Global block

bissplus@gmail.com

Global Menu

വിഴിഞ്ഞം തുറമുഖം: സമരക്കാർക്കതിരെ കൈകോർത്ത് ബിജെപിയും സിപിഎമ്മും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരക്കാർക്കതിരെ കൈകോർത്ത് ബിജെപിയും സിപിഎമ്മും. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സിപിഎം, ബിജെപി നേതാക്കൾ ഒരുമിച്ച് പങ്കെടുത്തു. മാർച്ചിന്റെ സമാപന വേദിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷുമാണ് വേദി പങ്കിട്ടത്.
വിഴിഞ്ഞം മുല്ലൂരിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഉച്ചയോടെ സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയപ്പോൾ സമാപന യോഗത്തിലാണ് ഇവർ ഒരുമിച്ചെത്തിയത്. സമരത്തിന് എതിരായ നിലപാടാണ് രണ്ടു പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം സമരത്തിന് എതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടത്തുന്ന പദ്ധതിയായതിനാലാണ് ഒരു വേദിയിൽ എത്തിയതെന്ന് വിവി രാജേഷ് പറഞ്ഞു.
മുല്ലൂരിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറും മാർച്ചിൽ പങ്കെടുത്തു. സമരസമിതിക്കെതിരെ കടുത്ത വിയോജിപ്പാണ് ഭരണപക്ഷത്തിനുള്ളത്. കലാപത്തിനുള്ള ശ്രമമാണെന്നാണ് മന്ത്രിമാരടക്കമുള്ളവരുടെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമര സമിതിക്ക് ബദലായാണ് തുറമുഖത്തിനനുകൂലമായ പുതിയ സമര സമിതി രൂപപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം സമരസമിതിക്കെതിരെയുള്ള സമരത്തെ പിന്തുണയ്ക്കുമെന്ന് സിപിഎം ആനാവൂർ നാഗപ്പൻ പറഞ്ഞു.

 

 

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ. സമരം രാജ്യവിരുദ്ധമെണെന്നും മന്ത്രി പറഞ്ഞു. പദ്ധതി നിർത്തിവെക്കാനാവില്ല, അത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു സർക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post your comments