Global block

bissplus@gmail.com

Global Menu

"സന്ധ്യക്ക്‌ സുഗന്ധമേകി 'തവിട്ടു നിറമുള്ള പക്ഷി' യുടെ പുനർവായന" - എം. വെങ്കടേഷ് അയ്യർ

സ്വദേശാഭിമാനി ബുക്ക്സ് പുസ്തക ചർച്ചയുടെ ഭാഗമായി സംഘടിപ്പിച്ച നിംസ് എം. ഡി. എം.എസ്. ഫൈസൽ ഖാന്റ 'തവിട്ടു നിറമുള്ള പക്ഷി'യുടെ ആസ്വാദക പുനർവായന സന്ധ്യക്ക്‌  സുഗന്ധമേകിയ സാംസ്കാരിക കൂട്ടായ്മയായി മാറി.    'തവിട്ടു നിറമുള്ള പക്ഷി' ഗ്രന്ഥകാരൻ   എം എസ്  ഫൈസൽ ഖാൻ പഠിച്ചു വളർന്ന ഊരൂട്ടുകാല ഗവണ്മെന്റ് എം. ടി. ഹൈസ്‍കൂൾ മുറ്റത്തു സാംസ്കാരിക പ്രവർത്തകർ ഒത്തുകൂടിയായിരുന്നു പുസ്തകത്തിന്റെ പുനർവായനയും ആസ്വാദന ചർച്ചയും സംഘടിപ്പിച്ചത്.  
പുസ്തകത്തിൻ്റെ ഒന്നാം പതിപ്പ് പൂർണ്ണമായി വിറ്റഴിഞ്ഞ വേളയിലായിരുന്നു  ഈ  ചർച്ച. പുസ്തകത്തിെ വരുമാനത്തിൽ എഴുത്തുകാരൻ്റെ റോയൽറ്റിയും പ്രസാധക െ ലാഭവും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് യൂണിറ്റിന് കൈമാറുമെന്ന് പ്രസാധകർ  അറിയിച്ചു. എഴുത്തു വഴികളിൽ സുതാര്യവും ലളിത പൂര്ണവുമായ ഭാഷാ പ്രയോഗങ്ങളിലൂടെ 'തവിട്ടു നിറമുള്ള പക്ഷി' മാനവികതയുടെ പ്രകാശ സൗന്ദര്യം അനുഭവവേദ്യമാക്കുന്നതായി കൂട്ടയ്മയിൽ   പങ്കെടുത്ത പ്രമുഖർ അഭിപ്രായപ്പെടുകയുണ്ടായി.  

സോദ്ദേശ സാഹിത്യം നേർത്തു നേർത്തു ഇല്ലാതാവുകയും നന്മയുടെ ഗാഥകൾ ശോഷിച്ചു പോകുകയും ചെയ്യുന്ന ഈ കാലത്ത്   'തവിട്ടു നിറമുള്ള പക്ഷി'  ജീവിത മഹത്വത്തെ ഉത്‌ഘോഷിക്കുന്ന മഹനീയ പാഠമാണെന്നും  ആസ്വാദക കൂട്ടയ്മയിലെ സാഹിത്യ പ്രവർത്തകർ അടിവരയിടുകയുണ്ടായി.   മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സാഹിത്യ ദൗത്യം 'തവിട്ടു നിറമുള്ള പക്ഷി'യിലൂടെ എം.എസ്.  ഫൈസൽ ഖാൻ നിറവേറ്റിയതായി ചടങ്ങുത്‌ഘാടനം ചെയ്ത എസ്. ഐ.ഇ.ടി. ഡയറക്ടർ ബി അബുരാജ് അഭിപ്രായപ്പെട്ടു. എന്തിന്റെയും അടിസ്ഥാനം ജീവിതമാണ്എന്ന സന്ദേശം  എം. എസ്.  ഫൈസൽ ഖാൻ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയാണ്, അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ്‌മയുടെ കാരണ ഭൂതനായ എം. എസ്.  ഫൈസൽ ഖാൻ തിന്മകളെ മാറ്റിനിർത്തി നന്മകൾക്ക് വഴിതെളിക്കുകയാണെന്നും   മരണം നമുക്കരികിലെത്തുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ബോധവാന്മാരാകുന്നതെന്നും തന്റെ ഗ്രന്ഥത്തിലൂടെ  എം. എസ്. ഫൈസൽ ഖാൻ  വരച്ചു കാട്ടിയതായി പുസ്തക നിരൂപണം നടത്തിയ ഡോക്ടർ ബെറ്റി മോൾ മാത്യു ചൂണ്ടിക്കാട്ടി. നേർവഴിയിൽ കഥപറയുന്ന പുസ്തകം കരുണയുടെയും സ്നേഹത്തിന്റെയും ആഴത്തെ സമ്മാനിക്കുന്നതായും അവർ പറഞ്ഞു. ഭാവനകളെ ഭാഷയാക്കാനുള്ള അപൂർവ്വമായ കഴിവാണ് പുസ്തകത്തിലൂടെ  എം.എസ്.  ഫൈസൽ ഖാൻ നിർവ്വഹിച്ചതെന്ന് ആസ്വാദന ചർച്ചയിൽ   പങ്കെടുത്ത  രചന വേലപ്പൻ നായർ അഭിപ്രായപ്പെട്ടു. സാഹിത്യങ്ങളുടെ ഒരു കൊളാഷ് കാണപ്പെട്ടകൃതി 'ഖസാക്കിന്റെ ഇതിഹാസം' വായിച്ച അനുഭൂതിയാണ് നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. സ്വദേശാഭിമാനി ബുക്സ് ചെയർമാൻ അഡ്വ: വിനോദ് സെൻ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ  പി. കെ രാജ് മോഹൻ, മണികണ്ഠൻ മണലൂർ, കെ കെ ഷിബു, ദീപ മണികണ്ഠൻ, എം ആർ അനിൽ രാജ്,  തലയൽ പ്രകാശ്, തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രന്ഥകാരനെയും പുസ്തകത്തിന്റെ പ്രസാധനത്തിന് പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിച്ചു.   എം. എസ്. ഫൈസൽ ഖാൻ മറുപടി പ്രസംഗവും  നടത്തി. ജീവിതത്തിലെ ഒരു കാലഘട്ടത്തിലെ മറയ്ക്കാനാവാത്ത അനുഭവ സാക്ഷ്യങ്ങളാണ് വളരെ ലളിതമായ ഭാഷയിൽ നോവലെഴുതാൻ പ്രേരിപ്പിച്ചതെന്നും സങ്കീർണതകളൊഴിവാക്കി  ഭാഷാലാളിത്യം  ഉപയോഗിക്കാനുള്ള ഒരു എളിയ ശ്രമത്തിന്റെ ഭാഗമായിരുന്നു കൃതിയെന്നും  എം. എസ്. ഫൈസൽ ഖാൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഉറവ എന്ന ഗ്രന്ഥത്തിെ  അവതാരിക എഴുതാൻ സുഗതകുമാരി ടീച്ചറെ സമീപിച്ചപ്പോഴാണ് സങ്കീർണതകളില്ലാതെ ലളിതമായികഥ പറയുവാൻ ടീച്ചർ ഉപദേശിച്ചത്, അദ്ദേഹം പറഞ്ഞു.  

Post your comments