Global block

bissplus@gmail.com

Global Menu

ബദരിനാഥ് യാത്ര- ലിസി സമ്പത്ത്

ഏതൊരാളിന്റെയും മനസ്സിൽ മായാതെ നിൽക്കും. ജോഷിമഠിലെ താമസസ്ഥലം ഉയരത്തിലായതിനാൽ ചുറ്റുമുള്ള മലകളെല്ലാം വഉരെ വ്യക്തമായികാണാം. മഞ്ഞുമലയുടെ അടുത്തെത്തുമ്പോൾ ഉപ്പു കിടക്കുന്നതുപോലെയാണ്  മഞ്ഞ് കാണുന്നത്. ഉപ്പും മണ്ണും ചേർന്ന് കിടക്കുന്നതുപോലെ തോന്നും. തൊടുമ്പോൾ മനസ്സിലാകും മഞ്ഞാണെന്ന്. കുട്ടികൾ മഞ്ഞുരുള ഉണ്ടാക്കി കളിക്കും. കുന്നിൻ താഴ്‌വാരത്തിൽ നിന്നും മുകളിലേക്കു പോകുന്തോറും മഞ്ഞിനു കനവും ഉറപ്പും കൂടും. മലകളിൽ പല സഥലങ്ങളിലും മഞ്ഞുരുകിയെത്തുന്ന ചെറുതും വലുതുമായ ധാരാളം നദികൾ എത്തുന്നുണ്ട്. ചിലത് വേനൽക്കാലത്ത് മാത്രമേ കാണു. പല വലിപ്പത്തിലുള്ള കല്ലും മണ്ണും കുത്തൊഴുക്കിൽ പലപ്പോഴും റോഡിൽ മറിയാറുണ്ട്. ഞങ്ങൾ യാത്ര ചെയ്ത് ഒരു ഭാഗമെത്തിയപ്പോൾ തലേ ദിവസം റോഡിൽ വീണ മണ്ണും കല്ലുമെല്ലാം നീക്കം ചെയ്യുന്ന കാഴ്ച കണ്ടു, ആ ഭാഗത്ത് ബോർഡർ റോഡിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. ജോലി ചെയ്യുന്നവരുടെ കൂട്ടത്തിൽ അമ്മമാരുണ്ട്. റബ്ബർ കുട്ടയിൽ മണ്ണ് ചുമന്ന് മാറ്റുന്നു. മെലിഞ്ഞുണങ്ങിയ രൂപങ്ങൾ. കുട്ടികളുമുണ്ട് കൂട്ടത്തിൽ. ചാറ്റൽമഴയിലും തണുപ്പത്തും ആറുമാസം താഴെ പ്രായമുള്ള കുട്ടിയെ ഒരരികിൽ ഉറക്കി കിടത്തിയിരിക്കുകയാണ്. അതു കണ്ടപ്പോൾ നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളും ഇതിലും ഭാഗ്യമുള്ളവരല്ലേയെന്ന് തോന്നിപ്പോയി.
റോഡിന്റെ അവസ്ഥ ഇപ്പോൾ പഴയതിലും മെച്ചമാണ്. മിക്കവാറും ടാർ ചെയ്ത രണ്ടുവരിപ്പാതയാണ്. പർവ്വതങ്ങളെച്ചുറ്റി ഒന്നിൽ നിന്ന് അടുത്തതിലേക്ക് പോകും. വലിയ പെരുമ്പാമ്പിനെപ്പോലെ തോന്നിക്കും. തിരിച്ച് വീട്ടിലെത്തിയിട്ട് എത്തിയെന്ന് പറയാം. ഇവിടെ വണ്ടിയോടിക്കുന്നവനാണ് ദൈവം. ഇമ ചിമ്മാതെ 4 -5 മണിക്കുർ ഈ റോഡിലൂടെ ്പോകുകയെന്നത് അസാമാന്യ വൈദഗ്ദ്ധ്യം ഉള്ളയാൾക്കേ സാധിക്കു. നമ്മുടെ ഡ്രൈവർ വണ്ടി ഓടിക്കുന്നത് കണ്ടാൽ ഇതൊക്കെ എന്ത് എന്നുതോന്നും. ഈ വരികളിലൊതുങ്ങുന്നതല്ല അവിടുത്തെ കാഴ്ചകൾ. ചെങ്കുത്തായ മലയുടെ വയറുകീറിയുണ്ടായ പാതകൾ. പലയിടത്തും പാറകൾ കാന്റിലിവർ പോലെ റോഡിനു മുകളിൽ. അതായത് തൂണുകളിലെ കാർപോർച്ചുപോലെ കാറിനുമുകളിൽ മല,പലപ്പോഴും പാറയും മണ്ണും റോഡിൽ അടർന്നുവീഴും. അത്തരമൊരു കാഴ്ചയ്ക്ക് നമുക്കും ദൃക്‌സാക്ഷിയാകാൻ കഴിഞ്ഞു.  തൊട്ടുമുന്നിലുളള ഇന്നോവ പോയതിനു പിന്നാലെ ഒരു പാറക്കഷ്ണം മുകളിൽ നിന്നും അടർന്നുവീണു. ഒരു സെക്കന്റു വ്യത്യാസത്തിൽ ഞങ്ങൾ രക്ഷപ്പെട്ടു. അവിടെ കാണുന്ന ഒരു ഉരുളൻ പാറ മതി നാട്ടിൽ ഒരു വീടിന് അടിസ്ഥാനമിടാൻ. കൂട്ടത്തിൽ ഉത്തരാഖണ്ഡിൽ നിന്നും പാറ നാട്ടിൽ കൊണ്ടുപോയാലോ എന്നും ഞാൻ ആലോചിക്കാതിരുന്നില്ല. നാട്ടിലെ നിർമാണപ്രവർത്തനങ്ങൾക്ക് എടുക്കാമല്ലോ! എന്നാൽ ഹിമാലയ നിരകളൊക്കെയും നിർമ്മാണത്തിനും ഖനനത്തിനും നിയന്ത്രണമുളള മേഖലകളാണത്രെ. യാത്രയിലുടനീളം ഒരു വശത്തെ കാഴ്ചകൾ കാണാതെ ഞാൻ തലതിരിച്ചിരുന്നു. റോഡിലെ ടാർ കാണാതെയാണ് സൈഡിലൂടെ കാർ പോകുന്നത്.മുന്നോട്ടു കാണാം.  അതുകാണുമ്പോൾ തന്നെ ആകെ തലകറക്കം വരും. യാത്ര തിരിക്കുന്നതിനുമുൻപ് ഗൂഗിളിൽ കയറി നോക്കാതിരുന്നത് നന്നായി എന്നുതോന്നി. വനഭൂമിയാണിവിടെയെല്ലാം. പുള്ളിപ്പുലികൾാരാളം ഉണ്ട്. നമ്മുടെ നാട്ടിലെ വനത്തിന്റെ ഭംഗിയൊന്നുമില്ല. കുറെ ഉണങ്ങിയ പച്ചപ്പ് കുറഞ്ഞ വൃക്ഷങ്ങൾ. മഞ്ഞു കടുത്തതിനാലോണോ ആവോ പുല്ലൊന്നും കാണാനില്ല.ആകെ കൂടി പേടിപ്പിക്കുന്ന വിരസമായ നാടും മലയും.
