവേഷൻ പരിപാടിയാണ്.
വൈഐപി 2022
വൈഐപി 2022 ലക്ഷ്യമിടുന്നത്, നിലവിലുള്ളതിനേക്കാൾ കൂടുതൽ സർക്കാർ സ്ഥാപനങ്ങളുടെയും ഈ സ്ഥാപനങ്ങളിൽ നിന്നുള്ള കൂടുതൽ മെന്റർമാരുടെയും പങ്കാളിത്തമാണ്.  പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, തൊഴിൽ- നൈപുണ്യ വകുപ്പ്, സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയില് നിന്ന് കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിലൂടെ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവരുടെയും പെൺകുട്ടികളുടെയും പരമാവധി പങ്കാളിത്തം ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട്.
സ്‌കീം
സ്‌കീമിന്റെ വിശാലമായ രൂപരേഖ ചുവടെ :
വിഭാഗം 1: സ്ട്രീമിൽ ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഉൾക്കൊള്ളുന്നത്. ഈ സ്ട്രീമിൽ പ്രാദേശിക തലത്തിലുള്ള വോയ്സ് ഓഫ് സ്റ്റേക്ക് ഹോൾഡറിനുശേഷം ബ്ലോക്ക് തലത്തിലുള്ള ഇന്നോഫെസ്റ്റുകൾ സംഘടിപ്പിക്കുന്നു.
വിഭാഗം 2: സ്ട്രീമിൽ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകൾ, ബിസിനസ് സ്‌കൂളുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾ, ഗവേഷണ കേന്ദ്രങ്ങളിലെ യുവ ഗവേഷകർ എന്നിവരെ ഉൾക്കൊള്ളുന്നു. ക്ലസ്റ്റർ തലത്തിൽ ഫാക്കൽറ്റി വർക്ക്‌ഷോപ്പുകളിലൂടെ യഥാർത്ഥ ജീവിത പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും തുടർന്ന്  ജില്ലാ തലത്തിൽ ഇന്നൊവേഷൻ കോൺഗ്രസുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
വിഭാഗം 3 : സ്ട്രീമിൽ മെഡിക്കൽ കോളജുകൾ, ഡെന്റൽ കോളജുകൾ, ഹോമിയോപ്പതി കോളജുകൾ, ആയുർവേദ കോളജുകൾ, ഫാർമസി കോളജുകൾ, നഴ്സിങ് കോളജുകൾ, പാരാമെഡിക്കൽ സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഉൾക്കൊള്ളുന്നു. സോണൽ ഇന്നൊവേഷൻ പ്രീ-ഫൈനൽ സെഷനുകളിലേക്ക് നയിക്കുന്ന ഫാക്കൽറ്റി വർക്ക്‌ഷോപ്പുകൾ ഇതിലാണ് നടക്കുന്നത്.
IIIIവിഭാഗം 4: സ്ട്രീമിൽ വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്നിവ ഉൾപ്പെടുന്നു. അവർക്കായി സോണൽ തലത്തിൽ ഒരു നൈപുണ്യമേള സംഘടിപ്പിക്കുകയും ഈ പരിപാടിയിലെ വിജയികൾ സംസ്ഥാനതല ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.
വൈഐപി 2022ന്റെ അന്തിമമായ തെരെഞ്ഞെടുപ്പ് ഈ നാല് വിഭാഗങ്ങളിലൂടെയുമുള്ള സംസ്ഥാനതല ഇന്നൊവേഷൻ ഫൈനലിൽ ആയിരിക്കും. പ്രോഡക്റ്റ്ഹാക്കത്തോണുകൾ, സോഷ്യൽ ഗുഡ് ചലഞ്ചുകൾ, റിസർച്ച് ഷോകേസുകൾ എന്നിങ്ങനെ മൂന്ന് ഇവന്റുകളായി ഇത് സംഘടിപ്പിക്കും.
സ്റ്റേക്ക്‌ഹോൾഡർ സർവ്വേ
വിദ്യാർത്ഥി കൂട്ടായ്മകൾ വികസിപ്പിച്ചെടുക്കുന്ന ആശയങ്ങൾ പ്രസക്തവും ഉപയോഗപ്രദവുമാണോ എന്ന് മനസിലാക്കാൻ അവർ ഗുണഭോക്താക്കൾ അല്ലെങ്കിൽ സ്റ്റേക്‌ഹോൾഡർമാരുമായി സംസാരിക്കുന്നതുമാണ് ഈ പ്രവർത്തനം. ഈ പ്രവർത്തനത്തിന് മുന്നോടിയായി ഒരു ചെറിയ ഓൺലൈൻ പരിശീലന മൊഡ്യൂൾ ഉണ്ടായിരിക്കും. പശ്ചാത്തലം വിലയിരുത്തൽ അല്ലെങ്കിൽ സ്റ്റേക്ക്‌ഹോൾഡർ സർവ്വേ  കണ്ടെത്തലുകൾ ഡോക്യുമെന്റ് ചെയ്യുകയും സമർപ്പിക്കുകയും വേണം.
ഇന്നൊഫെസ്റ്റ്
വിഭാഗം 1 വിദ്യാർത്ഥികൾക്കായി ബ്ലോക്ക് തലത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന മത്സരമാണ് ഇന്നൊഫെസ്റ്റ്. വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ ലളിതമായി അവതരിപ്പിക്കാനും സ്റ്റേക്ക്‌ഹോൾഡർ സർവ്വേ  നടത്തിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ഇന്നൊഫെസ്റ്റിന്റെ ലക്ഷ്യം.
ഇന്നൊവേഷൻ കോൺഗ്രസ്
ജില്ലാതലത്തിൽ ഓൺലൈനായി നടത്തുന്ന ഇന്നൊവേഷൻ കോൺഗ്രസ് കാറ്റഗറി 1, 2 വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്. ഇന്നോഫെസ്റ്റ് വിജയിച്ച കാറ്റഗറി 1-ൽ നിന്നുള്ള വിദ്യാർത്ഥികളും സ്റ്റേക്ക്‌ഹോൾഡർ സർവ്വേ  പൂർത്തിയാക്കിയ കാറ്റഗറി 2-ൽ നിന്നുള്ള വിദ്യാർത്ഥികളും ഈ പരിപാടിയുടെ ഭാഗമാകും. ഇന്നൊവേഷൻ കോൺഗ്രസിൽ പങ്കെടുക്കുന്ന കാറ്റഗറി 2 വിദ്യാർത്ഥികൾ ഷെല്ഫ്ു ഓഫ് പ്രോബ്ലംസിൽ നിന്ന് ഒരു പ്രശ്‌നം തിരഞ്ഞെടുക്കും.
ഇന്നൊവേഷൻ പ്രീ ഫിനാലെ
കാറ്റഗറി 2-ൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്ത വിദ്യാർത്ഥികൾക്കായും കാറ്റഗറി 3 വിദ്യാർത്ഥികൾക്കുള്ള പ്രാഥമിക റൗണ്ടായും ഇന്നൊവേഷൻ പ്രീ ഫിനാലെ സംഘടിപ്പിക്കുന്നു. കാറ്റഗറി 2 വിദ്യാർത്ഥികൾ മുൻ പരിശീലനങ്ങളിൽ നിന്നുള്ള അവരുടെ പഠനം ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീ ഫിനാലെ സോണൽ്തലത്തിൽ നടത്തുന്ന ഒരു ഓൺലൈൻ ഇവന്റായിരിക്കും. മേഖലകൾ ഇനിപ്പറയുന്നവയാണ്.
തിരുവനന്തപുരം                            
(ജില്ലകൾ: തിരുവനന്തപുരം, കൊല്ലം)
കോട്ടയം
(ജില്ലകൾ: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി)
തൃശൂർ
(ജില്ലകൾ: തൃശൂർ, പാലക്കാട്, എറണാകുളം)
കോഴിക്കോട്
(ജില്ലകൾ: കോഴിക്കോട്, വയനാട്, മലപ്പുറം)
കണ്ണൂർ (ജില്ലകൾ: കണ്ണൂർ, കാസർകോട്)
സ്‌കിൽ ഫെസ്റ്റ്
സ്‌കിൽ ഫെസ്റ്റ് കാറ്റഗറി 4 വിദ്യാർത്ഥികൾക്ക് മാത്രം ബാധകമാണ്. ഈ വിദ്യാർത്ഥികൾക്ക് ഉത്പന്നം അല്ലെങ്കിൽ പ്രക്രിയ അടിസ്ഥാനമാക്കിയുള്ള മെച്ചപ്പെടുത്തലുകൾ വഴി അവരുടെ വൈദഗ്ധ്യത്തിൽ ഇന്നൊവേഷൻ പ്രകടിപ്പിക്കുന്നതിനുള്ള ഒരു പാത ഒരുക്കുക എന്നതാണ് ലക്ഷ്യം. ഇതൊരു സോണൽതല ഓഫ്ലൈൻ ഇവന്റായിരിക്കും.
