Global block

bissplus@gmail.com

Global Menu

പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം എങ്ങിനെ നടത്തണം

Ameer Sha Pandikkad
Certified Investment & Strategy consultant
Equity India & Research

 

 

രണ്ടു രൂപത്തിൽ നമുക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താൻ കഴിയും പബ്ലിക് ഇക്വിറ്റിയും അതുപോലെ പ്രൈവറ്റ് ഇക്വിറ്റി എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട്. പബ്ലിക് ഇക്വിറ്റി എന്ന് പറയുമ്പോൾ അത്തരം കമ്പനികൾ IPO മുകാന്തിരം മാർക്കെറ്റിൽ പ്രവർത്തിക്കുന്ന കമ്പനികളാണെങ്കിൽ പ്രൈവറ്റെ ഇക്വിറ്റി എന്നത് അത് ഇപ്പോഴും ഒരു പ്രൈവറ്റ് മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുകയും മുന്നോട്ട് പോവുകയും ചെയ്യുന്ന കമ്പനികളാണ്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ നല്ല ട്രാക്ക് റെക്കോർഡ് ഉള്ള കമ്പനികളാണ് എങ്കിൽ രണ്ടു മാർഗത്തിലും നമുക്ക് നിക്ഷേപം നടത്തി ലാഭം നേടാം.
ഇനി പ്രൈവറ്റ് ഇക്വിറ്റി പോലുള്ള നിക്ഷേപം നടത്തുമ്പോൾ ശ്രദ്ദിക്കേണ്ട ഏതാനും പ്രധാന കാര്യങ്ങളാണ് ഇതിൽ നമ്മൾ ചർച്ച ചെയ്യുന്നത്. സാധാരണ ഒരു FD നിക്ഷേപം എന്ന് പറയുമ്പോൾ 7 മുതൽ 9 ശതമാനം വരെ വർഷത്തിൽ ലാഭം ബാങ്കുകളും ഇതര ബാങ്കിങ് സംവിധാനങ്ങളും നൽകി വരുമ്പോൾ ഒരു പക്ഷേ റിസ്‌ക് ഏറ്റവും കുറവ് ഇത്തരം മാർഗങ്ങൾ തിരഞ്ഞെടുക്കുകയാണ് മെച്ചം. അതേയവസരത്തിൽ നിങ്ങൾ പ്രൈവറ്റ് ഇക്വിറ്റി യിൽ നിക്ഷേപം നടത്തുകയും ചെയ്തു വർഷത്തിൽ നാല് ശതമാനം പോലും ലാഭം ലഭിക്കുന്നില്ല എന്നൊരു അവസ്ഥവന്നാൽ എന്താകും? ഇവിടെ നിങ്ങളുടെ നിക്ഷേപം വർഷാവർഷം വളരെ വലിയ ഡിപ്രീസിയേഷനു വിധേയമാവുകയും ഏതാനും വർഷംകൊണ്ട് തന്നെ അതിൻറെ മൂല്യം നഷ്ടപ്പെടുകയും ചെയ്യും എന്നൊരു വലിയ അപകടം അത്തരം നിക്ഷേപങ്ങളിൽ ഒളിഞ്ഞിരിക്കുന്നു.
ഇനി എന്താണ് അതിനു പരിഹാരം നോക്കാം. ആദ്യമായി ചെയ്യേണ്ടത് രേഖാമൂലം ക്യാപിറ്റൽ നഷ്ടപ്പെടാതെ നിങ്ങള്ക്ക് വർഷാവർഷം 12-15% വരെ ലാഭം വർഷത്തിൽ നല്കാൻ കഴിയുന്ന ഒരു അവസരമാണ് എങ്കിൽ നിങ്ങള്ക്ക് അത്തരം നിക്ഷേപം നിങ്ങളുടെ സമ്പത്ത് ഇന്നത്തെ മാർക്കറ്റ് നിലവാരം അനുസരിച്ച് തെറ്റില്ലാത്ത  നല്ലൊരു നിക്ഷേപമായി നിങ്ങള്ക്ക് പരിഗണിക്കാം. 8 മുതൽ 12 ശതമാനം വരെ ഇൻഫ്‌ളേഷൻ നമ്മുടെ മാർകെറ്റിൽ ഓരോ ഇൻഡസ്ട്രിയിലും വരുമ്പോൾ ക്യാപിറ്റൽ മൂല്യവല്കരണവും അതിനു സമാനമായി നമ്മൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നർത്ഥം.  അതുകൊണ്ടാണ് നിക്ഷേപം നടത്തുമ്പോൾ 15% വരെ നേടിയെടുക്കാൻ ശ്രമിക്കണം എന്ന് പറയുന്നത്. ഓഹരിയിലാണെങ്കിലും പ്രൈവറ്റ് ഇക്വിറ്റിയിലാണെങ്കിലും 15% ല് കുറയാത്ത വാർഷികലാഭം നേടിയെടുക്കുന്ന പദ്ധതികളിലാണ് നമ്മൾ നിക്ഷേപം നടത്തി വിജയിപ്പിച്ചു എടുക്കേണ്ടത്. മറിച്ചാണെങ്കില് പലപ്പോഴും വർഷങ്ങൾ കടന്നുപോവുമ്പോൾ അതിനു സമാനമായി നമ്മുടെ കയ്യിലുള്ള ലിക്വിഡ് അസറ്റ് / ക്യാഷ് പെർഫോം ചെയ്യുന്നില്ല എന്നൊരു അവസ്ഥയും വരാം.
