Global block

bissplus@gmail.com

Global Menu

കെപ്‌കോ പദ്ധതികൾ സ്വയം തൊഴിൽ സംരംഭകരുടെ വഴികാട്ടി

കോഴി വളർത്തൽ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സംരംഭമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ (കെപ്‌കോ) രൂപീകൃതമായത്. അതോടൊപ്പം പരമാവധി, തൊഴിലവസരങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കുകയെന്നുളളതും കെപ്‌കോയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഈ ലക്ഷ്യം മുൻനിറുത്തി കെപ്‌കോ നടത്തൂന്ന പ്രവർത്തനങ്ങളിൽ  കെപ്‌കോ  പദ്ധതികൾ മുഖ്യസ്ഥാനം അലങ്കരിക്കുന്നു. ദാരിദ്ര്യ നിർമാർജ്ജനം, സ്ത്രീ ശാക്തീകരണം എന്നിവ മുൻനിർത്തി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കെപ്‌കോ പദ്ധതികൾ കെപ്‌കോയുടെ കർമ്മപഥത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ്.
പരമ്പരാഗതമായി കോഴിവളർത്തൽ എന്നത് സ്ത്രീകളുടെ ഉപതൊഴിൽ ആയിരുന്നതിനാൽ സ്ത്രീകളുടെ ക്ഷേമത്തിനും അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കുന്ന വിധത്തിലാണ് കെപ്‌കോ  പദ്ധതികൾക്ക് രൂപംനൽകിയിരിക്കുന്നത്. സ്ത്രീകളിൽത്തന്നെ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ് വിധവകൾ. വൈധവ്യത്തിന്റെ അനന്തര ഫലമായ അനാഥത്വവും ഏകാന്തതയും വേട്ടയാടുന്ന വിധവകളുടെ മുന്നിൽ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായിത്തീരുന്നു. കുടുംബത്തിന്റെ സഹകരണമില്ലായ്മയും സാമൂഹികമായ അവഗണനയും കൂടിയാകുമ്പോൾ സ്ഥിതി വളരെ പരിതാപകരമാകുകയും അവർ മാനസികമായി തകർന്നു പോവുകയും ചെയ്യുന്നു. അവരൂടെ ജീവിതത്തിൽ ആശ്വാസത്തിന്റെ കൈത്തിരിയുമായി എത്തുകയാണ് കെപ്‌കോ പദ്ധതികൾ. അതൊടൊപ്പം മറ്റ് സ്ത്രീകൾക്ക് സ്വന്തം ജീവിതച്ചെലവുകൾ പരാശ്രയം കൂടാതെ നിർവഹിക്കുന്നതിന് സഹായിക്കുന്ന പദ്ധതികളും കെപ്‌കോ നടപ്പാക്കുന്നു.
കെപ്‌കോആശ്രയ
നിരാശ്രയരായ വിധവകൾക്ക് ആശ്വാസം പകരുന്ന ഒരു പദ്ധതിയാണ് 'കെപ്‌കോ ആശ്രയ'. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും പത്തു കോഴിയും, 3 കിലോ തീറ്റയും, മരുന്നും സൗജന്യമായി നൽകുന്നു. ഇതിലൂടെ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തൊട്ടാകെ അറുപത്തിഅയ്യായിരത്തോളം വിധവകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും, ചെറിയ വരുമാനം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്:
കെപ്‌കോ നഗരപ്രിയ
ഗ്രാമങ്ങളിലെന്ന പൊലെ നഗരങ്ങളിലെയും മുട്ടയുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് നഗരവാസികളായ കുടുംബിനികളെ ഉദ്ദേശിച്ച് കെപ്‌കോ  നടപ്പാക്കിയ പദ്ധതിയാണ് 'കെപ്‌കോ നഗരപ്രിയ'. ഓരോ ഗുണഭോക്താവിനും അഞ്ച് കോഴി, 5  കിലോ തീറ്റ, ആധുനിക രീതിയിലുള്ള ഒരു കൂട്, മരുന്ന് എന്നിവ ലഭിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 13000 നഗരവാസികളായ വനിതകൾക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിച്ചിട്ടുണ്ട്.