ഫിനാലെ
വൈഐപി 2022ന്റെ ഫൈനൽ മൂന്ന് ഗ്രൂപ്പുകളായി നടക്കും
-കേരള പ്രോഡക്റ്റ് ഹാക്കത്തോൺ
-കേരള റിസർച്ച് ഷോകേസ്
-കേരള സോഷ്യൽ ഗുഡ് ചലഞ്ച്
കേരള പ്രോഡക്റ്റ്ഹാക്കത്തോൺ
തിരഞ്ഞെടുപ്പിന്റെ അവസാനറൗണ്ടാണ് പ്രോഡക്റ്റ് ഹാക്കത്തോൺ. ഏതെങ്കിലും ഉത്പന്നത്തെ അടിസ്ഥാനമാക്കിയുള്ള ആശയം/പരിഹാരം ഈ ഗ്രൂപ്പിന്റെ ഭാഗമായിരിക്കും. ഈ ഹാക്കത്തോണിന്റെ ഭാഗമായി, ആശയങ്ങൾ വികസിപ്പിക്കാനായി വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഡൊമൈൻ/ സാങ്കേതിക മെൻറ്റർമാരുടെ സഹായം ലഭിക്കും. മൂല്യനിർണ്ണയത്തിനായി ഒരു പാനലിൽ അവതരിപ്പിക്കാൻ കഴിയുന്ന പ്രത്യേകതകളോടുകൂടിയ ചെറിയതും പ്രാപ്യവുമായ ഡിസൈൻ ആയിരിക്കും ഈ ഇവന്റിന്റെ ഫലം. ഇത് മൂന്ന്/അഞ്ച് സ്ഥലങ്ങളിൽ നടക്കുന്ന ഒരു ഓഫ്ലൈൻ ഇവന്റായിരിക്കും.
കേരള റിസർച്ച് ഷോക്കേസ്
വിദ്യാർത്ഥികൾ സമർപ്പിക്കുന്ന ഗവേഷണ നിർദ്ദേശങ്ങൾ വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കുന്നതിനാണ് റിസർച്ച് ഷോക്കേസ്ലക്ഷ്യമിടുന്നത്. ഷോക്കേസിലേക്ക് വരുന്ന വിദ്യാർത്ഥികൾഒരു ഗവേഷണ നിർദ്ദേശം അവതരിപ്പിക്കുന്നു. ഇതിനാവശ്യമായ ഫണ്ട് എത്രയെന്നതും വിശദീകരിക്കേണ്ടതുണ്ട്. ഇത് അഞ്ച് സ്ഥലങ്ങളിൽ നടക്കുന്ന ഒരു ഓഫ്ലൈൻ ഇവന്റായിരിക്കും.
കേരള സോഷ്യൽ ഗുഡ് ചലഞ്ച്
സാമൂഹിക സംരംഭക ആശയങ്ങൾ സമർപ്പിച്ച വിദ്യാർത്ഥികളെ വിലയിരുത്തുകയാണ് സോഷ്യൽ ഗുഡ് ചലഞ്ച് ലക്ഷ്യമിടുന്നത്. ഈ വിഭാഗത്തിലെ ആശയങ്ങൾ ഒരു ഉത്പന്നമോ പരിഹാരമോ ആകാം, എന്നിരുന്നാലും, അത് വിന്യസിക്കാൻ കഴിയുന്ന ലാഭരഹിതമോ സുസ്ഥിരമോ ആയ മാതൃക ആയിരിക്കണം. സോഷ്യൽ ഗുഡ് ചലഞ്ച് അഞ്ച് സ്ഥലങ്ങളിൽ ഓഫ് ലൈനിലായാണ് നടത്തുക.
പരിശീലനം
വൈഐപി പ്രോഗ്രാമിന്റെ അവിഭാജ്യഘടകമാണ് പരിശീലനങ്ങൾ. ഫിനാലെയ്ക്ക് മുമ്പ് വിദ്യാർത്ഥികൾ താഴെപ്പറയുന്ന മൂന്ന് വ്യത്യസ്ത പരിശീലനങ്ങളിലൂടെ കടന്നുപോകുന്നു.
