Global block

bissplus@gmail.com

Global Menu

നെഹ്റു ഗ്രൂപ്പിെന്റെ വിദ്യാഭ്യാസ വിപ്ലവം

കുറ്റമറ്റ ശിക്ഷണത്തിലൂടെ  മികച്ച പൗരന്മാർ

 

 

'നെഹ്‌റു' ഇന്ത്യകണ്ട സ്റ്റേറ്റ്‌സ്മാൻമാരിൽ പ്രഥമൻ. ഗാന്ധിജിക്ക് ശേഷം വെളിച്ചംകെട്ടുപോകുമായിരുന്ന ഇന്ത്യയ്ക്ക് പ്രകാശഗോപുരമായ വ്യക്തിത്വം. അറിവ് ജീവിതത്തിന്റെ വെളിച്ചമാണെന്നിരിക്കെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഒരു ശൃംഖലയ്ക്ക് വഴിതെളിച്ച പി.കെ.ദാസ് എന്ന ദീർഘദർശിക്ക് അതിലും മികച്ച ഒരു പേരില്ല എന്നു തോന്നി. അദ്ദേഹം തിരികൊളുത്തിയ ജീവൻകൊടുത്തു വളർത്തിയ പ്രസ്ഥാനമാകട്ടെ  ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസമേഖലയിലെ ദീപസ്തംഭമാണ്. ഒരു ചെറിയ സ്ഥാപനമായി കോയമ്പത്തൂരിൽ തുടക്കംകുറിച്ച നെഹ്‌റു ഗ്രൂപ്പിന് കീഴിൽ ഇന്ന് തമിഴ്‌നാട്ടിലും കേരളത്തിലുമായി 26 സ്ഥാപനങ്ങളുണ്ട്. അതിന്റെ അമരമാകട്ടെ പി.കെ.ദാസിന്റെ പിൻതലമുറയുടെ കൈയിൽ സുഭദ്രം....സുശക്തം....
വിവിധ മേഖലകളിൽ അറിവും ദീർഘകാല പഠനത്തിനുള്ള താത്പര്യവും, തൊഴിൽക്ഷമതയും, നൈതികമായ പ്രവർത്തനങ്ങളിലും ടീം വർക്കിലും നിപുണരും, ഉന്നതപഠനത്തിൽ മികവ് പുലർത്തുന്നവരും, ഗവേഷണത്തിലും ശാസ്ത്രീയ കണ്ടെത്തലുകളുടെ പ്രസിദ്ധീകരണത്തിലും സമർത്ഥരും, സെമിനാർ, കോൺഫറൻസ് പോലുള്ളവ സംഘടിപ്പിക്കാൻ ശേഷിയുള്ളവരുമായ ബിരുദധാരികളെ വാർത്തെടുക്കുകയാണ് നെഹ്റു ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ ലക്ഷ്യം. മെഡിക്കൽ / എയറോനോട്ടിക്കൽ / എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ / ഫാർമസി / ആർട്‌സ് & സയൻസ് / മാനേജ്‌മെന്റ് / നിയമം / ഐടി / നേഴ്‌സിംഗ്  / ഗവേഷണം / സോഷ്യൽ വർക്ക് / മീഡിയ സ്റ്റഡീസ് / ഫാഷൻ / ബയോ സയൻസസ് / കൊമേഴ്‌സ് / ഹോട്ടൽ മാനേജ്‌മെന്റ്, ഡിപ്ലോമ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന യുജി, പിജി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന 26 പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും 750 ബെഡ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജ് ആശുപത്രികളും നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകൾ ഉൾക്കൊള്ളുന്നു. നിലവിൽ പശ്ചിമേഷ്യയിലേക്കും തങ്ങളുടെ വിദ്യാഭ്യാസശൃംഖല വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. വിദ്യാഭ്യാസരംഗത്ത് അതിലൂടെ സാമൂഹിക പരിവർത്തനത്തിന് നെഹ്‌റുഗ്രൂപ്പിന്റെ സംഭാവനകളിലൂടെ....

 

 

പുതുതലമുറയ്ക്ക് വേണം  പാഷൻ  കേരളത്തിൽ സ്ഥിതി മാറണം

 

പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റുവിന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പി.കെ.ദാസ് തുടക്കം കുറിച്ച നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഇന്ന് ഒരു വലിയ വിദ്യാഭ്യാസഗ്രുപ്പായി, പ്രസ്ഥാനമായി പടർന്നുപന്തലിച്ചിരിക്കുകയാണ്. മാറുന്ന കാലഘട്ടത്തിൽ ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങൾ എങ്ങനെ കാലോചിതമായി പുരോഗമിക്കുന്നുവെന്നും മാറുന്ന കാലത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹം കൈക്കൊളേളണ്ട നിലപാടുകളെക്കുറിച്ചും നെഹ്‌റു ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.പി.കൃഷ്ണദാസ് ബിസിനസ് പ്ലസിനോട് മനസ്സുതുറക്കുന്നു......
ചെറിയ രീതിയിൽ തുടക്കം
1968 -ലാണ് ഇന്ന് കാണുന്ന നെഹ്‌റു ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആരംഭം. എസ്എസ്എൽസിക്ക് ശേഷം എയർഫോഴ്‌സുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചുകൊണ്ട് പഠിച്ച് എയ്‌റോനോട്ടിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി, വിദേശപഠനത്തിനും ശേഷം 1966-67 കാലഘട്ടത്തിൽ എയർഫോഴ്‌സിൽ നിന്ന് പുറത്തുവന്നതിനുശേഷം അദ്ദേഹം ആരംഭിച്ച പ്രസ്ഥാനമാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ. ആരംഭകാലത്ത് ഈ സ്ഥാപനത്തിന്റെ പേര് നെഹ്‌റു ഗ്രൂപ്പ് എന്നായിരുന്നില്ല. ഒരു എൻജിനീയർ എന്ന നിലയ്ക്കും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അഭിനിവേശമുളള ആളെന്ന നിലയ്ക്കും  ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ശ്രീ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൽ നിന്ന് വലിയതോതിൽ പ്രചോദനം  ഉൾക്കൊണ്ട ആളെന്ന നിലയിലും കാലോചിതമായ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർഫോഴ്‌സിൽ നിന്ന് പുറത്തുവന്ന ശേഷം പി.കെ.ദാസ് ഈ മേഖലയിൽ സംരംഭത്തിന് തുടക്കംകുറിച്ചത്. എൻജിനീയറിംഗ് വിദ്യാഭ്യാസത്തിനുവേണ്ടി  അഥവാ ടെക്‌നിക്കൽ വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാർത്ഥികൾക്ക് ട്യൂഷനെടുത്തുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അദ്ദേഹം പല എൻജിനീയറിംഗ് ടെക്‌നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകനായി പ്രവർത്തിച്ചു. 1968ൽ അദ്ദേഹം എയ്‌റോനോട്ടിക്കൽ വിദ്യാഭ്യാസമേഖലയിൽ കോയമ്പത്തൂരിൽ ആരംഭിച്ച ട്യൂഷൻ സെന്ററാണ് നെഹ്‌റു കോളേജ് ഓഫ് എയ്‌റോനോട്ടിക്‌സ് ആൻഡ് അപ്ലൈഡ് സയൻസ്.1984ൽ അത് കോയമ്പത്തൂരിൽ കുനിയമുത്തൂർ എന്ന പ്രദേശത്തെ സ്വന്തം സ്ഥലത്ത് സ്വന്തം സംവിധാനത്തോടെ ഇന്ത്യയിൽ ആദ്യത്തെ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിംഗ് എന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഒരു കോഴ്‌സ് ആരംഭിച്ചു. പിന്നീട് അതിനോട് അനുബന്ധിച്ച് അന്നത്തെ ടെക്‌നിക്കൽ വിഭാഗമായ, ഐടിഐ മറ്റ് എൻജിനീയറിംഗ് മേഖലകളിലെ ഡിപ്ലോമകൾ മുതലായ കോഴ്സുകൾ ആരംഭിച്ചു. എഎംഇ കോഴ്‌സ് തുടങ്ങിയതിനുശേഷം അത് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമായി. അതിനുശേഷം അദ്ദേഹം 1994ഓടുകൂടി നെഹ്‌റു കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസും നെഹ്‌റു കോളേജ് ഓഫ് മാനേജ്‌മെന്റും പിന്നീടങ്ങോട്ട് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടനവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി.
കഠിനാധ്വാനിയായ പി.കെ.ദാസ്
സെൽഫ് മെയ്ഡ് ആയ, കഠിനാധ്വാനിയായ മനുഷ്യനായിരുന്നു പി.കെ.ദാസ് എന്ന നെഹ്‌റുഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്ഥാപകനെന്ന് പി.കൃഷ്ണദാസ് അനുസ്മരിക്കുന്നു. എയർഫോഴ്‌സിലെ ജീവിതം അദ്ദേഹത്തിനു നൽകിയ ചിട്ടയും കർക്കശമായ സ്വഭാവവും എന്നും സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായി നിലനിർത്തി. അദ്ദേഹം വിഭാവനം ചെയ്ത പോളിസി, ഐഡിയോളജി എല്ലാം അതേപടി പിന്തുടർന്നുകൊണ്ടാണ് അദ്ദേഹം സമാരംഭം കുറിച്ച വിദ്യാഭ്യാസ ശൃംഖല താനും സഹോദരങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കൃഷ്ണദാസ് പറയുന്നു.
നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഇപ്പോഴത്തെ ഓർഗനൈസിങ് സെറ്റപ്പ്  
കേരളത്തിലും തമിഴ്‌നാട്ടിലുമായുളള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പൂർണ്ണഉത്തരവാദിത്തം മാനേജിങ് ട്രസ്റ്റ് ചെയർമാനെന്ന നിലയിൽ അഡ്വ.ഡോ. പി.കൃഷ്ണദാസിനാണ്. അനുജൻ, ഡോ.പി.കൃഷ്ണകുമാർ സെക്രട്ടറിയും സിഇഒയുമാണ്. അദ്ദേഹമാണ് കോയമ്പത്തൂരിലെ കാര്യങ്ങൾ നോക്കിനടത്തുന്നത്. സഹോദരി ഡോ.പി.തുളസി ഗൈനക്കോളജി പ്രൊഫസറും വകുപ്പ് മേധാവിയുമാണ്. സഹോദരിയാണ് ആ വിഭാഗത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നത്. മൂന്നുപേരും അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ചുവരുന്നു. കാരണം പിതാവ് പി.കെ.ദാസ് ഡിഫൻസ് പശ്ചാത്തലത്തിൽ നിന്നുളള വ്യക്തിയായതിനാൽ അദ്ദേഹം വളരെ ചിട്ടയോടെയാണ് മൂന്നുപേരെയും വളർത്തിയത്. അതിന്റെ ഒരു ഗുണം  മക്കൾക്ക് ലഭിച്ചിട്ടുണ്ട്. സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാനുളള ശേഷിയുണ്ട്. അതാണ് തങ്ങളുടെ ശക്തിയെന്നും ഇനിയങ്ങോട്ടും പല മേഖലകളിലും കാര്യങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ അത് തങ്ങൾക്ക് സഹായകമാകുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
മികവിൽ വിട്ടുവീഴ്ചയില്ല
