Global block

bissplus@gmail.com

Global Menu

വ്യാപാരികളുടെ നാവാകാൻ കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ്

വ്യാപാരികൾക്കായി രാജ്യത്ത് എണ്ണമറ്റ സംഘടനകളുണ്ട്. സംസ്ഥാനതലങ്ങളിലും ദേശീയതലത്തിലും അതേ. പക്ഷേ, ഒറ്റക്കെട്ടായി നിന്ന് വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സംഘടനകൾ എത്രയെന്ന ചോദ്യത്തിൽ കഴമ്പുണ്ട്. ഇതുവരെ വ്യാപാരികൾക്കായി എന്തൊക്കെ ചെയ്തുവെന്ന ചോദ്യവും പ്രസക്തം. പലതും തമ്മിലടിയുടെയും തൊഴുത്തിൽക്കുത്തിന്റെയും ഇടങ്ങളായി മാറുമ്പോൾ വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ വ്യാപാരികളുടെ നാവാകുകയാണ്  കോൺഫെഡറേഷൻ ഓഫ്  ആൾ ഇന്ത്യാ ട്രേഡേഴ്‌സ് (സി.എ.ഐ.ടി).  അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഉപദേശത്തിലും ദർശനത്തിലും പ്രചോദനം ഉൾക്കൊണ്ട്, 1990-ൽ  വ്യാപാരികളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവർക്ക് ഫലപ്രദമായ സേവനം നൽകുന്നതിനുമായി ഒരു ഫോറം രൂപീകരിക്കാനുള്ള ആശയം ചില വ്യാപാരികൾ മുന്നോട്ടുവച്ചു. തൽഫലമായി രൂപീകൃതമായ വ്യാപാരി സംഘടനയാണ്  കോൺഫെഡറേഷൻ ഓഫ്  ആൾ ഇന്ത്യാ ട്രേഡേഴ്‌സ് (സിഎഐടി).ഇക്കാലയളവിനിടയിൽ തന്നെ ദേശീയ തലത്തിൽ വ്യാപാരികൾക്കുവേണ്ടിയുളള ഒരു ഉന്നതതല സംഘടന എന്ന പദവിയിലേക്ക് സിഎഐടി ഉയർന്നുകഴിഞ്ഞു.  
മഹേന്ദ്ര ഭായ് ഷാ ( ചെയർമാൻ), സത്യഭൂഷൺ ജയിൻ, (വൈസ് ചെയർമാൻ) ബി.സി. ഭാർട്ടിയ (പ്രസിഡന്റ്),  പ്രവീൺ ഖണ്ഡേൽ വാൾ (സെക്രട്ടറി ജനറൽ) എന്നിവരടങ്ങുന്ന 151 അംഗ ദേശീയ പ്രവർത്തക സമിതിയിൽ കോൺഫെഡറേഷൻ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി ജനറലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റുമായ എസ്. എസ്. മനോജിനെ ദേശീയ സെക്രട്ടറിയായും കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യരെ ദേശീയ പ്രവർത്തക സമിതിയംഗമായും തെരഞ്ഞെടുത്തു.

 

 

വ്യാപാര നിയമങ്ങളെ ക്രിമിനൽവത്ക്കരിക്കുന്നത് ഇന്ത്യൻ ബിസിനസ് രീതികളുടെ ലംഘനമാണ്.ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഹാനികരമോ രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമോ ആയ രീതിയിൽ നിയമലംഘനം നടത്തുമ്പോൾ മാത്രമേ തടവ് ശിക്ഷഉൾപ്പെടെയുളളവ നൽകാവൂ, മറ്റെല്ലാ നിയമങ്ങളിലും തെറ്റിന് പിഴ മാത്രമേ ചുമത്താവൂ

പ്രവീൺ ഖണ്ഡേൽവാൾ
സിഎഐടി ദേശീയ സെക്രട്ടറിജനറൽ

 

കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് കേരള കമ്മിറ്റി രൂപീകരിച്ചു

 

രാജ്യത്തെ വ്യാപാരികൾ കണക്കുകളുടേയും നിയമത്തിന്റേയും  കുരുക്കിലാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് (സിഎഐടി) ദേശീയ അദ്ധ്യക്ഷൻ ബി.സി.ഭാർട്ടിയ പറഞ്ഞു. വ്യാപാരിയെ തുറങ്കിലടയ്ക്കുവാൻ  1536 നിയമങ്ങളിലായി 26134 വകുപ്പുകളുണ്ട്. വ്യാപാരികളെ ക്രിമിനലുകളേക്കാൾ ഭയങ്കരമായി കാണുന്ന രാജ്യമാണ് നമ്മുടേതെന്നും, രാജ്യവ്യാപകമായി വ്യാപാരികളുടെ ഐക്യം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് (സിഎഐടി) കേരള സംസ്ഥാന കമ്മിറ്റി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.റ്റി വ്യാപാരികൾക്ക് വലിയ തലവേദനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പി. വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷനായിരുന്നു. ദേശീയ വൈസ് പ്രസിഡന്റും പോണ്ടിച്ചേരി എം. എൽ. എ യുമായ എം. ശിവശങ്കർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ  വി. ആർ. വിനോദ് ഐ. എ. എസ്., സംസ്ഥാന ജി. എസ്. റ്റി. ജോയിന്റ് കമ്മീഷണർ പി. എസ്. കിരൺ ലാൽ, എന്നിവർ മുഖ്യാഥിതികളായിരുന്നു. വ്യാപാര സംഘടനാ നേതൃത്വത്തിൽ 50 വർഷം പൂർത്തിയാക്കിയ കമലാലയം സുകുവിനെ ദേശീയ പ്രസിഡന്റ് ആദരിച്ചു. എസ്. എസ്. മനോജ് സ്വാഗതവും, ബി. വിജയകുമാർ നന്ദിയും രേഖപ്പെടുത്തി. അജിത്. കെ. മാർത്താണ്ഡൻ, ക്യാപ്റ്റൻ തോമസ്. പി. കുര്യൻ എന്നിവർ പ്രസംഗിച്ചു. 35 വ്യാപാര സംഘടനകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റായി  പി. വെങ്കിട്ടരാമ അയ്യരേയും(ആലപ്പുഴ)  സെക്രട്ടറി ജനറലായി  എസ്. എസ്. മനോജിനേയും (തിരുവനന്തപുരം), ട്രഷററായി പി. ജെ. ജയ്‌സണേയും (കോട്ടയം), വൈസ് പ്രസിഡന്റ്മാരായി ജി. ജയ്പാൽ,  പാപ്പനംകോട് രാജപ്പൻ, അജിത്. കെ. മാർത്താണ്ഡൻ, ടോമി പുലിക്കാട്ടിൽ, ക്യാപ്റ്റൻ തോമസ്. പി. കുര്യൻ, അനിൽകുമാർ വികാസ് എന്നിവരേയും സെക്രട്ടറിമാരായി പി. മാധവൻകുട്ടി, രാജൻ നായർ, കെ. എം. നാസറുദ്ദീൻ, ബി. സന്തോഷ് കുമാർ, കെ. എസ്. സച്ചുലാൽ, അഡ്വ. സതീഷ് വസന്ത്, വി. രവീന്ദ്രൻ എന്നിവരേയും സെക്രട്ടറിയേറ്റംഗങ്ങളായി ബി. വിജയകുമാർ, വി. എൽ. സുരേഷ്‌കുമാർ, ജെ.എസ്. പ്രകാശ്, എം. ബി.ഷഫീക്ക് കല്ലിങ്കൽ, കെ. ഗിരീഷ് കുമാർ എന്നിവരേയും തെരഞ്ഞെടുത്തു.

