Global block

bissplus@gmail.com

Global Menu

വാഴനൂൽ പട്ട് ഗവേഷണ കേന്ദ്രം പദ്ധതിക്ക് നിംസിൽ തുടക്കം കുറിച്ചു

നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ  വാഴനൂൽ പട്ട് ഗവേഷണ കേന്ദ്രം പദ്ധതി നൂറുൽ ഇസ്ലാം സർവ്വകലാശാല ചാൻസലർ ഡോ. എ. പി. മജീദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. നിംസ് മാനേജിങ് ഡയറക്ടർ ശ്രി. എം. എസ്. ഫൈസൽ ഖാൻ, നിംസ് കോളേജ്   ഓഫ് ഡെന്റൽ സയൻസസ് പ്രിൻസിപ്പൽ ഡോ. സാദിഖ് ഹുസ്സൈൻ, എൻ. ബാലഗോപാൽ, തുടങ്ങിയവർ സമീപം

 

 

വിഭിന്നവും ആകര്ഷണീയവുമായ പദ്ധതികളിലൂടെ കേരളർത്തിനകത്തും പുറത്തും ശ്രദ്ധേയമാവുന്ന നിംസ് മെഡിസിറ്റി  നൂതന പദ്ധതിയുമായി വീണ്ടും.  കേരളത്തിലെ ആദ്യ സ്വകാര്യ വാഴനൂൽ പട്ട് ഗവേഷണ കേന്ദ്രം പദ്ധതിക്ക് നിംസ് മെഡിസിറ്റിയിൽ തുടക്കം കുറിച്ചു. നിംസ് ഗ്രീൻ ഇൻഡസ്ട്രിയൽ റെവല്യൂഷൻ ( ജി ഐ ആർ ) സംരംഭത്തിന്റെ ഭാഗമായാണ് വാഴനൂൽ പട്ട് ഗവേഷണ കേന്ദ്രം പദ്ധതി ആരംഭിക്കുന്നത്.  വാഴയുടെ നാരുപയോഗിച്ച്  നാച്വറൽ കളറിൽ വാഴനാരിലുള്ള സാരികൾ, ഷർട്ടുകൾ, മറ്റു തുണിത്തരങ്ങൾ  ബാഗ്, കുട്ടികൾക്കായുള്ള വിവിധ കളിപ്പാട്ടങ്ങൾ, ഫാൻസി ഇനങ്ങൾ  തുടങ്ങിയവ  ഈകേന്ദ്രത്തിൽ  നിർമ്മിക്കാനാകും. ഉൽപ്പനങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയക്കാനും  നിരവധി സ്ത്രീകൾക്ക് ജോലിയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഈ കേന്ദ്രത്തിലൂടെ സാധ്യമാകും.  പാഴ്ജലം ശുദ്ധീകരിച്ചും മഴവെള്ളം സംഭരിച്ചും മറ്റുമാണ്  പദ്ധതിക്കുള്ള കാർഷിക ആവശ്യത്തിനുള്ള ജലം കണ്ടെത്തുന്നത്. ജലലഭ്യതക്കായി മൂന്നു കുളങ്ങളാണ് സജ്ജീകരിക്കുന്നത്. കാമ്പസിനകത്തെ എല്ലാ വെള്ളവും ശേഖരിക്കുന്ന ഒരു കുളം. റൂഫ് ടോപ്പിൽ നിന്നുള്ള വെള്ളം  ശേഖരിക്കുന്ന ഒരു കുളം. മറ്റൊന്ന് വേസ്റ്റ് വാട്ടർ റീസൈക്കിൾ ചെയ്ത് ബയോഫില്ലർ വഴി വിവിധപ്രക്രിയകളിലൂടെ എത്തുന്ന വെളളം ശേഖരിക്കുന്ന കുളം.
പദ്ധതി നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. എ. പി. മജീദ് ഖാൻ ആയിരം വാഴകളുടെ നടീൽ  ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. കേന്ദ്ര സർക്കാരിന്റെ  സാങ്കേതിക  വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കോ വാഷ് ആൻഡ് സയൻസ് കമ്മ്യൂണിക്കേഷൻ ചെയർമാനും പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ   എൻ. ബാലഗോപാൽ മുഖ്യാതിഥിയായിരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമീണ മേഖലയുടെ അഭിവൃദ്ധിയും സ്ത്രീകളുടെ അദ്ധ്വാനഭാരം കുറക്കുന്നതിനും ഇത്തരം പദ്ധതികളിലൂടെ സാധ്യമാകുമെന്ന്  എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. നിംസ് മാനേജിങ് ഡയറക്ടർ ശ്രി. എം. എസ്. ഫൈസൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി.  