Global block

bissplus@gmail.com

Global Menu

നവകേരളത്തിന് സാങ്കേതികവൈദഗ്ദ്ധ്യമേകി സി-ഡിറ്റ്

വരുമാനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച
പൊതുമേഖലാ സ്ഥാപനം

 

 

ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ ഗവേഷണം നടത്തുക, വികസനോന്മുഖ മാധ്യമ സംവേദന ഉപാധികൾ ആവിഷ്‌ക്കരിച്ച് ജനങ്ങളിലേക്കെത്തിക്കുക എന്നീ മുഖ്യഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി സി-ഡിറ്റ് എന്ന സ്ഥാപനം 1988-ൽ രൂപീകരിക്കുന്നത്. 1990ൽ വീഡിയോ കമ്മ്യൂണിക്കേഷൻ രംഗത്ത് സി-ഡിറ്റ് കടന്നുവന്നത്, കേന്ദ്രസർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി കമ്മ്യൂണിക്കേഷന്റെ ധനസഹായത്തോടെ തിരുവനന്തപുരത്ത് ആധുനിക ബീറ്റാകാം ക്യാമറയുൾപ്പെടെയുള്ള വീഡിയോ സ്റ്റുഡിയോ സ്ഥാപിച്ചുകൊണ്ടായിരുന്നു. അന്നത്തെ ശാസ്ത്ര-സാങ്കേതികമന്ത്രിയായിരുന്ന, പിന്നീട് നമ്മുടെ രാഷ്ട്രപതിയായ കെ.ആർ. നാരായണൻ, തുടർന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രിയായ ഡോ. എം.ജി.കെ. മേനോൻ, കേന്ദ്ര ഇലക്ട്രോണിക്‌സ് സെക്രട്ടറിയായിരുന്ന ശ്രീ. കെ.പി.പി. നമ്പ്യാർ, കേരള മുഖ്യമന്ത്രി ശ്രീ. ഇ.കെ. നയനാർ, സാംസ്‌കാരിക മന്ത്രി ശ്രീ. ടി.കെ.രാമകൃഷ്ണൻ തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശങ്ങളും കെ.എസ്.എഫ്.ഡി.സി. ചെയർമാനും സി-ഡിറ്റിന്റെ പ്രഥമ ഡയറക്ടറുമായ പി. ഗോവിന്ദപ്പിള്ള, പ്രഥമ രജിസ്ട്രാർ ഡോ. പി.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വപരമായ സംഭാവനയും സി-ഡിറ്റിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കുണ്ടായിരുന്ന കാര്യം സ്മരണീയമാണ്.തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സി-ഡിറ്റ് വിവര സാങ്കേതികവിദ്യാമേഖലയിലുള്ള പുതിയ സംരംഭങ്ങളിലേക്ക് മാറി.
മികവുറ്റ വീഡിയോ ചിത്രങ്ങൾ
ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം, പരിസ്ഥിതി, ചരിത്രം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളേയും വിഷയങ്ങളേയും ആസ്പദമാക്കിയുള്ള നൂറുകണക്കിന് വീഡിയോ ചിത്രങ്ങളാണ് സി-ഡിറ്റ് നിർമ്മിച്ചിട്ടുളളത്. പ്രപഞ്ചത്തിന്റെ ഉത്ഭവവും മനുഷ്യവംശത്തിന്റെ പരിണാമപ്രക്രിയയും ഇന്ത്യൻ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവശേഷിപ്പുകളും പരിചയപ്പെടുത്തുന്ന ബൃഹദ്പരമ്പരയായ 'മാനവോദയം', ദൈനംദിന ജീവിതത്തിലെ ശാസ്ത്ര-സാങ്കേതിക തത്ത്വങ്ങളും സമസ്യകളും ലളിതമായ രീതിയിൽ വിവരിക്കുന്ന 'ശാസ്ത്രകൗതുകം', സ്‌കൂൾവിദ്യാഭ്യാസത്തിന് ഗ്രാഫിക്‌സ് സങ്കേതങ്ങൾകൂടി ഉപയോഗിച്ചുകൊണ്ടു മലയാളത്തിൽ തയ്യാറാക്കിയ 'പഠനകൗതുകം' ജനകീയാസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിർമ്മിച്ച പരിശീലനവീഡിയോകളും ഡോക്യുമെന്റേഷനും വീഡിയോ പരമ്പര, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ 'ഒരു ജലപ്പരപ്പിന്റെ വിലാപം', ണവലി ണീാലി ഡിശലേ വീഡിയോ ചിത്രങ്ങൾ, '75 വർഷത്തെ മലയാള സിനിമയുടെ ചരിത്രം' പറയുന്ന സിഡി തുടങ്ങിയവ പ്രത്യേക അർഹിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വികസന പരിപാടികളെ ആസ്പദമാക്കിയ 'സുതാര്യകേരളം', 'നവകേരളം', 'നാം മുന്നോട്ട്' പൊതുവിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളും, എയ്ഡഡ് സ്‌കൂളുകളും കൈവരിച്ച സിവശേഷ നേട്ടങ്ങൾ വിശകലനം ചെയ്യുന്ന റിയാലിറ്റി ഷോ ആയ 'ഹരിതവിദ്യാലയം', തദ്ദേശ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങൾ അവതരിപ്പിക്കപ്പെട്ട 'ഗ്രീൻ കേരള എക്‌സ്പ്രസ്' തുടങ്ങിയവയുടെ സാങ്കേതികസാക്ഷാത്ക്കരണ ചുമതലയുംസി-ഡിറ്റിനായിരുന്നു.
വിവര സാങ്കേതിക വിപ്ലവത്തിന്റെ മുന്നിൽ
1997-ൽ കേരള സംസ്ഥാനം വിവര-സാങ്കേതികവിദ്യാ രംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സമയം മുതൽ സി-ഡിറ്റ് ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സംസ്ഥാന സർക്കാരിനുവേണ്ടി വിവിധ പ്രൊജക്ടുകൾ ഏറ്റെടുത്തു നടത്തുന്നതിൽ പങ്കാളികളാവുകയും ചെയ്തു. 1997-ലെ സംസ്ഥാനത്തിന്റെ ആദ്യത്തെ ഐ.ടി.പോളിസി രേഖ തയ്യാറാക്കുന്നതിന് സി-ഡിറ്റ് ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. സി-ഡിറ്റിലെ ഐ.ടി. വിദഗദ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് ''ഇൻഫർമേഷൻ കേരളാ മിഷൻ'' രൂപീകരിക്കുകയും വിവരസാങ്കേതികവിദ്യാരംഗത്തെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ ആസുത്രണ പ്രക്രിയയും
ദൈനംദിന ഭരണ നിർവ്വഹണവും നടപ്പിലാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുകയും അതിനുള്ള ഓൺലൈൻ ശൃംഖല സ്ഥാപിക്കുകയും ചെയ്തു. 1997ൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി വെബ്‌സൈറ്റ് വികസനവും ഹോസ്റ്റിഗും ആരംഭിച്ചത് സിഡിറ്റാണ്. വീഡിയോ  കോൺഫറൻസിംഗ്, സെക്യൂരിറ്റി സർവെയിലൻസ്, ലോട്ടറി നറുക്കെടുപ്പിനുള്ള ആട്ടോമേറ്റഡ് സംവിധാനം, സൗരോർജ്ജ സംവിധാനങ്ങളുടെ സ്ഥാപനവും നടത്തിപ്പും തുടങ്ങിയ മേഖലകളിലും സി-ഡിറ്റ് സേവനം നൽകിവരുന്നു.