ഇ-കൊമേഴ്സ് സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശകൾ അടിയന്തിരമായി നടപ്പിലാക്കണം
ഇ-കൊമേഴ്സ് സംബന്ധിച്ച് ജൂൺ 15-ന് രാജ്യസഭയിൽ സമർപ്പിച്ച പാർലമെന്ററി വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) സ്വാഗതം ചെയ്യുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ്   സംസ്ഥാന പ്രസിഡന്റ്  പി. വെങ്കിട്ടരാമ അയ്യർ. ആഗോള ഇ-ഭീമൻമാരുടെ കൈകളിൽനിന്ന് വലിയ തിരിച്ചടി നേരിടുന്ന രാജ്യത്തെ ചെറുകിട വ്യാപാര - വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പാർലമെന്ററി സമിതിയുടെ ശുപാർശകളുടെ വെളിച്ചത്തിൽ അടിയന്തരവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളണമെന്ന് സിഎഐടി   സംസ്ഥാന പ്രസിഡന്റ് പി.വെങ്കിട്ടരാമനും സെക്രട്ടറി ജനറൽ എസ്. എസ്. മനോജും ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ സി.എ.ഐ.ടി ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാളിന്റെ  നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായി വിഷയം ചർച്ച ചെയ്യും.
ജി.എസ്.ടി. കൗൺസിൽ തീരുമാനങ്ങൾ ചെറുകിട വ്യാപാര-വ്യവസായ മേഖലകളെ തകർക്കും
ജൂൺ 28, 29 തീയതികളിൽ ചേർന്ന ജി.എസ്.ടി. കൗൺസിലിന്റെ 47 -ാമത്  യോഗത്തിന്റെ ശുപാർശകളിൽ പലതും ചെറുകിട-ഇടത്തരം വ്യാപാര-വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ്  (സിഎഐടി)സംസ്ഥാന പ്രസിഡന്റ്  പി. വെങ്കിട്ടരാമൻ അയ്യരും സംസ്ഥാന സെക്രട്ടറി ജനറൽ എസ്. എസ്. മനോജും പറഞ്ഞു. ചെറുകിട വ്യാപാര-വ്യവസായ മേഖലയിൽ ഉൾപ്പെട്ട പ്രീ-പാക്ക്ഡ്, പ്രീ-ലേബൽഡ് ഭക്ഷ്യ ഉല്പന്നങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നത് പിൻവലിച്ചത് ഈ മേഖലയിലെ ആയിരക്കണക്കിന് വ്യാപാരികളേയും, വ്യവസായികളേയും നാശത്തിലേയ്ക്കും, നികുതി നിയമക്കുരുക്കിലേയ്ക്കും നയിക്കും. ഈ മേഖലയിലെ കുത്തക കമ്പനികളുമായി മത്സരിക്കുവാൻ സാധിക്കാതെ ഇവർ ഈ രംഗത്തു നിന്നും ഒഴിവാകുന്ന സാഹചര്യം ഉണ്ടാകുമെന്നും സംസ്ഥാനനേതാക്കൾ പറഞ്ഞു.