1. സ്റ്റേക്ക്ഹോൾഡർ സർവ്വേ
2. ഫൗണ്ടേഷൻ വർക്ഷോപ്പ്
3. ഇമേർഷൻ വർക്ഷോപ്പ്
സ്റ്റേക്ക്‌ഹോൾഡർ സർവ്വേ
ഗുണഭോക്താക്കളുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ ലക്ഷ്യമിടുന്ന ഒരു ഓൺലൈൻ മൊഡ്യൂളാണിത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗുണഭോക്താക്കളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും നിര്വങചിക്കാനും ഇന്നൊവേറ്റർമാർക്ക് കഴിയണം. ഗവേഷണ പ്രശ്‌നങ്ങൾ പിന്തുടരുന്ന വിദ്യാർത്ഥികൾക്ക്, വ്യക്തമായ ഒരു സിദ്ധാന്തം നിർവചിക്കാൻ ഇത് സഹായിക്കും. 20 മിനിറ്റ് ദൈർഘ്യമുള്ള മൊഡ്യൂൾ യൂസർ രജിസ്‌ട്രേഷനുശേഷം ആപ്പിൽ ലഭ്യമാകും.
ഫൗണ്ടേഷൻ വർക്ഷോപ്പ്
ഫൗണ്ടേഷൻ വർക്ക്‌ഷോപ്പ് വിദ്യാർത്ഥികൾക്ക് ഡിസൈൻ തിങ്കിങ്ങിന്റെ അടിസ്ഥാനങ്ങളിൽപരിശീലനംനൽകും.ഇത്ഒരു പ്രശ്‌നം നിർവചിക്കുന്നതിനും പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനും ആവശ്യമായ കാര്യങ്ങൾമനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കും. ഗവേഷണ പ്രശ്നങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുതകും വിധത്തിലാണ് ഈ കോഴ്സിന്റെ ഘടകങ്ങൾ നിർവചിക്കപ്പെടുക. വിദ്യാർത്ഥികൾക്ക് ഒരു വർക്ക്ബുക്ക് നൽകും, അതിലൂടെ അവർ പഠിച്ച കാര്യങ്ങൾ അവരുടെ ആശയങ്ങളിൽ നടപ്പിലാക്കാൻ കഴിയും.
ഇമെർഷൻ വർക്ഷോപ്പ്
ഇമ്മെർഷൻ വർക്ഷോപ്പിൽ ഇനിപ്പറയുന്നവയിൽ പരിശീലനം ഉണ്ടായിരിക്കും.
പ്രൊഡക്ട് ആൻഡ്് സോഷ്യൽ ഗുഡ് ട്രാക്ക്
1. ഡിസൈൻ തിങ്കിംഗ് ഇമെർഷൻ
2. ബൗദ്ധിക സ്വത്ത് സംരക്ഷണം
3. ബിസിനസ്പ്ലാൻ രൂപീകരണം
4. പ്രോട്ടോടൈപ്പിംഗ് അടിസ്ഥാനതത്വങ്ങൾ
ഗവേഷണ ട്രാക്ക്
1. ഗവേഷണ രീതിയുടെ അടിസ്ഥാനങ്ങൾ
2. ഗവേഷണ നിർദ്ദേശത്തിന്റെ രൂപീകരണം
3. ബൗദ്ധികസ്വത്ത് സംരക്ഷണം
മുകളിലുള്ള ഓരോ മൊഡ്യൂളുകളും ഒരു ക്ലാസ്‌റൂം മോഡിൽ ഓൺലൈനിൽ സൂക്ഷിക്കും. വിദ്യാർത്ഥികൾക്ക് ഒരു സ്ലോട്ട് തെരെഞ്ഞെടുത്തത് പരിശീലനം പൂർത്തിയാക്കാം. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കൂ.
പാർട്ണർ പിന്തുണ
വൈഐപിയിലുടനീളം ഇനിപ്പറയുന്ന പങ്കാളിത്ത സ്ഥാപനങ്ങൾ അടങ്ങുന്ന ആവാസവ്യവസ്ഥയുടെ പിന്തുണയുണ്ടാകും.
