Global block

bissplus@gmail.com

Global Menu

ഏഴര പതിറ്റാണ്ടിന്റെ സ്വതന്ത്രഭാരതപ്പെരുമ

ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം   ചോര നമുക്ക് ഞരമ്പുകളിൽ.

 

 

സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം
ഓരോ ഭാരതീയന്റെയും ജീവരക്തത്തിൽ അലിഞ്ഞുചേർന്ന വരികൾ. ജീവനേക്കാൾ വലുതാണ് പിറന്ന മണ്ണും സ്വാതന്ത്ര്യവും എന്ന് വിശ്വസിച്ച് അതിനായി പോരാടിയ ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ മണ്ണാണ് ഭാരതം. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ അധിനിവേശശക്തികൾക്കെതിരായ പോരാടി ജീവൻ ബലിയർപ്പിച്ച ദേശാഭിമാനികൾക്ക് പ്രണാമം.
രാജ്യം 75-ാമത് സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കാം 140 കോടി ജനതയുളള ഭാരതമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യശക്തി എന്നത്. സമസ്ത മേഖലകളിലും നാം ഏതെങ്കിലും രീതിയിൽ ഒന്നാം സ്ഥാനത്താണ്. നമ്മെ ഭരിച്ച ബ്രിട്ടീഷുകാരനും ലോക പൊലീസ് ചമയുന്ന അമേരിക്കയും ഇന്ത്യയുടെ സുഹൃത്തായ റഷ്യയും ശത്രുവായ ചൈനയും ഇന്ത്യ എന്താണ് ചെയ്യുന്നത്, നമ്മുടെ നിലപാടെന്താണ് എന്നത് സാകൂതം വീക്ഷിക്കുന്നു. യുഎൻ വീറ്റോ പവർ ഇല്ല എങ്കിലും ഉറച്ച നിലപാടുകളാൾ ആരെയും വീറ്റോ ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുന്നു. 136 കോടി വരുന്ന, ജനാധിപത്യവിശ്വാസികളുടെ രാജ്യം എന്നതുതന്നെയാണ് ഇന്ത്യയുടെ ശക്തി.
സ്വാതന്ത്ര്യസമരസേനാനികൾ,നാട്ടുരാജാക്കന്മാർ, രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ, വനിതാ നേതാക്കൾ, വിദ്യാർത്ഥിനേതാക്കൾ, ഗോത്രവർഗക്കാർ ഉൾപ്പെടെ പൊതു സമൂഹമാകെ ഏക മനസ്സോടെ പോരാടി നേടീയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ട കടമ നമുക്ക് ഓരോരുത്തർക്കുമുണ്ട്. ആ ബോധ്യമാണ് ഈ വജ്രജൂബിലി വർഷത്തിൽ 'ആസാദി ക അമൃത്' എന്ന ക്യാമ്പയിനൊപ്പം അണയാതെ കാത്തുസൂക്ഷിക്കേണ്ടത്.
സ്വാതന്ത്ര്യത്തിന് മുൻപും പിൻപും വ്യവസായ, വാണിജ്യ,വ്യാപാര ലോകത്തെ വ്യക്തികൾ ഭാരത വികസനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.ഇന്ത്യ ദരിദ്രനാരായണന്മാരുടെ നാടല്ല എന്നു തെളിയിച്ചത് നമ്മുടെ ബിസിനസ് സമൂഹമാണ് .ഇന്ത്യയെ പോലെ വൈവിധ്യം നിറഞ്ഞ രാജ്യം അധിനിവേശശക്തികളിൽ നിന്ന്‌ന സ്വാതന്ത്ര്യം നേടി കേവലം 75 വർഷങ്ങൾകൊണ്ട് ലോകത്തെ നിർണായക ശക്തിയായി ഉയർന്നത് ചെറിയ കാര്യമല്ല. പോഷകാഹാരം, അടിസ്ഥാനസൗകര്യങ്ങൾ, പാർപ്പിടം, വസ്ത്രം, പൊതുവിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നിങ്ങനെ ഒരു രാജ്യത്തിന്റെ നിലവാരം നിർണ്ണയിക്കുന്ന കാര്യങ്ങളിലെല്ലാം തന്നെ ഇന്ത്യ പിന്നിലല്ല. സർക്കാർ സംവിധാനത്തിന് പുറമെ സ്വകാര്യസംരംഭകരും പ്രമുഖ ബിസിനസുകാരുമെല്ലാം ചേർന്നാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ  ചലിപ്പിച്ചതും ഇന്നു നാം കാണുന്ന വിധം  മുന്നോട്ടുകൊണ്ടുപോകുന്നതും.
സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് ചിന്താഗതിയിലൂന്നി രാജ്യം കുറച്ചുനാൾ മുന്നോട്ടുപോയി. എല്ലാ രംഗത്തുമുണ്ടായ നിയന്ത്രണങ്ങൾ നമ്മെ 30 വർഷം പിന്നോട്ടടിപ്പിച്ചു. കാർ വാങ്ങാൻ, ഗ്യാസ് കണക്ഷനെടുക്കാൻ, ഫോൺ കണക്ഷന്, ബാങ്ക് അക്കൗണ്ട് തുറക്കാൻ തുടങ്ങി എല്ലാത്തിനും നിയന്ത്രണം. എന്നാൽ 80കളുടെ തുടക്കം മുതൽ 90കളുടെ അവസാനം വരെയുളള കാലത്ത് രാജ്യം കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായപ്പോൾ നരസിംഹറാവു സർക്കാർ ഉദാരവത്ക്കരണത്തിലേക്ക് കടന്നു. 1950 മുതൽ 1980കൾ വരെ പൊതുമേഖലയിൽ ഊന്നി രാജ്യം വ്യാവസായിക വികസനചരിത്രം സൃഷ്ടിച്ചതു വിസ്മരിക്കുന്നില്ല. ഇന്ദിരാഗാന്ധി നട്പപാക്കിയ ബാങ്ക് ദേശസാത്ക്കരണവും ഇന്ത്യൻ സമ്പദ വ്യവസ്ഥയുടെ വളർച്ചയിലെ നിർണായകഘടങ്ങളായെന്നതും വാസ്തവം തന്നെ.
ലിബറലൈസേഷൻ, ഗ്ലോബലൈസേഷൻ എന്ന  വിളിച്ച അന്നത്തെ ധനമന്ത്രി മൻമോഹൻ സിംഗിന്റെ 'ലൈസൻസ് രാജ്' റദ്ദാക്കൽ ആണ് കഴിഞ്ഞ 75 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക-വ്യാവസായിക വിപ്ലവം. 1991 ജൂലൈ 25ന് തുടങ്ങിയ ഈ പരിഷ്‌ക്കരണ നടപടികളാണ് ഇന്ത്യയെ പില്ക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കി മാറ്റിയത്. ഇടതുപക്ഷം പോലും ്ഇന്ന് ഇക്കാര്യം രഹസ്യമായി സമ്മതിക്കുന്നു. നാളെ സമ്പദ് ഘടന എങ്ങനെ ചലിക്കണം എന്ന് 'വിപണി'  തീരുമാനിക്കും.  Market means people അല്ലെങ്കിൽ People means     market  എന്ന തത്വത്തിൽ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ്. അങ്ങനെയെങ്കിൽ ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി.