ജി.എസ്.ടി. നിലവിൽ വന്ന് 5 വർഷം പൂർത്തിയായിട്ടും, സംസ്ഥാനതല  ജി.എസ്.ടി. അപ്പെലറ്റ് ട്രൈബ്യൂണലുകൾ ഇനിയും സ്ഥാപിക്കപ്പെടാത്തത് നീതി നിഷേധമാണ്. തർക്കങ്ങൾ പരിഹരിക്കുവാൻ ബഹു. ഹൈക്കോടതികളെ സമീപിക്കുന്നതിന് വ്യാപാരികളെ നിർബന്ധിതരാക്കുന്നു.ജി.എസ്.ടി. നിയമത്തിലെ 50 (3)  വകുപ്പ് പ്രകാരമുള്ള പലിശ സംബന്ധിച്ച്  2020 ൽ തന്നെ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും, ഇത്തവണത്തെ ജി.എസ്.ടി. കൗൺസിൽ തീരുമാനങ്ങളിൽ പോലും, ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ എത്രയും പെട്ടെന്ന് പുറപ്പെടുവിക്കും എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യക്തമായ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാതിരിക്കുന്നത് താങ്ങാനാവുന്നതിനപ്പുറമുള്ള ഭാരമാണ് നികുതിദായകർക്ക് വരുത്തിവെയ്ക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
ജൻധൻ യോജന പോലെയുള്ള ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റുന്നതിന് എല്ലാ പങ്കാളികളുടെയും പിന്തുണയോടെ ഒരു ഫലപ്രദമായ ദേശീയ കാമ്പയിൻ ആരംഭിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് തുല്യമായ ബദലുകൾ നിർദ്ദേശിക്കുന്നതിനും വികസിപ്പിക്കുന്നതിനും സമയബന്ധിതമായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രതിനിധികളുടെയും സംയുക്ത സമിതി രൂപീകരിക്കാനും നിർദ്ദേശിച്ചു. പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് മോചനംനേടാൻ ഇതരരാജ്യങ്ങൾ ഭഭഘട്ടം തിരിച്ചുള്ള' സമീപനം സ്വീകരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
നാല് പതിറ്റാണ്ടിലേറെയായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അവിഭാജ്യഘടകമായി മാറിയെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. ഒന്നുകിൽ സാധനങ്ങളുടെ പാക്കേജിംഗിലോ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ആണ് കുടുതലായി ഉപയോഗിക്കുന്നത്.  അതിന്റെ തുച്ഛമായ വിലയും അനായാസം കൈകാര്യം ചെയ്യാം എന്നതുമാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം വ്യാപകമാകാൻ കാരണം. വിലയും തുച്ഛം. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ തുല്യമായ ബദൽമാർഗങ്ങൾ ഇതുവരെ ലഭ്യമല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പെട്ടെന്നുളള നിരോധനം വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക പ്രവർത്തനങ്ങളെ തളർത്തും. ഘട്ടം ഘട്ടമായുള്ള നടപ്പാക്കൽ സമീപനമാണ് ആവശ്യമെന്നും നേതാക്കൾ പറഞ്ഞു.
രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതും 60,000 കോടിയിലധികം വാർഷിക വിറ്റുവരവുള്ളതുമായ ഒരു വലിയ വ്യവസായമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉയർന്നുവന്നിട്ടുണ്ടെന്നും സിഎഐടി നേതാക്കൾ പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വ്യവസായത്തിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വലിയ പങ്കാളിത്തമുണ്ട്, ഒരു സമ്പൂർണ്ണ ബദൽ നൽകാതെ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയാൽ രാജ്യത്തിന്റെ വ്യാപാര-വാണിജ്യ മേഖലകളിൽ വൻ തകർച്ചയും വൻ സാമ്പത്തിക പ്രത്യാഘാതങ്ങളും തൊഴിലില്ലായ്മയും സൃഷ്ടിക്കും.അതൊഴിവാക്കുന്നതിന് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകൾക്ക് ഇതര ഉൽപന്നങ്ങളിലേക്കോ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രവർത്തനങ്ങളിലേക്കോ മാറുന്നതിന് ഗവൺമെന്റിന്റെ പിന്തുണാ നയം ആവശ്യമാണ്. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും ആദ്യ കണക്ഷൻ പോയിന്റ് വ്യാപാരികളാണെന്നും ഉത്പന്നങ്ങൾ വിൽക്കുന്ന വ്യാപാരികൾ പൊതുജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള വിതരണ ശൃംഖലയുടെ ഘടകമായി മാത്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ അനന്തരഫലങ്ങൾ അവർ അഭിമുഖീകരിക്കേണ്ടിവരുമെന്നും നേതാക്കൾ പറഞ്ഞു. എന്നിരുന്നാലും, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 98% ബഹുരാഷ്ട്ര കമ്പനികൾ, കോർപ്പറേറ്റ് നിർമ്മാതാക്കൾ, നിർമ്മാതാക്കൾ, ഇ-കൊമേഴ്സ് കമ്പനികൾ, വെയർഹൗസിംഗ് ഹബ്ബുകൾ, വ്യവസായം, മറ്റ് തരത്തിലുള്ള ഉത്പാദന യൂണിറ്റുകൾ എന്നിവ അവരുടെ ഉത്പാദന നിരയിലോ പൂർത്തിയായ സാധനങ്ങളുടെ പാക്കേജിംഗിലോ ഉപയോഗിക്കുന്നു. നിർമ്മാതാവിൽ നിന്നോ ഉത്ഭവ സ്രോതസ്സിൽ നിന്നോ ലഭിക്കുന്ന ഏത് പാക്കിംഗിലും സാധനങ്ങൾ വിൽക്കാൻ വ്യാപാരികൾ നിർബന്ധിതരാകുന്നു. ഉത്പാദന നിരയിലോ പൂർത്തിയായ സാധനങ്ങളുടെ പാക്കിംഗിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്താൻ ഈ കമ്പനികളും നിർമ്മാണ യൂണിറ്റുകളും നിർബന്ധിതരാകുന്നില്ലെങ്കിൽ,  ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് എപ്പോഴും അവസരമുണ്ടാകും. അതിനാൽ, അത്തരം നിർമ്മാതാക്കളും, ഉത്ഭവ കേന്ദ്രങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിർത്തുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളണം. അതുപോലെ, ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ബദൽ മാർഗ്ഗങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും സിഎഐടി നേതാക്കൾ അറിയിച്ചു.

