Global block

bissplus@gmail.com

Global Menu

നവകേരളം - ശുചിത്വ കേരളം വൈവിധ്യമാർന്ന പദ്ധതികളുമായി ശുചിത്വമിഷൻ

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' ഇങ്ങനെ ചിന്തിക്കുന്ന എത്ര പേരുണ്ട് കേരളത്തിൽ. സ്വന്തം വീട്ടുമാലിന്യങ്ങൾ പ്ലാസ്റ്റിക് സഞ്ചികളിൽ കെട്ടി ജലാശയങ്ങളിലോ, വഴിയരികിലോ  എന്തിന് പൊതുനിരത്തിൽ തന്നെയോ വലിച്ചെറിയുന്ന വലിയൊരു വിഭാഗത്തിന്റെ വാസസ്ഥലമാണ് കേരളം ഇന്ന്. തങ്ങൾ ഇങ്ങനെ വലിച്ചെറിയുന്ന അഴുക്കുകൾ നാളെ തങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിലേക്ക് മഹാമാരികളായും മറ്റ് ഗുരുതരമായ പ്രശ്‌നങ്ങളായും മാറുന്നത് തിരിച്ചറിയാൻ കഴിവില്ലാത്തവരല്ല മലയാളികൾ. എന്നിരുന്നാലും അപ്പോഴത്തെ സൗകര്യവും എളുപ്പവും നോക്കി അതു തന്നെ ആവർത്തിക്കുന്നു. ഈ സ്ഥിതി ഗുരുതരമായി തുടർന്നപ്പോഴാണ് , അതായത് വാഹനങ്ങൾ കയറിയിറങ്ങി പൊട്ടിയൊലിച്ച മാലിന്യസഞ്ചികൾ പൊതുനിരത്തുകളിൽ മൂക്കുപൊത്താതെ നടക്കാൻ വയ്യ എന്ന സ്ഥിതി  സംജാതമാക്കിയപ്പോഴാണ് മുമ്പേ തുടർന്നിരുന്ന മാലിന്യനിർമാർജ്ജന പദ്ധതികൾക്കൊപ്പം ജനത്തെ ബോധവത്ക്കരിക്കുന്നതിനുളള കൂടുതൽ ശക്തമായ പദ്ധതികളുമായി ശുചിത്വമിഷൻ രംഗത്തിറങ്ങിയത്.ജനങ്ങളെ കൂടി ഒപ്പം ചേർത്തുകൊണ്ടുളള പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി. അത്തരത്തിൽ കേരള സമൂഹത്തെ ചിന്തിപ്പിച്ച ഒരു മാലിന്യനിർമാർജ്ജന പദ്ധതിയുടെ ആപ്തവാക്യമായിരുന്നു 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്നത്. ഈ പദ്ധതി ഒരു നല്ല ശതമാനം ജനങ്ങളെ പൊതുനിരത്തിലേക്ക് വീട്ടുമാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. നഗരപ്രദേശങ്ങളിൽ ചെറിയ മുറികളിലും മറ്റും വാടകയ്ക്ക് താമസിക്കുന്നവർക്ക് മാലിന്യസംസ്‌കരത്തിനുളള ഇടമില്ല എന്നത് വാസ്തവമാണ്. അത്തരക്കാരെ മുന്നിൽ കണ്ടാണ് അജൈവമാലി്‌ന്യങ്ങൾ ശേഖരിക്കാൻ ഹരിതകർമസേനയെ നിയോഗിച്ചത്.  
