Global block

bissplus@gmail.com

Global Menu

5G ഇന്ത്യയിലും; ഡിജിറ്റൽ ഇന്ത്യ വലിയൊരു ദർശനമെന്ന് പ്രധാനമന്ത്രി

അഞ്ചാം തലമുറ ടെലികോം സ്‌പെക്ട്രം സേവനങ്ങൾ രാജ്യത്തിന് സമർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നു

 

 

അഞ്ചാം തലമുറ ടെലികോം സ്‌പെക്ട്രം സേവനങ്ങൾ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രധാനമന്ത്രി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾക്കു തുടക്കമിട്ടത്. ഡിജിറ്റൽ ഇന്ത്യ എന്നത് കേവലം ഒരു പേര് മാത്രമല്ലെന്നും രാജ്യത്തിന്റെ വികസനത്തിന്റെ വളരെ വലിയ ദർശനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 'ആത്മനിർഭർ ഭാരത്' എന്ന വലിയൊരു ദർശനം താൻ മുന്നോട്ടു വച്ചപ്പോൾ പരിഹസിച്ചവരുണ്ടെന്നും എന്നാൽ സാങ്കേതിക വിദ്യ പാവപ്പെട്ടവർക്ക് അപ്രാപ്യമാണെന്ന ചിന്ത തിരുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ൽ വെറും 2 മൊബൈൽ നിർമാണ യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ എട്ടുവർഷത്തിനിടെ നിർമാണ യൂണിറ്റുകളുടെ എണ്ണം 200 കടന്നു. 2022 ഒക്ടോബർ ഒന്ന് ഇന്ത്യയെ സംബന്ധിച്ച് ചരിത്രദിനമാണ്. 5ജി അനന്തമായ സാധ്യതകൾ നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നു. 2014 ൽ 25 കോടി ഇന്റർനെറ്റ് കണക്ഷനുകളുണ്ടായിരുന്നിടത്ത്് ഇപ്പോൾ 85 കോടിയായി ഉയർന്നു. ഗ്രാമീണമേഖലയിൽ നിന്ന് കൂടതൽ ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉണ്ടാകുന്നതു സന്തോഷകരമാണെന്നും സാങ്കേതിക വിദ്യയുടെ എല്ലാ പ്രയോജനങ്ങളും രാജ്യത്തിന്റെ എല്ലാ വീടുകളിലും എത്തണമെന്ന വിശാലമായ കാഴ്ചപാടാണ് തനിക്ക് ഉള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ദീപാവലിക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട 13 നഗരങ്ങളിൽ മാത്രമാകും ആദ്യഘട്ടത്തിൽ 5 ജി സേവനങ്ങൾ ലഭ്യമാകുക. 5ജി രാജ്യത്ത് വിദ്യാഭ്യാസം, ആരോഗ്യം, ചരക്ക് നീക്കം, ബാങ്കിങ് ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ കാതലായ മാറ്റം കൊണ്ടുവരുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അനുകൂല അന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.
എന്താണ് 5ജി
കണ്ണിമ ചിമ്മുന്ന വേഗത്തിൽ ഡാറ്റകൾ കൈമാറാൻ സാധിക്കുന്ന നെറ്റ്വർക്കാണ് 5ജി. ഇന്റർനെറ്റും സ്മാർട്ട് ഫോണുകളും  ഇതിനോടകം തന്നെ ലോകം കീഴടക്കി കഴിഞ്ഞു. കാലാകാലങ്ങളിൽ ഇന്റർനെറ്റിന്റെ അതിനൂതനസങ്കേതങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതായത് 1 ജി യിൽ തുടങ്ങി ഇന്നത് വയർലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയായ 5ജിയിൽ എത്തിനിൽക്കുന്നു. അഞ്ചാം തലമുറ ഇന്റർനെറ്റായ 5ജി വിവര സാങ്കേതിക രംഗത്ത് വൻ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. 2018ൽ അമേരിക്കയിലാണ് ആദ്യമായി 5ജി നെറ്റ്‌വർക്കിന് തുടക്കം കുറിച്ചത്. ശേഷം യൂറോപ്യൻ രാജ്യങ്ങളും ചൈനയും 5ജിയുടെ പാത പിന്തുടർന്നു.
