Global block

bissplus@gmail.com

Global Menu

ഞങ്ങൾ എന്നും കസ്റ്റമർക്കൊപ്പം

രണ്ടര പതിറ്റാണ്ടിൽ നേടാൻ കഴിഞ്ഞ ഈ വിശാസ്യത തന്നെയാണ്  ഇംപെക്‌സിന്റെ വിജയരഹസ്യം എന്ന് മാനേജിംഗ് ഡയറക്ടർ നുവൈസ് സാക്ഷ്യപ്പെടുത്തുന്നു. ഏതൊരു സംരംഭകനും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് നുവൈസ്.  ഈ ഓണത്തിരക്കുകൾക്കിടയിലും അദ്ദേഹം ബിസിനസ് പ്ലസിന് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിൽ നിന്ന്...

 

ഇംപെക്‌സിന്റെ തുടക്കം
2006ലാണ് ഇംപെക്‌സ് ഒരു ബ്രാൻഡ് എന്ന രീതിയിൽ എസ്റ്റാബ്ലിഷ് ചെയ്തത് എന്നാൽ ഈ ഇൻഡസ്ട്രി 1999 മുതൽക്കേ ഉണ്ട്. ഇൻഡക്ഷൻ കുക്കർ, ഡിഷ് ആന്റിന തുടങ്ങി കുറച്ച് ഉത്പന്നങ്ങളുമായാണ് തുടക്കം 2012ന് ശേഷമാണ് ബ്രാൻഡിംഗിൽ കൂടുതൽ ശ്രദ്ധകൊടുത്ത് വിവിധ സെഗ്മെന്റുകളായി തിരിച്ച് പ്രൊഫഷണൽ രീതിയിൽ ബിസിനസ് വ്യാപിപ്പിച്ചത്.  ആ സമയത്ത് മുപ്പതോളം ഉത്പന്നങ്ങൾ ഉണ്ടായിരുന്നു. 2016-ഓടു കൂടി ഇൻഹൗസ് പ്രൊഡക്ഷൻ ആരംഭിച്ചു. ഇന്ന് 65% ഉത്പന്നങ്ങളും ഇൻഹൗസ് പ്രൊഡക്ഷനാണ്.
2016-ൽ മുഖ്യമായും ഏതൊക്കെ ഉത്പന്നങ്ങളാണ് ഇൻഹൗസ് പ്രൊഡക്ഷനിൽ ഉണ്ടായിരുന്നത്?
ഇപ്പോൾ മൂന്ന് ഫാക്ടറികളാണുളളത്. ആദ്യമായി ഗ്യാസ് സ്റ്റൗവ് ഫാക്ടറിയാണ് ആരംഭിച്ചത്. 2018ഓടു കൂടി കൊച്ചിയിൽ ടിവി നിർമ്മാണയൂണിറ്റ് തുടങ്ങി. അതേവർഷം തന്നെ ബാംഗ്ലൂരിൽ ഫാക്ടറി തുടങ്ങി. അവിടെ അഞ്ഞൂറോളം തൊഴിലാളികൾ ജോലിചെയ്യുന്നു. ഇന്ത്യയിലെ മികച്ച അഞ്ച് ഫാക്ടറികളിലൊന്നാണ് ബാംഗ്ലൂരിലെ ഇംപെക്‌സിന്റെ ഫാക്ടറി.  പ്രഷർ കുക്കർ, നോൺസ്റ്റിക്, സ്റ്റീൽ ഉത്പന്നങ്ങളാണ് അവിടെ നിർമ്മിക്കുന്നത്. അവിടെ നിന്ന് ആറ് രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. മുഖ്യമായും ഗൾഫ് രാജ്യങ്ങളിലേക്കാണ്.
ഇംപെക്‌സ് ഉത്പന്നങ്ങളുടെ ഹൈലൈറ്റ്‌സ്
ന്യായമായ വിലയ്ക്ക് ഗുണമേന്മയുളള പ്രൊഡക്ടുകൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംപെക്‌സ് മുന്നോട്ടുപോകുന്നത്. റിസർച്ച് ആൻഡ് ഡെവലെപ്‌മെന്റ് വിഭാഗം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇംപെക്‌സിന്റെ ഉത്പന്നങ്ങൾക്ക് ലൈഫ്‌ടൈം ഗ്യാരന്റിയാണ്. മെറ്റൽ ഫ്രണ്ട്‌ലിയാണ്. കുറഞ്ഞത് 15 വർഷം ഉപയോഗിക്കാം.