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമ്പൂർണ്ണ ശുചിത്വമിഷൻ പരിപാടി ഗ്രാമപ്രദേശങ്ങളിൽ നടപ്പിലാക്കി വന്നിരുന്ന ഏജൻസിയായ ടോട്ടൽ സാനിറ്റേഷൻ ആൻഡ് ഹെൽത്ത് മിഷനും സംസ്ഥാനസർക്കാരിന്റെ ഖരമാലിന്യപരിപാടികൾക്ക് നേതൃത്വം നൽകിവന്നിരുന്ന ഏജൻസിയായ ക്ലീൻ കേരള മിഷനും സംയോജിപ്പിച്ചുകൊണ്ട് 2008ലാണ് ശുചിത്വമിഷൻ രൂപീകരിച്ചത്. മാലിന്യമുക്ത പരിപാടി ലക്ഷ്യമിട്ടിരിക്കുന്ന നേട്ടങ്ങൾ കൈവരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പ്രാപ്തരരാക്കുന്നതിനും ശുചിത്വകേരളം എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും മലിനമായി ഒഴുക്കുനിലച്ച ജലസ്രോതസ്സുകൾക്ക് പുതുജീവൻ നൽകുന്നതിനുമുളള പ്രവർത്തനങ്ങൾക്ക് ശുചിത്വമിഷൻ നേതൃത്വം നൽകിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ചുമതലയായ ശുചിത്വപരിപാലനത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും  അവ വേഗത്തിൽ നടപ്പിൽവരുത്തി കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിനും സഹായിക്കുക എന്നതാണ ്ശുചിത്വമിഷന്റെ കർത്തവ്യം. ശുചിത്വമിഷന്റെ പുതുപദ്ധതികളെപ്പറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ബാലഭാസ്‌കർ വിശദീകരിക്കുന്നു.....
അജൈവ മാലിന്യ സംസ്‌കരണത്തിന് ഹരിതകർമസേന സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപന പരിധിയിലേയും വീടുകളും സ്ഥാപനങ്ങളും അടങ്ങിയ ഓരോ മാലിന്യ സ്രോതസുകളിൽ നിന്നും വൃത്തിയാക്കി പ്രത്യേകം തരംതിരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മസേനയ്ക്ക് രൂപം നൽകി അതത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ ശേഖരിക്കണം എന്നുള്ളതാണ് ഇക്കാര്യത്തിൽ സർക്കാർ മുന്നോട്ടു വയ്ക്കുന്ന നയം. സേവനം ലഭ്യമാക്കേണ്ട വീടുകളുടേയും സ്ഥാപനങ്ങളുടേയും എണ്ണത്തിന് അനുസരിച്ച് ഹരിത കർമ്മസേനാംഗങ്ങളുടെ എണ്ണം തദ്ദേശസ്ഥാപനങ്ങൾക്ക് നിശ്ചയിക്കാം. സാധാരണ ഗതിയിൽ 500 വീടുകൾക്ക് ഒരാൾ എന്ന കണക്കിൽ ഹരിതകർമ്മ സേനാംഗങ്ങളുടെ എണ്ണം നിശ്ചയിക്കാം. ഈ രീതിയിൽ ഹരിതകർമ്മ സേനാംഗമായ ഒരാൾ ഒരു ദിവസം കുറഞ്ഞത് 25 വീടുകൾ സന്ദർശിച്ച് സേവനം ലഭ്യമാക്കണം. ഹരിത കർമ്മ സേനയ്ക്ക് ആവശ്യമായ സാങ്കേതിക സംരംഭകത്വ പിന്തുണ നൽകുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനും, പരിപാടിയുടെ മൊത്തത്തിലുള്ള മേൽനോട്ടത്തിനും സമയാസമയങ്ങളിൽ പ്രശ്‌നപരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി നിർദ്ദേശിക്കുന്നതിനും ഹരിതസഹായസ്ഥാപനങ്ങളെ തദ്ദേശസ്ഥാപനങ്ങൾക്ക് നിയോഗിക്കാം. ഹരിതസഹായസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഹരിത
കർമ്മസേനാംഗങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങളിൽ ഒന്നായ അജൈവ മാലിന്യശേഖരണം നടത്തി തദ്ദേശസ്ഥാപനങ്ങൾ സ്ഥാപിക്കുന്ന എം.സി.എഫുകളിൽ എത്തിച്ച് അവിടെ ഇനം അനുസരിച്ച് രണ്ടാം തരംതിരിവ് നടത്തി സൂക്ഷിക്കുകയും അവയിൽ നിന്ന് ബയിലിംഗ്/ഷ്രെഡിംഗ് നടത്തേണ്ട പ്ലാസ്റ്റിക് വസ്തുക്കൾ ബ്ലോക്ക് അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുളള ആർ.ആർ.എഫുകളിൽ എത്തിച്ച് ബയിലിംഗ്/ഷ്രെഡിംഗ് നടത്തി പുന:ചംക്രമണത്തിനായി അവ ആവശ്യമുള്ളവർക്കോ,ഷ്രെഡിംഗ് ചെയ്തവ റോഡ് ട്രാറിംഗിനായി ക്ലീൻ കേരള കമ്പനിയ്‌ക്കോ കൈമാറേണ്ടതാണ് സംസ്ഥാനത്തെ പ്‌ളാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പ്‌ളാസ്റ്റിക് റോഡുകൾ നിർമിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഇറക്കി ക്‌ളീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീനുകൾ മുനിസിപ്പാലിറ്റിയിൽ ഒന്ന്, ബ്‌ളോക്കിൽ ഒന്ന്, കോർപ്പറേഷനിൽ അഞ്ച് എന്ന വിധത്തിൽ പദ്ധതി ആവിഷ്‌കരിച്ചു. നാളിതുവരെ 800 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കമ്പനികരാറിൽ ഏർപ്പെട്ടു. 2022 മാർച്ച് അവസാനത്തോടെ മുഴുവൻ സ്ഥലങ്ങളിലും ഈ പദ്ധതി പൂർത്തിയാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിച്ച് ഷ്രെഡ് ചെയ്ത് നൽകുന്ന ഷ്രെഡഡ് പ്‌ളാസ്റ്റിക്കുകൾ കിലോയ്ക്ക് 15 രൂപ എന്ന നിരക്കിൽ വില നൽകി ക്‌ളീൻ കേരള കമ്പനി വാങ്ങുകയും 20 രൂപ എന്ന നിരക്കിൽ പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുന്നു.ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്‌ളാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന്റെ അമ്പതു സതമാനം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉറവിടമാലിന്യ സംസ്‌കരണം: ഉത്തരവാദിത്വം ഹരിതകർമ്മ സേനയ്ക്ക് സംസ്ഥാനത്തിന്റെ പൊതുവായ നയത്തിന്റെയും തദ്ദേശസ്ഥാപനത്തിന്റെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു തദ്ദേശ സ്ഥാപനത്തിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലകളും പ്രയോഗത്തിൽ വരുത്തേണ്ടതിന്റെ ഉത്തരവാദിത്തം  ഹരിതകർമ്മ സേനയ്ക്കാണ്. ഉറവിടമാലിന്യ സംസ്‌കരണത്തിനാവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കി മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായ രീതിയിൽ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നു എന്ന് ഉറപ്പാക്കുക, ഉറവിട സംസ്‌കരണം അസാധ്യമായവർക്ക് പൊതുസംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിച്ച് പരിപാലിക്കുക, അജൈവ പാഴ്വസ്തുക്കളുടെ ശേഖരണം ഉറപ്പാക്കുക, അവയുടെ ശരിയായ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പാടാക്കുക, മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനുള്ള ഉപാധികളായ ഗ്രീൻ പ്രോട്ടോക്കോൾ സേവനങ്ങൾ ലഭ്യമാക്കുക. വസ്തുക്കളുടെ പുനരുപയോഗം സാധ്യമാക്കുന്നതിന് സ്വാപ് ഷോപ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ ചുമതലകൾ ഹരിതകർമ്മസേനയുടേതാണ്.  സംസ്ഥാനത്ത് ഇതിനോടകം 1032 തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേന പ്രവർത്തനം ആരംഭിച്ചു.
