Global block

bissplus@gmail.com

Global Menu

ഓക്‌സിജന്റെ സ്വന്തം ബ്രാന്‍ഡ് ഓക്‌സ്‌വ്യൂ' വിപണിയില്‍

സാങ്കേതികവിദ്യയുടെ കുതിപ്പറിഞ്ഞ്, അതുപ്രകാരം ലോകത്ത്  
അവതരിപ്പിക്കപ്പെട്ട ഏറ്റവും ബെസ്റ്റ് പ്രൊഡക്ടുകള്‍ തന്റെ ഉപഭോക്താക്കള്‍ക്ക്
എത്തിക്കുന്നതില്‍ കണിശക്കാരനാണ്  ഷിജോ.കെ.തോമസ്

വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഓക്‌സിജന്‍ ഗ്രൂപ്പിന്റെ സ്വന്തം ബ്രാന്‍ഡ് വിപണിയില്‍ എത്തുകയാണ്. ഓക്‌സ്‌വ്യൂ. എല്‍ഇഡി ടിവികള്‍ ആണ് 'ഓക്‌സ്‌വ്യൂ' ബ്രാന്‍ഡില്‍ ആദ്യം വിപണിയിലെത്തുന്നത്. ഓക്‌സിജന്റെ ഈ സ്വന്തം ടെലിവിഷന്‍ ബ്രാന്‍ഡ് 32 ഇഞ്ച് മുതല്‍ ലഭ്യമാണ്. സ്മാര്‍ട്ട് ടിവികളുടെ ഒരു നൂതന നിര തന്നെ ഉടന്‍  വിപണിയിലെത്തും. ഓക്‌സിജന്റെ 32 ഷോറൂമുകള്‍ വഴിയാവും ആദ്യഘട്ട വില്‍പന. ലോകോത്തര
ടെക്‌നോളജിയില്‍ നിര്‍മ്മിച്ച ഈ എല്‍ഇഡി പാനലുകള്‍ക്ക് മികച്ച വില്‍പനാന്തരസേവനം, ഓണ്‍ലൈന്‍ പര്‍ച്ചേസ് സൗകര്യം, 0% ഫിനാന്‍സ് സൗകര്യം എന്നിവയുമുണ്ടാകും.

 O2 എന്ന ബ്രാന്‍ഡില്‍ മൊബൈല്‍ കമ്പ്യൂട്ടര്‍ ആക്‌സസറീസും
 വിപണിയില്‍ എത്തിക്കാന്‍ ഓക്‌സിജന്‍ ബൃഹദ് പദ്ധതി രൂപപ്പെടുത്തുകയാണ്.
ഗുണനിലവാരമുളള ആക്‌സസറീസ് മികച്ച വിലയില്‍ പ്രതീക്ഷിക്കാമെന്ന് ഓക്‌സിജന്‍
സിഇഒ ആയ ഷിജോ തോമസ് പറയുന്നു.

 

 

സര്‍വ്വോപരി കാഞ്ഞിരപ്പളളിക്കാരന്‍ 

 

കാഞ്ഞിരപ്പളളിക്കാരന് ഒരു സ്്‌റ്റൈലുണ്ട്. ആ സ്റ്റൈല്‍ അവരുടെ ജീവിതത്തിലെന്നും സൂക്ഷിക്കുകയും ചെയ്യും. ഓക്‌സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസും അതേ തനത് ശൈലികൊണ്ടാണ് വ്യത്യസ്തനാകുന്നത്. ഇലക്ട്രോണിക്‌സ്-ഡിജിറ്റല്‍ ബിസിനസില്‍ വിജയഗാഥ രചിച്ച് മുന്നേറുമ്പോഴും ബിസിനസുകാരന് സമൂഹം നിശ്ചയിച്ചു നല്‍കിയിട്ടുളള കോസ്റ്റിയൂമിലല്ല ഷിജോ കെ തോമസിനെ കാണാനാവുക. തനി കേരളീയ ശൈലിയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് സദാ സൗമ്യനായ ഒരാള്‍. വാക്കിലും നോക്കിലും സര്‍വ്വോപരി കാഞ്ഞിരപ്പളളിക്കാരന്‍.  

 

ലോകത്തിന്റെ ഐടി - ഡിജിറ്റല്‍ മേഖലയിലുണ്ടാകുന്ന ഓരോ നവസ്പന്ദവും ആദ്യമറിയുന്നത് ഈ കാഞ്ഞിരപ്പള്ളിക്കാരനാണ് എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

 

Post your comments