ചൈനയിൽ നിന്നുളള നോൺസ്റ്റിക് തുടങ്ങിയ ഉത്പന്നങ്ങൾ ഇവിടെ വരുമ്പോൾ വില കുറവാണ്. അതുകൊണ്ടാണ് അവിടെ നിന്ന് ഉത്പന്നങ്ങൾ വാങ്ങി ഇവിടെ ബ്രാൻഡ് ചെയ്യുന്നത്. എന്നാൽ ഇംപെക്‌സ് സ്വന്തം ഫാക്ടറിയിൽ ഹൈ ക്വാളിറ്റി ഉത്പന്നങ്ങൾ നിർമ്മിക്കുന്നു. ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ പ്രൈസിംഗ് കൂടുതലാണ്. പക്ഷേ, കുറേ ആളുകൾക്ക് ജോലി കൊടുക്കാനാവും. അതുപോലെ മെയ്ഡ്് ഇൻ ഇന്ത്യ എന്നു പറയുമ്പോൾ ജനം കുറച്ചുകൂടി ഇമോഷണലായി ഈ ഉത്പന്നത്തെ കാണും. അതുപോലെ എപ്പോഴും മറ്റൊരു രാജ്യത്തെ ആശ്രയിക്കുക എന്നതും ദീർഘകാലാടിസ്ഥാനത്തിലുളള ബിസിനസിനെ സംബന്ധിച്ച് അത്ര നല്ല പ്രവണതയല്ല. പിന്നെ ഇന്ത്യയിൽ ഒരു മാനുഫാക്ചറിംഗ് യൂണിറ്റ് നടത്തിക്കൊണ്ടുപോകുക എന്നത് അത്ര എളുപ്പമല്ല. വെല്ലുവിളികൾ ധാരാളമാണ്. നിലവിൽ ടിവിക്ക് നാല് വർഷം വാറന്റി കൊടുക്കുന്നുണ്ട്. 32, 40, 50,55,65 വരെയുളള ഗൂഗിള്‍ സര്‍ട്ടിഫൈഡ് ടിവികളും 43,50,55 Web OS ടിവികളും ഇംപെക്‌സിന്റെ ശ്രേണിയിലുണ്ട്.
ഇലക്ട്രോണിക് ഉത്പന്നങ്ങളെ സംബന്ധിച്ചും ഗ്യാസ് സ്റ്റൗ മുതലായവയെ സംബന്ധിച്ചും സർവ്വീസ് പ്രധാനമാണ്. ഇംപെക്‌സിന്റെ കേരളത്തിലെ സർവ്വീസ് നെറ്റ് വർക്ക്?
ഇംപെക്‌സിനാണ് കേരളത്തിൽ ഏറ്റവും വലിയ സർവ്വീസ് നെറ്റ് വർക്കുളളത്. തുടക്കം മുതൽ സർവ്വീസിൽ മികച്ച ശ്രദ്ധ കൊടുക്കുന്നു. കേരളത്തിലെ ആളുകൾ കോംപ്രമൈസിന് തയ്യാറല്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ 16 വർഷമായി  സർവ്വീസിൽ ഒരു വിട്ടുവീഴ്ചയും ഇംപെക്‌സ് വരുത്തിയിട്ടില്ല. ഫ്രാഞ്ചൈസികളില്ല. സ്വന്തം സർവ്വീസ് ശൃംഖലയാണുളളത്.
ഇംപെക്‌സിന്റെ യുണീക് സെല്ലിംഗ് പോയിന്റ്?
സർവ്വീസ് ഞങ്ങളുടെ പ്രധാന യുഎസ്പിയാണ്. അതുപോലെ   മൂന്നുനാലു വർഷം സർവ്വീസ് വരാത്ത രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുളള ഉത്പന്നങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നു.
എക്‌സ്‌ക്ലൂസീവ് ഷോറൂം തുടങ്ങാൻ                     പദ്ധതിയുണ്ടോ?
തത്ക്കാലം അത്തരത്തിൽ പ്ലാനൊന്നുമില്ല.
ഡീലർമാർ?
സൂപ്പര്‍മാര്‍ക്കറ്റുകളും ഗൃഹോപകരണ സ്്‌റ്റോറുകളുമായി നിലവില്‍ അയ്യായിരത്തോളം ഡീലേഴ്‌സ് ഉണ്ട്. കര്‍ണാടക,ആന്ധ്ര, തെലങ്കാന,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ ഡീലര്‍ നെറ്റ് വര്‍ക്ക് അനുദിനം ശക്തിപ്രാപിച്ചു വരുന്നത് സന്തോഷകരമാണ്.
ബ്രാൻഡ് അംബാസിഡർമാർ ?
ഒരു പാൻ ഇന്ത്യ ലെവലിലേക്ക് പോകുന്നതിന്റെ ഭാഗമായി കല്യാണി പ്രിയദർശനും സെയ്ഫ് അലിഖാനുമാണ് ബ്രാൻഡ് അംബാസഡർമാർ. ആഗസ്റ്റ് 15ഓടെ പരസ്യം പുറത്തിറങ്ങി.
ഏറ്റവും കൂടുതൽ ഡിമാൻഡുളള പ്രൊഡക്ട്?
ഇംപെക്‌സിന് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഡിവിഷൻ, ഇലക്ട്രോമെക്കാനിക്കൽ ഡിവിഷൻ, നോൺ ഇലക്്ട്രിക്കൽ ഡിവിഷൻ എന്നിങ്ങനെ മൂന്ന്  വെർട്ടിക്കലാണുളളത്. മൂന്നും മൂന്നായി വളർത്തിക്കൊണ്ടുവരിക എന്നുളളതാണ് ലക്ഷ്യം. അതിനായി അതത് വിഭാഗത്തിന് പ്രൊഷണൽ ടീമുണ്ട്. ടിവിയാണ് എറ്റവും കൂടുതൽ വില്പനയുളള ഇംപെക്‌സ് പ്രൊഡക്ട്. അതോടൊപ്പം കുക്ക് വെയറുകളും പോകുന്നുണ്ട്.