മെറ്റീരിയൽ കളക്ഷൻ സെന്റററുകളും (എംസിഎഫ്)റിസോഴ്‌സ് റിക്കവറി സെന്ററുകളും (ആർ.ആർ.എഫ്)വിഭവങ്ങളുടെ പുനഃച്രരമണം പ്രോത്സാഹിപ്പിച്ച് മാലിന്യത്തിന്റെ അളവ്കുറയ്ക്കുക, പുതിയ ഉത്പന്നങ്ങൾക്കായി പ്രകൃതിവിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നത് പരിമിതപ്പെടുത്തുക,കാര്യക്ഷമമായ പുനഃചംക്രമണ ശൃംഖല സൃഷ്ടിച്ച് സാധ്യമാവുന്ന എല്ലാ പാഴ്‌വസ്തുക്കളും പുനഃചം്രമണത്തിന് വിധേയമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മാലിന്യസംസ്‌കരണ പദ്ധതി - ആസൂത്രണം എന്ന സന്ദേശം മുഴുവൻ തദ്ദേശസഥാപനങ്ങളിലേക്കും എത്തിച്ച് ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും എം.സി.എഫുകൾ സ്ഥാപിക്കുന്നതിനും അവിടെ എത്തുന്ന പാഴ്‌വസ്തുക്കൾ രണ്ടാം തരംതിരിവ് നടത്തി ഇനം അനുസരിച്ച് ബ്ലോക്കടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ആർ.ആർ.എഫുകളിൽ എത്തിച്ച് ഷെഡ്ഡിംഗ് / ബയിലിംഗ് നടത്തി പുനഃചക്രംമണ വ്യവസായികൾക്കോ, ക്ലീൻ കേരള കമ്പനിക്കോ കൈമാറുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 1100 ലധികം എം.സി.എഫുകൾ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും എം.സി.എഫുകൾ സ്ഥാപിച്ച് ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നതിനും സംസ്ഥാ നത്തെ മുഴുവൻ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ നിശ്ചിതകാലയളവിൽ മുടക്കംകൂടാതെ ശേഖരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
എന്താണ് ആർ.ആർ.എഫ്.
തദ്ദേശസ്ഥാപനതലങ്ങളിലുള്ള എം.സി.എഫുകളിൽ ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ തരംതിരിച്ച് ഇനങ്ങളാക്കി വലിയ അളവിൽ കൈമാറാൻ സാധിച്ചാൽ മാത്രമേ മേൽപറഞ്ഞതരത്തിലുള്ള മാലിന്യ സംസ്‌കരണ രീതിക്ക്് സുസ്ഥിരത ഉറപ്പാക്കാൻ സാധിക്കുകയുള്ളു. ഈ ഒരു സാഹചര്യം മുന്നിൽ കണ്ടാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ റിസോഴ്‌സ് റിക്കവറി സെന്ററുകൾ (ആ.ആർ.എഫ്) സ്ഥാപിക്കുന്നത്. ഓരോ ഇനവും വേർതിരിച്ച് കൈകാര്യം ചെയ്‌തെങ്കിൽ മാത്രമേ നാം ഉദ്ദേശിക്കുന്ന പ്രയോജനം ഇത്തരം പ്രവർത്തന രീതിയിൽ നിന്ന് ഉണ്ടാവുകയുള്ളൂ. ഇങ്ങനെ തരംതിരിച്ച് ആർ.ആർ.എഫ്.കളിൽ എത്തുന്നവ വലിയ അളവിൽപുനഃചംക്രമണത്തിനായി കൈമാറണമെങ്കിൽ അവ ഷ്രെഡിംഗ് / ബെയിലിംഗ് നടത്തുന്നതിനുള്ള സംവിധാനവും ആവശ്യമായുണ്ട്. നിലവിൽ സംസ്ഥാനത്ത് ഷ്രെഡ്ഡിംഗ് / ബെയിലിംഗ്സംവിധാനങ്ങളോടുകൂടി 101 ആർ.ആർ.എഫ്.കൾ പ്രവർത്തിക്കുന്നുണ്ട്.
പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്
സംസ്ഥാനത്ത് വിവിധ സ്രോതസ്സുകളിൽ നിന്നുണ്ടാകുന്ന അജൈവ പാഴ്‌വസ്തുക്കൾ മെറ്റീരിയൽ കളക്ഷൻ സംവിധാനങ്ങളിൽ എത്തിച്ചതിന് ശേഷം അവിടെ തരംതിരിവ് നടത്തി ആർ.ആർ.എഫ് കളിൽ എത്തിക്കുന്നു. ഇങ്ങനെ തരംതിരിച്ച് എത്തുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന് കനക്കുറവുണ്ടെങ്കിലും വളരെയധികം സ്ഥലം ആവശ്യമാകയാൽ ഇതിന്റെ ഗതാഗത ആവശ്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് വലിയപ്പണച്ചെലവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം മറികടക്കുന്നതിനാണ് തദ്ദേശസ്ഥാപനങ്ങളിൽ ഷ്രെഡിംഗ്/ബയിലിംഗ് സംവിധാനങ്ങൾ ഒരുക്കുന്നത്. നിലവിൽ 800 തദ്ദേശ സ്ഥാപനങ്ങളിലാണ് ബയിലിംഗ്/ഷ്രെഡിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് അടുത്ത ഒരു വർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ പുരോഗതി
1. ഉറവിടമാലിന്യ സംസ്‌കരണ രീതികളുടെ പ്രോത്സാഹനാർത്ഥം 2016 മുതലുള്ള കാലയളവിൽ ഗാർഹിക തലത്തിൽ 777444 കമ്പോസ്റ്റിംഗ് ഉപാധികളും 35728 ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചു. 164 കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളും മുള കമ്യൂണിറ്റിതല കമ്പോസ്റ്റിംഗ് യൂണിറ്റുകളും, 2568 സ്ഥാപനതല കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിച്ചു. അജൈവമാലിന്യം ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിനായി 1036 എം.സി.എഫുകൾ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി സജ്ജമായി. അജൈവമാലിന്യങ്ങളിൽ നിന്ന് വിഭവ വീണ്ടെടുപ്പിനായി ക്ടസ്റ്റർ അടിസ്ഥാനത്തിൽ 183 റിസോഴ്സ് റിക്കവറി സെന്ററുകൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു 2021ലേയും 2022 ലേയും അവസ്ഥാ വിലയിരുത്തൽ പ്രകാരം 1032 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി പാഴ്‌വസ്തൂശേഖരണത്തിനായി ഹരിതകർമ്മ സേന രൂപീകരിച്ചു. ഇതിൽ 1021 തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാർഡിലും ഹരിതകർമ്മസേന പ്രവർത്തന സജ്ജമായിട്ടുണ്ട്. ഇവരുടെ സേവനം ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും മുഴുവൻ വീടുകളിലേക്കും സ്ഥാപങ്ങളിലേക്കും കൃത്യമായ ഇടവേളകളിൽ മുടക്കം കൂടാതെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഹരിതകർമ്മ സേന രൂപീകരിക്കുന്ന തീയതി മുതൽ ഒന്നരവർഷം വരെ ഹരിതകർമസേനകൾക്ക് വരുമാനത്തിൽ ഉണ്ടാകുന്ന കുറവ് നികത്തുന്നതിനായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നൽകുന്നതിന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ജൈവ മാലിന്യ പരിപാലനത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതും വീടുകളിൽ ഉല്പാദിപ്പിക്കുന്നതുമായ ജൈവവളം ശേഖരിച്ചു ബ്രാൻഡ് ചെയ്തു വിപണിയിൽ ഇറക്കുന്നതിനുള്ള നടപടികൾ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടക്കുന്നു. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനവും ഉല്പാദിപ്പിക്കുന്ന ജൈവവളം ഏകീകൃത ബ്രാൻഡിൽ വിപണനം ചെയ്യുന്നതിനായി വളത്തിന്റെ ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഹരിതകർമസേന മുഖേനെയുള്ള വാതിൽപ്പടി വിഭവ വീണ്ടെടുപ്പ് നടക്കുന്നുണ്ട് എങ്കിലും ശേഖരിക്കുന്നവ ശാസ്ത്രീയമായി പുനഃചംക്രമണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ സംസ്ഥാനത്തു പരിമിതമായതിനാൽ പലപ്പോഴും മാലിന്യ സംസ്‌കരണത്തിലെ കണ്ണികൾ ഇടവേളകളിൽ അറ്റ് പോകുന്ന സ്ഥിതിയുണ്ട് . മാത്രവുമല്ല അന്യസംസ്ഥാനങ്ങളെ ഇക്കാര്യത്തിൽ ആശ്രയിക്കേണ്ടി വരുന്നത് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് ഇടവേളകളിൽ തടസ്സം സൃഷ്ടിക്കുകയും ചെലവ് വർധിപ്പിക്കുന്നതിനും കാരണമാവുന്നു. ഇത് പരിഹരിക്കുന്നതിനായി സംസ്ഥാനത്തു തന്നെ പുനഃചംക്രമണ സംവിധാനങ്ങൾ സ്വകാര്യ, സംരംഭകരുടെ സഹകരണത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
2. ശുചിത്വമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ 715 ഗ്രാമപഞ്ചായത്തുകളും 71 മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 789 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ ശുചിത്വ പദവി നൽകി. ജില്ലാതലത്തിൽ അവലോകന സമിതികൾ രൂപീകരിച്ച് നേരിട്ടുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാലിന്യ സംസ്‌കരണ മേഖലയിൽ കൃത്യമായി പുരോഗതി കൈവരിച്ച 14 ഗ്രാമപഞ്ചായത്തുകൾക്കും 1 നഗരസഭകൾക്കും നവകേരളം പുരസ്‌കാരം നൽകി. ഓരോ ജില്ലയിലെയും ഏറ്റവും മികച്ച ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഓരോ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും നവകേരളം പുരസ്‌കാരം നൽകുന്നത് ഈ മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ ആരോഗ്യകരമായ ഒരു മത്സരം സൃഷ്ടിച്ചിട്ടുണ്ട്.
3. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ സംസ്ഥാനത്തെ കോഴിഅറവുമാലിന്യം മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനായി സർക്കാർ തലത്തിൽ ഒരു മാർഗ്ഗരേഖ തയാറാക്കുകയും അത് പ്രകാരം 1 ജില്ലകളിലായി 33 റെൻഡറിങ് പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും ഇത്തരം പ്ലാന്റുകൾ സ്ഥാപിച്ചു കോഴി-അറവ് മാലിന്യ മുക്തസംസ്ഥാനമാക്കി കേരളത്തെ 2022-23 സാമ്പത്തിക വർഷം അവസാനത്തോടെ മാറ്റുന്നതിന് ലക്ഷ്യമിടുന്നു. ഇതോടൊപ്പം തന്നെഅറവൃശാലകളുടെ പ്രവർത്തനങ്ങളും അറവ്മാലിന്യ പരിപാലനരീതികളും ആധുനികവൽക്കരിക്കേണ്ടതും കാലാനുസൃതമാക്കേണ്ടതും അനിവാര്യമാണ്.അറവുമാലിന്യരഹിത സംസ്ഥാനം എന്ന ലക്ഷ്യം നേടുന്നതിനായി ഇതുമായി ബന്ധപ്പെട്ട് ഒരു മാർഗരേഖ ഉണ്ടാവേണ്ടതുണ്ട് . ഇതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാർഗ്ഗരേഖ തയാറാക്കി വരുന്നു.
4. കേരള എൻവിറോ ഇൻഫ്രാസ്മക്ച്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സാനിറ്ററി മാലിന്യങ്ങൾക്കും ബയോ മെഡിക്കൽ മാലിന്യങ്ങൾക്കുമുള്ള പരിപാലന സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ പൈലറ്റ് പ്രവർത്തനം ആരംഭിച്ിട്ടുള്ളതുമാണ്. ഇതിന് പുറമെ കെഎസ്ഡബ്ല്യുഎംപി പദ്ധതിയുടെ ഭാഗമായി സയന്റിഫിക് ലാൻഡ്ഫിൽ കേന്ദ്രങ്ങളും ബയോ മെഡിക്കൽ വേസ്റ്റ് പരിപാലന സംവിധാനങ്ങളും കൂടുതലായി സജ്ജമാക്കുന്നതിനുള്ള ആസൂത്രണം നടക്കുന്നു.
5. 2016 ലെ കൺസ്പക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് റൂൾ പ്രകാരംസംസ്ഥാനത്തിനായി ശുചിത്വ മിഷൻ തയാറാക്കിയ കരട് മാർഗരേഖ സർക്കാരിന്റെ പരിഗണനയിലാണ്. ഉത്തരവാകുന്ന മുറക്ക് സ്വകാര്യസംരംഭകരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം കൺസ്പുക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് റിക്കവറി സെന്ററുകൾ സ്ഥാപിക്കാനാവും.
6.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുശ്മശാനം നിർമ്മിക്കുന്നതിനായി കിഫ്ബി ഫണ്ട് വിനിയോഗിച്ചു ഇമ്പാക്ട് കേരള എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേന പൊതു ശ്മാശാന നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള നടപടികളും പുരോഗമിക്കുന്നു. ഇതിനോടകം 12 പദ്ധതികളുടെ ഡിപിആർ തയ്യാറാക്കി കിഫ്ബിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടറിംഗ് നടപടി പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് കടക്കുന്നതാണ്. ഇക്കാര്യത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായം ശുചിത്വമിഷൻ മുഖേന ലഭ്യമാക്കി വരുന്നു.