കേരളത്തിനും ഇന്ത്യയ്ക്കു തന്നെയും മാതൃകയായ രീതിയിൽ പല തരത്തിലുളള വളരെ വ്യത്യസ്തമായ രീതിയിലുളള ഒരു വിദ്യാഭ്യാസസംസ്‌കാരം വാർത്തെടുത്തിരിക്കുകയാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ഇന്നിപ്പോൾ 26ഓളം വിദ്യാഭ്യാസസ്ഥാപനങ്ങൾ നെഹ്‌റു ഗ്രൂപ്പിന് കീഴിലുണ്ട്.  ഏത് വിദ്യാഭ്യാസസ്ഥാപനമെടുത്താലും- അത് കിന്റർഗാർട്ടൻ മുതൽ ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങി മെഡിക്കൽ കോളജ് വരെയുളള ഏതുമാകട്ടെ- ഇവിടെയെല്ലാം തന്നെ വിദ്യാർത്ഥികൾ ചേർന്നുകഴിഞ്ഞാൽ അവരുടെ അഭിരുചിക്കനുസരിച്ചുളള ആഡ്ഓൺ കോഴ്‌സുകൾ ഉൾപ്പെടെ നൽകുന്നു.അതുകൊണ്ടുതന്നെ ഇന്ന് ലോകത്തിന്റെ മിക്കവാറും എവിടെ പോയാലും എതെങ്കിലും ഒരു സ്ഥാപനത്തിൽ അത് ഗവണ്മെന്റ് ആയിക്കോട്ടെ , സ്വകാര്യമേഖലയായിക്കോട്ടെ, അല്ലെങ്കിൽ കോർപറേറ്റ് ആയിക്കോട്ടെ, അല്ലെങ്കിൽ വ്യോമയാന മേഖലയായിക്കോട്ടെ നെഹ്‌റു കോളേജുകളിൽ എവിടെയെങ്കിലും പഠിച്ച ഒരു വിദ്യാർത്ഥി അല്ലെങ്കിൽ വിദ്യാർത്ഥിനിയെ കാണാൻ കഴിയും. ഇന്ന് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഏറ്റവും അത്യാധുനിക സംവിധാനങ്ങളുളള ആശുപത്രിയും അതുപോലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസവും നൽകിവരികയാണ്. 2021-22ലെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഒന്നാം റാങ്ക് പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്് വന്നു ചേർന്നത് അതിന് തെളിവാണ്  അതുപോലെ തന്നെ എല്ലാവർഷവും 95%ൽ അധികം റിസൾട്ടും ഉണ്ടാക്കുന്നു. എൻജിനീയറിംഗ് കോളേജുകളെല്ലാം ഉന്നതവിജയം കരസ്ഥമാക്കി മുന്നോട്ടുപോകുന്നു. മിക്കവാറും വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റും ലഭിക്കുന്നു. ഇതിനൊക്കെ ഉപരി ഇന്ത്യയിലാകെ അഞ്ച് എൻജിനീയറിംഗ് കോളേജുകളാണ് ഐഎസ്‌ഐആർഒയുമായി ബന്ധപ്പെട്ട് സ്റ്റുഡൻസ് ഡെവലപ്ഡ് സാറ്റലൈറ്റ് ഉണ്ടാക്കിയത്. നെഹ്‌റുകോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് റിസർച്ച് സെന്ററിലെ വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത ഉപഗ്രഹം ഓർബിറ്റിൽ വിക്ഷേപിച്ച് ഇന്നും രാജ്യത്തിന് ഉപകാരപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഏത് വിദ്യാഭ്യാസരംഗമെടുത്താലും അത്, മെഡിക്കലായിക്കോട്ടെ, ഫാർമസി ആയിക്കോട്ടെ, എൻജിനീയറിംഗോ, മാനേജ്‌മെന്റോ ഏതുമായിക്കോട്ടെ  നെഹ്‌റു ഗ്രൂപ്പിന്റേതുപോലെ മികവുളള ഒരു വിദ്യാഭ്യാസപ്രസ്ഥാനം കേരളത്തിലും തമിഴ്‌നാട്ടിലും സ്വകാര്യമേഖലയിൽ അപൂർവ്വമായേ കാണാനാകു. പ്രത്യേകിച്ചും ഇന്ത്യയുടെ ചരിത്രമെടുത്തു പരിശോധിച്ചാൽ എയ്‌റോനോട്ടിക്കൽ എൻജീനീയറിംഗ് അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിംഗ് നെഹ്‌റുഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമാണ്.
ഇതിനെല്ലാമുപരി ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, സംഭവിക്കുന്ന മുല്യച്യുതി അത് വളറെ വിശാലമായി ചർച്ചചെയ്യേണ്ട അവസ്ഥയാണുളളത്. കഴിഞ്ഞ പത്തുവർഷത്തിലധികമായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെല്ലാം സ്വകാര്യ സർവ്വകലാശാലകളും സ്വയംഭരണ കോളേജുകളും ഡീംഡ് യൂണിവേഴ്‌സിറ്റികളും സ്‌കിൽ ഡെവല്പമെന്റ് ഇൻസ്റ്റിറ്റിയൂഷൻസും ഒക്കെ വരുമ്പോഴും കേരളം ഇന്നും അതിന് പുറംതിരിഞ്ഞുനിൽക്കുകയാണ്. കേരളത്തിലെ സ്വയംഭരണാവകാശമുളള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം മാത്രം നോക്കിയാൽ മതി അവസ്ഥ മനസ്സിലാകും. കേരളത്തിൽ സ്വയംഭരണ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയപ്പോഴെല്ലാം തന്നെ എല്ലാ രാഷ്ട്രീയപാർട്ടികളും അതിനെ എതിർക്കുകയാണുണ്ടായത്. നെഹ്‌റു കോളേജ് ഓഫ് എൻജിനീയറിംഗ് റിസർച്ച് സെന്റർ കഴിഞ്ഞ ആറുമാസമായി സ്വയംഭരണാവകാശം നേടി മുന്നോട്ടുപോകുന്നതിനുളള നടപടികൾ ആരംഭിച്ചിട്ട് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ ആകെയൊരു അഴിച്ചുപണി അല്ലെങ്കിൽ മൊത്തത്തിൽ ഒരു ഉടച്ചുവാർക്കൽ ആവശ്യമായ അവസ്ഥയിലാണ്. കാരണം വിദ്യാർത്ഥികളെല്ലാം തന്നെ കേരളത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുകയാണ്. പണ്ട് ഇത് ഇതര സംസ്ഥാനങ്ങളിലേക്കായിരുന്നുവെങ്കിൽ ഇന്നത് മറ്റ് രാജ്യങ്ങളിലേക്കാണ്. റഷ്യ-യുക്രെയ്ൻ യുദ്ധമുണ്ടായപ്പോൾ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് തിരികെവരുന്ന അവസ്ഥയ്ക്ക് നാം സാക്ഷിയായതാണ്. ഇതു തന്നെയാണ് കേരളത്തിലെ വിദ്യാർത്ഥികൾ എത്രയോ കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി. ഇവിടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും മറ്റ് അത്യന്താധുനികസങ്കേതങ്ങളും ഉണ്ടായിട്ടുപോലും ഒരു അക്കാദമിക് ഫ്രീഡം അഥവാ ഫ്‌ളെക്‌സിബിലിറ്റി, അഥവാ സ്വയംഭരണസൗകര്യം കേരളത്തിലെ വിദ്യാഭ്യാസവിചക്ഷണന്മാർ ബന്ധപ്പെട്ട കോളേജുകൾക്ക് നൽകുന്നില്ല എന്നതാണ് ഇന്ന് സംസ്ഥാന വിദ്യാഭ്യാസരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഡീംഡ് യൂണിവേഴ്‌സിറ്റി പദവി-നടപടികൾ                           പുരോഗമിക്കുന്നു
നെഹ്‌റു കോളേജിന്റെ ഡീംഡ് യൂണിവേഴ്‌സിറ്റി പദവിക്കുളള അപേക്ഷ 2008 മുതൽ യുജിസിക്ക് മുന്നിലുണ്ട്. കാരണം 2008-2009ൽ നടന്ന കേന്ദ്രതിരഞ്ഞെടുപ്പിൽ ഭരണമാറ്റം സംഭവിക്കുകയും യുജിസി നയം ഉടച്ചുവാർക്കുകയും ചെയ്തു. പിന്നീട് അതിന്മേൽ ഒരു എൻക്വയറിയും ബന്ധപ്പെട്ട കമ്മിറ്റിയുടെ ശിപാർശയും വന്ന സാഹചര്യത്തിലാണ് 2020-21 കാലഘട്ടത്തിൽ യുജിസി പുതിയ നയം പ്രഖ്യാപിച്ചത്. ആ പോളിസിയുടെ അടിസ്ഥാനത്തിൽ ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിക്കാനുളള ശ്രമം കോയമ്പത്തൂരിലെ നെഹ്‌റുഗ്രൂപ്പ് ക്യാമ്പസുകൾ നടത്തിവരുന്നു.
കേരളത്തിൽ വേണം സ്വയംഭരണാവകാശം