കേരളസ്റ്റാർട്ടപ്പ്മിഷൻ (KSUM)
വിജയികളായ ടീമുകൾക്ക് ആസൂത്രണ പിന്തുണ, ആശയവിലയിരുത്തൽ, ബൂട്ട്ക്യാമ്പ് ഇന്റഗ്രേഷൻ, മെന്റർ വിലയിരുത്തൽ, മെന്റർട്രെയിനിംഗ് ഇന്റഗ്രേഷൻ, ദ്രുത ഉൽപ്പന്ന വികസനം, ഇവാലുവേറ്റർ ട്രെയിനിംഗ്, ഇൻഡസ്ട്രികണക്ട് എന്നിവ നൽകുന്നു.
ഐസിടി അക്കാദമി ഓഫ് കേരള (ICTAK)
റോഡ്‌ഷോകൾ നടത്തുന്നതിനും സ്ഥാപന രജിസ്‌ട്രേഷനും ഐഡിയ രജിസ്‌ട്രേഷനും മെന്റർ-മെന്റി കണക്റ്റിനും ഐടിപ്ലാറ്റ്‌ഫോം നൽകുന്നതിനും, വോയ്‌സ് ഓഫ് സ്റ്റേക്ക്‌ഹോൾഡർ മൊഡ്യൂൾ സൃഷ്ടിക്കുന്നതിനും, ഷെൽഫ് ഓഫ് പ്രോജെക്ടസിന്റെ സംയോജനത്തിനും, കോൾ സെന്ററിനും സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്നതിനും പിന്തുണനൽകുന്നു.
ജിടെക് മ്യൂലേൺ(GTech MuLearn)
ആശയ രജിസ്‌ട്രേഷൻ, മെന്റർ-മെന്റി കണക്ഷൻ സുഗമമാക്കൽ, തടസ്സങ്ങൾ നീക്കൽ, ടീം ഇടപഴകൽ, പഠനഗ്രൂപ്പുകളും ചർച്ചാ ഫോറങ്ങളും സജ്ജീകരിക്കൽ, സ്റ്റുഡന്റ്അംബാസഡർമാരെ കണ്ടെത്തൽ, പങ്കെടുക്കുന്നവർക്ക്‌പോയിന്റ്‌സ് സംവിധാനം ഏർപ്പെടുത്തൽ, കമ്മ്യൂണിറ്റി ഓഫ്പ്രാക്ടീസുമായി ഇടപഴകൽ സുഗമമാക്കൽ എന്നിവചെയ്യുന്നു.
സമഗ്രശിക്ഷകേരള (SSK)
സർക്കാർ ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സമഗ്രശിക്ഷാകേരളയുടെ ശാസ്ത്രപഥം പരിപാടിയുമായി സംയോജിപ്പിച്ചാണ് വൈഐപി  നടത്തുന്നത്.
കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ ്‌ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE)
സ്‌കൂളുകളിൽകുട്ടികൾക്ക് വൈഐപി ൽപരിശീലനംനൽകുന്നു.
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്)
വെബ്പേജും ആമസോൺ ക്‌ളൗഡ് സേവനങ്ങളുംകൈകാര്യംചെയ്യുന്നു.
വൈഐപി ക്ലബ്ബുകൾ
കാമ്പസുകളിൽ ഇന്നോവേഷന്റെസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വൈഐപി ക്ലബ്ബുകൾ ആരംഭിക്കും. വിദ്യാർത്ഥികളെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരെയും ഉൾപ്പെടുത്തിയാണ് ക്ലബ്ബുകൾ രൂപീകരിക്കുക. ക്ലബ്ബുകൾ വൈഐപിയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും ഇന്നൊവേഷന് പരിപാടികൾ സംഘടിപ്പിക്കുകയും വൈഐപിയിൽ ആശയങ്ങളുടെ രജിസ്‌ട്രേഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വൈഐപി ക്ലബ്ബുകളുടെ നടത്തിപ്പിനായി എൻഎസ്എസ്, എൻസിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരെ പ്രയോജനപ്പെടുത്തും.
