Global block

bissplus@gmail.com

Global Menu

"സ്റ്റാർട്ടപ്പ് സംരംഭകർക്ക് പിന്തുടരാൻ ഒരു മാർഗ്ഗരേഖ" - ഡോ. സുധീർ ബാബു

സ്റ്റാർട്ടപ്പുകൾ രൂപീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ ബിസിനസ് തുടങ്ങുമ്പോൾ തന്നെ ശ്രദ്ധിച്ചാൽ മുന്നോട്ടുള്ള യാത്ര കൂടുതൽ സുഗമമാകുകയും പിന്നീട് ഉയർന്നു വരാൻ സാധ്യതയുളള വെല്ലുവിളികളെ നേരിടാൻ ബിസിനസ് സജ്ജമാകുകയും ചെയ്യും. സാധാരണ ഒരു ബിസിനസിനെക്കാൾ പ്രത്യേകത സ്റ്റാർട്ടപ്പുകൾക്കുണ്ട്. സ്റ്റാർട്ടപ്പിന് രൂപം നൽകുമ്പോഴും മുന്നോട്ട് നയിക്കുമ്പോഴും നിങ്ങൾക്ക്  ഈ മാർഗ്ഗരേഖ വഴികാട്ടിയാകും.

 

ആശയത്തിന്റെ / ബിസിനസ് മോഡലിന്റെ വിലയിരുത്തൽ
നിങ്ങളുടെ ആശയം അല്ലെങ്കിൽ ബിസിനസ് മോഡൽ സ്റ്റാർട്ടപ്പ് എന്ന സ്ഥാനത്തിന് യോഗ്യതയുള്ളതാണോയെന്ന് വിലയിരുത്തേണ്ടതുണ്ട്. Department for Promotion of Industry and Internal Trade (DPIIT) നിർവ്വചനത്തിന്റെ പരിധിക്കുള്ളിൽ ബിസിനസ് വരുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. താഴെ പറയുന്ന ലക്ഷ്യവുമായി നിങ്ങളുടെ ബിസിനസ് എത്രമാത്രം താദാത്മ്യം പ്രാപിക്കുന്നുണ്ടെന്ന് താരതമ്യപ്പെടുത്താം.

 

''ധാരാളം തൊഴിലവസരങ്ങളോ വലിയ സമ്പത്തോ സൃഷ്ടിക്കുവാൻ കെൽപുള്ള ഉത്പന്നങ്ങളുടേയോ, സേവനങ്ങളുടേയോ, പ്രക്രിയങ്ങളുടേയോ, ബിസിനസ് മോഡലിന്റെയോ നവീനത, വികസനം, അഭിവൃദ്ധിപ്പെടുത്തൽ എന്നിവയിൽ കേന്ദ്രീകൃതമായ ബിസിനസ് ആയിരിക്കണം.''

 

ആശയം എന്തുമാവട്ടെ നിങ്ങളുടെ ബിസിനസിന് ഉയർന്നേ തോതിൽ തൊഴിലവസരങ്ങളോ സമ്പത്തോ സൃഷ്ടിക്കുവാനുള്ള ആന്തരികശക്തി ഉണ്ടായിരിക്കണം. നൂതനമായ ഒരുത്പന്നമാണെങ്കിൽ പോലും ബിസിനസ് മോഡലിന് ഇത്തരമൊരു യോഗ്യതയില്ലെങ്കിൽ അത് സ്റ്റാർട്ടപ്പ് ആവുകയില്ല. അതേസമയം പഴയൊരു ആശയമാണെങ്കിലും അതിന്റെ ബിസിനസ് മോഡലിന് ഈ ഗുണങ്ങൾ ഉണ്ടെങ്കിൽ അത് സ്റ്റാർട്ടപ്പ് എന്ന നിർവ്വചനത്തിനുള്ളിൽ ഉൾപ്പെടും.

