Global block

bissplus@gmail.com

Global Menu

താപോര്‍ജ്ജ മേഖലയിലെ അതികായനക്കാൻ അദാനി

 

തെര്‍മല്‍ പവര്‍ മേഖലയില്‍ കൂടുതല്‍ ശക്തനാകാന്‍ അദാനി. വന്‍കിട കമ്പനിയായ ഡിബി പവറിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് അദാനി.7017 കോടിരൂപയുടെ ഏറ്റെടുക്കലിനാണ് കളമൊരുങ്ങുന്നത്. ഭാസ്‌കര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണിത്. 600 എംവി കപ്പാസിറ്റിയുള്ള രണ്ട് തെര്‍മല്‍ പവര്‍ പ്ലാന്റാണ് കമ്പനിക്കുള്ളത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ താപവൈദ്യുതി ശേഷി നിലവില്‍ 13610 മെഗാവാട്ടില്‍ നിന്ന് 14810 മെഗാവാട്ടായി ഉയരും. 1600 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു.വാര്‍ഷിക ജനറല്‍ യോഗത്തില്‍ കമ്പനിയുടെ കപ്പാസിറ്റി 2028 ആകുമ്പോഴേക്കും 16850 മെഗാവാട്ടായി വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.ഡിബി പവറിന് നിലവില്‍ കോള്‍ ഇന്ത്യയുടെ ഇന്ധന വിതരണ കരാറുണ്ട്. ദീര്‍ഘകാല കരാറാണിത്. 923.5 മെഗാവാട്ടിനുള്ള കരാറാണ് ലഭിച്ചത്. കമ്പനി 2022ല്‍ ഇത് 3488 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്.

അദാനി പവറിന്റെ ഏകീകൃത വരുമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം ഉയര്‍ന്ന് 31,686 കോടി രൂപയായി. എബിറ്റാഡ 30 ശതമാനം കുതിച്ചുയര്‍ന്ന് 13789 കോടിയായി. മര്‍ച്ചന്‍ താരിഫിലെ വളര്‍ച്ചയാണ് കമ്പനിക്ക് ഗുണമായത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം മുന്‍ വര്‍ഷത്തെ 1,240 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 4,912 കോടി രൂപയായിരുന്നു. ഗുജറാത്തിലെ 40 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഛത്തീസ്ഗഡിലെ താപവൈദ്യുത മേഖലയില്‍ കമ്പനിയുടെ ഓഫറുകളും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് അദാനി പവര്‍ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, അദാനി പവര്‍ അതിന്റെ ആറ് അനുബന്ധ സ്ഥാപനങ്ങളില്‍ ലയിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ലയിക്കുന്ന സ്ഥാപനത്തിന് ആറ് സംസ്ഥാനങ്ങളിലെ ഏഴ് പ്ലാന്റുകളിലായി 12,450 മെഗാവാട്ട് ശേഷിയുണ്ടാകും. ഡിബി പവറിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ഡിലിജന്റ് പവറിന്റെ (ഡിപിപിഎല്‍) ഇഷ്യൂ ചെയ്തതും സബ്സ്‌ക്രൈബുചെയ്തതും പണമടച്ചുള്ളതുമായ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 100% അദാനി പവറിന്റെ കൈവശമായിരിക്കും.നിര്‍ദ്ദിഷ്ട ഇടപാട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് വിധേയമാണ്. ധാരണാപത്രത്തിന്റെ പ്രാരംഭ കാലാവധി 2022 ഒക്ടോബര്‍ 31 വരെയായിരിക്കും, അത് പരസ്പര ഉടമ്പടിയിലൂടെ നീട്ടാവുന്നതാണ്.

നിര്‍ദ്ദിഷ്ട ഇടപാട് ഇന്ത്യയുടെ കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നുള്ള അംഗീകാരത്തിനും ഡിപിപിഎല്‍, ഡിബി പവര്‍ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന മറ്റുള്ളപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അനുമതികള്‍ക്കും വിധേയമാണ്. ബിഎസ്ഇയില്‍ അദാനി പവര്‍ ഓഹരികള്‍ 12.80 രൂപ അഥവാ 3.20 ശതമാനം ഉയര്‍ന്ന് 412.20 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 1,58,983.02 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. നേരത്തെ, കമ്പനി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 419 രൂപയില്‍ എത്തിയിരുന്നു.

Post your comments