Global block

bissplus@gmail.com

Global Menu

സറീനയിൽ ക്രിസ്മസ് ന്യുഇയർ കളക്ഷൻ

തിരുവനന്തപുരത്തെ പ്രമുഖ ഡിസൈനർ ബുട്ടീക്കായ  സറീനയിൽ  ക്രിസ്മസ് ന്യൂഇയർ കളക്ഷൻ ഡിസംബർ ഒന്നിന് ആരംഭിക്കും. ജനുവരി 1  വരെ നീണ്ടു നിൽക്കുന്ന ഈ കളക്ഷന്റെ മുഖ്യ ആകർഷണം വൈവിധ്യമാർന്ന ഡിസൈനർ സാരികളും, സൽവാർ മെറ്റീരിയലുകളുമാണ്.  വ്യത്യസ്ത നിറങ്ങളിലും പുതുപുത്തൻ ഡിസൈനുകളിലും ലഭിക്കുന്ന ഡിസൈനർ സാരികളുടെയും സൽവാറുകളുടെയും കുർത്തികളുടെയും വിസ്മയിപ്പിക്കുന്ന ശേഖരവും ടസ്സർ, ജോർജറ്റ്, ഓർഗൻസ, ബെയ്ലൊ , മഹേശ്വരി, ചന്ദേരി, കോട്ട, സൂപ്പർനെറ്റ്, കോട്ടൺ തുടങ്ങിയ സാരി വിഭാഗങ്ങളിലെ സവിശേഷമായ പുതുമകളും ഈ ഫെസ്റ്റിവൽ കളക്ഷന്റെ പ്രത്യേകതയാണ്.  കാഞ്ചീപുരം, ബനാറസി സിൽക്ക്, ടസ്സർ സാരികളുടെയും ബ്ലോക്ക് പ്രിന്റഡ് കോട്ടൺ പോലുള്ള എത്ത്‌നിക്ക് ഫാബ്രിക്കുകളുടെയും കൂടാതെ ഒട്ടേറെ വൈവിധ്യമാർന്ന ചുരിദാർ മെറ്റീരിയലുകളുടെയും വിവിധ നിറങ്ങളിലുള്ള ദുപ്പട്ട, ലെഗ്ഗിൻസ് , പലാസോ തുടങ്ങിയവയുടെയും  വലിയ ശേഖരം ഈ ഉത്സവ സീസണിന്റെ ഭാഗമായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
1988 ലാണ് ഷീല ജയിംസ് തലസ്ഥാനത്തെ ആദ്യത്തെ ഡിസൈനർ ബുട്ടീക് എന്ന ആശയവുമായി ബോഡീട്യൂൺസിന് തുടക്കമിടുന്നത്. പുതുമയുള്ള ഹാൻഡ് എംബ്രോയിഡറികളിലൂടെ  സ്വന്തമായി ഡിസൈൻ ചെയ്‌തെടുത്ത വസ്ത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ ബോഡീട്യൂൺസിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ബോഡീട്യൂൺസിന്റെ വലിയ വിജയം രണ്ടായിരത്തിൽ സറീന ഡിസൈനർ ബുട്ടീക്കിന്   തുടക്കമിടാൻ ഷീല ജയിംസിനു  പ്രചോദനമായി. ഇന്ന് ദക്ഷിണ കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഫാഷൻ ബ്രാൻഡ് ആണ് സറീന ഡിസൈനർ ബുട്ടീക്ക്.  ലോകമെമ്പാടും സറീനയുടെ ഉപഭോക്താക്കളുണ്ട് . ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെ ഫാഷൻ രംഗത്തെ ഓരോ മാറ്റവും ഉപഭോക്താക്കളെ അറിയിക്കുകയും അവരുടെ പ്രതികരണങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.
സീസണിന് അനുയോജ്യമായ പ്രത്യേക ശേഖരങ്ങളുടെ പ്രദർശനവും വിൽപ്പനയും സറീനയിൽ  സംഘടിപ്പിക്കാറുണ്ട് . ഓരോ വസ്ത്ര ശേഖരത്തിലും ലഭ്യമായ എല്ലാ വൈവിധ്യങ്ങളും കൊണ്ടുവരുന്നത് കൂടുതൽ ഉപഭോക്താക്കളെ സെറീനയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. നവംബറിൽ നടത്തിയ ടസ്സർ  ട്രോവ് എന്ന ടസ്സർ സാരികളുടെ എക്സ്‌ക്ളൂസീവ് കളക്ഷന് മികച്ച വരവേൽപാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്.
തിരുവനന്തപുരം സ്റ്റാച്യു-ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക് സെന്ററിലുള്ള സറീനയിൽ  ജനുവരി 1   വരെ നീണ്ടുനിൽക്കുന്ന ക്രിസ്മസ് ന്യുഇയർ കളക്ഷൻ  പ്രമാണിച്ച് 2022 ഡിസംബർ 4 , 11, 18   ഞായറാഴ്ചകളിലും ജനുവരി 1 ഞാറാഴ്ച്ചയും  തുറന്നുപ്രവർത്തിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സറീനയുടെ ഫേസ്ബുക് പേജായ  https://www.facebook.com/CzarinaDesignerSarees സന്ദർശിക്കുകയോ 9387721322, 9037393929 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

Post your comments