ഗവേഷണ-വികസന പരിപാടി
ഗവേഷണ-വികസന പരിപാടി (481)യുടെ ഭാഗമായി മലയാളം ഭാഷാ കമ്പ്യൂട്ടിംഗ് ലാബിൽ നിന്നും ഒട്ടേറെ സിഡി പ്രോജക്ടകളും നിള, കാവേരി, ഓഫീസ് സ്യൂട്ടുകളും ഭാഷാ പഠനത്തിനായി മറുനാടൻ മലയാളികൾക്കായി ''എന്റെ മലയാളം' പോർട്ടൽ, 'ഭാഷാമിത്രം' നിഘണ്ടു പോർട്ടൽ എന്നിവയും വികസിപ്പിച്ചിട്ടുണ്ട്. 2022ൽ മലയാളത്തിലെ പുതിയ ലിപി പരിഷ്‌കരണ പരിപാടിയിൽ രൂപപ്പെടുത്തിയ 5 കമ്പ്യൂട്ടർ ലിപികളിൽ ഉൾപ്പെട്ട മന്ദാരം, തുമ്പ എന്നീ ലിപികൾ വികസിപ്പിച്ചത് സി-ഡിറ്റിന്റെ ഗവേഷണവിഭാഗമാണ്.
ഇ-ഗവേണൻസ്
സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഭരണനിർവഹണത്തിനുള്ള ഇ-ഗവേർണൻസ് സോഫ്റ്റ് വെയറുകളുടെ വികസനവും കംപ്യൂട്ടർ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും ''ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ' എന്ന നിലയിൽ സി-ഡിറ്റ് ഏറ്റെടുത്തു നല്ല രീതിയിൽ നടപ്പിലാക്കുകയുണ്ടായി. പട്ടികജാതി വികസന വകുപ്പിനുവേണ്ടിയുളള 'ഇ-ഗ്രാന്റ്‌സ്', 'ഇ-ഹൗസിംഗ'്, തുറമുഖ വകുപ്പിനുവേണ്ടിയുളള 'പോർട്ട് ഇൻഫോ', സഹകരണവകുപ്പിനുവേണ്ടിയുളള രസിസ്‌ട്രേഷൻ സോഫ്റ്റ് വെയർ, രസിസ്‌ട്രേഷൻ വകുപ്പിനുവേണ്ടിയുളള ഇ-ഗ്രൂപ്പ്‌സ്, കേരള ചലച്ചിത്ര അക്കാദമിക്കുവേണ്ടി ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ് രജിസ്‌ട്രേഷനും സ്‌ക്രീനിംഗ് ഷെഡ്യൂൾ മാനേജ്‌മെന്റും സാമൂഹ്യനീതി വകുപ്പിനുവേണ്ടിയുളള 'ഇ-ക്ഷേമ' തുടങ്ങിയവ സി-ഡിറ്റ് ഏറ്റെടുത്ത പ്രമുഖ സോഫ്റ്റ് വെയർ പ്രൊജക്ടുകളിൽപ്പെടുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനുവേണ്ടി സി-ഡിറ്റ് വികസിപ്പിച്ച ഓൺലൈൻ പരീക്ഷാ സോഫ്്റ്റ് വെയർ ഉപയോഗിച്ചു. പി.എസ്.സിയുടെ ഓൺലൈൻ പരീക്ഷകൾ നടത്തിവരുന്നു. ഡിസ്‌ക്രിറ്റീവ് (എഴുത്ത്) പരീക്ഷകളുടെ ഓൺസ്‌ക്രീൻ മൂല്യനിർണ്ണയം നടത്തുന്നതിനുളള സോഫ്റ്റ് വെയറും സി-ഡിറ്റ് വികസിപ്പിച്ചിട്ടുണ്ട്.
സി-ഡിറ്റ് നിർവണം നടത്തിയ പ്രമുഖ പദ്ധതികളിൽ സംസ്ഥാന ഐ.ടി മിഷനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കിയ 14 ജില്ലകളിലെ ഫ്രണ്ട്‌സ് ജനസേവനകേന്ദ്രങ്ങൾ, ഭക്ഷ്യപൊതുവിതരണ വകുപ്പിനുവേണ്ടി ചെയ്ത റേഷൻകാർഡ് പുതുക്കൽ പദ്ധതി, മോട്ടോർ വാഹനവകുപ്പിനു നൽകിവരുന്ന കമ്പ്യൂട്ടർവത്ക്കരണത്തിനുളള സാങ്കേതികസഹായം തുടങ്ങിയവ പ്രത്യേകം പ്രസ്താവ്യമാണ്.