ഒരു പ്രൈവറ്റ് ഇക്വിറ്റി എന്ന് പറയുമ്പോൾ ഭാവിയിൽ നല്ല സ്ഥാപനമായി വളരാനും മാർക്കറ്റിൽ ഉയർന്ന മൂല്യമുള്ള പ്രോഡക്ട് / സേവനങ്ങൾ നൽകുന്ന ഒരു വലിയ കമ്പനിയായി ഉയർന്നു വരാനും സാധ്യതയുള്ള കമ്പനിയാണെന് ഉറപ്പുവരുത്തുക. അത്തരം കമ്പനികൾക്ക് ഒരു നല്ല ഉദാഹരണമാണ് ഫാർമ സെക്ടറിലെ വലിയ സാന്നിത്യമായി വളർന്നുവന്ന BIOCON എന്ന സ്ഥാപനം. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഫാർമ മേഖലയിൽ ഒരു R&D സ്ഥാപിച്ചുകൊണ്ട് ലോകശ്രദ്ധ നേടുംവിധം ഒറ്റയാൾ പോരാട്ടം നടത്തി വിജയം വരിച്ച വനിതയാണ് BIOCON സ്ഥാപകയായ ശ്രീമതി കിരൺ മസൂന്ദർഷാ എന്ന വനിത.
ഇന്ന് മാർകെറ്റിൽ ധാരാളം സ്ഥാപനങ്ങൾ പ്രൈവറ്റ് ഫണ്ട് സ്വീകരിച്ചുകൊണ്ട് ബിസിനസ് നടത്തുകയും നിക്ഷേപകന് വളരെ തുച്ഛമായ ലാഭം വിഹിതം നൽകികൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുന്നു. ഇങ്ങിനെവരുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം എന്താണെന്നുവെച്ചാൽ ഏതാനും വർഷം കഴിയുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിന് മൂല്യശോഷണം സംഭവിച്ചു മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാവുകയും സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുമെന്നർത്ഥം. അതുകൊണ്ടാണ് പറയുന്നത് നിങ്ങള്ക്ക് 12-15 ശതമാനം ലാഭം മിനിമം ഓഫർ ചെയ്യുന്ന നിക്ഷേപത്തിൽ മാത്രമേ ഇൻവെസ്റ്റ് ചെയ്യാവൂ. അതിന് ഉപകരിക്കാത്ത മാനേജ്മന്റ് ആണെങ്കിൽ ഒരിക്കലും അത്തരം നിക്ഷേപങ്ങൾ നടത്തി പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കാതിരിക്കാൻ ശ്രമിക്കുക. മാസം കൃത്യമായി ലാഭ വിഹിതം നൽകുന്ന മ്യൂച്ചൽ ഫണ്ടുകൾ ഇന്ന് ധാരാളം മാർകെറ്റിൽ ഉണ്ട്. മാർക്കറ്റ് നിലവാരം അറിഞ്ഞു നിക്ഷേപം നടത്തിയാൽ 12% വാർഷിക ലാഭം അടിസ്ഥാനമാക്കി അതിെ വിഹിതം മാസാമാസം നിങ്ങളുടെ അക്കൗണ്ടിൽ വന്നുകൊണ്ടിരിക്കും. വേണമെങ്കിൽ ഇത്തരം മാർഗങ്ങളും നിക്ഷേപത്തിന് പരിഗണിക്കാം.
മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിലും വിലവർദ്ധനവ് ദിവസവും കൂടി കൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിലും നിങ്ങളുടെ അദ്ധ്വാനത്തിൻറെ വിയർപ്പു കണങ്ങൾ ചേർന്ന സമ്പാദ്യം നല്ല നിക്ഷേപങ്ങൾ ഏതെന്നു കണ്ടെത്തി ബുദ്ധിപൂർവം നിക്ഷേപം നടത്തുക എന്നതാണ് ഏറ്റവും ഉത്തമം. നിങ്ങൾ ഉറങ്ങുമ്പോഴും നിങ്ങളുടെ ഭാവിക്കുവേണ്ടി വളർന്നുവരുന്ന നിക്ഷേപ അവസരങ്ങൾ ധാരാളം മാർകെറ്റിൽ ഉണ്ട്. അത്തരം നിക്ഷേപങ്ങൾ കണ്ടെത്തി ഭാവിക്കു വേണ്ടി പ്രവർത്തനങ്ങളും പരിവർത്തനങ്ങളും നടത്തികൊണ്ടിരിക്കുക.
ഓഹരി മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപം മാർക്കറ്റിൻറെ വ്യതിയാനങ്ങൾക്ക് വിധേയമാണ്, നമ്മൾ പ്രതിപാദിച്ച കാര്യങ്ങൾ എല്ലാം മാർക്കറ്റ് അവലോകനം മാത്രമാണ് എന്ന് പ്രത്യേകം തിരിച്ചറിയുക. 

Post your comments