വിവിധ മേഖലകളിൽ അനന്തര സാധ്യതകളാണ് 5ജി തുറന്നിടുക.  ലോകം കണ്ട ഏറ്റവും വേഗതയേറിയതും കരുത്തുറ്റതുമായ സാങ്കേതികവിദ്യകളിലൊന്നായി 5ജി  അറിയപ്പെടും. വളരെ വേഗത്തിൽ ഡാറ്റാ കൈമാറ്റ നിരക്ക്, ഉയർന്ന ബാൻഡ്‌വിഡ്ത്ത്, കണക്റ്റിവിറ്റിക്കുള്ള കൂടുതൽ അവസരങ്ങൾ എന്നിവ 5ജി അൾട്രാ വൈഡ് ബാൻഡ് നെറ്റ് വർക്ക്് സാങ്കേതികവിദ്യയിലൂടെ സാധ്യമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 4ജിയേക്കാൾ നൂറു മടങ്ങ് വേഗത്തിൽ ഡേറ്റ കൈമാറ്റം ചെയ്യാൻ കഴിയുമെന്നാണ് 5ജിയുടെ ഏറ്റവും പ്രധാന മേന്മയായി എടുത്തുകാട്ടുന്നത്.
പ്രതീക്ഷകൾ
4ജി സ്മാര്ട്ട്  ഫോണുകളുടെ ലോകത്ത് ആളുകൾ ദിനംപ്രതി ഡേറ്റ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ഡേറ്റയുടെ സ്പീഡ് കുറയുകയും സേവനങ്ങൾ പലപ്പോഴും തടസ്സപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഒരേസമയം ആളുകൾ ഡേറ്റ ഉപയോഗിക്കുമ്പോൾ. എന്നാൽ 5ജിയിലേക്ക് മാറി കഴിയുമ്പോൾ ഇത്തരത്തിലുളള തടസ്സങ്ങൾ ഇല്ലാതാകും.
വാണിജ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വളർച്ചക്കും മാറ്റത്തിനും 5ജി പ്രയോജനം ചെയ്യും.
ഒരേ സമയം ആയിരത്തോളം ഡിവൈസുകളെ കൈകാര്യം ചെയ്യാൻ 5ജിക്ക് നിഷ്പ്രയാസം സാധിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.
രണ്ട് മണിക്കൂർ ദൈർഘ്യമുളള ഒരു സിനിമ 4 ജിയിൽ ഡൗൺലോഡ് ചെയ്യാൻ 7-10 മിനിറ്റ് വരെ എടുക്കുന്നു. എന്നാൽ 5ജിയിൽ വെറും മൂന്നര സെക്കൻഡിൽ സിനിമ ഡൗൺലോഡ് ചെയ്യാം.
4 ജിയിൽ ലേറ്റൻസി 45 മില്ലിസെക്കൻഡായിരുന്നെങ്കിൽ 5ജിയിൽ 5 മില്ലി സെക്കൻഡ്് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ( വീഡിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി അറിയുന്നതിന് നെറ്റിൽ ഒരു നിർദ്ദേശം കൊടുക്കുന്നതിനും പ്രതികരണമുണ്ടാകുന്നതിനും ഇടയ്ക്കുളള സമയമമാണ് ലേറ്റൻസി. അതായത് 5ജി ഉപയോഗിച്ച് നെറ്റിൽ ഒരു നിർദ്ദേശം കൊടുത്താൽ സെക്കൻഡുകൾക്കുളളിൽ പ്രതികരണമുണ്ടാകും.
വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ്, ബയോടെക്നോളജി, കാറുകൾ, ഓൺലൈൻ ഗെയിംമിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ 5ജി വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും.
5ജിയിലൂടെ ട്രാഫിക് നിയന്ത്രണം സുഗമമാക്കാൻ സാധിക്കും. എന്തെന്നാൽ വിവിധ സ്ഥലങ്ങളിൽ ഘടിപ്പിച്ച സെൻസറുകളും നിയന്ത്രണ സംവിധാനങ്ങളും സിഗ്‌നൽ ലൈറ്റുകളും തമ്മിലുളള ആശയവിനിമയം 5ജിയിലൂടെ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും.