സംസ്ഥാന ഇലക്ഷൻ വകുപ്പിനുവേണ്ടി സംസ്ഥാനത്തെ 88 ഓഫീസുകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നതിനുളള സംസ്ഥാനതല ഏജൻസിയായി 2021 മുതൽ സി-ഡിറ്റ് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
സിഎംഒ പോർട്ടൽ
മുഖ്യന്ത്രിയുടെ പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സിൃഡിറ്റ് വികസിപ്പിച്ച സി.എം.ഒ പോർട്ടൽ മുഖേന ഏതു പൗരനും ഓൺലൈനായി പരാതികളും ദുരിതാശ്വാസ നിധി സഹായത്തിന് അപേക്ഷകളും സമർപ്പിക്കാനും സാധിക്കും. പരാതി പരിഹാര പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ ഫയലുകളുടെ നീക്കം തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് മുതൽ വില്ലേജ് /പഞ്ചായത്ത് ഓഫീസ് തലം വരെയുള്ള കമ്പ്യൂട്ടർ ശൃംഖല ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഒരു ക്ലിക്കിൽ ലഭ്യമാക്കുന്ന ഇ-സേവനം പോർട്ടലിന്റെ സാങ്കേതിക നിർവൃഹണവും സിഡിറ്റാണ് ചെയ്തുവരുന്നത്.
സുരക്ഷാ ഹോളോഗ്രോം നിർമ്മാണം
2002 മുതൽ സി-ഡിറ്റ് ഏറ്റെടുത്തു വിജയകരമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സംസ്ഥാന ബിവറേജസ് കോർപ്പറേഷനുവേണ്ടി മദ്യക്കുപ്പികളിൽ പതിക്കുന്ന അതീവ സുരക്ഷാ ഹോളോഗ്രാം ലേബലുകളുടെ നിർമ്മാണം. മാസംതോറും 6 കോടി ഹോളോഗ്രാം ലേബലുകളാണ് സി-ഡിറ്റിന്റെ പ്രൊഡക്ഷൻ സെന്ററിൽ നിർമ്മിക്കുന്നത്. ഇതിനുപുറമെ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും സംസ്ഥാനത്തിനു പുറത്തുള്ള ഇന്ത്യൻ നേവി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കും അതീവ സുരക്ഷാ സർട്ടിഫിക്കറ്റുകളും ഐ.ഡി. കാർഡുകളും സി-ഡിറ്റ് നിർമ്മിച്ചു നൽകുന്നുണ്ട്. ഫിഷറീസ് വകുപ്പിനായി മത്സ്യബന്ധനയാനങ്ങൾക്ക് സെക്യൂരിറ്റി രജിസ്‌ടേഷൻ ബോർഡ് തയ്യാറാക്കിയത് രാജ്യത്തുതന്നെ ആദ്യമായുള്ള പദ്ധതിയാണ്.
പൈതൃകസംരക്ഷണം
നമ്മുടെ സംസ്ഥാനത്തിന്റെ പൈതൃകസംരക്ഷണത്തിന്റെ ഭാഗമായി ആർക്കൈവ്‌സ് വകുപ്പിനുവേണ്ടി പുരാതന താളിയോലകളുടെയും പുരാരേഖകളുടെയും ഡിജിറ്റൈസേഷൻ നടത്തി ഡിജിറ്റൽ ആർക്കൈവിൽ സൂക്ഷിക്കുന്ന പദ്ധതിയും കഴിഞ്ഞ 10 വർഷത്തിലധികമായി സി-ഡിറ്റ് നടപ്പിലാക്കിവരുന്നു. ഏകദേശം 50 ലക്ഷത്തിലധികം പേജുകൾ വരുന്ന താളിയോലകളും പുരാരേഖകളും ഇതിനകം ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു.