ചമേലി ഡിസ്ട്രിക്്ടിന്റെ ഹെഡ്ക്വാർട്ടേഴ്സിരിക്കുന്നിടത്ത് സ്‌കൂളുകളും കടകമ്പോളങ്ങളുമൊക്കെ കാണാൻ കഴിയും നമ്മുടെ വയനാട്ടിലെ ചെറിയ മാർക്കറ്റുകൾപോലെ. ഇവിടെയും അമ്മമാരുടെ ജോലി കുഞ്ഞുങ്ങളെ സ്‌കൂളിൽ കൊണ്ടാക്കുകയുംതിരികെ വിളിക്കുകയും തന്നെ. വിദ്യാഭ്യാസം സൗജന്യമാണ്. ഗവൺമെന്റ് സ്‌കൂളുകൾ ആണ്. പ്ലസ്ടു വരെ ഗ്രാമങ്ങളിൽ സൗകര്യമുണ്ട്. അതു കഴിഞ്ഞാൽ ഡെറാഡൂണിൽ പോകേണ്ടി വരും. നല്ല വൃത്തിയും വെടിപ്പും വൃക്തിത്വവുമുള്ളവരാണ് കൂട്ടികൾ. വെള്ളം ഉള്ളതിനാലാവും കുട്ടികൾ ദാരിദ്യമനുഭവിക്കുന്നവരായി തോന്നാത്തത്. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവരും കുറച്ച് ഒരു മംഗോളിയൻ മുഖാകൃതിയുള്ളവരും വെളുത്തവരുമായതിനാൽ ഇവിടുള്ളവർ പലരും ഹോസ്പിറ്റാലിറ്റി മേഖലകളിൽ
ഡൽഹിയിലൊക്കെ ധാരാളമായി ജോലി ചെയ്യുന്നു. ഇവർ ഗഡ്‌വാളികൾ എന്നാണറിയപ്പെടുന്നത്.  ഗ്രാമത്തിൽ നിന്നും ജോലി സമ്പാദിച്ച് വെളിയിൽപോയവരിൽ മിക്കവാറും പേരും തിരികെ വരാൻ ഇഷ്ടപ്പെടുന്നില്ല. അസുഖം വന്നാൽ കിലോമീറ്ററുകൾ ചുമന്ന് മലയിറങ്ങിക്കയറി റോഡിലെത്തിക്കേണ്ട ഗ്രാമങ്ങളിൽ നിന്നു പോകാനല്ലേ അഭ്യസ്ഥവിദ്യരായവർ ഇഷ്ടപ്പെടു. എന്റെ പഴയ ഒരു കഠിനാധ്വാനിയായ ഡൽഹിയിലുള്ള ഗഡ് വാളി സുഹൃത്ത് പറയുമായിരുന്നു നന്നായി പൈസ ഉണ്ടാക്കിയിട്ടുവേണം ഗ്രാമത്തിൽ നിന്നും എന്റെ കുടുംബത്തിനെ രക്ഷിക്കാനെന്ന്. അന്നവൾ പറഞ്ഞതിന്റെ അർത്ഥം ഇന്നിവിടം കാണുമ്പോൾ ആണ് മനസ്സിലാകുന്നത്. മൂന്നു മണിക്കൂർ കാറിൽ യാത്രചെയ്ത് ബദിിനാഥ് ക്ഷ്രേതത്തിനടുത്തെത്തി. ഇവിടെ നിന്ന് വലിയ നടത്തം ഇല്ലാതെ ക്ഷേത്രത്തിൽ എത്താം. ബദരിനാഥ് ക്ഷേത്രം വർഷത്തിൽ ആറുമാസം മാത്രമേ തുറന്നിരിക്കൂ, മഞ്ഞ് വീഴുമ്പോൾ അടക്കുകയും മഞ്ഞ് മാറുമ്പോൾ തുറക്കുകയും ചെയ്യും. ഇപ്പോൾ കാണുന്ന ചെറു കമ്പോളങ്ങൾ നിറഞ്ഞ വീഥിയൊക്കെ വിജനമാകും. എല്ലാവരും മലയിറങ്ങി താഴേക്കു പോകും. ഇപ്പോൾ   ഇവിടം മറ്റെല്ലാ ക്ഷേത്രപരിസരത്തും കാണുന്ന മാതിരിയുള്ള പൂജാസാമഗ്രികളും ഭക്ഷണസാധനങ്ങളും വിൽക്കുന്നതിനും കമ്പിളി വസ്ത്രങ്ങളും കളി ാട്ടങ്ങളുമൊക്കെ കിട്ടുന്ന ഗുരുവായൂർ തെരുവുപോലെ സജീവമാണ്. ധാരാളം കോൺക്രീറ്റു കെട്ടിടങ്ങളും  ഇവിടെ കാണാനാകും.
