Global block

bissplus@gmail.com

Global Menu

വൻ വികസനത്തിനൊരുങ്ങി IMPEX

 

 

78000 കോടി മൂല്യമുളള ഇന്ത്യൻ ഹോം അപ്ലയൻസ് വിപണി കോവിഡിന് ശേഷം സാമാന്യം നല്ല വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിൽ നമ്മുടെ സ്വന്തം ബ്രാൻഡായ ഇംപെക്‌സ് രാജ്യം മുഴുവൻ വിപണി പിടിക്കാൻ തയ്യാറാവുകയാണ്. കേരളത്തിലും ദക്ഷിണേന്ത്യയിലും വിജയം രചിച്ച ഇംപെക്‌സ് പാൻ ഇന്ത്യ ഓപ്പറേഷന് തയ്യാറെടുക്കുമ്പോൾ നമുക്ക് അഭിമാനിക്കാം. സെയ്ഫ് അലി ഖാനെ ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുത്തത് ഈ ലക്ഷ്യത്തോടെയാണ്. ലോകോത്തര നിർമ്മാണ സൗകര്യങ്ങൾ ഉളള ഇംപെക്‌സിന്റെ ഇന്ത്യയിലെ സ്വന്തം ഫാക്ടറികളിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ ഉത്പന്നവും ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇംപെക്‌സിന്റെ പുതിയ കിച്ചൺ അപ്ലയൻസസ് ശ്രേണി കേരളത്തിലെ ഡീലർ സമൂഹം ഏറ്റെടുത്തുകഴിഞ്ഞു. 3000 കോടി മൂല്യമുളള കേരള ഹോം അപ്ലയൻസ് മാർക്കറ്റിൽ ഇംപെക്‌സിന് തനതായ സ്ഥാനമുണ്ട്

 

വ്യവസായത്തിന് അത്ര നല്ല അന്തരീക്ഷമുളള നാടല്ല നമ്മുടെ കേരളം എന്ന പ്രചാരണം ഒളിഞ്ഞും തെളിഞ്ഞും നിലനില്ക്കുമ്പോഴാണ്  മഞ്ചേരി എന്ന ചെറിയ പട്ടണത്തിൽ നിന്ന് ഇംപെക്‌സ് എന്ന ബ്രാൻഡ് ഉയർന്നുവന്നത് എന്ന് നാം ഓർക്കണം. കിഴക്കമ്പലം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലേക്ക് വരുന്നത് കിറ്റക്‌സ് ആണ്. അതുപോലെ നാളെ മഞ്ചേരി 'ഇംപെക്‌സ് പിറന്ന മണ്ണ്' എന്ന് അറിയപ്പെടും. ഇത് അതിശയോക്തിയല്ല. ബഹുരാഷ്ട്ര കുത്തകകളുടെ വരവോടെ 1990കളിൽ മാർക്കറ്റ് ലീഡർമാരായിരുന്ന ബിപിഎൽ, ഒനിഡ, സോളിഡെയർ, തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾ വിസ്മൃതിയിലായി. സുമീത്, മഹാരാജ തുടങ്ങിയ സ്‌മോൾ അപ്ലയൻസ് ബ്രാൻഡുകളും വിപണിക്ക് പുറത്തായി. ഇങ്ങനെ ഒരു ശക്തമായ കിടമത്സരം നിലനിൽക്കുന്ന ഹോം അപ്ലയൻസ് വിപണിയിൽ തങ്ങളുടേതായ മാർക്കറ്റ് ഷെയർ കണ്ടെത്തുക എന്നത് ദുഷ്‌കരമാണ്. ഈ ദുഷ്‌ക്കരമായ കാര്യം സാധ്യമാക്കിയത് നുവൈസ് എന്ന ചെറുപ്പക്കാരന്റെയും അദ്ദേഹം നയിക്കുന്ന ഇംപെക്‌സ് ടീമിന്റെയും കഠിനാധ്വാനമാണ്.
ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങളെ വെല്ലുന്ന ക്വാളിറ്റിയുളള, സർവ്വീസുളള ഇംപെക്‌സിന്റെ എൽഇഡി, സ്മാർട്ട് ടിവികൾ ചൂടപ്പം പോലെ വിറ്റഴിയുന്നു. ഇംപെക്‌സ് എന്ന ബ്രാൻഡ് എങ്ങനെ ഇത്രയേറെ വിജയിച്ചു എന്ന് പഠിക്കാൻ ഒരു 'ദേശീയ ബ്രാൻഡ്' ഏജൻസിയെ ചുമതലപ്പെടുത്തി എന്ന വാർത്ത തന്നെ ഇംപെക്‌സിന്റെ വിജയത്തിൻെ സൂചകമാണ്.
കിച്ചൻ അപ്ലയൻസിനും സ്‌മോൾ അപ്ലയൻസിനുമൊക്കെ കേരളത്തിൽ നിന്നുളള ചെറിയ ബ്രാൻഡുകൾ ഉണ്ടായിരുന്നു എന്നു പറയാം. എന്നാൽ ബിഗ് അപ്ലയൻസിലോ-