5 ജിയിലൂടെ പുതിയ അവസരങ്ങൾ വർദ്ധിതക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും
5ജി ലക്ഷ്യമിടുന്ന പ്രധാന വാണിജ്യ മേഖലയാണ് ആരോഗ്യം. അകലെ നിന്നുള്ള ശസ്ത്രക്രിയകൾ പോലും 5ജിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ
കായിക വിനോദങ്ങളുടെ ലൈവ് സ്ട്രീമിങ്. വീഡിയോ ഗെയിമിങ്, ഓടിടി വഴിയുള്ള സിനിമകളുടെയും മറ്റും സ്ട്രീമിങ് എന്നിവയിലെല്ലാം 5ജിയിലൂടെ പുതിയ പരീക്ഷണങ്ങള്ക്ക്  വഴിതുറക്കും. ഒരു കായിക വിനോദം നടക്കുന്ന സ്റ്റേഡിയത്തിലിരിക്കുന്ന കാഴ്ചക്കാരന് സ്റ്റേഡിയത്തിൽ തത്സമയം നടക്കുന്ന ചില സംഭവങ്ങൾ തന്റെ ഫോണിൽ നേരിട്ട് പല വീക്ഷണകോണുകളിൽ നിന്ന് കാണാനും വീണ്ടും പരിശോധിക്കാനുമെല്ലാം സാധിക്കുന്ന മൾട്ടി- വ്യൂ സൊല്യൂഷൻ ടെലികോം കമ്പനിയായ വെരിസോൺ ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു.
ഹൈ ഡെഫനിഷൻ (എച്ച്ഡി) വീഡിയോ സ്ട്രീമിങ് സാധാരണമാകുന്ന നിലയിലേക്ക് 5ജിയിലൂടെയുള്ള വിനോദ സേവനങ്ങൾ എത്തിച്ചേരും.
ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ കൂടുതലായി ജീവിതത്തിന്റെ ഭാഗമായേക്കും.
4ജിയിലൂടെ തന്നെ ഇന്റര്‌നെിറ്റ് ബാങ്കിങ്ങും ഡിജിറ്റൽ പണമിടുപാടുകളും ആഗോള തലത്തിൽ നിലവിൽ വന്നു കഴിഞ്ഞു. ഡിജിറ്റൽ പണമിടപാടുകളിൽ ആഗോള തലത്തിൽ തന്നെ മുന്നിട്ടുനില്ക്കു ന്ന രാജ്യമാണ് ഇന്ത്യ. ഈ രംഗത്ത് കൂടുതൽ പരിഷ്‌കാരങ്ങൾ  5ജിയിലൂടെ സാധ്യമാകും. സാമ്പത്തിക സ്ഥാപനങ്ങൾക്ക്് സങ്കീർണമായ പ്രക്രിയകൾ അതിവേഗം നടപ്പിലാക്കാൻ 5ജിയിലൂടെ സാധിക്കും.  ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവയുടെയെല്ലാം വേഗവും ഗുണമേന്മയും വർദ്ധിക്കും. ഇതോടൊപ്പം, അതിവേഗതയുളളതും ലളിതമായതുമായ പണമിടപാട് രീതികൾ നിലവിൽ വരാനുളള സാധ്യതയും 5ജി തുറന്നിടുന്നു.
സൈബർ ആക്രമണങ്ങളിൽനിന്ന് സുരക്ഷ നേടിത്തരുന്ന ഉറച്ച സംവിധാനമാണ് 5 ജിയെന്നാണ് ഈ  രംഗത്ത് പ്രതീക്ഷവയ്ക്കുന്നവർ പറയുന്നത്.
എന്നാൽ, ദശലക്ഷക്കണക്കിന് ഉപകരണങ്ങൾ 5 ജിയിലേക്ക് മാറുന്നതോടെ ആക്രമണ റിസ്‌ക് കൂടുമെന്നുതന്നെയാണ് കരുതുന്നത്.
കെവൈസിക്ക് നൽകിയ വ്യക്തിത്വ തിരിച്ചറിയൽ രേഖപ്രകാരമുള്ള വിവരങ്ങൾ ഫോണിൽ നമ്പരിനൊപ്പം തെളിഞ്ഞുവരുമെന്നതിനാൽ ഫോൺവഴിയുള്ള തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ 5 ജി സഹായിക്കും.
5ജി- ആശങ്കകൾ
അതിവേഗ വയർലെസ് നെറ്റ് വർക്ക് ലഭ്യമാക്കാൻ അടിസ്ഥാന സൗകര്യങ്ങളിലെല്ലാം മാറ്റം വരുത്തണം.  5ജിക്ക് വേണ്ടി അടുത്തടുത്തായി ടവറുകൾ സ്ഥാപിക്കേണ്ടി വരുന്ന സ്മോൾ സെൽ ടെക്നോളജിയാണ് ഉപയോഗിക്കുന്നതെങ്കിൽ റേഡിയേഷൻ ഭീതിയുണ്ടാകും. 5 ജിയുടെ സുരക്ഷയെ സംബന്ധിച്ചും ആശങ്കകൾ ഉയർന്നു  വരുന്നുണ്ട്. ആരോഗ്യ മേഖലയിലെയും സെൽഫ് ഡ്രൈവിംങ് കാറുകൾ തുടങ്ങിയവയിലെ 5ജിയുടെ ഉപയോഗവും ആശങ്കാജനകമാണ്.

Post your comments