കേരളത്തിൽ ഡീംഡ് യൂണിവേഴ്‌സിറ്റി പദവിക്കുളള സാഹചര്യം ഇല്ലാത്തതുകൊണ്ട് സ്വയംഭരണാവകാശത്തിനു (ഓട്ടോണമസ് സ്റ്റാറ്റസ്)വേണ്ടിയാണ് ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെല്ലാം തന്നെ ഡീംഡ് യൂണിവേഴ്‌സിറ്റികൾക്ക് സാങ്കേതികമായ കാലതാമസം നേരിട്ടപ്പോൾ സ്വകാര്യ യൂണിവേഴ്‌സിറ്റികൾ അനുവദിച്ചു. പക്ഷേ, എന്തുകൊണ്ടോ കേരളത്തിൽ സ്വയംഭരണാവകാശം പോലും നൽകാൻ സർക്കാരുകൾ തയ്യാറായിട്ടില്ല. അതുപോലെ തന്നെ സ്വകാര്യസർവ്വകലാശാലകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളൊന്നും തന്നെ പൂർത്തീകരിച്ചിട്ടില്ല. അതുകൊണ്ടൊക്കെ തന്നെയാണ് നല്ല ഒരു സ്വകാര്യസർവ്വകലാശാലയോ ഓട്ടോണമസ് കോളേജോ കേരളത്തിൽ ഇന്നും കാണാൻ കഴിയാത്തത്. കേരളത്തിൽ ഏതാനും ഓട്ടോണമസ് കോളേജുകളുണ്ടങ്കിലും അവയെല്ലാം തന്നെ എയ്ഡഡ് (സർക്കാർ)മേഖലയിലാണ്. അവിടെ പൂർണ്ണനിയന്ത്രണം സർക്കാരിന്റെ കൈയിലാണ്. അങ്ങനെ വരുമ്പോൾ ഓട്ടോണമസ് ലഭിച്ചാലും ഇല്ലെങ്കിലും വലിയ കാര്യമില്ല. പക്ഷേ സ്വകാര്യമേഖലയിൽ സ്വയംഭരണാവകാശം അല്ലെങ്കിൽ ഒരു സ്വകാര്യസർവ്വകലാശാല വരികയാണെങ്കിൽ വിദ്യാർത്ഥികളെ സംബന്ധിച്ചും അധ്യാപകരെ സംബന്ധിച്ചും വലിയ പുരോഗതി ഉണ്ടാക്കും. അറിഞ്ഞോ അറിയാതെയോ കേരളത്തിലത് സംഭവിക്കുന്നില്ല.
കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം വലിയ മാറ്റം കൊണ്ടുവരും
കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തി (നാഷണൽ എഡ്യുക്കേഷൻ പോളിസി)ലൂടെ ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം സംഭവിക്കാൻ പോവുകയാണ്. കേരളം ഒഴിച്ചുളള മറ്റ് പല സംസ്ഥാനങ്ങൾക്കും അത് ഗുണകരമായി ഭവിക്കും. പക്ഷേ, കേരളത്തിന്റെ നിലവിലെ നയമാണ് തടസ്സമായി നിൽക്കുന്നത്. ലോകത്തിൽ മറ്റെവിടെയുമുളള ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളും കോളേജുകളും ഇന്ത്യയിൽ വരുമ്പോൾ ഇവിടെ മത്സരമുണ്ടാകും. അപ്പോൾ തദ്ദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വയം അപ്‌ഡേറ്റ് ചെയ്യും അപ്‌ഗ്രേഡ് ചെയ്യും. തത്ഫലമായി ഇന്ത്യൻ വിദ്യാഭ്യാസം ലോകോത്തരനിലവാരമുളളതാകും.
കേരളത്തിൽ കടമ്പകളേറെ
കേരളത്തിൽ ഒരു എൻജീനീയറിംഗ് കോളേജിനുവേണ്ടി NAAC, NBA തുടങ്ങിയ കടമ്പകൾ കടക്കാൻ ശ്രമിക്കുമ്പോൾ അവ ലഭിച്ചാൽ പോലും കേരളത്തിലെ സാങ്കേതികസർവ്വകലാശാലകൾ അതിന്റെ പേപ്പറുകൾ യഥാസമയം യുജിസിക്ക് അയയ്ക്കുന്നതിനായുളള കൗണ്ടർ സിഗ്നേച്ചറുകൾ ചാർത്താതെ തടഞ്ഞുവയ്ക്കുന്ന നിലയുണ്ട്. അതിനൊരു മാറ്റം അനിവാര്യമാണ്. കാരണം വിദ്യാഭ്യാസമേഖലയെന്നല്ല ഏതൊരു മേഖലയിലും ഒരു മത്സരം  കൂടിയേ തീരു. മത്സരം ഉണ്ടെങ്കിലേ ക്വാളിറ്റിയുണ്ടാകു. ലോകോത്തരനിലവാരമുളള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകുന്നതിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചറും മാനവവിഭവശേഷിയും കേരളത്തിനുണ്ട്. മറ്റ് സപ്പോർട്ടുകളുമുണ്ട്. പക്ഷേ, അനുയോജ്യമായ ഒരു നയമില്ല. അതിന്റെ അഭാവംകൊണ്ടുളള പ്രശ്‌നങ്ങളാണ് കേരളത്തിലുളളത്. നെഹ്‌റുഗ്രൂപ്പിനെ പോലെ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്യുന്നു. ഈ നയം കൊണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും റിസർച്ചിനും ഇൻഡസ്ട്രി തുടങ്ങി ഇതരമേഖലകൾക്കും അത് ഗുണകരമാണ്. കാരണം ഇനിയുളള വിദ്യാഭ്യാസം എന്നുപറയുന്നത് ഇൻഡസ്ട്രി കണക്ടഡാണ്. എഡ്യുക്കേഷൻ 4.0 എന്നാണ് അതിനുപറയുന്നത്.   എഡ്യുക്കേഷൻ 4.0 എന്നാൽ ഇൻഡസ്ട്രിക്ക് വേണ്ടിയുളള സിലബസ് ഉണ്ടാക്കി അതിൽ നിന്നുകൊണ്ട് കൺവെൻഷണൽ സിലബസു കൂടി സംയോജിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പഠനം നടത്തി പുറത്തുവരാൻ സാധിക്കുന്ന അവസ്ഥയാണുളളത്. തൊഴിലധിഷ്ഠിതമായ ഒരു കോഴ്‌സ് നമുക്ക് രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. കേരളത്തിൽ പോളിസി പ്രശ്‌നം കാരണം ഇ്ത സാധ്യമല്ല. യൂണിവേഴ്‌സിറ്റികൾ നിശ്ചയിച്ചിട്ടുളള സിലബസിനപ്പുറം മറ്റൊന്നും പഠിപ്പിക്കാൻ സാധ്യമല്ല.
അതുപോലെ തന്നെ ഇത്തരത്തിലുളള കാര്യങ്ങൾ ചെയ്യുമ്പോൾ വിദ്യാഭ്യാസത്തിന് ചെലവും കൂടും. കാരണം ഇൻഡസ്ട്രിയിൽ സിഇഒ പദവിയിലുളള ഒരാൾ കോളേജുകളിൽ വന്ന് ക്ലാസെടുക്കുമ്പോൾ അദ്ദേഹത്തിന്റെ സമയം വിലപ്പെട്ടതാണ്. അവർ പറയുന്ന പ്രതിഫലം കൊടുക്കണം. അതിന് ഇന്നത്തെ നിലയിലുളള ഫീസ് സംവിധാനങ്ങൾ കൊണ്ട് സാധ്യമല്ല. അതിന് ഏറ്റവും വലിയ ഉദാഹരണം ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ മെഡിക്കൽ വിദ്യാഭ്യാസം നല്കുന്ന സംസ്ഥാനമാണ് കേരളം എന്നത് പലർക്കും അറിയില്ല. ചൈനയിലേക്കും റഷ്യയിലേക്കുമൊക്കെ മെഡിക്കൽ പഠനത്തിനായി പോകുന്നത് 30-40 ലക്ഷം വരെ ചെലവാക്കിയാണ്. അത്ര തന്നെ വേണ്ട കേരളത്തിൽ. അതുകൊണ്ടുതന്നെ കേരളത്തിൽ മെഡിക്കൽ എഡ്യുക്കേഷൻ വലിയ വെല്ലുവിളി നേരിടുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ മെഡിക്കൽ കൗൺസിൽ ഇന്ത്യ അല്ലെങ്കിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ നിഷ്‌ക്കർഷിക്കുന്നത് അതു തന്നെ ഇവിടെയും നാം കൊണ്ടുവരണം. അപ്പോൾ അതിന് ആനുപാതികമായ ചെലവുവരും.
വിദ്യാഭ്യാസമേഖലയിൽ നിന്ന് ആശുപത്രിയിലേക്ക്
1996 മുതൽ തന്നെ നെഹ്‌റുഗ്രൂപ്പ് സ്ഥാപകചെയർമാനായ പി.കെ.ദാസ് സ്വന്തം നാട്ടിൽ എന്തെങ്കിലും ഒരു സ്ഥാപനം തുടങ്ങണം എന്നുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2002ൽ കേരളത്തിൽ എഡ്യുക്കേഷൻ സെക്ടർ ഓപ്പൺ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ തൃശൂർ തിരുവില്വാമലയിൽ നെഹ്‌റുകോളേജ് ഓഫ് എൻജീനീയറിംഗ് റിസർച്ച് സെന്റർ തുടങ്ങുകയും തൊട്ടടുത്ത വർഷം നെഹ്‌റു കോളേജ് ഓഫ് ഫാർമസി അവിടെത്തന്നെ തുടങ്ങുകയും പിന്നീട് 2006ലും 2007ലും ലക്കിടിയിലും ഒറ്റപ്പാലത്തിന് സമീപവും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തു. പിന്നീടാണ് സ്വന്തംനാട്ടിൽ വീടിന് സമീപം 150 കിടക്കകളുളള ചെറിയൊരു ആശുപത്രി പ്രദേശവാസികൾക്ക് ചുരുങ്ങിയ ചെലവിൽ വൈദ്യസഹായം ലഭിക്കുന്ന രീതിയിൽ തുടങ്ങണം എന്ന ആഗ്രഹം പി.കെ.