ഇവിടം കാണുമ്പോഴാണ് കേദാർനാഥിലെ കാഴ്ചകൾ ഓർമ്മ വരുന്നത്. കേദാർനാഥിലും ഇതുപോലെ കെട്ടിടങ്ങളും കച്ചവടസഥാപനങ്ങളും ഉണ്ടായിരുന്നത്രേ. എന്നാൽ 2018-ലെ മേഘവിസ്ഫോടനത്തിൽ എല്ലാം ഒലിച്ചു പോയി. അവിടെ ഇപ്പോൾ പഴയതെന്നു പറയാൻ അമ്പലം മാത്രമേയുള്ളു. ബാക്കിയൊക്കെ പുതുതായി നിർമ്മിച്ചവയാണ്.
വിഷ്ണുക്ഷേത്രമായ ബദരിനാഥിൽ മലയാളി നമ്പൂതിരിമാരാണ് പൂജ ചെയ്യുന്നത് എന്നതും ഇവിടുത്തെ  പ്രത്യേകതയാണ്. ക്ഷേത്രം അളകനന്ദാനദിയുടെ കരയിലാണ്. അളകനന്ദയും ഭാഗീരഥിയും ദേവപ്രയാഗ് എന്ന സ്ഥലത്ത് ഒത്തുചേർന്ന് താഴേക്ക് ഗംഗാനദിയായി ഒഴുകുന്നു. രണ്ടു നദികളിലെയും ജലം ഒത്തുചേർന്ന് രണ്ടുനിറങ്ങളിലായി അല്പദൂരം താഴേക്ക് ഒഴുകുന്ന കാഴ്ച എന്നിലെ സിവിൽ എൻജിനീയറെ ഒട്ടൊന്നുമല്ല വിസ്മയിപ്പിച്ചത്.   അളകനന്ദയ്ക്ക് ഒരു ചെറിയ  നദിയുടെ വീതിയേ ഇപ്പോഴുളളു.  വാഹനങ്ങൾ ഇക്കരെ നിർത്തിയിട്ടു വേണം പാലത്തിലൂടെ ക്ഷേത്രത്തിലേക്കെത്താൻ. മഞ്ഞുകാലത്ത് ഈ നദിയും തീരവുമെല്ലാം മഞ്ഞിനടിയിലായിരിക്കും.
ബദരിനാഥ് യാത്രയിൽ മാനാഗ്രാമത്തെക്കുറിച്ച് പറയാതെ പോയാൽ കുറിപ്പ് പുർണ്ണമാകുകയില്ല. ഇന്ത്യയിലെ അവസാന ഗ്രാമം എന്ന പേരിലാണ് ടൂർ  ഗൈഡുകൾ പരിചയപ്പെടുത്തുന്നത്. അമ്പലത്തിൽ നിന്നും മൂന്ന് കിലോമീറ്റർ പിന്നെയുംനടക്കണം ഗ്രാമത്തിലെത്താൻ. ഗ്രാമം കഴിഞ്ഞാൽ ചൈന അതിർത്തിയാണ്. ബദരിനാഥിലെത്തുന്നവർ കാൽനടയായി മാനാഗ്രാമത്തിൽ പോകാറുണ്ട്. പത്തുവയസ്സുളള  മകന് കാൽനടയാത്ര ബുദ്ധിമുട്ടാകുമെന്നതിനാൽ അത് ഒഴിവാക്കി ഞങ്ങൾ ബദരിനാഥ് സന്ദർശനം കഴിഞ്ഞ് തിരികെ കാർമാർഗ്ഗം ജോഷിമഠയിലേക്ക് പോയി.

 

 

Post your comments