മുതിർന്ന കർഷകരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. നിംസ് കോളേജ്   ഓഫ് ഡെന്റൽ സയൻസസ് പ്രിൻസിപ്പൽ ഡോക്ടർ സാദിഖ് ഹുസ്സൈൻ,  എൻ കെ. ശശി, മുണ്ടക്കൽ രാജേഷ്, പി. എൻ. ഫൗണ്ടേഷൻ ചീഫ് കോ ഓർഡിനേറ്റർ ലേഖ, നിംസ് ട്രസ്‌ററ് മാനേജർ മുരളീകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവ് കുമാർ രാജ്,  നിംസ് വിദ്യാർഥികൾ, തുടങ്ങിയവർ സംബന്ധിച്ചു.
നിംസിൽ ആരംഭിക്കുന്ന ജി. ഐ. ആർ. പദ്ധതി പൂർത്തിയാവുന്നതോടെ രാജ്യത്തെ സ്വയം പര്യാപ്തത    കൈവരിക്കുന്ന ആതുരരാലയമെന്ന ഖ്യാതി നിംസിന് സ്വന്തമാകും.   നിംസിൽ ഒരു ദിവസം  ആവശ്യമായി വരുന്ന ഊർജ്ജം നിംസിൽ നിന്ന് തന്നെ ഉല്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ജി. ഐ. ആർ. പദ്ധതി പ്രാവർത്തിക മാവുന്നതോടെ പ്രധാനപ്പെട്ട മൂന്നു മേഖലകളിലൂടെ  നിംസിന്  എനർജി ലഭിക്കും.  ഒന്ന് സോളാർ എനർജിയാണ്.  സൂര്യോർജ്ജത്തെ മറ്റു ഊർജ്ജമായി മാറ്റിയെടുക്കുന്നതാണിത്. നിംസിൽ സൗരോർജ്ജ പദ്ധതിയിലൂടെ  വൈദ്യതി ഉൽപ്പാദിപ്പിച്ചു വരുന്നുണ്ട്.  രണ്ടാമത്തേത് കാറ്റിൽ നിന്നുള്ള വൈദ്യുതി ആണ്.   മൈക്രോ വിൻഡ് മിൽ പദ്ധതിയിലൂടെ   ആവശ്യമായ ഊർജ്ജം നിർമ്മിയ്ക്കാൻ ഇതിലൂടെ കഴിയും. നിലവിലുള്ള ഭുമിശാസ്ത്രപരമായ  അവസ്ഥവെച്ചു ഇത് പ്രയാസകരമല്ല.
ജി. ഐ. ആറിലെ മൂന്നാമത്തേത് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് ആണ്. ഇതിലൂടെ ഒരേസമയം രണ്ടു ഗുണങ്ങൾ ലഭിക്കുന്നു.  വേസ്റ്റ് മാനേജ്‌മെന്റ്, എന്നതിന് പുറമെ  ഊർജ്ജ ഉത്പ്പാദനവും നടക്കും.  മാലിന്യ  സംസ്‌കരണത്തിലൂടെ നിംസിലെ ഫുഡ്, ഖര മാലിന്യങ്ങൾ, പൗൾട്ടറി ഫാമുകളിൽ നിന്നുണ്ടാകുന്ന കോഴി അവശിഷ്ടങ്ങളിൽ നിന്ന്,  എന്നിങ്ങനെ നാല് പ്രധാന ഉറവിടങ്ങളിൽ നിന്നാണ് ഊർജ്ജം ലഭിക്കുന്നത്.
നാലാമത്തേത് ബയോമാസ് കറന്റ്  ഉൽപ്പാദനത്തിലൂടെയാണ്. ഇതിലൂടെ  ഒരു പവർ പ്ലാന്റ്‌നിർമ്മിച്ച്,  ഇവയിലൂടെ ഒരുദിവസം ആവശ്യമായി വരുന്ന  ഊർജ്ജത്തിലെ ഒരു ഭാഗം  ജനറേറ്റ് ചെയ്യാൻ കഴിയും.  അതിൽ നിന്നും ലഭിക്കുന്ന വേസ്റ്റ് വാട്ടർ റീസൈക്കിൾ ചെയ്തു പവർ പ്ലാന്റിന്റെ എല്ലാ  ആവശ്യങ്ങൾക്കും ഉപയോഗിക്കും. ഇവയിലെ  ഖര മാലിന്യത്തെ ജൈവ വളമാക്കി കർഷകർക്ക് പാക്കറ്റിലാക്കി നൽകും. മുനിസിപ്പാലിറ്റിയുടെ  മാലിന്യ മുക്ത പരിപാടിയുമായി  സഹകരിച്ചു  മാലിന്യങ്ങൾക്കു അറുതി വരുത്തുകയും അതിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന  ഹൈബ്രീഡ് ഗ്രീൻ പവർ ഹൌസ് പ്രോജക്റ്റും നിർമ്മാണത്തിലാണ്.
ഇങ്ങനെ പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങൾ എങ്ങിനെ പുനരുപയോഗം ചെയ്തു ഊർജ്ജം സംഭരിക്കാം എന്ന  ആശയം നടപ്പിലാക്കാനുള്ള വിവിധ നടപടികളാണ് നിംസിൽ രൂപം കൊള്ളുന്നത്.