ദാസ് പങ്കുവച്ചത്. ആ സ്വപ്‌നത്തിലേക്കുളള യാത്രയ്ക്കിടെ 2009ൽ അദ്ദേഹം അന്തരിച്ചു. തുടർന്ന് പിതാവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി മക്കൾ ഇറങ്ങിത്തിരിക്കുകയും 2010 ൽ പാലക്കാട് ചെറിയ ഒരു ആശുപത്രി തുടങ്ങുകയും 2014 ഓടുകൂടി അതിനെ മെഡിക്കൽ കോളേജാക്കി ഉയർത്തുകയും ചെയ്തു. പിതാവിന്റെ പ്രയത്നം, സ്വപ്‌നം സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുളള പ്രവർത്തനമാണ് ഇവിടെ സാധ്യമായത്. അതുകൊണ്ടാണ് മറ്റെല്ലാ സ്ഥാപനങ്ങൾക്കും നെഹ്‌റു ഗ്രൂപ്പിന് കീഴിലെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും നെഹ്‌റുവിന്റെ പേര് വന്നപ്പോൾ മെഡിക്കൽ കോളേജിന് പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന് പേരിട്ടത്. ഇന്ന് വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ആതുരാലയമാണിത്.മിക്കവാറും എല്ലാ സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ട്. പ്രത്യേകിച്ചും മെഡിക്കൽ കോളജ് ആയതുകൊണ്ട്.  പാലക്കാട് ജില്ല, മലപ്പുറം, തൃശൂർ ജില്ലകളുടെ പകുതിയിലും ഉളള ജനങ്ങൾ ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്നു. ഇതു കൂടാതെ ചില വിഭാഗങ്ങൾക്കായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. അതിലൊന്നാണ് Awesome  എന്ന ക്ലിനിക്ക്. ത്വക്ക്, തലമുടി തുടങ്ങി സൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ചികിത്സയ്ക്കുളള വിപുലമായ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ കോളേജിന്റെ ഭാഗമെന്ന നിലയിൽ ആധികാരികമായ ചികിത്സലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്. അതുകൊണ്ടാണ് ഇവിടെയെത്തുന്ന രോഗികൾക്ക് സംതൃപ്തിയോടെ മടങ്ങാനാകുന്നത്.
യുണീക് സെല്ലിംഗ് പോയിന്റ്
എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ആഡ് ഓൺ പ്രോഗ്രാമുകൾ നൽകുന്നു എന്നതാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ യുണീക് സെല്ലിംഗ് പോയിന്റ്. എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ആദ്യവർഷം മുതൽ തന്നെ ഇംഗ്ലീഷ് ലേണിംഗ്, പെഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മത്സരപരീക്ഷകൾക്ക് സജ്ജമാക്കൽ എന്നിങ്ങനെയുളള കോഴ്‌സുകൾ അഡീഷണലായി നൽകുന്നു. അതുകൊണ്ടുതന്നെ ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഉടനെ തന്നെ കോർപറേറ്റ് സ്ഥാപനങ്ങൾ, ഇൻഡസ്ട്രി, മറ്റ് കമ്പനികൾ എന്നിവയിൽ ജോലി വളരെ എളുപ്പത്തിൽ ലഭിക്കുന്നു. ക്വാളിറ്റിയിൽ ഒരു ഒത്തുതീർപ്പിനും നെഹ്‌റുഗ്രൂപ്പ് തയ്യാറായിട്ടില്ല. ഇനി അതൊട്ട് ഉണ്ടാവുകയുമില്ലെന്ന് നെഹ്‌റു ഗ്രൂപ്പിന്റെ അമരക്കാർ പറയുന്നു. ഇവിടെ നിന്ന് ഓരോ വിദ്യാർത്ഥിയും നിറഞ്ഞ സംതൃപ്തിയോടെയാണ് പഠിച്ചിറങ്ങുന്നത്.
ഭാവിപദ്ധതികൾ
നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഏറ്റവും ഗൗരവമായി ആലോചിക്കുന്നത് കേരളത്തിൽ ഒരു സ്വകാര്യ സർവ്വകലാശാല എങ്ങനെ തുടങ്ങാം എന്നാണ്. അതോടൊപ്പം തമിഴ്‌നാട്ടിലെ ഡീംഡ് യൂണിവേഴ്‌സിറ്റി പദവിക്കുവേണ്ടിയുളള പ്രവർത്തനം എത്രയും വേഗം സഫലമാക്കാനുളള നടപടികളുമായി മുന്നോട്ടുപോകുന്നു. ഇന്ത്യയ്ക്ക് പുറത്ത് മിഡിൽ ഈസ്റ്റിൽ സ്‌കൂളുകൾ തുടങ്ങാനും പദ്ധതിയുണ്ട്. അതിനുളള ചർച്ചകൾ പുരോഗമിക്കുന്നു. അതുപോലെ ക്ലിനിക്കുകൾ തുടങ്ങാനുളള ചർച്ചകളും അവസാനഘട്ടത്തിലാണ്. ആരോഗ്യമേഖലയിൽ ചെറിയ ക്ലസ്റ്റർ ഹോസ്പിറ്റലുകൾ തുടങ്ങാനും പദ്ധതിയുണ്ട്. അതിന്റെ ആദ്യപടിയെന്ന നിലയിൽ പാലക്കാട് ടൗണിനടുത്തു തന്നെ 100 കിടക്കകളുളള ഒരു ചെറിയ ആശുപത്രി ആരംഭിക്കും. അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അടുത്ത 5 മുതൽ 10 വർഷത്തിനുളളിൽ ലോകത്തിൽ മറ്റെവിടെയുമുളള ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളും കോളേജുകളും ഇന്ത്യയിൽ വരുമെന്നും അവരുമായി മത്സരിക്കേണ്ടി വരുമെന്നുമുളള ഫോക്കസോടെയാണ് നെഹ്‌റു ഗ്രൂപ്പ് ഭാവി പദ്ധതികൾ വിഭാവനം ചെയ്യുന്നത്.
പ്ലേസ്‌മെന്റ്‌സ്
നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ എൻജിനീയറിംഗ് കോളേജുകളിലെല്ലാം തന്നെ യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ലഭിക്കുന്നുണ്ട്. ഒരു വിദ്യാർത്ഥിക്ക് തന്നെ രണ്ടും മൂ്ന്നും കമ്പനികളിൽ നിന്നാണ് ഓഫർ ലഭിക്കുന്നത്. അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണത എന്താണെന്നു വച്ചാൽ ഏത് സ്ട്രീമിൽ പഠിക്കുന്ന വിദ്യാർത്ഥികളായാലും കൂടുതലും ലഭിക്കുന്നത് ഐടി റിലേറ്റഡ് ആയ ജോലിയാണ്. കോർ ഇൻഡസ്ട്രീസിന്റെ പെർഫോമൻസ് അത്ര മികച്ചതല്ല. പക്ഷേ, കൊവിഡനന്തരം ചെറിയ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കൾക്കായാലും വിദ്യാർത്ഥികൾക്കായും ഐടി മേഖലയിലെ ജോബിനോട് വളരെ താല്പര്യം വരാൻ കാരണം തുടക്കത്തിൽ ലഭിക്കുന്ന ആകർഷകമായ ശമ്പളമാണ്.പക്ഷേ,കോർ ഇൻഡസ്്ട്രികളിൽ ജോലി നേടുന്ന ഒരാളെ സംബന്ധിച്ച് രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ അവരുടെ സാധ്യത വളരെ കൂടുതലാണ്. അത് മനസ്സിലാക്കാതെ തുടക്കത്തിലെ ശമ്പളത്തിൽ മാത്രം ആകർഷിക്കപ്പെടുന്നതിന്റെ പ്രശ്‌നമുണ്ട്. അതിന് പ്രധാനകാരണം ഇന്ത്യയിൽ എല്ലാം ഐടിയുമായി ബന്ധപ്പെടുത്തി മുന്നോട്ടുപോകുന്നതാണ്. അത് നല്ലതാണെങ്കിലും വിദ്യാർത്ഥികള സംബന്ധിച്ച് അവർ അതിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്നുവെന്നതാണ് വസ്തുത.  അതിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലുളള പ്രശ്‌നം പല ഇൻഡസ്ട്രികൾക്കും അവർക്ക് ആവശ്യമായ ആളുകളെ കിട്ടാതെവരും. ഉദാഹരണമായി ഇന്നിപ്പോൾ ഇലക്ട്രിക്കൽ എൻജിനീയർമാരെ കിട്ടാൻ വലിയ വിഷമമാണ്. നല്ല ക്വാളിറ്റിയുളള ഇലക്ട്രിക്കൽ എൻജിനീയർമാരെ ഒരു കമ്പനിക്കും കിട്ടുന്നില്ല. അതുപോലെ തന്നെയാണ് മെക്കാനിക്കൽ എൻജിനീയർമാരുടെ അവസ്ഥയും ഇതാണ്. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട് മുന്നോട്ടുപോയില്ലെങ്കിൽ വലിയ വലിയ ഇൻഡസ്ട്രികളിലൊന്നും മത്സരക്ഷമതയുളള വിദഗ്ദ്ധരെ കിട്ടാതെ വരും-കൃഷ്ണദാസ് പറയുന്നു.