 

 

മേക്ക് ഇൻ കേരള എന്ന് മലയാളികൾ സ്‌നേഹത്തോടെ പറയുമ്പോഴും
 Made in India brand from Gods Own country
എന്ന ടാഗ് ലൈൻ ആണ് ഇംപെക്‌സിന് ഏറെ യോജിക്കുന്നത്.

 

 

പാനൽ സെഗ്മെന്റിലോ ഇംപെക്‌സ് പോലെ നിർമ്മാണ സൗകര്യമുളള ഒരു ബ്രാൻഡ് ഉണ്ടായിട്ടില്ല എന്ന് ഹോം അപ്ലയൻസസ് വിദഗ്ദ്ധർ ചുണ്ടിക്കാട്ടുന്നു. കേരളത്തിൽ നിന്ന് ഒരു ഹോം അപ്ലയൻസ് /കിച്ചൻ അപ്ലയൻസ് ബ്രാൻഡ് നമ്മൾ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. നിലവിൽ ഒരു ഡസൻ വിദേശവിപണികളിലുൾപ്പെടെ ലഭിക്കുന്ന ഇംപെക്‌സ് ജനപ്രീതിയുളള മൾട്ടിനാഷണൽ ബ്രാൻഡ് ആണ്.
മേക്ക് ഇൻ കേരള എന്ന് മലയാളികൾ സ്‌നേഹത്തോടെ പറയുമ്പോഴും Made in India brand from Gods Own country എന്ന ടാഗ് ലൈൻ ആണ് ഇംപെക്‌സിന് ഏറെ യോജിക്കുന്നത്.
നുവൈസിന്റെയും ഇംപെക്‌സിന്റെയും വിജയകഥ ഒരു കേസ് സ്റ്റഡി എന് നിലയിൽ മാനേജ്‌മെന്റ് വിദ്യാർത്ഥികളും പുതുസംരംഭകരും പഠിക്കേണ്ടതാണ്. ഏതൊരു മൾട്ടിനാഷണൽ ബ്രാൻഡിനേയും വെല്ലാൻ സ്വദേശി ബ്രാൻഡുകൾക്ക് കഴിയും എന്നു തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് ഇംപെക്‌സ്.
1999 മെയ് 8 ന് ആരംഭിച്ച കമ്പനി, ചെറിയ യുപിഎസ് നിർമ്മാണ യൂണിറ്റിൽ നിന്നാണ് ഒരു രാജ്യാന്തര കമ്പനിയായി ഇംപെക്സ് വളർന്നത്. ഇന്ന് ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിപണിയിലെ മുൻനിര ബ്രാൻഡാണ് ഇംപെക്സ്. യുപിഎസ് വിൽപനയിൽ തുടങ്ങി ഇൻഡക്ഷൻ കുക്കർ നിർമ്മാണം പിന്നിട്ട്, കേരളത്തിൽ സ്വന്തമായി എൽഇഡി ടിവി നിർമ്മാണശാല വരെ എത്തിനിൽക്കുന്നു ഇംപെക്‌സ് ഇന്ന്.
കേരളം, കർണാടക എന്നിവിടങ്ങളിലും നിർമ്മാണ യൂണിറ്റുകളുണ്ട്. ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമാണ് പ്രധാന വിപണി. ബെംഗളൂരു പ്ലാന്റിൽ പ്രതിദിനം 3500 പ്രഷർ കുക്കറുകളും 5000 നോൺസ്റ്റിക് പാത്രങ്ങളും നിർമ്മിക്കുന്നു. അത്യാധുനിക ഓട്ടമേറ്റഡ്, റോബോട്ടിക് സംവിധാനങ്ങളുള്ള രാജ്യത്തെ അഞ്ച് നോൺസ്റ്റിക്വെയർ  പ്രഷർ കുക്കർ ഉൽപാദന പ്ലാന്റുകളിലൊന്നാണ് ഇത്. കൊച്ചിയിൽ എൽഇഡി ടിവി