 

ബോൺ@നിംസ് :
സ്‌പെക്ട്രത്തിൽ ഒത്തുകൂടിയപ്പോൾ

 

മെഡിസിറ്റിയിൽ ജനിച്ച കുഞ്ഞുങ്ങളുടെ കൂട്ടായ്മയാണ് ബോൺ @ നിംസ് .കഴിഞ്ഞ ദിവസങ്ങളിൽ അവർ നിംസ് മെഡിസിറ്റിയിൽ ഒത്ത് കൂടിയത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു. ഇപ്പോൾ പ്‌ളസ് വൺ പ്രവേശനത്തിനായിട്ടുള്ള ഒരുക്കത്തിലാണ് ആ  കുരുന്നുകൾ .
ഇവർക്കായി കൗമാര ആരോഗ്യ കൗൺസിലിംഗും  ക്ലാസ്സുകളും പരിശീലനങ്ങളും  നിംസ് സ്‌പെക്ട്രത്തിൽ സംഘടിപ്പിച്ചു. കേരള ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്‌പെക്ട്രം ഡയറക്ടറുമായ പ്രൊഫ. ഡോ. എം. കെ.സി നായരുടെ നേതൃത്വത്തിൽ വിദഗ്ധർ പരിശീലനങ്ങൾ നൽകി.
ഇന്റലിജൻസ്  അസ്സസ്‌ന്മെന്റ്, കരിയർ ഗൈഡൻസ് എന്നിവയോടൊപ്പം പഠനം മികച്ചതാക്കാനുള്ള സ്‌കോളാസ്റ്റിക്   പരിശീലനങ്ങളും ഈ കുഞ്ഞുങ്ങൾക്ക്  നൽകി. പീഡിയാട്രീഷന്മാരായ ഡോ. ദീപ ബിനോദ്, ഡോ. ശൈലജ ശ്രീജിത്ത്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വിമൽ കുമാർ, ഡവലപ്‌മെന്റൽ തെറാപിസ്റ്റ്  സ്വപ്ന , നഴ്‌സ് കൗൺസിലർ  അശ്വതി ,  ഷാരോൺ,  മൈബൈലിൻ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.

Post your comments