 

മഹാഭാരതം മുതൽ അർത്ഥശാസ്ത്രം വരെ, പുരാതന ഇന്ത്യയിൽ ബിസിനസുകൾക്കെതിരായ ക്രിമിനൽ നടപടി ഒരിക്കലും ശിക്ഷാ നടപടിയുടെ ഭാഗമായിരുന്നില്ല - ജനങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്ന സാമ്പത്തിക ശിക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഒആർഎഫിന് (ഒബ്‌സെർവർ റിസർച്ച് ഫൗണ്ടേഷൻ) നന്ദി രേഖപ്പെടുത്തുന്നു.
ബി.സി.ഭാർട്ടിയ
സിഎഐടി ദേശീയ പ്രസിഡന്റ്

 

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഒരു സംഘടനയും ബിസിനസുകൾക്കെതിരായ ശിക്ഷാവിഷയത്തിൽ ഇത്രയും വ്യക്തമായ ഗവേഷണം നടത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. സിഎഐടി ഉടൻ ഒആർഎഫുമായി ചർച്ച നടത്തും. ഈ വിഷയത്തിൽ സഹകരിച്ച് രാജ്യത്ത് ദേശീയ സംവാദം നടത്തും. നിലവിൽ അപ്രസക്തമായിരിക്കുന്ന നിയമങ്ങൾ റദ്ദാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും

പി. വെങ്കടരാമയ്യർ;  സിഎഐടി സംസ്ഥാന പ്രസിഡന്റ്‌

 

 

 
എന്തുകൊണ്ട് കേരളത്തിൽ സിഎഐടി

എസ്.എസ്.മനോജ്  സിഎഐടി സംസ്ഥാന സെക്രട്ടറി ജനറലും ദേശീയ സെക്രട്ടറിയും

 