പ്ലാന്റും ഗ്യാസ് സ്റ്റൗ ഫാക്ടറിയുമുണ്ട്. കൊച്ചിയിലെ ടിവി പ്ലാന്റിന്റെ പ്രതിദിന ഉൽപാദനം 1500 എൽഇഡി ടിവികളാണ്. ഉൽപന്നങ്ങളെ കിച്ചൻ അപ്ലയൻസസ്, ഹോം എന്റർടെയിൻമെന്റ്, ഹൗസ്‌ഹോൾഡ് അപ്ലയൻസസ്, പേഴ്‌സനൽ അപ്ലയൻസസ് എന്നിങ്ങനെ നാലായി തിരിക്കാം. മൊബൈൽ ബ്ലൂടൂത്ത് സ്പീക്കർ മുതൽ സ്മാർട്ട് അൾട്രാ എച്ച്ഡി ടിവി വരെയും പെഡസ്ട്രൽ ഫാൻ മുതൽ സ്മാർട്ട് എസി വരെയും ഇസ്തിരിപ്പെട്ടി മുതൽ ചിമ്മിനി വരെയും ട്രിമ്മർ മുതൽ സ്‌ട്രൈറ്റ്‌നർ വരെയുമുള്ള ഉൽപന്നങ്ങൾ.
ഓൺലൈൻ സ്റ്റോറുകളിൽ വിശ്വാസ്യതയും സേവനവും വഴി 'ഗോൾഡ് സെല്ലർ' പദവിയിൽ ഇംപെക്‌സ് എത്തി. ചില പോർട്ടലുകളുടെ ആകെ ഇലക്ട്രോണിക് അപ്ലയൻസസ് വിൽപനയുടെ 20 ശതമാനവും ഇംപെക്‌സ് ഉൽപന്നങ്ങളാണ്.  മികച്ച വിൽപനാനന്തര സേവനം വഴിയാണ് ഇംപെക്‌സ് വിപണി പിടിച്ചടക്കിയത്. വിപണിയുള്ളിടങ്ങളിലെല്ലാം തുടർസേവനത്തിനായി കലക്ഷൻ സെന്ററുകളും 24 മണിക്കൂറിനകം സേവനവുമായി മികച്ച സർവീസ് ശൃംഖലയൊരുക്കാൻ തുടക്കത്തിലേ ശ്രദ്ധിച്ചു.  
പരാജയങ്ങൾ നിരവധി തവണ മുന്നിൽ വന്നപ്പോഴും പതറാതെ പിടിച്ചു നിന്നു എന്നതാണ് വിജയരഹസ്യമെന്ന് നുവൈസ് പറയുന്നു. മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കോഴിക്കോട് ഐഐഎമ്മിൽ നിന്ന് ലഭിച്ച സഹായവും തുണയായി. ടോൾ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കൾ പരാതി അറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്ന വില്‌പോനാനന്തര സേവനമാണ് ഇംപെക്സിനെ ജനകീയമാക്കിയത്.  ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രധാന വിപണി. ആഫ്രിക്ക യൂറോപ്യൻ രാജ്യങ്ങളിൽ വിപണി കണ്ടെത്തുക എന്നതാണ് നുവൈസിന്റെ അടുത്ത ലക്ഷ്യം.
ഇന്ന് ഇംപെക്സിന്റെ കിച്ചൻ അപ്ലയൻസസ് വിഭാഗത്തിന്റെ ബ്രാൻഡ് അംബാസഡർ നടി കല്യാണി പ്രിയദർശനാണ്. സ്നേഹം, പരിചരണം, പ്രസരിപ്പ് എന്നീ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ, ഇംപെക്സിന്റെ പുതിയ മുഖമായി ആരാണ് പ്രതിനിധീകരിക്കേണ്ടതെന്ന് ഇംപെക്‌സിന്റെ അമരക്കാർക്ക് കൃത്യമായി അറിയാമായിരുന്നു. നടി കല്യാണി പ്രിയദർശന് ബ്രാൻഡിന്റെ പ്രധാന തത്ത്വങ്ങളുമായി ഒരുപാട് സാമ്യമുണ്ടെന്ന് ഇംപെക്സ് വിശ്വസിക്കുന്നു. ബ്രാൻഡ് ഉയർത്തുന്ന മൂല്യങ്ങളും സമൂഹത്തിൽ അവർക്കുള്ള പ്രതിച്ഛായയും  ഇംപെക്‌സിനേറെ ഗുണം ചെയ്യുമെന്നും അമരക്കാർ വിശ്വസിക്കുന്നു.