കമ്യൂണിറ്റി ഓഫ് പ്രാക്ടീസ്
ഗവേഷണസ്ഥാപനങ്ങൾ, പ്രാക്ടീഷണർമാർ/വ്യവസായ പ്രൊഫഷണലുകൾ, ഡൊമെയ്ൻ വിദഗ്ധർ എന്നിവർ തമ്മിലുള്ള വിജ്ഞാനവിനിമയത്തിന്റെ സംഗമത്തിലൂടെ മികച്ച ആശയങ്ങളും പുതിയ അറിവുകളും സമ്പ്രദായങ്ങളും സൃഷ്ടിക്കാൻ കമ്മ്യൂണിറ്റി ഓഫ്പ്രാക്ടീസ് (സിഒപി) പ്രാപ്തമാക്കുന്നു. ഉൽപ്പന്നങ്ങൾ/സേവനങ്ങൾ, ഗവേഷണപരിപാടികൾ, സാമൂഹികസംരംഭങ്ങൾ എന്നിവയിലേക്കുള്ള സിഒപി അംഗങ്ങളുടെ ഗവേഷണപ്രശ്‌നങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കെ-ഡിസ്‌കിന് സിഒപിയിലൂടെ സാധിക്കുന്നു. ഓരോ തീമിലും അക്കാദമിഷ്യൻമാർ, ഗവേഷകർ, പ്രാക്ടീഷണർമാർ, വെറ്ററൻസ് എന്നിവരുടെ ഒരു കോർ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. കോളേജുകള്ക്കും സർവ്വകലാശാല വകുപ്പുകൾക്കും ഉപയോഗിക്കുന്നതിന് വൈഐപി യ്ക്കായി ഷെൽഫ്ഓഫ് പ്രോബ്ലംസ് തയ്യാറാക്കാൻ സിഒപിയെ ചുമതലപ്പെടുത്തും.
ഫാക്കല്റ്റിക വർക്ഷോപ്പ്
കോളേജുകളിലെ ഫാക്കൽറ്റി വർക്ക്‌ഷോപ്പുകൾ, ഷെൽഫ് ഓഫ് പ്രോബ്ലെംസ് മനസ്സിലാക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനും അതാത് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ അവയെ എത്തിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇത് ക്ലസ്റ്റർ തിരിച്ച്  കമ്മ്യൂണിറ്റി ഓഫ് പ്രാക്ടീസ് അംഗങ്ങൾ വഴിയാണ് നടപ്പിലാക്കുക. സിഒപി അംഗങ്ങൾ ഷെല്ഫ് ഓഫ് പ്രോബ്ലെംസ് മാതൃകയെക്കുറിച്ച് ടീമുകളെ അറിയിക്കുകയും, അവർ കണ്ടെത്തിയ നിലവിലുള്ള പ്രശ്‌നങ്ങൾ പങ്കിടുകയും ചെയ്യും. ഫാക്കൽറ്റി അംഗങ്ങൾക്ക് നിലവിലുള്ള പ്രശ്‌നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാനും ആശയവത്ക്കരണത്തിൽ വിദ്യാർത്ഥികളുമായി പ്രവർത്തിക്കാനും കഴിയും. ഫാക്കൽറ്റി വർക്ക്‌ഷോപ്പിന്റെ ഭാഗമായി പ്രോബ്ലംസ് ഷെൽഫിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ നിര്‌ദ്ദേശിക്കപ്പെട്ടാൽ അത് എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഒരു കേന്ദ്രീകൃത സംവിധാനത്തിൽ അവലോകനം ചെയ്യുകയും അപ്‌ഡേറ്റ്‌ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ഫാക്കൽറ്റി വർക്ക്‌ഷോപ്പുകളുടെ നടത്തിപ്പിന് കെ-ഡിസ്‌ക്ക് സൗകര്യമൊരുക്കും.
ഡിപ്പാർട്‌മെന്റൽ വർക്ഷോപ്പ്
ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാർ അധ്യക്ഷരും ജില്ലാകളക്ടർമാർ സെക്രട്ടറിമാരുമായുള്ള കെ-ഡിസ്‌ക്കിന്റെ ജില്ലാ ഇന്നൊവേഷൻ കൗൺസിലുകളുടെ നേതൃത്വത്തിലാണ് ഡിപ്പാർട്ട്‌മെന്റ് വർക്ക്‌ഷോപ്പുകൾ നടത്തുന്നത്. ഉത്പ്പാദനം, ക്ഷേമം, സേവനങ്ങൾ/നിയന്ത്രണം എന്നീ വിഭാഗങ്ങളായി തരം തിരിക്കുന്ന സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകൾ സൃഷ്ടിക്കലാണ് വർക്ക് ഷോപ്പുകളുടെ ലക്ഷ്യം. കമ്മ്യൂണിറ്റി ഓഫ് പ്രാക്ടീസ് അംഗങ്ങൾ ഈ സ്റ്റേറ്റ്‌മെന്റുകൾ അവലോകനം ചെയ്യുകയും വൈഐപിയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനും കഴിയുന്ന രീതിയിലുള്ള ഒരു കേന്ദ്രീകൃത സംവിധാനത്തിൽ ഷെൽഫ് ഓഫ് പ്രോബ്ലംസ് അപ്‌ഡേറ്റ് ചെയ്യുന്നു.