കേരളത്തിൽ വ്യാപാരികൾക്കായി നിരവധി സംഘടനകളുണ്ട്. എന്നാൽ ഒരു സംഘടനയുടെയും ശബ്ദം അതർഹിക്കുന്ന വിധത്തിൽ ഡൽഹിയിലെത്തിക്കാൻ സാധിച്ചിട്ടില്ല. 95 ശതമാനം വ്യാപാരികളുടെ വിധി നിർണ്ണയിക്കുന്ന നിയമനിർമാണം നടത്തുന്നത് കേന്ദ്രസർക്കാരാണ്. ജിഎസ്ടി പോലുളളവ ഉദാഹരണം. വ്യാപാരികളുടെ മാത്രമല്ല വ്യാപാര-വ്യവസായമേഖലയിലും സേവനമേഖലയിലും ഉളള ജിഎസ്ടി പരിധിക്കുളളിൽ വരുന്ന മുഴുവൻ പേരെയും അതിപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റുകളോ, കൺസൾട്ടൻസികളോ,ഹോട്ടലുകൾ, ട്രാൻസ്‌പോർട്ടേഷൻ കമ്പനികൾ എന്തുമായിക്കോട്ടെ അവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നത് അനിവാര്യതയായി മാറി. കാരണം ജിഎസ്ടി എല്ലാവർക്കും ഒരുപോലെയായി മാറിക്കഴിഞ്ഞു. അത്തരത്തിൽ ഇവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി വ്യത്യസ്തവിഭാഗത്തിൽപ്പെട്ട മുപ്പതിലധികം ട്രേഡ് ഓർഗനൈസേഷനുകളുടെ സംയുക്തയോഗം ചേരുകയും തത്ഫലമായി ഒരു ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പ്രസ്തുത ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ജൂൺ 14ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ(സിഎഐടി) കേരള ഘടകം രൂപീകരിച്ചു. ഇതിനൊക്കെ വളരെ മുമ്പേ തന്നെ സിഎഐടിയുടെ സംസ്ഥാനഘടകങ്ങൾ ഇതരസംസ്ഥാനങ്ങളിൽ രൂപീകൃതമാവുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേരളത്തിൽ ഇപ്പോഴാണ് ഇത് യാഥാർത്ഥ്യമാകുന്നത്.
ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇദംപ്രഥമമായി കേരളഘടകം ദേശീയശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു നികുതി എന്ന ആശയവുമായാണ് ജിഎസ്ടി കൊണ്ടുവന്നതെങ്കിലും ഇന്ന് അതിൽനിന്നൊക്കെ വളരെയധികം വ്യതിചലിച്ച് ആശയക്കുഴപ്പങ്ങളേറെയുളള ഒന്നായി ജിഎസ്ടി മാറിയിരിക്കുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പുതിയ പുതിയ ഭേദഗതികൾ കൊണ്ടുവരികയാണ്. ഒരു ഭേദഗതിക്കൊപ്പം വ്യാപാരികൾ ഒരുവിധം പൊരുത്തപ്പെട്ടുവരുമ്പോഴേക്കും അടുത്ത ഭേദഗതി വരും. ഇതോടെ വ്യാപാരികൾ മാത്രമല്ല, നികുതി ഉദ്യോഗസ്ഥരും ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരും എല്ലാം ആശയക്കുഴപ്പത്തിലാകും. ഇതിന് വലിയ വിലകൊടുക്കേണ്ടിവരുന്നതാകട്ടെ ഭാരതത്തിലെ എട്ടുകോടിയിൽപ്പരം വ്യാപാരികളും. ഈ സാഹചര്യത്തിൽ വ്യത്യസ്ത സ്വഭാവമുളള വ്യാപാരി-വ്യവസായി സംഘടനകൾ അതുപോലെ നിലനിൽക്കുകയും പൊതുവിഷയങ്ങളിൽ ഒറ്റ സംഘടനയ്ക്ക് കീഴിൽ അണിനിരന്ന് വ്യാപാരി-വ്യവസായി സമൂഹത്തിനായി പോരാടുകയും ചെയ്യുക എന്നതാണ് സിഎഐടിയുടെ നിലപാട്

 

Post your comments