കേരളത്തിൽ പദ്ധതികൾ ധാരാളം,                                           മുന്നോട്ടുപോകുന്നില്ല
കേരളത്തിൽ ഇപ്പോൾ യുവാക്കൾക്കുവേണ്ടി സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഐടി മിഷൻ ഉണ്ട്. പല മേഖലകളിലായി വിവിധതരം പദ്ധതികളുണ്ട്. സർക്കാർ ഫണ്ടിംഗും ഉണ്ട്. പക്ഷേ ഇതെല്ലാം തന്നെ ആരംഭദശയിൽ തന്നെ തുടരുകയാണ്. രണ്ടാം തലത്തിലേക്ക് വളരുന്നില്ല. അതിനുവേണ്ട പിന്തുണയും മാർഗ്ഗനിർദ്ദേശവും കൊടുക്കാൻ ആളില്ല. നൈപുണ്യ വികസനം കൊണ്ടുമാത്രം കാര്യമില്ല. അതിനോടനുബന്ധമായി അവസരങ്ങളും നൽകാൻ കഴിയണം. നിർഭാഗ്യവശാൽ കേരളത്തിൽ അത് സാധിക്കുന്നില്ല.
കേരളത്തിലെ ഏക ടിബിഐ ക്യാമ്പസ്, പക്ഷേ.....
നെഹ്‌റു ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത്  കേന്ദ്രസർക്കാരിന് കീഴിലെ നീതി ആയോഗുമായി ബന്ധപ്പെടുത്തി ടെക്‌നോളജിക്കൽ ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) എന്ന ഒരു സ്്റ്റാർട്ടപ്പ് അപ്പ് ഉണ്ട്. ലക്കിടിയിലെ ക്യാമ്പസിലും കോയമ്പത്തൂരിലെ ക്യാമ്പസിലും അതുണ്ട്. കഴിഞ്ഞ വർഷം ഈ പദ്ധതിയിലേക്കായി 18 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ഈ തുക കോളേജിനോ വിദ്യാർത്ഥികൾക്കോ ഉളളതല്ല.മറിച്ച് മികച്ച ആശയങ്ങളുളളവർക്ക് ഈ സ്ഥാപനങ്ങളിലെത്തി സ്റ്റാർട്ടപ്പ് ആയി രജിസ്റ്റർ ചെയ്ത് ആ ആശയങ്ങൾ ഉപയോഗിച്ച് പ്രൊജക്ട് തയ്യാറാക്കി. ഫൈനൽ പ്രൊജക്ട് കേന്ദ്രസർക്കാരിന്റെ സംഘമെത്തി പരിശോധിച്ച് അംഗീകരിച്ചാൽ അതൊരു  സ്റ്റാർട്ടപ്പ് ആയി മാറുന്നു. അതിനുളള ഫണ്ടിംഗ് ടിബിഐ നീതിആയോഗ് നൽകും.അത്തരം സംവിധാനമുളള കേരളത്തിലെ ഏക ക്യാമ്പസ് നെഹ്‌റുഗ്രൂപ്പിന്റേതാണ്. 2018ലാണ് ഇത് ആരംഭിച്ചത്. നാളിതുവരെ കോയമ്പത്തൂരിൽ മുപ്പതോളം പേറ്റന്റുകൾക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് വിദ്യാർത്ഥികളുടേതായി ഉളളത്. ബാക്കിയെല്ലാം പുറമെനിന്നുളള യുവാക്കളുടേതാണ്. കേരളത്തിൽ ഇതെപ്പറ്റിയൊക്കെ വലിയ തോതിലുളള സമൂഹമാധ്യമചർച്ചകൾ ഉൾപ്പെടെ നടക്കുന്നെങ്കിലും മുന്നോട്ടുവന്ന് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇവിടുത്തെ യുവത തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.കാരണം കേരളത്തിൽ ലക്കിടിയിലെ ക്യാമ്പസിലാണ് ടിബിഐയുടെ മുഖ്യകേന്ദ്രം. കോയമ്പത്തൂരിലേത് എക്സ്റ്റൻഷൻ സെന്ററാണ്. അവിടെനിന്നാണ് മുപ്പതോളം പേറ്റന്റുകൾക്കായി അപേക്ഷ പോയിരിക്കുന്നത്. കേരളത്തിൽ ഇന്നും രജിസ്‌ട്രേഷൻ ഘട്ടത്തിൽ എത്തിനിൽക്കുന്നതേയുളളു. ആശയങ്ങളുമായി പലരും വരുന്നുണ്ടെങ്കിലും പ്രാഥമികതല ചർച്ചകൾ കഴിഞ്ഞ് പിന്നെ പലരും തിരിഞ്ഞുനോക്കാറില്ല. എന്താണിതിന് കാരണമെന്ന് മനസ്സിലാകുന്നില്ല.
കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി
കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയിലുപരി സമൂഹത്തിന് വേണ്ടി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നെഹ്‌റു ഗ്രൂപ്പ് നടത്തിവരുന്നു. എല്ലാ വർഷവും ഞങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ ആളുകൾക്ക് പത്തുലക്ഷം രൂപ ബഡ്ജറ്റിലുളള വീടുകൾ നിർമിച്ചുനൽകിവരുന്നു. എല്ലാദിവസവും 25 പേർക്ക് മൂന്ന് നേരവും ഭക്ഷണം നൽകിവരുന്നു. ആശുപത്രി സ്ഥിതിചെയ്യുന്ന പ്രദേശത്ത് നാനൂറോളം പേർക്ക് സൗജന്യചികിത്സയും പ്രതിമാസം 500 രൂപയും നൽകിവരുന്നു. നേരത്തേ 100 പേർക്ക് 1000 രൂപ വീതമാണ് നൽകിവന്നത്. ഇപ്പോഴത് 400 പേർക്ക് 500 രൂപ എന്ന രീതിയിലേക്ക് മാറ്റി. ഇതിനെല്ലാമുപരി അനാഥാലയങ്ങൾ, തൊഴിൽരഹിതർ എന്നിവർക്ക് സഹായം നൽകിവരുന്നു. അതുപോലെ നിർധനരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകിവരുന്നു. നിലവിൽ നെഹ്‌റു നോളജ് അക്കാദമി എന്ന പേരിൽ NEET, JEE, KEAM തുടങ്ങിയവയ്ക്കും മത്സരപരീക്ഷകൾക്കും പരിശീലനം നൽകുന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 150 വിദ്യാർത്ഥികൾക്ക് സ്റ്റഡി മെറ്റീരിയൽ ഉൾപ്പെടെ സൗജന്യമായി പരിശീലനം നൽകിവരുന്നു. വരുംവർഷങ്ങളിൽ കെ.എ.എസ്, സിവിൽ സർവ്വീസ് തുടങ്ങിയ മത്സരപരീക്ഷകൾക്കെല്ലാം പരിശീലനകേന്ദ്രങ്ങൾ ഇത്തരത്തിൽ തുടങ്ങാനാണ് പദ്ധതി. അടുത്തവർഷം പാലക്കാട് വിപുലമായി തുടക്കംകുറിക്കാനാണ് നെഹ്‌റു ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്. അതിനുശേഷം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഇതൊക്കെ സമൂഹത്തിന് നാമെന്തെങ്കിലും തിരികെ നൽകണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതാണ്. അത്തരത്തിൽ വിവിധ പദ്ധതികൾ ഗ്രൂപ്പിന്റെ പല സ്ഥാപനങ്ങൾക്ക് കീഴിൽ നടപ്പാക്കിവരുന്നു. ഇതൊരു സേവനമായാണ് നെഹ്‌റു ഗ്രൂപ്പ് കാണുന്നത്. നെഹ്‌റു ഗ്രൂപ്പ് എന്ന ബ്രാൻഡ് ഉളളതുകൊണ്ട് വിദ്യാർത്ഥികൾ ഈ കേന്ദ്രങ്ങളിലേക്ക് എത്തുമെന്നും അവരെ മികച്ച പൗരന്മാരാക്കി മാറ്റിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്.  
പുതുമേഖലകളിലേക്ക്
വിദ്യാഭ്യാസമേഖലയാണ് നെഹ്‌റുഗ്രൂപ്പിനെ സംബന്ധിച്ച് പ്രഥമവും പ്രധാനവും. അത് തങ്ങളുടെ രക്തത്തിലുളളതാണെന്ന് അമരക്കാർ പറയുന്നു. അതോടൊപ്പം ട്രേഡ്, ഇൻഡസ്ട്രിമേഖലകളിലും ഗ്രൂപ്പിന് സംരംഭങ്ങളുണ്ട്. ഇനിയും പുതുമേഖലകളിലേക്ക് കടക്കാനും പദ്ധതിയിടുന്നു. വിദ്യാഭ്യാസമേഖലയ്ക്കാണ് വലിയ പ്രാധാന്യം എന്നതിനാൽ അതാണ് എന്നും പ്രൊജക്ട് ചെയ്യുന്നത്. മറ്റെല്ലാം ബിസിനസിന്റെ ഭാഗമാണ്. വിദ്യാഭ്യാസമേഖലയിലെ സംരംഭങ്ങൾ സേവനവും ചാരിറ്റിയുമാണ്.

