Global block

bissplus@gmail.com

Global Menu

ടേസ്റ്റിനിബിൾസ്: 'റെഡി-ടു-ഈറ്റ് ഓണസദ്യപായ്ക്ക്' വിപണിയിൽ

കേരളം ആസ്ഥാനമായ അന്താരാഷ്ട്ര ഫുഡ്ബ്രാൻഡായ ടേസ്റ്റി നിബിൾസിന്റെ 'റെഡി-ടു-ഈറ്റ് ഓണസദ്യ പായ്ക്ക്'വിപണിയിൽ. ഓഗസ്റ്റ് 10ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ടേസ്റ്റി നിബിൾസ്് മാനേജിങ് ഡയറക്ടർ ചെറിയാൻ കുര്യനിൽ നിന്നും സിനിമാതാരം ഹണിറോസ് 'റെഡി-ടു-ഈറ്റ് ഓണസദ്യ പായ്ക്ക്'ഏറ്റുവാങ്ങി.
റെഡി-ടു-ഈറ്റ് ഓണസദ്യ പായ്ക്കിൽ നാല് പാക്കറ്റ് (250 ഗ്രാം വീതം) മട്ടയരിച്ചോറ്, രണ്ട് പാക്കറ്റ് (200 ഗ്രാംവീതം) സാമ്പാർ, ഓരോ പാക്കറ്റ് (200 ഗ്രാം വീതം) അവിയൽ, പുളിയിഞ്ചി, മാങ്ങാ അച്ചാർ, എന്നിവയുണ്ട്. ഇതുകൂടാതെ ഓരോ പാക്കറ്റ് (185 ഗ്രാംവീതം) പരിപ്പ്പായസവും ഗോതമ്പ്പായസവും ഒരുപാക്കറ്റ് (100 ഗ്രാം) ഏത്തയ്ക്ക ചിപ്‌സുമുണ്ട്. പ്രാരംഭ ഓഫറായി 200 ഗ്രാംടേസ്റ്റിനിബിൾസ് ഇൻസ്റ്റന്റ് പാലട പായസ്ം മിക്‌സിന്റെ സൗജന്യപാക്കറ്റും പായ്ക്കിൽ ഉൾപ്പെടും. നാലുപേർക്ക് വിളമ്പാനുള്ള വിഭവങ്ങൾ ഓരോ സദ്യ പായ്ക്കിലുമുണ്ട്. ഒരു പായ്ക്കിന്റെ വില 999 രൂപ. www.tastynibbles.in എന്ന കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലൂടെ മാത്രമായിരിക്കും പായ്ക്ക ്‌ലഭിക്കുക. കേരളത്തിലെ പരമ്പരാഗത രുചികൾ ഓണത്തിന് ലോകത്തെവിടെയും സൗകര്യപ്രദമായ പാക്കറ്റിൽ ആസ്വദിക്കാമെന്ന് ചടങ്ങിന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ ടേസ്റ്റിനിബിൾസ് മാനേജിങ് ഡയറക്ടർ ചെറിയാൻ കുര്യൻ പറഞ്ഞു.
ഒരു ഹൈടെക് സദ്യ
'റിട്ടോർട്ട് പ്രോസസ്സിംഗ്'എന്ന സവിശേഷമായ പ്രക്രിയ ഉപയോഗിച്ചാണ് പ്രിസർവേറ്റീവുകൾ ചേർക്കാതെ വിഭവങ്ങൾ പായ്ക്ക് ചെയ്യുന്നതും പോഷകമൂല്യം നിലനിർത്തുന്നതും. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വിഭവങ്ങൾ അടുപ്പിൽനിന്ന് ഉടൻ എടുത്തുപയോഗിക്കുന്നതുപോലുള്ള പുതുമ നല്കുന്നു. പാക്കറ്റുകൾ തുറക്കാതിരുന്നാൽ രണ്ടു വർഷത്തോളം ഭക്ഷണത്തിന് കേടുവരികയുമില്ല.
ടേസ്റ്റിനിബിൾസിന്റെ HACCP (ഹസാർഡ് അനാലിസിസ് ക്രിട്ടിക്കൽ പോയിന്റ്) അംഗീകൃത ഫാക്ടറി ലോകോത്തര പ്രോസസ്സിംഗ് മാനദണ്ഡങ്ങളും ഗുണനിലവാരനിയന്ത്രണങ്ങളും പാലിക്കുന്നു. ജപ്പാനിലെ ഹിഗാഷിമാരു ഇന്റർനാഷണൽ കോർപ്പറേഷനുമായി ചേർന്നാണ് ടേസ്റ്റി നിബിൾസ് പ്രവർത്തിക്കുന്നത്. ബിരിയാണികൾ, കറികൾ, അച്ചാറുകൾ, സ്‌നാക്‌സ് എന്നിവയുൾപ്പെടെ റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ടേസ്റ്റി നിബിൾസ് വിപണിയിലിറക്കിയിട്ടുണ്ട്.
വളരുന്നബിസിനസ്സ്