ആഗോള വമ്പന്മാർ കുത്തകയാക്കിവച്ചിട്ടുള്ള ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ വിപണിയിലേക്ക് കടന്നുചെന്ന് കുറഞ്ഞ കാലത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടം കൊയ്യുകയാണ് ഇംപെക്‌സ്. വിപണിയിലെത്തി രണ്ടുപതിറ്റാണ്ട് തികയും മുമ്പ് തന്നെ ഉത്പന്നവൈവിധ്യം, പുതുമ, ഗുണമേന്മ, മികച്ച വില്പനാനന്തര സേവനം, കുറഞ്ഞ വില എന്നിവയെല്ലാമൊരുക്കി ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കളുടെ മനസിലിടം നേടിയ ബ്രാൻഡ് വരുംവർഷനങ്ങളിൽ വൻ വികസനത്തിനൊരുങ്ങുകയാണ്. ദേശീയ രാജ്യാന്തര വ്യാപാര ശൃംഖലകളായ ലുലു, കാരിഫോർ, ഫ്യുച്ചർ ഗ്രൂപ്പ്, ബിഗ്ബസാർ, നെസ്റ്റോ എന്നിവിടങ്ങളിലെല്ലാം ഇംപെക്‌സ് ഉല്പന്നങ്ങൾ ലഭ്യമാണ്.
ഇന്ത്യയിലും വിദേശത്തും വിപുലമായ ഗവേഷണ, വികസന വിഭാഗം പ്രവർത്തിക്കുന്നുണ്ട്്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കസ്റ്റമർ കെയർ കേന്ദ്രത്തിൽനിന്ന് 24 മണിക്കൂറിനുള്ളിൽ ഓൺസൈറ്റ് സേവനങ്ങൾ ലഭ്യമാക്കാനാകുന്ന വിധത്തിലുള്ള സൗകര്യങ്ങളും സുശക്തമായ ടീമും സജ്ജമാക്കിയിട്ടുള്ളത്്.
2026ൽ 3000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. 

 

ഇംപെക്‌സിന്റെ പുതിയ ഓവൻ-ടോസ്റ്റർ-ഗ്രില്ലർ (ഒ.ടി.ജി 63 എൽ) ഇക്കഴിഞ്ഞ ഡിസംബറിൽ വിപണിയിലെത്തിയിരുന്നു. ആകർഷകമായ ഡിസൈനിലുള്ള ഒ.ടി.ജിക്ക് 63 ലിറ്റർ കപ്പാസിറ്റി, റോട്ടിസെറി
 സെറ്റ്‌റോഡ്, സ്‌കീവർറോഡ്, ക്രംപ് ട്രേ, ബേക്ക് ട്രേ  തുടങ്ങിയ ആക്‌സസറികൾക്ക് പുറമെ ഇല്യുമിനേഷൻ ലാമ്പും ഉണ്ട്. 2,200 വാട്സ് ഒ.ടി.ജിക്ക് രണ്ടു വർഷത്തെ ഓൺസൈറ്റ് വാറന്റിയുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഡീലർ ഷോപ്പുകളിൽ ഒ.ടി.ജി 63 എൽ ലഭ്യമാണ്.

 

 

Post your comments