Global block

bissplus@gmail.com

Global Menu

ഏറ്റെടുക്കലുകൾ വിനയായോ? എങ്കിലും ബൈജൂസ് തിരിച്ചുവരും

ബൈജൂസിന് 2020-21ൽ നഷ്ടം 4,588 കോടി

 

 

ലോകത്തിനുമുന്നിൽ  മലയാളിയുടെ അഭിമാനമാണ് ബൈജൂസ് എന്ന കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പ് കമ്പനി. കണക്കുകൂട്ടലുകൾ പിഴക്കാത്ത ഒരു മലയാളിയുടെ വിജയമാതൃക. അതിവേഗം വളർച്ചയുടെ ദൂരങ്ങൾ താണ്ടിയ ബൈജൂസിന്റെ നഷ്ടം ഇപ്പോൾ വലിയ വാർത്തയാകുകയാണ്. വിദ്യാഭ്യാസ രംഗത്തെ ലോക പ്രശസ്ത ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനിയായ ബൈജൂസിന് 202021 സാമ്പത്തിക വർഷം 4,588 കോടി രൂപ നഷ്ടം നേരിട്ടുവെന്നാണ് കണക്കുകൾ പറയുന്നത്. ഒരു വർഷം വൈകിയാണ് പ്രവർത്തനഫലം കമ്പനി പുറത്തുവിട്ടത്. വരുമാനം 2428 കോടി രൂപ. മാർച്ചിൽ അവസാനിച്ച 202021ലെ പ്രവർത്തനഫലം പ്രഖ്യാപിക്കാൻ വൈകിയതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ബൈജൂസിനോടു വിശദീകരണം തേടിയിരുന്നു.
201920ൽ ബൈജൂസിന്റെ വരുമാനം 2,511 കോടിയും നഷ്ടം 231.7 കോടിയുമായിരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമായ അന്തരീക്ഷം മുതലെടുക്കാൻ 4 വിദ്യാഭ്യാസ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു. ഡൽഹി ആസ്ഥാനമായ 'ആകാശി'നെ 100 കോടി ഡോളറിനും സിംഗപ്പൂർ കമ്പനിയായ 'ഗ്രേറ്റ് ലേണിങ്ങി'നെ 60 കോടി ഡോളറിനും അമേരിക്കൻ കമ്പനിയായ 'എപ്പിക്കി'നെ 50 കോടി ഡോളറിനും മുംബൈ ആസ്ഥാനമായ 'വൈറ്റ്ഹാറ്റ് ജൂനിയറി'നെ 30 കോടി ഡോളറിനുമാണ് ഏറ്റെടുത്തത്. കോഡിങ് പരിശീലന കമ്പനിയായ വൈറ്റ്ഹാറ്റ് ഉണ്ടാക്കിയ പ്രവർത്തന നഷ്ടമാണ് ബൈജൂസിന്റെ നഷ്ടത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, കോവിഡും കമ്പനി നടത്തിയ വൻകിട ഏറ്റെടുക്കലുകളും അക്കൗണ്ടിങ് രീതിയിൽ വരുത്തിയ മാറ്റവുമാണ് വൈകാൻ കാരണമെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം (202122) വരുമാനം 10,000 കോടിയെങ്കിലുമുണ്ടാകുമെന്നും കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും സ്ഥാപകനും സിഇഒയുമായ മലയാളി ബൈജു രവീന്ദ്രൻ പറഞ്ഞു. അതെ, ബൈജൂസ് തിരികെ വരുമെന്ന കാര്യത്തിൽ സംശയമില്ല.

Post your comments