ആധുനികസാങ്കേതികവിദ്യയും രുചിയുംസൗകര്യവുംസമന്വയിപ്പിച്ച് ടേസ്റ്റി നിബിൾസ് ഉപഭോക്താവിന് നല്കുന്ന  ഓണസമ്മാനമാണ് സദ്യപായ്‌ക്കെന്ന് കമ്പനി അസിസ്റ്റന്റ വൈസ് പ്രസിഡന്റ് (സെയിൽസ്്) സുനിൽ കൃഷ്ണൻ പറഞ്ഞു. ഈ ജനുവരിയിൽ വിപണിയിലിറക്കിയ ടേസ്റ്റി നിബിൾസ് കേരള ഫിഷ്‌കറിക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരുംമാസങ്ങളിൽ തങ്ങൾ കൂടുതൽ റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ വിപണിയിലിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    
ടേസ്റ്റി നിബിൾസ് ഉല്പാദനശേഷി വിപുലീകരിക്കാൻ ഒരുങ്ങുകയാണെന്ന് അസിസ്റ്റന്റവൈസ്പ്രസിഡന്റ് (ഓപ്പറേഷൻസ്) അനീഷ് ചന്ദ്രൻ പറഞ്ഞു.
ടേസ്റ്റിനിബിൾസ്
എച്ച്‌ഐസി-എബിഎഫിന് കീഴിലുള്ള ടേസ്റ്റിനിബിൾസ് എന്ന ബ്രാൻഡ്  2001ലാണ് പ്രവർത്തനം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഹിഗാഷിമാരു ഇന്റർനാഷണല് കോർപ്പറേഷനാണ് പ്രധാന ഓഹരിപങ്കാളി. എച്ച്‌ഐസി-എബിഎഫ് സ്‌പെഷ്യൽ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വിവിധ രാജ്യങ്ങളിലേക്ക് ഭക്ഷ്യഉത്പന്നങ്ങൾ കയറ്റിഅയക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് കയറ്റിഅയയ്ക്കുന്ന ക്യാൻഡ് ട്യൂണയുടെ പ്രധാന ഉത്പാദകരായ ടേസ്റ്റിനിബിൾസ്് ഈ രംഗത്തെ പ്രധാന കയറ്റുമതിക്കാർ കൂടിയാണ്. വാട്ടർ, സൺ ഫ്‌ളവർ ഓയിൽ, എക്‌സ്ട്രാ വിർജിൻ ഒലിവ്ഓയിൽ മീഡിയത്തിൽ ഉപ്പിട്ടും ഉപ്പിടാതെയും ലൈറ്റ്മീറ്റ്, വൈറ്റ്മീറ്റ് ട്യൂണലഭിക്കും. ട്യൂണമയോ, തക്കാളിസോസ ്ഉപയോഗിച്ചുള്ള ട്യൂണ എന്നിവക്ക് ആവശ്യക്കാര് ഏറെയാണ്. ശീതീകരിച്ച ്ഉണക്കിയ കൊഞ്ച്, ക്യാൻഡ് മത്തി എന്നിവയും ടേസ്റ്റിനിബിൾസ് വിപണിയിൽ  എത്തിക്കുന്നു.
നല്ലപോഷകങ്ങളും രുചിയും മണവുമുള്ള കേരള ഫിഷ്‌കറികൾ, മീൻ ബിരിയാണി, കപ്പപ്പുഴുക്ക്, ടൊമാറ്റോ റൈസ്, മീൻ കപ്പബിരിയാണി, കോക്കനട്ട്‌റൈസ്, വെജിറ്റബിൽപുലാവ്, മീൻപീര, മത്തി പീരവറ്റിച്ചത്, കൊഴുവ പീരവറ്റിച്ചത് എന്നിവ റെഡി-ടു-ഈറ്റ് ശ്രേണിയിൽ ലഭ്യമാണ്.
അച്ചാർ മേഖലയിലും സജീവമാണ് ടേസ്റ്റി നിബിൾസ്. ചെമ്മീൻ, മത്തി, കക്ക, നത്തോലി, വെളുത്തുള്ളി, മാങ്ങാ, കടുമാങ്ങ, പാലക്കാട് കടുമാങ്ങ, നാരങ്ങ, ഈന്തപ്പഴം അച്ചാറുകൾ, പുളിയിഞ്ചി തുടങ്ങിയവ ഇതിനകം വിപണിയിൽ എത്തിച്ചുകഴിഞ്ഞു.
ഫ്രൈഡ് ചെമ്മീൻ മസാല, റെഡി-ടു-ഈറ്റ് ചക്കവരട്ടിയത്, ആപ്പിൾ സിഡാർ വിനിഗർ, സിന്തറ്റിക് വിനിഗർ, കോൺഫ്‌ളോർ, ചെമ്മീൻവറുത്തത്, മലബാർപുളി, സോയചങ്ക്‌സ്, ചുക്ക്കാപ്പി എന്നിവയും ടേസ്റ്റിനിബിൾസ് ജനങ്ങളിൽ എത്തിക്കുന്നു.

Post your comments