 

കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയിലുപരി സമൂഹത്തിന് വേണ്ടി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നെഹ്‌റു ഗ്രൂപ്പ് നടത്തിവരുന്നു. എല്ലാ വർഷവും ഞങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ ആളുകൾക്ക് പത്തുലക്ഷം രൂപ ബഡ്ജറ്റിലുളള വീടുകൾ നിർമിച്ചുനൽകിവരുന്നു. എല്ലാദിവസവും 25 പേർക്ക് മൂന്ന് നേരവും ഭക്ഷണം നൽകിവരുന്നു. ആശുപത്രി സ്ഥിതിചെയ്യുന്ന പ്രദേശത്ത് നാനൂറോളം പേർക്ക് സൗജന്യചികിത്സയും പ്രതിമാസം 500 രൂപയും നൽകിവരുന്നു.

 

യുവതയോട്
ഇപ്പോഴത്തെ യുവതീയുവാക്കൾക്കുളള പ്രധാന പ്രശ്‌നം അവർക്ക് ഒന്നിനോടും പ്രതിബദ്ധതയില്ല എന്നതാണ്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് സ്റ്റിക് ടു ഇറ്റീവ്‌നെസ്  എന്ന് പറയാറുണ്ട്. അതായത് ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചുനിൽക്കണം. എന്നാലേ ആത്യന്തികമായ ഫലമുണ്ടാവു. ഇപ്പോഴത്തെ യുവത പെട്ടെന്ന് തീരുമാനമെടുത്ത് അടുത്ത നിമിഷം അതിൽ നിന്ന് വ്യതിചലിക്കുന്നു. ആ സ്ഥിതി മാറണം. വിദ്യാഭ്യാസം എല്ലാവർക്കുണ്ട്. അപ്പോൾ അതുമാത്രം കൊണ്ട് കാര്യമില്ല. കമ്മിറ്റ്‌മെന്റ് വേണം. പാഷൻ ഉണ്ടാവണം. മാത്രമല്ല പുതുതലമുറ കാര്യങ്ങളെ കാഷ്വലായി കാണുന്നവരാണ്. പ്രൊഫഷണൽ സമീപനം ഇല്ല. അതിന് കുടുംബത്തിനുളളിൽ നിന്നു തന്നെ അടിസ്ഥാനപരമായ ഇടപെടലുകൾ വേണം. ആത്മഹത്യകളും, വിഷാദവും, വിവാഹമോചനവും ഒക്കെ കാര്യങ്ങളെ ഗൗരവത്തോടെ ശരിയായ രീതിയിൽ സമീപിക്കാത്തതിന്റെ ഫലമാണ്. ജീവിതത്തിൽ ഒന്നും അനായാസം എളുപ്പത്തിൽ സാധിച്ചെടുക്കാനാവില്ല എന്ന ബോധം കുട്ടികളിൽ വളർത്തിയെടുക്കണം. അതിന് സാധിക്കാത്തതാണ് ഇന്ന് സമൂഹത്തിൽ കാണുന്ന പ്രശ്‌നങ്ങൾക്ക് കാരണം. പുതുതലമുറ മുതിർന്നവരെ ബഹുമാനിക്കാനോ അവരുടെ വാക്കുകൾക്ക് ചെവികൊടുക്കാനോ തയ്യാറല്ല. അവർ പൂർണ്ണമായും ഡിജിറ്റൽ ലോകത്തിലാണ്. ഈ അടിമത്തം അവരെ യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റിനിർത്തുന്നു. അത് തിരിച്ചറിഞ്ഞ് സ്വയം മാറാൻ അവർക്ക് കഴിയണം. അതിനും കുടുംബവും വിദ്യാലയങ്ങളും അധ്യാപകരും സമൂഹവും ഒപ്പം നിൽക്കണം.എന്നാൽ മാത്രമേ പുതുതലമുറ നാളെയുടെ നല്ല പൗരന്മാരായി മാറൂ. മറിച്ചായാൽ വലിയ വിലകൊടുക്കേണ്ടി വരും.  