കൂടുതൽവിവരങ്ങൾക്ക് https://yip.kerala.gov.in/ സന്ദർശിക്കുക

 

 

 

സവിശേഷതകൾ

പൊതു വിദ്യാഭ്യാസം, കൊളീജിയറ്റ് വിദ്യാഭ്യാസം, തൊഴിലും പരിശീലനവും, സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, ഹോമിയോപ്പതി വിദ്യാഭ്യാസം എന്നിവയുടെ ഡയറക്ടറേറ്റുകൾ ഈ പരിപാടിയിൽ പങ്കാളികളാകും.
സർവ്വകലാശാലകളിലെ ഇന്നൊവേഷൻ കൗൺസിലുകളുടെ പ്രവർത്തനത്തെ സർവ്വകലാശാല വകുപ്പുകളിലെയും കോളേജുകളിലെയും വൈഐപി പരിപാടിയുമായിസംയോജിപ്പിക്കും.
കേരളസ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായ കോളേജുകളിലെ ഇന്നൊവേഷൻ ആൻഡ് ഇന്റർപ്രെനർഷിപ്പ് ഡെവലപ്പ്മെന്റ് സെന്ററുകളെയും (IEDC) റിസെർച്ച് ഇന്നൊവേഷൻ നെറ്റ്വർക്ക്കേരള (RINK) കോളേജുകളിലെ വൈഐപി നടത്തിപ്പിനായി സംയോജിപ്പിക്കും.
കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും IEDCകളെ വൈഐപി  ക്ലബ്ബു്കളുമായിസംയോജിപ്പിക്കും.
കോളേജുകളിൽ വ്യവസായവകുപ്പ് നടത്തുന്ന എന്റർപ്രെനർഷിപ്പ് ഡെവലപ്പ്മെന്റ് സെല്ലുകളെ (ED) വൈഐപി  ക്ലബ്ബുകളുമായി സംയോജിപ്പിക്കും.
സ്‌കൂളുകളിൽ സമഗ്രശിക്ഷാകേരളയുമായി സംയോജിപ്പിച്ച് നടത്തുന്ന വൈഐപി ശാസ്ത്രപഥം പരിപാടിയിലെ ബ്ലോക്ക്, ജില്ലാതലങ്ങളിലെ വർക്ഷോപ്പുകളിൽ അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്ന് ആശയസമർപ്പണം നടത്തുന്ന ടീമുകളുടെ ചെലവ് കെ-ഡിസ്‌ക് വഹിക്കുന്നതാണ്.
ഡിപ്പാർട്ട്മെന്റ് ഓഫ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്ങിനുവേണ്ടിയുള്ള വൈഐപി  പരിപാടി കേരളഅക്കാദമി ഫോർ സ്‌കിൽ സ്ട്രെയിനിംഗിന്റെയും (KASE) ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗിന്റെയും (DET) പിന്തുണയോടെ ദേശീയ, അന്തർദേശീയ സ്‌കിൽ ഫെസ്റ്റിന്റെ മാതൃകയിൽ സംഘടിപ്പിക്കും.
സയൻസ് ക്ലബ്ബുകൾ, ഡിസ്‌കവറിംഗ് യുവർ പൊട്ടെൻഷ്യൽ, യുറീക്ക ലാബ്സ്, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഐഇഡിസി സെല്ലുകൾ എന്നിവ പോലെ വിദ്യാർത്ഥികൾക്കായുള്ള മുൻകാല പ്രോഗ്രാമുകൾ യങ് ഇന്നോവേറ്റർസ് പ്രോഗ്രാമിനായി പങ്കാളി സ്ഥാപനങ്ങളെ സമന്വയിപ്പിക്കും.
