Global block

bissplus@gmail.com

Global Menu

5ജി യുഗത്തിന് തയ്യാറെടുത്ത് ഓക്‌സിജൻ ഗ്രൂപ്പ്

ഓക്‌സിജൻ എന്നു കേട്ടാൽ ആദ്യം മനസ്സിൽ ഓടിയെത്തുക പ്രാണവായു തന്നെ.
എന്നാൽ മലയാളിയുടെ മനസ്സിൽ അതോടൊപ്പം അവരുടെ സ്വന്തം ഓക്‌സിജൻ കൂടിയെത്തും- ഓക്‌സിജൻ  ദി ഡിജിറ്റൽ എക്സ്പേർട്ട്. അതെ കാഞ്ഞിരപ്പളളിക്കാരൻ ഷിജോ കെ തോമസ്  എന്ന ശാന്തനും സൗമ്യനുമായ  മനുഷ്യന്റെ മനസ്സിൽ മൊട്ടിട്ട്, അദ്ദേഹം തന്റെ രക്തവും വിയർപ്പും കൊടുത്ത് വളർത്തി പടിപടിയായി വളർച്ചയുടെ പടവുകൾ താണ്ടി ഇന്ന് കേരളത്തിന്റെ, മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ് സമ്പൂർണ്ണ ഇലക്ട്രോണിക്‌സ്-ഡിജിറ്റൽ ബ്രാൻഡായ ഓക്‌സിജൻ.  കാഞ്ഞിരപ്പളളിയിലെ ഒരു ചെറിയ കടമുറിയിൽ തുടങ്ങിയ ഓക്‌സിജൻ ഇന്ന് ദക്ഷിണേന്ത്യയിലെ ഡിജിറ്റൽ ഇലക്ട്രോണിക്‌സ് റീട്ടെയ്‌ലിംഗിൽ മുൻപന്തിയിലാണ്. സാധാരണയായി റീട്ടെയ്ൽ ബിസിനസിൽ തുടങ്ങി ഹോൾ സെയിൽ ബിസിനസിലേക്ക് മാറുകയാണ് പതിവ്. എന്നാൽ ഹോൾസെയിലിംഗിൽ നിന്ന് റീട്ടെയ്‌ലിംഗ് രംഗത്ത് ആധിപത്യമുറപ്പിച്ച കഥയാണ് ഓക്‌സിജന് പറയാനുളളത്. 100 ചതുരശ്ര അടി കടമുറിയിൽ നിന്ന് 40,000 ച.അടി വി്‌സ്തീർണ്ണമുളള കോട്ടയത്തെ വിസ്മയഷോറൂമിലെത്തി നിൽക്കുമ്പോഴും കസ്റ്റമറാണ് രാജാവെന്ന തത്വം ഓരോ ഷോറുമിലും പാലിക്കപ്പെടുന്നു.

 

എല്ലാ ലോകോത്തര ബ്രാൻഡുകളുടെയും ടിവി, റെഫ്രിജറേറ്റർ,വാഷിംഗ് മെഷീൻ, എസി തുടങ്ങി സർവ്വഗാർഹികോപക രണങ്ങളുടെയും ഏറ്റവും അത്യന്താധുനിക പതിപ്പുകളും മൊബൈൽ,കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് തുടങ്ങി സർവ്വ ഡിജിറ്റൽ ഡിവൈ സുകളുടെയും ലോകോത്തര മോഡലുകളുമായി ഓക്‌സിജൻ ഷോറുമു കൾ ജനപ്രീതി നേടി മുന്നേറുക യാണ്. മികച്ച കസ്റ്റമർ കൺസൾട്ടേഷനും മാതൃകാപരമായ വില്പനാനന്തരസേവനവും ഓക്‌സിജൻ ഗ്രൂപ്പിന്റെ മാത്രം സവിശേഷത കളാണ്. ഇ-കൊമേഴ്‌സിന്റെയും മൾട്ടിനാഷണൽ കുത്തകമത്സരത്തിന്റെയും കാലത്ത് മറ്റ് ഓൺലൈൻ സൈറ്റുകൾ വഴി ഉത്പന്നങ്ങൾ വാങ്ങിയവർ പോലും സർവ്വീസിനായി ഓക്‌സിജനെ സമീപിക്കുന്നു. ഓൺലൈനായാലും ഓഫ്‌ലൈനായാലും തങ്ങളുടെ കസ്റ്റമേഴ്‌സിന് മികച്ച സേവനമാണ് ഓക്‌സിജൻ ഗ്രൂപ്പ് നൽകുന്നത്.

ഇലക്ട്രോണിക്‌സ്- ഡിജിറ്റൽ മേഖലയിലെ ഓരോ മാറ്റവും സസൂക്ഷ്മം വീക്ഷിക്കുന്ന റിസർച്ച് വിഭാഗം ഓക്‌സിജൻ ഗ്രൂപ്പിനുണ്ട്. അതുകൊണ്ടുതന്നെ ലോകത്ത് ഈ മേഖലയിലുണ്ടാകുന്ന ഏത് മാറ്റവും പുതുതായി അവതരിപ്പിക്കപ്പെടുന്ന ഏത് ഗാഡ്ജറ്റും കേരളത്തിൽ ആദ്യമെത്തിക്കുന്നത് തങ്ങളായിരിക്കണം എന്ന ലക്ഷ്യബോധത്തോടെയാണ് ഓക്‌സിജൻ ടീം പ്രവർത്തിക്കുന്നത്. ഇവിടെ മുതലാളിയും തൊഴിലാളിയുമില്ല. ഓക്‌സിജൻ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും ഇത് തങ്ങളുടെ സ്വന്തം സ്ഥാപനമാണ്.  പരസ്പരസഹകരണത്തോടെ, മികച്ച ടീം വർക്കിലൂടെ ഷിജോ കെ. തോമസ് എന്ന നായകനു കീഴിൽ സ്വന്തം ബ്രാൻഡ്,  സോഫ്റ്റ് വെയർ കമ്പനി എന്നിങ്ങനെ പുതിയ ലക്ഷ്യങ്ങളിലേക്ക് ചിറകുവിരിക്കുകയാണ് ഓക്‌സിജൻ ഗ്രൂപ്പ്. 5 ജി കാലഘട്ടത്തിൽ ഏറ്റവും വലിയ ഡിജിറ്റൽ ബ്രാൻഡിനുള്ള അവാർഡും  ഓക്സിജൻ നേടി.

 

 

കേരളത്തിലെ ഏറ്റവും വലിയ ഷോറൂം സെപ്തംബര്‍ 1ന് കോട്ടയത്ത്
 

40000 ചതുരശ്രഅടിയില്‍ കോട്ടയത്ത് ഒരുക്കുന്ന ഷോറൂം ഏറ്റവും അത്യന്താധുനിക ഹോം അപ്ലയന്‍സസിന്റെയും മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകളുടെയും ശേഖരത്താല്‍ ആകര്‍ഷകമാകും ഈ മെഗാഷോറൂം.

 

Post your comments