സംസ്ഥാന രജിസ്‌ട്രേഷൻ വകപ്പിനുവേണ്ടി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷനും സാഹിത്യ അക്കാദമിക്കും സർവ്വകലാശാലകൾക്കും വേണ്ടി പഴയ ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനും സി-ഡിറ്റ് നടപ്പിലാക്കി വരുന്നു. രണ്ട് മൊബൈൽ യൂണിറ്റ് ഉൾപ്പെടെ പ്രതിദിനം -- പേജുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സാങ്കേതികശേഷി സിഡിറ്റ് സ്വായത്തമാക്കിയിട്ടുണ്ട്.
വെബ് ഡെവലപ് മെന്റ്
വെബ് സാങ്കേതിവിദ്യ കേരളത്തിൽ ആരംഭിച്ചതു മുതൽ സംസ്ഥാനസർക്കാരിന്റെ വിവിധ വകുപ്പുകൾക്കുവേണ്ടി വെബ് സൈറ്റുകൾ രൂപകല്പന ചെയ്ത് ഹോസ്റ്റ് ചെയ്യുന്ന മുഖ്യസ്ഥാപനം സി-ഡിറ്റാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വെബ്സൈറ്റുകൾ, കേരള സ്‌റേറ്റ് പോർട്ടൽ, പബ്ലിക്‌റിലേഷൻസ് വകുപ്പ്, കേരള ടാക്‌സസ് വകപ്പ്, ഹരിതകേരളം മിഷൻ തുടങ്ങി 250- ൽ പരം സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ തുടങ്ങിയവ സി-ഡിറ്റാണ് കൈകാര്യം ചെയ്യന്നത്.
പ്രചരണ മാധ്യമം
മുഖ്യമന്ത്രിയുടെ ഹരിത അവാർഡിനായി ഇദം പ്രഥമായി 120 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വീഡിയോരൂപത്തിൽ ആവിഷ്‌ക്ുരിക്കുകയുണ്ടായി. സി-ഡിറ്റിന്റെ വീഡിയോ കമ്മ്യൂണിക്കേഷൻ ഡിവിഷന്റെ ചുമതലയിൽ ഇതിനോടകം 10,000 മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോകൾ വിവിധ സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവയ്ക്കായി പൂർത്തീകരിച്ചിട്ടുണ്ട് . കോവിഡ് നിറം കെടുത്തിയ 2020- 21, 2021-22 വർഷങ്ങളിൽ മാത്രം 1,800-ൽപരം വീഡിയോ ചിത്രങ്ങളാണ് സി-ഡിറ്റ് നിർമ്മിച്ചത്. ഇതിൽ ലോക്‌ഡൌൺ പശ്ചാത്തലത്തിൽ അങ്കണവാടി കുട്ടികൾക്കായി സി-ഡിറ്റ് തയ്യാറാക്കിയ കിളിക്കൊഞ്ചൽ വീഡിയോ പാഠ്യപദ്ധതിയുടെ 250 ചിത്രങ്ങളും ഉൾപ്പെടുന്നു. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ലോട്ടറി നറുക്കെടുപ്പ് ഷൂട്ട് ചെയ്ത് തൽസമയ സംപ്രേക്ഷണം 4 മലയാളം ടെലിവിഷൻ ചാനലുകളിൽ നൽകുന്നതിനുള്ള സാങ്കേതിക നിർവൃഹണ ചുമതലകഴിഞ്ഞ നാലു വർഷമായി സി-ഡിറ്റിനാണ് ചെയ്യുന്നത്. 'റീ-ബിൽഡ് കേരള', കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ 'ബ്രേക്ക് ദ ചെയിൻ', 'ഹരിതകേരളം മിഷൻ', 'ശുചിത്വസാഗരം, സുന്ദരതീരം' എന്നിവയുടെ കമ്മ്യൂണിക്കേഷൻ ക്യാമ്പയിൻ പരിപാടികൾക്ക് സർഗ്ഗപരവും സാങ്കേതികവുമായ പിന്തുണ നൽകിയിട്ടുള്ളത് സി-ഡിറ്റാണ്.
