Global block

bissplus@gmail.com

Global Menu

കനറാ റോബെക്കോ മ്യൂച്ച്വൽ ഫണ്ട്

കനറാ റോബെക്കോ മ്യൂച്ച്വൽ ഫണ്ട് 1987 ഡിസംബറിൽ കനറാ ബാങ്ക് ക്യാൻ ബാങ്ക് മൂച്ച്വൽ ഫണ്ടായി പ്രവർത്തനം ആരംഭിച്ചു. കനറാ ബാങ്കിന്റെയും ഓറിസ് കോർപറേഷന്റെയും സംയുക്ത സംരംഭമാണ് കനറാ റോബെക്കോ മ്യൂച്ച്വൽ ഫണ്ട്.  ഈ സംയുക്ത സംരംഭത്തിൽ കനറാ ബാങ്കിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനവും റോബെക്കോ ഗ്രൂപ്പിന്റെ ഓഹരി 49 ശതമാനവുമാണ്. കനറാ റോബെക്കോ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപകരുടെ പലതരം വശ്യങ്ങൾ നിറവേറ്റുന്നതിനായി ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്ക് കീഴിൽ വൈവിധ്യമാർന്ന മ്യൂച്ച്വൽ ഫണ്ട് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്നു. അസറ്റ് അണ്ടർ മാനേജ്‌മെന്റിന്റെ (എയുഎം) അടിസ്ഥാനത്തിൽ അതിവേഗം വളരുന്ന മ്യൂച്ച്വൽ ഫണ്ട് കമ്പനികളിലൊന്നാണ് കനറാ റോബെക്കോ മ്യൂച്ച്വൽ ഫണ്ട് കമ്പനി.
എന്താണ് മ്യൂച്ച്വൽ ഫണ്ട്
ഇന്ന് പലർക്കും മ്യൂച്ച്വൽ ഫണ്ട് എന്ന വാക്ക് സുപരിചിതമാണെങ്കിലും ഇതെന്താണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവില്ല എന്നതാണ് വാസ്തവം. വിവിധ നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുന്ന ഒരു നിക്ഷേപ ഓപ്ഷനാണ് മ്യൂച്ച്വൽ ഫണ്ട്. ഈ ഫണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാർക്കറ്റുകൾ, സെക്യൂരിറ്റി മുതലായവയിലും നിക്ഷേപിക്കുന്നു. ഈ കൂട്ടായ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്‌കീമിന്റെ നെറ്റ് അസെറ്റ് വാല്യു അഥവാ എൻഎവി കണക്കാക്കി നിശ്ചിത ചെലവുകൾ കിഴിച്ച ശേഷം നിക്ഷേപകർക്ക് ആനുപാതികമായി വിതരണം ചെയ്യും. വളരെ ലളിതമായി പറഞ്ഞാൽ സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ് മ്യൂച്ച്വൽ ഫണ്ട്. കാരണം താരതമ്യേന കുറഞ്ഞ ചെലവിൽ മികച്ച യോഗ്യതയുളള പ്രൊഫഷണലുകൾ മാനേജ് ചെയ്യുന്ന വൈവിധ്യമാർന്ന സെക്യൂരിറ്റിയുടെ ഒരു ഗണത്തിൽ നിക്ഷേപിക്കാനുളള അവസരം ഇവ നൽകുന്നു.
മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനുളള                             രണ്ട് മാർഗ്ഗങ്ങൾ
1) എസ്‌ഐപി: ഒരു റിക്കറിംഗ് ഡെപ്പോസിറ്റിന് സമാനമായി പതിവ് ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണിത്. മൊത്തത്തിൽ ഒരു വലിയ തുക നിക്ഷേപിക്കുന്നതിനു പകരം മാസത്തിലൊരിക്കലോ മൂന്നു മാസത്തിലൊരിക്കലോ ഉളള റെഗുലർ  ഇടവേളകളിൽ ഒരു നിശ്ചിത തുക ഇപ്രകാരം ഒരു മ്യൂച്ച്വൽ ഫണ്ട് സ്‌കീമിൽ നിേേക്ഷപിക്കാം. എസ്‌ഐപിയുടെ ഏറ്റവും വലിയ നേട്ടം വാങ്ങുന്നതിനുളള ചെലവ് ശരാശരിയാക്കുക എന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾ, വിരമിക്കൽ, വീട്, വാഹനം തുടങ്ങിയ ജീവിതലക്ഷ്യങ്ങൾക്കനുസരിച്ച് ഒരാൾക്ക് അവരുടെ എസ്‌ഐപി ആസുത്രണം ചെയ്യാം.
2) ലംപ്‌സം : ഒറ്റത്തവണ ഒരു തുക നിക്ഷേപിക്കുന്ന രീതിയാണിത്. നിേേക്ഷപകർ മാർക്കറ്റിലെ ഉയർച്ച-താഴ്ചകൾ നിരീക്ഷിച്ചുകൊണ്ട് നിക്ഷേപം നടത്താൻ ശ്രമിക്കുകയാണിവിടെ. ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 5000 രൂപയാണ്.
മികച്ച കനറാ റോബെക്കോ                                            മ്യൂച്ച്വൽ ഫണ്ട് സ്‌കീമുകൾ
വ്യത്യസ്ത കാറ്റഗറികളിൽ മിക്ചച പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒന്ന് , മൂന്ന്, അഞ്ച് വർഷക്കാലയളവിൽ ഫണ്ടുകൾ നൽകിയ റിട്ടേണും (ശതമാനം) ഉൾപ്പെടുത്തിയിരിക്കുന്നു.
എ) കനറാ റോബെക്കോ എമർജിങ് ഇക്വിറ്റി ഫണ്ട്
വൻകിട കമ്പനികളിലും അതേസമയം വളർച്ചാ സാധ്യതയുളള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയ തോതിൽ റിസ്‌ക് എടുക്കാൻ ശേഷിയുളളവർക്ക് അനുയോജ്യം. മികച്ച നേട്ട സാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചു മുതൽ ഏഴ് വർഷം വരെ കാലാവധി മുന്നിൽ കണ്ട് നിക്ഷേപം നടത്താം.
ബി) കാനറ റോബെക്കോ ടാക്‌സ് സേവർ
80 സി പ്രകാരം നികുതിയിളവ് ലഭിക്കുനന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.5 ലക്ഷം രൂപ വരെയുളള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ഇൻ പീരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗി കൂടിയാണിത്.
സി) കനറാ റോബെക്കോ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട്
ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക്
അനുയോജ്യം. ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും മുന്നിൽ കണ്ടുവേണം നിക്ഷേപം നടത്താൻ.
ഡി) കനറാ റോബെക്കോ ഫ്‌ളക്‌സി ക്യാപ്
മികച്ച മൂലധന നേട്ടം നിക്ഷേപകന് നൽകുകയെന്ന ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്,ിക്കാം. അഞ്ചു വർഷം മുതൽ ഏഴു വർഷം വരെ കാലാവധി മുന്നിൽ കണ്ട് നിക്ഷേപം നടത്താം.
ഇ) കനറാ റോബെക്കോ ബ്ലൂ ചിപ് ഇക്വിറ്റി ഫണ്ട്
നഷ്ട സാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുളളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചു വർഷം  മുതൽ ഏഴു വർഷം വരെ കാലാവധി മുന്നിൽ കണ്ടു വേണം എസ്‌ഐപിക്കായി നിക്ഷേപം നടത്താൻ.
ഈ കഴിഞ്ഞ വർഷങ്ങൾ താരതമ്യം ചെയ്യുമ്പോൾ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപം കുതിക്കുകയാണ്. ജൂൺ 2022 പാദത്തിൽ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിൽ പുതുതായി തുറന്നത് 51 ലക്ഷം അക്കൗണ്ടുകളാണ്. ഇത് സൂചിപ്പിക്കുന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപക താല്പര്യം കൂടുന്നു എന്നാണ്.