എഞ്ചിനീയറിംഗ് കോളേജുകളിലെയും ബിരുദാനന്തര കോളേജുകളിലെയും പ്രൊജക്റ്റ് ആശയങ്ങളെ ഫാക്കൽട്ടി ശില്പശാലകളുമായി ബന്ധിപ്പിക്കും.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ കോഓർഡിനേറ്റഡ് പ്രൊജെക്ടുകൾ, എംജി യൂണിവേഴ്സിറ്റിയുടെ ട്രാൻസ്ലേഷൻ ഗവേഷണ കേന്ദ്രം, വൈഐപിയിൽ ബന്ധിപ്പിച്ച പിഎച്ച്ഡി പ്രോഗ്രാമുകൾ എന്നിവ വൈഐപി വിജയികളുടെ പ്രയാണത്തിൽ മൂല്യം വർദ്ധിപ്പിക്കും.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയന്സസിന്റെ റിസെർച്ച് ഫണ്ടിങ്ങ് പ്രോഗ്രാമും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്ന് മാസത്തെ ജില്ലാ റെസിഡൻസി പ്രോഗ്രാമും ഇന്നൊവേഷൻ പ്രീഫിനാലെക്ക് മുൻപ് ഫാക്കൽറ്റി വർക്ക് ഷോപ്പുകളുമായി ബന്ധിപ്പിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂളുകൾ, ഹയർസെക്കൻഡറി സ്‌കൂളുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ, ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്നിക്കുകൾ, വ്യാവസായിക പരിശീലനസ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയെ ബന്ധിപ്പിച്ച് കെ-ഡിസ്‌ക്ക് ഓരോ ജില്ലയിലും രണ്ടു വീതം ഇന്നൊവേഷൻ ക്ലസ്റ്ററുകൾ രൂപീകരിക്കും. ഓരോ ക്ലസ്റ്ററിലും 30 ഫാക്കൽറ്റി അംഗങ്ങളുണ്ടാകും.
ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽസ്‌കൂൾതലങ്ങളിലെബ്ലോക്ക്, ജില്ലാ, സംസ്ഥാനമത്സരങ്ങൾ സമഗ്രശിക്ഷകേരളയുമായി ചേർന്ന് നടത്തുന്നതാണ്. വിദ്യാർത്ഥികളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന എസ്എസ്‌കെയുടെ ശാസ്ത്രപഥം പരിപാടിയുമായി സമന്വയിപ്പിച്ചാവും ഇത് നടത്തുക.
സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE) തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമൊഡ്യൂളിന്റെ സഹായത്തോടെ  വൈഐപിയി ൽ ബോധവൽക്കരണ പരിശീലനം നൽകും.

 

വിദ്യാർത്ഥികൾക്കുള്ള നേട്ടങ്ങൾ

യംഗ് ഇന്നൊവേറ്റേഴ്സ്‌പ്രോഗ്രാം വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക്, ജീവിതനൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിരവധി അവസരങ്ങൾ തുറക്കുകയും പ്രൊഫഷണൽ വിജയത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യുന്നു.

സംസ്ഥാനത്തിന്റെ യഥാർത്ഥജീവിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പങ്കുവഹിക്കാനുള്ള അവസരം.
ആശയം മുതൽ ഉൽപ്പാദനം വരെ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിൽ മാർഗനിർദേശം നേടുക.
ഉത്പന്ന വികസന ജീവിതചക്രത്തിലെ അനുഭവപരമായ യാത്ര.
ജില്ലാ, സംസ്ഥാനതല വിജയികൾക്ക് ക്യാഷ് പ്രൈസുകൾ.
വിഭാഗം 1, 2, 3 എന്നിവയിൽ ജില്ലാതലത്തിലും വിഭാഗം 4 ൽ മേഖലാതലത്തിലും വിജയിക്കുന്ന ടീമുകൾക്ക് 25,000 രൂപ വീതം ക്യാഷ്‌പ്രൈസ്.
സംസ്ഥാനതലത്തിൽ വിജയിക്കുന്ന എല്ലാടീമുകൾക്കും 50,000 രൂപ വീതം ക്യാഷ്‌പ്രൈസ്.
സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും വ്യവസായങ്ങളുമായി ബന്ധിപ്പിക്കലും.
ബിരുദ, ബിരുദാനന്തര പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പിന്തുണ.
ഗവേഷണ സ്ഥാപനങ്ങളുടെഏകോപിത പദ്ധതികളിൽ പങ്കാളിത്തം.
വൈഐപിയുമായി ബന്ധിപ്പിച്ച് ഗവേഷണ പദ്ധതികൾക്ക് മൂല്യം വർദ്ധിപ്പിക്കുന്നു.
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ആശയങ്ങൾ പേറ്റന്റ് ചെയ്യാനുള്ള പിന്തുണ.

 

Post your comments