 

നിങ്ങളുടെ ബിസിനസ് ഒരു സ്റ്റാർട്ടപ്പ് ആണ് എന്ന് പൂർണ്ണബോധ്യമായിക്കഴിഞ്ഞാൽ മറ്റ് ഔപചാരിതകളിലേക്ക് കടക്കാം.

 

സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥരൂപം നിശ്ചയിക്കുക
സംരംഭത്തിന്റെ് ഉടമസ്ഥരൂപം നിശ്ചയിക്കുമ്പോൾ സ്റ്റാർട്ടപ്പുകൾ കണക്കിലെടുക്കേണ്ട ചില വസ്തുതകളുണ്ട്.

 

സ്റ്റാർട്ടപ്പ് അംഗീകാരം ലഭ്യമാകുവാൻ സഹായകരമായ ഉടമസ്ഥരൂപം ഏതാണ്?
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, രജിസ്റ്റേർഡ് - പാർട്ട്ണർഷിപ്പ് ഫേം, ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്നാവണം സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥരൂപം. അതുകൊണ്ട് ഇതിലേതെങ്കിലും ഉടമസ്ഥരൂപം തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

.മൂലധനത്തിനായി ഏഞ്ചൽ നിക്ഷേപകരെ (Angel Investors) സമീപിക്കുവാൻ പദ്ധതിയുണ്ടോ?
ഏഞ്ചൽ നിക്ഷേപകർ ഒരിക്കലും പാർട്ട്ണർഷി്പ്പ് ഫേമിൽ നിക്ഷേപം നടത്തുവാൻ തയ്യാറാവുകയില്ല. പാർട്ട്ണർഷി്പ്പിന്റെ അപരിമിത ബാധ്യത (Unlimited Liability) തന്നെയാണ് ഇതിന് കാരണം. ഏഞ്ചൽ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഉടമസ്ഥരൂപങ്ങൾ രണ്ടെണ്ണമാണ്.
ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് (LLP)പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
ഇവയ്ക്കുള്ള പരിമിത ബാധ്യതയാണ് (Limited Liability) ഈ രണ്ട് ഉടമസ്ഥരൂപങ്ങളെ ഏഞ്ചൽ നിക്ഷേപകർക്ക്) പ്രിയങ്കരമാക്കുന്നത്. മൂലധന നിക്ഷേപം വേണ്ടി വരുന്ന സ്റ്റാർട്ടപ്പുകൾ ഇവയിൽ എതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയാണ് ഉത്തമം.

 

വെഞ്ച്വർ കാപിറ്റൽ, പ്രൈവറ്റ് ഇക്യുറ്റി, ഐ പി ഒ തുടങ്ങിയ മൂലധന നിക്ഷേപങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ?
എങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപീകരിക്കുന്നതായിരിക്കും ഉചിതം അല്ലെങ്കിൽ ഏഞ്ചൽ നിക്ഷേപകർക്ക് ശേഷം ഇത്തരം മൂലധന നിക്ഷേപത്തിലേക്ക് കടക്കുമ്പോൾ ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് (LLP) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുകയും ചെയ്യാം.
സ്റ്റാർട്ടപ്പുകൾക്ക്‌ള യോജിച്ച മികച്ച ബിസിനസ് ഉടമസ്ഥരൂപങ്ങൾ ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് അല്ലെങ്കിൽ  പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ഇതിലേതെങ്കിലും തിരഞ്ഞെടുത്താവണം സ്ഥാപനം രൂപീകരിക്കേണ്ടത്.