 വനിതാമിത്രം
കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും അതിലൂടെ അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കുന്ന കെപ്‌കോ പദ്ധതിയാണ് 'വനിതാമിത്രം' പദ്ധതി, ഓരോ ഗുണഭോക്താവിനും 10 കോഴിയും, മൂന്ന് കിലോ തീറ്റയും, മരുന്നുമാണ് നൽകുന്നത്. കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളായ ഏകദേശം 30,000ത്തോളം വനിതകൾക്ക് ഈ പദ്ധതിയിലൂടെ അധികവരമുമാനം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
കുഞ്ഞുകൈകളിൽ കോഴിക്കൂഞ്ഞ'്
വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സമ്പാദ്യശീലം വളർത്തിയെടുക്കുതിനും, തൊഴിലിന്റെ മഹാത്മ്യം മനസ്സിലാക്കികൊടുക്കുന്നതിനു വേണ്ടിയും ചെറിയ ഒരു വരുമാനം ചെറുപ്പത്തിലെ നേടുന്നതിനും കെപ്‌കോ നട്പപാക്കിയ പദ്ധതിയാണ് 'കുഞ്ഞുകൈകളിൽ കോഴിക്കൂഞ്ഞ'്. 6 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അഞ്ച്  കോാഴി, ഒരു കിലോ തീറ്റ മരൂന്ന് എന്നിവ തികച്ചും സൗജന്യമായി നൽകുന്നതാണ് ഈ പദ്ധതി. 4,000 വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിലൂടെ പഠനത്തോടൊപ്പം വരുമാനം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്.
മറ്റ് കെപ്‌കോ പദ്ധതികൾ
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിത ഗുണഭോക്താക്കൾക്ക് വേണ്ടി കെപ്‌കോ നടപ്പാക്കിയ പ്രത്യേക കോഴിവളർത്തൽ പദ്ധതിയിലൂടെ അവരുടെ ദൈനംദിന ചെലവുകൾ നിർവഹിക്കുന്നതിന് സഹായിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ കോഴിവളർത്തലിന്റെ ഭാഗമായി, കൂടും കോഴിയും പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായാത്തുകളിലെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിൽപ്പെട്ട  വനിത അംഗങ്ങൾക്ക് 100 കോഴിയും ആധൂനിക രീതിയിലുള്ള ഒരു കൂടും നൽകുന്നതാണ്. ഈ പദ്ധതിയിലൂടെ കെപ്‌കോ പുതിയ ഒരു തൊഴിൽ സംരംഭത്തിന് തൂടക്കമിട്ടിരിക്കുകയാണ്.
ഇറച്ചിക്കോഴി വളർത്തലിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കോഴിവളർത്തൽ കർഷകർക്ക് കൂടുതൽ ആദായം ലഭ്യമാക്കുന്നതിന് പര്യാപ്തമായ വിധത്തിൽ കെപ്‌കോ നടപ്പാക്കുന്ന പദ്ധതിയാണ് കുടുംബശ്രീ, കോൺട്രാക്ട് പദ്ധതികൾ.കെപ്‌കോ ഉൽപ്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമായ മേൽത്തരം ഇനത്തിൽപ്പെട്ട ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് നൽകി വളർത്തിയെടുത്ത് 40 ദിവസം പ്രായമാകുമ്പോൾ കിലോയ്ക്ക് 105/ രൂപ നിരക്കിൽ കെപ്‌കോ തന്നെ തിരികെ വാങ്ങുന്ന ഈ പദ്ധതിയിലൂടെ കോഴിവളർത്തലിൽ താത്പര്യമുള്ള കർഷകർക്ക് ഇത് ഒരു 

Post your comments