അംഗീകാരങ്ങൾ, പുരസ്‌കാരങ്ങൾ
കോവിഡ് പ്രതിരോധ പരിപാടിയുടെ ഭാഗമായി ഐ.റ്റി. മിഷനുവേണ്ടി വികസിപ്പിച്ച പോർട്ടൽ, ഡാഷ് ബോർഡ് എന്നിവ വ്യാപകമായ രീതിയിൽ പ്രശംസിക്കപ്പെടി്ടുണ്ട്. മുഖ്യമന്ത്രിയുടെ പരാതി പരിഹാരം ദുരിതാശ്വാസനിധി പോർട്ടലിന് സംസ്ഥാനതലത്തിലും, സംസ്ഥാന സർക്കാർ പോർട്ടൽ ഡാഷ്ബോർഡ് എന്നിവയ്ക്ക് ദേശീയ തലത്തിലും അംഗീകാരങ്ങൾക്ക് അർഹമായി. 2018ലെ പ്രളയസമയത്ത് ഓൺലൈൻ സംഭാവന സ്വീകരിക്കാൻ തയ്യാറാക്കിയ ഡൊണേഷൻ പോർട്ടൽ വ്യാപകശ്രുദ്ധ നേടിയിരുന്നു.
വിദ്യാഭ്യാസം
വിദ്യാഭ്യാസ-പരിശീലന രംഗത്തും സി-ഡിറ്റ് എടുത്തു പറയത്തക്ക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വീഡിയോമാധ്യമം ഉപയോഗിക്കുന്നതിന് സാങ്കേതിക പരിശീലനം നൽകുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സയൻസ് ആന്റ് ഡെവലപ്‌മെന്റ് കമ്മ്യൂണിക്കേഷൻ എന്ന കോഴ്‌സ് 1997 മുതൽ സിഡിറ്റ് നടത്തിവരുന്നു. ഈ കോഴ്‌സ് പൂർത്തിയാക്കിയ നിരവധി പേർ സംസ്ഥാനത്തിനകത്തും പുറത്തുമായി ടിവി ചാനലുകളിലും മറ്റു മാദ്ധ്യമസ്ഥാപനങ്ങളിലും ജോലി ചെയ്യവരുന്നുവെന്നത് സി-ഡിറ്റിന് അഭിമാനകരമാണ്.വീഡിയോ/ഡിജിറ്റൽ മീഡിയ പ്രൊഡക്ഷനിൽ മറ്റു കോഴ്‌സുകളും സി-ഡിറ്റ് നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ 30-ഓളം ഐ.ടി. അധിഷ്ഠിത കോഴ്‌സുകൾ 300-ൽപരം സി-ഡിറ്റ് എഡ്യൂക്കേഷണൽ പാർട്ണർമാരുടെ സഹകരണത്തോടെ സി-ഡിറ്റ് നടത്തി വരുന്നു. കേരളത്തിലെ പ്രമുഖ കോളേജുകളുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി പഠനത്തോടൊപ്പം തന്നെ സിഡിറ്റിന്റെ ഹ്രസ്വകാല കോഴ്‌സുകൾക്ക്  ചേരുന്നതിനുളള പദ്ധതിക്കും തുടക്കം കുറിച്ചു. ടാലി എഡ്യുക്കേഷനുമായി ചേർന്നുകൊണ്ട് ഐ.ടി.അധിഷ്ഠിത പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്‌സുകളും സി-ഡിറ്റ് നടത്തുന്നുണ്ട്. ഇവ ഓൺലൈനായി മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നതിനുളള നടപടികളും പുരോഗമിക്കുന്നു. പട്ടികജാതി വികസനവകുപ്പായി ചേർന്ന് 'സൈബർശ്രീ' എന്ന സംരംഭത്തിലൂടെ ദുർബലവിഭാഗങ്ങളിലെ കുട്ടികൾക്കും വ്യക്തിത്വവികസന,ഐ.റ്റി പരിശീലനപരിപാടികൾ നടപ്പിലാക്കിവരുന്നു.
