Global block

bissplus@gmail.com

Global Menu

പണി തന്ന് പേടിഎം

മൊബൈൽ റീചാർജ്ജിന് അധിക നിരക്ക് ഈടാക്കി പേടിഎം. തങ്ങളുടെ പ്ലാറ്റ് ഫോം വഴി ചെയ്യുന്ന റീചാർജ്ജുകൾക്ക് 1 രൂപ മുതൽ 6 രൂപ വരെയാണ് കൂടുതലായി ഈടാക്കുന്നത്. എത്ര തുകയ്ക്ക് റീചാർജ്ജ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അധിക നിരക്ക് വ്യത്യാസപ്പെടുക. യുപിഐ വഴിയോ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴിയോ നടത്തുന്ന റീചാർജ്ജുകൾക്ക് ഇത് ബാധകമാണ്. യുപിഐ ലിങ്ക് ചെയ്ത പണമടയ്ക്കലാണെങ്കിലും, വാലറ്റ് റീചാർജ്ജാണെങ്കിലും അധിക നിരക്ക് നൽകണം. നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ നിരക്കു വർധന ബാധകമാക്കിയിട്ടില്ല. പക്ഷേ വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് വർധന ബാധകമാക്കാനാണ് സാധ്യത. മാർച്ച് മാസത്തിൽ തന്നെ 100 രൂപയ്ക്കു മുകളിലുള്ള വിനിമയത്തിന് ചെറിയ ട്രാൻസാക്ഷൻ ചാർജ് ഈടാക്കിയിരുന്നു.

ഏതുതരം പേയ്മെന്റുകൾക്കും ഒരു വിധത്തിലുള്ള ട്രാൻസാക്ഷൻ, കൺവീനിയന്റ് ചാർജ്ജുകളും ഈടാക്കുകയില്ലെന്ന് 2019 ൽ പേടിഎം പ്രഖ്യാപിച്ചിരുന്നു. യുപിഐ പ്ലാറ്റ്ഫോമുകളുടെ കിടമത്സരം ഇപ്പോൾ തീവ്രസ്വഭാവം കൈവരിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ വരുമാന വർധന കൂടി ലക്ഷ്യമിട്ടാണ് ചുവടുമാറ്റമെന്ന് വ്യക്തം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ തന്നെ, പേടിഎമ്മിന്റെ പ്രധാന എതിരാളിയായ ഫോൺപേ 50 രൂപയ്ക്കു മുകളിലുള്ള മൊബൈൽ റീചാർ‍ജ്ജുകൾക്ക് പ്രോസസിങ് ഫീസ് ഈടാക്കിയിരുന്നു. ഒരു ചെറിയ എക്സ്പീരിയൻസ് എന്നാണ് കമ്പനി ഇതിന് പേരിട്ടിരുന്നത്.എന്നാൽ നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഒരു ഉപയോക്താവ് എന്തിന്റെ അടിസ്ഥാനത്തിലാണ് അധിക കൺവീനിയന്റ് / പ്രോസസിങ് ഫീസ് നൽകേണ്ടതെന്ന് ഒരു കമ്പനിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണു വിചിത്രം. അധികനിരക്ക് നൽകാൻ തയ്യാറല്ലാത്ത ഉപഭോക്താക്കൾ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറുന്നത് സ്വാഭാവികമാണ്. നിലവിൽ ഗൂഗിൾ പേ, ആമസോൺ പേ എന്നിവ അധികം നിരക്കീടാക്കുന്നില്ല. ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോ, എയ്ർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ തങ്ങളുടെ ആൻ‍ഡ്രോയിഡ്/ഐഒഎസ് ആപ്പുകൾ വഴി, യുപിഐ പോലെയുള്ള സംവിധാനങ്ങളുപയോഗിച്ചു കൊണ്ട് റീചാർജ്ജ് സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.

കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയിൽ ഇന്റർനെറ്റും, ഫോണും എത്താത്ത ധാരാളം ഗ്രാമങ്ങളുണ്ട്. രാജ്യത്തെ ധനിക-മധ്യ വർഗമാണ് ഇപ്പോൾ ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഇത്തരം സേവനങ്ങളെക്കുറിച്ച് അജ്ഞരാണ്. രാജ്യത്തെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ ക്രെ‍ഡിറ്റ് കാർഡുകളെ യുപിഐ സേവനങ്ങളുമായി ബന്ധിപ്പിക്കാൻ ആർബിഐ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. കൂടുതൽ ജനങ്ങളിലേക്ക് സേവനങ്ങൾ എത്തുമ്പോൾ ലോകത്തിലെ തന്നെ മുൻനിര ഡിജിറ്റൽ സമ്പദ് വ്യവസ്ഥയായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഈയൊരു സാഹചര്യത്തിൽ ഡിജിറ്റൽ വോലറ്റുകൾ തങ്ങളുടെ ബിസിനസ് മോഡലുകൾ നിരന്തരം നവീകരിക്കുന്ന തിരക്കിലാണ്. ഇതിന്റെ ഭാഗമായി നിരവധി ഓഫറുകളും, റിവാർഡുകളുമെല്ലാം നൽകി ബിസിനസ് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ.

Post your comments