 

 

കണിശക്കാരനായ ദീർഘദർശി
1968-ൽ സ്ഥാപിതമായ 'നെഹ്റു കോളേജ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ' സ്ഥാപക ചെയർമാൻ പി.കെ.ദാസ് എന്ന ദീർഘദർശിയായ പാലക്കാട്ടുകാരനാണ്. വിദ്യാഭ്യാസത്തിന് ശേഷം വ്യോമസേനയിൽ പ്രവർത്തിച്ച അദ്ദേഹം തന്റെ ഔദ്യോഗികകാലത്തിന് ശേഷമാണ് സ്വകാര്യമേഖലയിലെ സാങ്കേതികവും തൊഴിൽപരവുമായ വിദ്യാഭ്യാസം നവീകരിക്കുന്നതിന് വിപ്ലവകരവും നൂതനവുമായ ചിന്തകൾക്ക് തുടക്കമിട്ടത്. മഹത്തായ കാഴ്ചപ്പാടും പ്രതിബദ്ധതയും സ്ഥിരോത്സാഹവും അർപ്പണബോധവും സമർപ്പണവും ഉള്ള വ്യക്തിയായിരുന്നു പി.കെ.ദാസ്.  വിദ്യാഭ്യാസമില്ലാത്തവരുടെയും ദരിദ്രരുടെയും സാമൂഹികക്ഷേമത്തിന് വേണ്ടിയും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ശാരീരിക വൈകല്യമുള്ളവർക്ക് പിന്തുണ നൽകുക, പിന്നാക്ക വിഭാഗക്കാർക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും നൽകുക, നിർധനരായ കുട്ടികൾക്കായി ആയിരത്തിലധികം സ്‌കോളർഷിപ്പുകളും അവാർഡുകളും രൂപീകരിക്കുക, ഭവനരഹിതർക്ക് വീട് ദാനം ചെയ്യുക തുടങ്ങിയ വിവിധ സംരംഭങ്ങൾ അദ്ദേഹം ഏറ്റെടുത്തു. പി.കെ.ദാസ് പകർന്നുനൽകിയ തൊഴിൽ സംസ്‌കാരത്തിന്റെ ചാരുത ഇപ്പോഴും നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പ്രകടമാണ്. ആ ദർശനം തന്നെയാണ്  ഈ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അഭിമാനകരമായ കേന്ദ്രമാക്കി മാറ്റുന്നത്. മഹത്വത്തിലേക്കും വിജയത്തിലേക്കും ഈ വിദ്യാഭ്യാസപ്രസ്ഥാനത്തെ നയിക്കുന്ന, മുന്നോട്ടുളള  പാതയെ പ്രകാശിപ്പിക്കുന്ന അദൃശ്യസാന്നിധ്യമായി പി.കെ.ദാസ് തുടരുന്നു.

അഡ്വ.ഡോ. പി.കൃഷ്ണദാസ്, ചെയർമാനും മാനേജിംഗ് ട്രസ്റ്റിയും

നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമാണ് പി.കെ.ദാസിന്റെ മൂത്തമകൻ അഡ്വ. ഡോ.പി.കൃഷ്ണദാസ്. തന്റെ പിതാവ് വിഭാവനം ചെയ്തതിലും മികച്ച രീതിയിൽ ഈ വിദ്യാഭ്യാസസ്ഥാപനശൃംഖലയെ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണ് അദ്ദേഹത്തിന്റെ ജീവിതം. പിതാവിന്റെ സ്വപ്‌നമായ പാലക്കാട്ടെ പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് യാഥാർത്ഥ്യമാക്കിയതും ഇദ്ദേഹം അമരത്തെത്തിയതിന് ശേഷമാണ്. സ്വന്തം നാട്ടിലെ ആളുകൾക്ക് ഉപകാരപ്രദമായ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭിക്കുന്ന സ്ഥാപനം എന്ന പിതാവിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ താനും സഹോദരൻ ഡോ.കൃഷ്ണകുമാറും സഹോദരി തുളസിയും ഒരേ മനസ്സോടെ, തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെന്ന് ഡോ.കൃഷ്ണദാസ് പറയുന്നു. നെഹ്‌റു കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് റിസർച്ച് സെന്റർ (എൻ.സി.ഇ.ആർ.സി.) സ്ഥാപിതമായതിന്റെ ആദ്യ വർഷങ്ങളിൽ നിരവധി വെല്ലുവിളികളാണുയർന്നുവന്നത്. അതിനെയൊക്കെ അതിജീവിച്ച് അക്കാദമിക് മികവിനും മാതൃകാപരമായ അച്ചടക്കത്തിനും അതിമനോഹരമായ അടിസ്ഥാന സൗകര്യങ്ങൾക്കും പേരുകേട്ട മികച്ച റേറ്റഡ് എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി ഉയരാനായത് പിതാവിന്റ ദീർഘദർശനത്തോടെയുളള പ്രവർത്തനം കാരണമാണ്. അദ്ദേഹം കാട്ടിത്തന്ന വഴിയിലൂടെ പകർന്നുതന്ന ശീലങ്ങളിലൂടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് പുതിയ തലമുറയും ചരിക്കുന്നതെന്നും കൃഷ്ണദാസ് പറയുന്നു.

 

അറിവ്, വൈദഗ്ദ്ധ്യം, മനോഭാവം, പെരുമാറ്റം, സമ്പത്ത്, ആരോഗ്യം അല്ലെങ്കിൽ സ്വഭാവം എന്നിങ്ങനെയുള്ള ജീവിതത്തിന് വിദ്യാഭ്യാസം മൂല്യം കൂട്ടണം. എൻ.സി.ഇ.ആർ.സി. 2002ൽ സ്ഥാപിതമായതുമുതൽ, വിദ്യാർത്ഥി സാഹോദര്യത്തിന് അവരുടെ അക്കാദമിക് മികവും പ്രൊഫഷണൽ കഴിവും വർദ്ധിപ്പിക്കുന്നതിനായി ലോകോത്തര വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിന് അശ്രാന്തമായി പരിശ്രമിക്കുന്നു. ദീർഘവീക്ഷണം, അച്ചടക്കം, ബുദ്ധിപരമായ ആസൂത്രണം, അക്കാദമിക് നടപടിക്രമങ്ങളുടെ കർശനമായ നിർവ്വഹണം എന്നിവ എൻസിഇആർസിയെ രാജ്യത്തെ മികച്ച സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിലൊന്നാക്കി മാറ്റി. ആധുനിക ലോകത്ത് മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന, വ്യക്തിപരമായും തൊഴിൽപരമായും വിജയിച്ച, തൊഴിൽ നൈപുണ്യമുള്ള യുവാക്കളെ വാർത്തെടുക്കാൻ നെഹ്‌റു ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധമാണ്.

ഡോ.പി കൃഷ്ണകുമാർ, സിഇഒ & സെക്രട്ടറി

 

Post your comments