ഭാവിപ്രവർത്തനം
ആധുനിക അഞ/ഢഞ സാങ്കേതികവിദ്യ ഉപയോഗിച്ചുളള പരിശീലനവും ഉളളടക്കവികസനവും നടപ്പിലാക്കുന്നതിനുളള പദ്ധതി സി-ഡിറ്റ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെ പുതിയ ഐ.ടി നയരേഖയ്ക്കനുസൃതമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, സൈബർ സെക്യൂരിറ്റി,ബിഗ് ഡേറ്റാ അനാലിസിസ് തുടങ്ങി നൂതന മേഖലകളിൽ പ്രാവീണ്യം ആർജ്ജിക്കുന്നതിനും പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കുന്നതിനുള ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഈ മേഖലകളിലെ പ്രമുഖ കമ്പനികളുമായുളള സാങ്കേതികവിദ്യാ സഹകരണത്തിന് സി-ഡിറ്റ് ഉദ്ദേശിക്കുന്നുണ്ട്. സോഷ്യൽമീഡിയാ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഇന്ന് ബഹുതലങ്ങളിലുളള പ്രാധാന്യം കൈവന്നിട്ടുണ്ട്. ജനങ്ങളിലേക്ക് മൊബൈൽ ഫോൺ മുഖേന തത്സമയം വിവരങ്ങൾ എത്തിക്കുന്നതിനും അവരുടെ പ്രതികരണം ഉടൻതന്നെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനുമുളള അനന്തമായ സാധ്യതകളാണ് ഇന്റർനെറ്റ് അധിഷ്ഠിതമായ സോഷ്യൽ മീഡിയ തുറന്നിടുന്നത്. സോഷ്യൽ മീഡിയാ വിശകലനാധിഷ്ഠിത സേവനങ്ങൾ സി-ഡിറ്റിന്റെ പ്രവർത്തനത്തിൽ പെടുന്നു.
സി-ഡിറ്റിന്റെ തുടക്കം മുതൽ ശാസ്ത്ര-സാങ്കേതിക മേഖലയിലെ വിദഗ്ദ്ധരെയും കമ്മ്യൂണിക്കേഷൻ മീഡിയാരംഗങ്ങളിലെ സർഗധനരായ പ്രൊഫഷണലുകളെയും ഒരുമിച്ചു ചേർത്തുകൊണ്ടുളള അനന്യമായ മനുഷ്യവിഭവ ശേഷിയും കൂട്ടായ്മ വികസിപ്പിക്കുന്നതിനാണ് ശ്രമിച്ചുവന്നിട്ടുളളത്. വിവരസാങ്കേതികവിദ്യാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രൊഫഷണലുകളും കമ്മ്യൂണിക്കേഷൻ-മാധ്യമരംഗങ്ങളിൽ ക്രിയാത്മകമായ സംഭാവനകൾ ചെയ്ത പ്രതിഭാധനരും അടങ്ങുന്ന ജീവനക്കാരാണ് സി-ഡിറ്റിന്റെ സമ്പത്ത്. ദൈനംദിന പ്രവർത്തനങ്ങൾക്കും ശമ്പളം ഉൾപ്പെടെയുളള എല്ലാ ചെലവുകൾക്കും വേണ്ട ധനം പ്രൊജക്ട്  വരുമാനത്തിൽ നിന്നുതന്നെ സ്വന്തമായി സ്വരൂപിക്കാൻ കഴിയുന്ന ഒരു പൊതുമേഖലാസ്ഥാപനമായി സി-ഡിറ്റ് മാറിയിട്ടുണ്ട്.

 

 

ജനങ്ങളിലേക്ക് മൊബൈൽ ഫോൺ മുഖേന തത്സമയം വിവരങ്ങൾ എത്തിക്കുന്നതിനും അവരുടെ പ്രതികരണം ഉടൻതന്നെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനുമുളള അനന്തമായ സാധ്യതകളാണ് ഇന്റർനെറ്റ് അധിഷ്ഠിതമായ സോഷ്യൽ മീഡിയ തുറന്നിടുന്നത്.

Post your comments