 

CANARA ROBECO EMERGING EQUITIES (AS 0N July 29,2022)

SCHEME RETURNS SIP(%) LUMP SUM(%)
LAST ONE YEAR 0.41 5.15
LAST ONE YEAR 22.17 21.78
LAST ONE YEAR 16.64 12.48
SINCE INCEPTION 18.07 17.19

CANARA ROBECO TAX SAVER (AS 0N July 29,2022)

SCHEME RETURNS SIP(%) LUMP SUM(%)
LAST ONE YEAR 1.04 5.58
LAST ONE YEAR 22.8 21.87
LAST ONE YEAR 18.15 15.01
SINCE INCEPTION 15.36 19.35

CANARA ROBECO EQUITY HYBRID (AS 0N July 29,2022)

SCHEME RETURNS SIP(%) LUMP SUM(%)
LAST ONE YEAR 0.1 5.15
LAST ONE YEAR 14.97 21.78
LAST ONE YEAR 13.19 12.48
SINCE INCEPTION 13.66 17.19

CANARA ROBECO BLUE CHIP EQUITY FUND (AS 0N July 29,2022)

SCHEME RETURNS SIP(%) LUMP SUM(%)
LAST ONE YEAR 1.55 4.09
LAST ONE YEAR 17.06 18.16
LAST ONE YEAR 15.16 12.99
SINCE INCEPTION 13.63 12.31

Post your comments