7.വലിച്ചെറിയൽ മുക്തകേരളം :വലിച്ചെറിയൽ ഒഴിവാക്കി മുഴുവൻ ഉറവിടങ്ങളിൽ നിന്നും പാഴ്ചസ്തുക്കൾ ശേഖരിക്കുന്നതിന് ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ 1032 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടുണ്ട് എങ്കിലും നൂറ് ശതമാനം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പാഴ്‌സസസ്തു ശേഖരണംഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള നടപടികൾ ശക്തിപ്പെടുത്തി ഹരിതകർമ്മസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ഹരിതകർമ്മസേന പ്രവർത്തനം ആരംഭിക്കാത്ത സ്ഥലങ്ങളിൽ അത് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നു. തെളിനീർ ഒഴുകും നവകേരളം ക്യാമ്പയിൻ പൂർത്തിയാവുന്ന മുറക്ക് 'വലിച്ചെറിയൽ മുക്തകേരളം' ജനകീയ ക്യാമ്പയിന് തുടക്കം കുറിക്കും. തദ്ദേശ സ്ഥാപനഅടിസ്ഥാനത്തിൽ ഹോട്ട് സ്‌പോട്ടുകൾ നിശ്ചയിച്ചു നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുകയും കേന്ദ്രീകൃതമായി ആയത് നിരീക്ഷിച്ചു തുടർനടപടികൾ ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങൾ സജ്ജമാക്കും. ഒറ്റതവണ ഉപയോഗിക്കുന്ന എല്ലാതരം ഉത്പന്നങ്ങളുടെയും ഉപയോഗം ഒഴിവാക്കിപ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം ശീലമാക്കുന്നതിനുമായി നടപ്പിലാക്കി വന്ന ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പയിന്റ തുടർച്ചയായിപൊതുയിടങ്ങളെയും ജലാശയങ്ങളെയും വലിച്ചെറിയൽ മുക്തമാക്കുന്നതിനായി (ലിറ്റർ ഫ്രീ ക്യാമ്പയിൻ) ആരംഭിക്കും.
8. ഹരിതമിത്രം - സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പുറത്തിറക്കൽ : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾവാർഡ്തലം മുതൽ സംസ്ഥാനതലംവരെ ദൈനംദിനം നിരീക്ഷക്കുന്നതിനും
ശുചിത്വ-മാലിന്യ, സംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനും കെൽട്രോണിന്റെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് സ്മാർട്ട് ഗാർബേജ് ആപ്പ്. മെയ് 15 മുതൽ 365 തദ്ദേശസ്ഥാപനങ്ങളിൽ ഈ ആപ്ലിക്കേഷൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഒറ്റ ആപ്ലിക്കേഷനിൽ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
9.തെളിനീരൊഴുകും നവകേരളം - സമ്പൂർണ്ണ ജലശുചിത്വ യജ്ഞം 2022 സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിലേക്കായി ജലസ്രോതസ്സുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങളും മലിനീകാരികളായ ഉറവിടങ്ങളും കണ്ടെത്തി പട്ടികപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗാർഹിക-സ്ഥാപന-പൊതുതലങ്ങളിൽ കക്കൂസ് മാലിന്യ സംസ്‌കരണത്തിനും മലിനജലസംസ്‌കരണത്തിനും സംവിധാനങ്ങൾ ഒരുക്കി സമ്പൂർണ്ണ ജലശുചിത്വസംസ്ഥാനമാക്കി മാറ്റൽ.
10.നിലവിൽ ഒരു ജില്ലയിൽ 2 വീതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ദ്രവമാലിന്യ പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടാതെ ആശുപത്രികൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ സ്ഥാപന തലത്തിലും സാമൂഹൃതലത്തിലുമായി വികേന്ദ്രീകൃത പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾ, ജില്ലാ-താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ദ്രവ-മാലിന്യ സംസ്‌കരണ പ്ലാന്റുകൾ മാതൃകാപരമായി സ്ഥാപിച്ച് പ്രവർത്തിപ്പിക്കലാണ് ലക്ഷ്യമിടുന്നത്.