ഫാമിലി ബിസിനസാണോ?
അല്ല. കുടുംബാംഗങ്ങൾക്കൊപ്പം കുറച്ചു സുഹൃത്തുക്കളും ഈ ബിസിനസിലുണ്ട്. ഞാനാണ് ബിസിനസ് തുടങ്ങിയത്. ചെറുപ്പത്തിലേ ഞാൻ ഈ ബിസിനസിൽ വന്നു. ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിച്ചത്. അങ്ങനെ ഒരു ഇലക്ട്രോണിക്‌സ് ബാക്ക്ഗ്രൗണ്ട് ഉളളതുകൊണ്ടാണ് ഈ രംഗത്ത് ബിസിനസ്  തുടങ്ങാൻ തീരുമാനിച്ചത്. 1999ൽ ചെറിയ നിർമ്മാണയുണിറ്റെന്ന നിലയിലാണ് തുടക്കം. ഇൻവെർട്ടർ, യുപിഎസ് നിർമ്മാണ യൂണിറ്റായിരുന്നു. ഇപ്പോഴത് പിതാവും സഹോദരനും ചേർന്ന് നോക്കുന്നു. അത് കയറ്റുമതിയാണ് കൂടുതൽ.
മാനുഫാക്ചറിംഗ് മേഖലയിൽ കേരളത്തിൽ അധികം ആളുകളില്ല. പ്രത്യേകിച്ചും ഇലക്ട്രോണിക്‌സ് മേഖലയിൽ. പലരും കേരളത്തിന് പുറത്തേക്ക് ബിസിനസ് മാറ്റണമെന്ന് പറയുന്നുണ്ട്?
 അത്തരത്തിൽ പ്രശ്‌നങ്ങളൊന്നും കേരളത്തിലില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുമുന്നോട്ടുപോയാൽ കേരളത്തിൽ ബിസിനസ് സൗഹൃദപരം തന്നെയാണ്. ഞങ്ങളുടെ രണ്ട് ഫാക്ടറികളും കൊച്ചിയിലാണ്. ഒന്ന് ഗ്യാസ് സ്റ്റൗ ഫാക്ടറിയും മറ്റൊന്ന് ടെലിവിഷന്‍ ഫാക്ടറിയുമാണ്.
ഓൺലൈൻ വ്യാപാരം?
ഓൺലൈൻ വ്യാപാരം നന്നായി പോകുന്നു. ഇന്ത്യയൊട്ടാകെ ബിസിനസ് വ്യാപിപ്പിക്കുന്നതിന് ഓൺലൈൻ ബിസിനസ് ആണ് നല്ലത്. ഓഫ്‌ലൈനിലാണെങ്കിൽ 20 വർഷം വേണ്ടിവരുന്ന സ്ഥാനത്ത് ഓൺലൈനിൽ അത് ഒരു വർഷം കൊണ്ട് യാഥാർത്ഥ്യമാക്കാം. ആമസോൺ, ഫ്‌ളിപ് കാർട്ട് തുടങ്ങിയ ഓൺലൈൻ ബിസിനസ് ചെയ്യുന്നു.
ഭാവിപദ്ധതികൾ ?
2026 ഓടു കൂടി 3000 കോടി വിറ്റുവരവുളള കമ്പനിയായി വളർത്താനാണ് പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായാണ് രണ്ട് ബ്രാൻഡ് അംബാസഡർമാരെ കൊണ്ടുവന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുളള പദ്ധതിയുണ്ട്. ഈ വർഷം തന്നെ യുകെയിലേക്കുളള കയറ്റുമതി ആരംഭിക്കും.  

 

സർവ്വീസ് ഞങ്ങളുടെ പ്രധാന യുഎസ്പിയാണ്. അതുപോലെ   മൂന്നുനാലു വർഷം സർവ്വീസ് വരാത്ത രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുളള ഉത്പന്നങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നു.

 

 

2026 ഓടു കൂടി 3000 കോടി വിറ്റുവരവുളള കമ്പനിയായി വളർത്താനാണ് പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായാണ് രണ്ട് ബ്രാൻഡ് അംബാസിഡർമാരെ കൊണ്ടുവന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുളള പദ്ധതിയുണ്ട്.

 

Post your comments