 

എല്ലാ സംസ്‌കാരങ്ങളും സമന്വയിച്ച ഭാരതത്തിന്റെ ശബ്ദം അമേരിക്ക, റഷ്യ, ബ്രിട്ടൺ, ചൈന തുടങ്ങി ലോകശക്തികളെന്ന് അവകാശപ്പെടുന്നവരേക്കാളൊക്കെ ശക്തമാണ്. സാമ്പത്തികമായും സൈനികമായും നയതന്ത്രപരമായും നമ്മുടെ രാജ്യം വികസിതമെന്ന് അവകാശപ്പെടുന്നവരെക്കാൾ മുന്നേറിക്കഴിഞ്ഞു. സൈനികശക്തിയിലും ഐടി ഉൾപ്പെടെയുളള പുതിയ സങ്കേതങ്ങളിലും നമ്മുടെ രാജ്യം ലോകത്തിലെ 100 രാജ്യങ്ങൾ ഒരുമിച്ച് ചേർന്നാലുളളതിനേക്കാൾ ശക്തിയാർജ്ജിച്ചിരിക്കുന്നു.

ഇന്നത്തെ ഇന്ത്യയിലേക്കുളള കുതിപ്പിന് നമ്മുടെ പൂർവ്വികരോട്   സ്വാതന്ത്യസമരസേനാനികളോട്,ഭരണാധികാരികളോട്, കൃഷിക്കാരോട്, സൈനികരോട്, വ്യവസായികളോട് അങ്ങനെ ധീരരായ എല്ലാ ഭാരതീയരോടും കടപ്പെട്ടിരിക്കുന്നു.

നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷത സ്വാതന്ത്ര്യാനന്തരം 75ാം വർഷത്തിലും നിലനിർത്തിക്കൊണ്ടുതന്നെ  നാം മുന്നോട്ടുപോകുന്നു. ഈ ഐക്യം കാത്തുസൂക്ഷിച്ച് മൂന്നോട്ടുപോയാൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം നാം ലോകശക്തികളുടെ അമരത്തെത്തും.

 

വിദേശ കരുതൽശേഖരം
1990ൽ സ്വർണ്ണം ലോകബാങ്കിൽ പണയം വയ്‌ക്കേണ്ടി വന്ന രാജ്യം. ഇന്ന് 46,17 ലക്ഷം കോടി വിദേശനിക്ഷേപമുളള രാജ്യം. 2020-21ൽ ഇന്ത്യയുടെ എഫ്ഡിഐ 81.72 ബില്യൺ ഡോളർ

 

എംഎസ്എംഇ മേഖല
79 ലക്ഷം എംഎസ്എംഇ യൂണിറ്റുകളുളള ഭാരതം എംഎസ്എംഇ കളുടെ എണ്ണത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ്. 11 കോടി പേർ ജോലി ചെയ്യുന്ന ഈ മേഖലയാണ് രാജ്യത്തിന്റെ 35.98% മാനുഫാക്ചറിംഗും സംഭാവന ചെയ്യുന്നത്. രാജ്യത്തിന്റെ 50% കയറ്റുമതി എംഎസ്എംഇ മേഖലയിൽ നിന്നാണ്.എംഎസ്എംഇ മേഖലയാണ് ജിഡിപിയുടെ 27% സംഭാവന ചെയ്യുന്നത്.

 

റെയിൽവേയും റോഡും
ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സംവിധാനമുളള രാജ്യം ഭാരതമാണ്. 67956 കിലോമീറ്റർ റെയിൽവേലൈൻ ഉളള രാജ്യമാണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും വിശാലമായ റോഡ്ശൃംഖലയുളള രണ്ടാമത്തെ രാജ്യവും ഇന്ത്യ തന്നെ.

വിദേശ കരുതൽശേഖരം

1990ൽ സ്വർണ്ണം ലോകബാങ്കിൽ പണയം വയ്‌ക്കേണ്ടി വന്ന രാജ്യം. ഇന്ന് 46,17 ലക്ഷം കോടി വിദേശനിക്ഷേപമുളള രാജ്യം. 2020-21ൽ ഇന്ത്യയുടെ എഫ്ഡിഐ 81.72 ബില്യൺ ഡോളർ

തൊഴിൽ

രാജ്യത്തെ 51% പേരും സ്വയം തൊഴിൽ ആണ് ചെയ്യുന്നത്. വനിതകളിൽ ഇത് 56% ആണ്. 2019-20 കണക്കുകൾ പ്രകാരം 3.13 ദശലക്ഷം റഗുലർ വർക്കർമാരാണ് ഇന്ന് ഭാരതത്തിലുളളത്. 8,61,000 കേന്ദ്ര-പൊതുമേഖലാ ജീവനക്കാരുണ്ട്

ഐടി

ലോകത്തിലെ ഏറ്റവും വലിയ ഐടിസർവ്വീസസ് ഹബ്ബാണ് ഇന്ന് ഇന്ത്യ. ടാറ്റ, ഇൻഫോസിസ്, വിപ്രോ,എച്ച്‌സിഎൽ തുടങ്ങിയ മൾട്ടി നാഷണൽ കമ്പനികൾ പുതുചരിത്രം രചിച്ചുകഴിഞ്ഞു. ഇന്ന് ഇന്ത്യയിൽ 21,87026 രജിസ്റ്റേർഡ് കമ്പനികളുണ്ട്. 2022-ൽ രജിസ്റ്റർ ചെയ്തത് 1,67,076 കമ്പനികൾ.21439 കമ്പനികൾ 21231 കോടി രൂപ സി.എസ്.ആർ (കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) പ്രവർത്തനങ്ങൾക്കായി നൽകി. രാജ്യത്തെ 320 കമ്പനികൾക്ക് 7500 കോടിയിലേറെ വിറ്റുവരവുണ്ട്.  

 

Post your comments