11. നവകേരള പുരസ്‌ക്കാരം വ്യാപിപ്പിക്കൽ :മാലിന്യ സംസ്‌ക്കരണ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കി വരുന്ന ഓരോ ജില്ലയിലെയും രണ്ട് വീതം ( ഗ്രാമപഞ്ചായത്ത്,  നഗരസഭ) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നവകേരളപുരസ്‌ക്കാരം നൽകി ആദരിച്ചിരുന്നു. ഇത്തരത്തിൽ മികച്ച രീതിയിൽ ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതികൾ നടപ്പിലാക്കി മികവ് പുലർത്തുന്ന ാരോ ജില്ലയിൽ നിന്നും, ഒന്നു വീതം സർക്കാർ സ്‌കൂൾ, സർക്കാർ കോളേജ്, സർക്കാർ ആശുപത്രി, സർക്കാർ സ്ഥാപനം, കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ എന്നീ നിലയിൽ നവകേരള ുരസ്‌ക്കാര മേഖല വികസിപ്പിക്കുന്നത് മാലിന്യ സംസ്‌ക്കരണ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പ്രസ്തുത മേഖലയിൽ ഉള്ളവർക്ക് പ്രചോദനമാകുമെന്ന് കുരുതുന്നു.
12.കളക്ടേഴ്സ് @സ്‌ക്കൂൾ പദ്ധതി- വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും മാലിന്യം തരംതിരിക്കൽ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാലയങ്ങളെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിനുമായി നിലവിൽ 2000 ത്തോളം സ്‌കൂളുകളിൽ നടപ്പിലാക്കിവരുന്ന കളക്ടേഴ്സ@ സ്‌ക്കൂൾ പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും വ്യാപിപ്പിക്കൽ. ഒ.ഡി.എഫ് പ്ലസ് വില്ലേജുകൾ - സംസ്ഥാനത്തെ 500 വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ് പദവിയിലേത്തിക്കുന്നതിന് സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം 500 വില്ലേജുകളെ സമ്പൂർണ്ണ ഒ.ഡി.എഫ് പ്ലസ് വില്ലേജുകളായി പ്രഖ്യാപിക്കും.
13. ഹരിതകർമ്മസേനക്ക് ഇലക്ടിക് വാഹനം ലഭ്യമാക്കൽ - വാതിൽപ്പടി ശേഖരണത്തിനും പാഴ് വസ്ത്ര കടത്തലിനും സഹായകമായിരിക്കാൻ ഇലക്ടിക് വാഹനം ലഭ്യമാക്കുവാൻ ലക്ഷ്യമിട്ടുളള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ഹരിതകർമസേന മുഖേനയുള്ള വാതിൽപ്പടി വിഭവ വീണ്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും ശേഖരിക്കുന്നവ ശാസ്ത്രീയമായി പുനഃചംക്രമണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ സംസ്ഥാനത്തു പരിമിതമായതിനാൽ പലപ്പോഴും മാലിന്യ സമസ്‌കാരണത്തിലെ കണ്ണികൾ ഇടവേളകളിൽ അറ്റ് പോകുന്ന സ്ഥിതിയുണ്ട് . മാത്രവുമല്ല അന്യസംസ്ഥാനങ്ങളെ ഇക്കാര്യത്തിൽ ആശ്രയിക്കേണ്ടി വരുന്നത് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക്ഇടവേളകളിൽ തടസ്സം സൃഷ്ടിക്കുകയും ചെലവ് വർധിപ്പിക്കുന്നതിനും കാരണമാവുന്നു. ഇത് പരിഹരിക്കുന്നതിനായി സംസ്ഥാനത്തു തന്നെ പുന:ചംക്രമണ സംവിധാനങ്ങൾ സ്വകാര്യ സംരംഭകരുടെ സഹകരണത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
കൂടാതെ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി ഇലക്ടിക്ക് ഓട്ടോകൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. ഈ വർഷം അവസാനത്തോടെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകർമ്മ സേനക്ക് ഇലക്ടിക്ക് വാഹനം ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

Post your comments