 

പിച്ച് ഡെക്ക് തയ്യാറാക്കുക
ബിസിനസ് പ്ലാനിന്റെ് ചെറുരൂപമാണ് പിച്ച് ഡെക്ക്. വളരെ വിശദമായ പ്ലാനിന് പകരം കാച്ചിക്കുറുക്കിയ ഒരു പവർപോയിന്റ്  പ്രസന്റേഷൻ തയ്യാറാക്കുന്നു. സ്റ്റാർട്ടപ്പ് അംഗീകാരത്തിനായും നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കുവാനും പിച്ച് ഡെക്ക് ആവശ്യമാണ്. ലളിതമായ എന്നാൽ ബിസിനസിന്റെ ആന്തരികശക്തിയേയും സാധ്യതകളേയും ചൂണ്ടിക്കാട്ടുന്ന 20 സ്ലൈഡുകളിൽ കവിയാത്ത ഒരു പ്രസന്റേഷനായിരിക്കും അഭികാമ്യം. പിച്ച് ഡെക്കിൽ സാധാരണയായി താഴെ പറയുന്ന കാര്യങ്ങളാണ് ഉൾപ്പെടുത്താറുള്ളത്.

 

ബിസിനസ് അഭിസംബോധന ചെയ്യുന്ന ഉപഭോക്താക്കളുടെ പ്രശ്‌നം.
* ആ പ്രശ്‌നത്തിന് ബിസിനസ് വാഗ്ദാനം ചെയ്യുന്ന പരിഹാരം.
* ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കൾ (Targeted Audience)
* ബിസിനസിന്റെ വ്യത്യസ്തത.
* വിപണിയിലെ എതിരാളികൾ.
* മാർക്കലറ്റിംഗ് തന്ത്രങ്ങൾ.
* നിങ്ങളുടെ ടീം.
* ബിസിനസ് മോഡൽ.
* വരുമാന മോഡൽ
* പദ്ധതി നടപ്പിലാക്കുന്ന സമയക്രമം (Schedule/Milestones).
പ്രധാനപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ അതും കൂടി പരിഗണിക്കാം. സ്ലൈഡുകളുടെ എണ്ണം അധികരിക്കാതെ ശ്രദ്ധിക്കുക. നിക്ഷേപകർക്ക്് വളരെ എളുപ്പം സ്റ്റാർട്ടപ്പിനെക്കുറിച്ച് ധാരണ ലഭിക്കുവാൻ പിച്ച് ഡെക്ക് സഹായകരമാകുന്നു.

 

സ്റ്റാർട്ട്പ്പ് അംഗീകാരം നേടുക
പിച്ച് ഡെക്ക് തയ്യാറാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് സ്റ്റാർട്ടപ്പ് അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കാം. Department for Promotion of Industry and Internal Trade (DPIIT) യാണ് നിങ്ങളുടെ ബിസിനസിനെ സ്റ്റാർട്ടപ്പായി അംഗീകരിക്കേണ്ടത്. DPIIT അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) നൽകുന്ന യൂണിക് ഐഡന്റിഫിക്കേഷന് വേണ്ടി (Unique ID) അപേക്ഷിക്കാം.

 

സ്റ്റാർട്ടപ്പുകൾ പ്രത്യേകം പിന്തുടരേണ്ട ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചത്. ബിസിനസിന്റെ തുടക്കത്തിൽ തന്നെ ഇത്തരം വസ്തുതകൾ മനസ്സിലാക്കുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്താൽ സ്റ്റാർട്ടപ്പ് എന്ന നിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇളവുകളും യഥാസമയങ്ങളിൽ നേടാം. ബിസിനസിനാവശ്യമായ മൂലധനം സമയാസമയങ്ങളിൽ സ്വരൂപിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും ഇത് സഹായകരമാവുകയും ചെയ്യും.

 

Department for Promotion of Industry and Internal Trade (DPIIT) സ്റ്റാർട്ടപ്പ് അംഗീകാരത്തിനായി അപേക്ഷിക്കേണ്ട ലിങ്ക് https://www.startupindia.gov.in/content/sih/en/startupgov/startup-recognition-page.html

 

കേരള സ്റ്റാർട്ട പ്പ് മിഷന്റെ (KSUM) യൂണിക് ഐഡന്റിഫിക്കേഷന് വേണ്ടി (Unique ID) അപേക്ഷിക്കേണ്ട ലിങ്ക് https://startups.startupmission.in/ 

Post your comments