Global block

bissplus@gmail.com

Global Menu

ജക്സ്റ്റ് സ്മാര്‍ട്ട് വാച്ചുകളുമായി ടൈറ്റന്‍

മുംബൈ: ലോകത്തെ അഞ്ചാമത് വലിയ വാച്ച് നിര്‍മ്മാതക്കളായ ടൈറ്റന്‍ ആഗോള സാങ്കേതിക മേഖലയില്‍ പ്രമൂഖരായ എച്ച് പി യുമായി കൈകോര്‍ത്ത് ജക്സ്റ്റ് എന്ന സ്മാര്‍ട്ട് വാച്ച് പുറത്ത് ഇറക്കുന്നു. പരമ്പരാഗത വാച്ച് നിര്‍മ്മാണ ശൈലി നിലനിര്‍ത്തി കൊണ്ട് തന്നെയാവും സ്മാര്‍ട്ട് വാച്ചുകളുടെ നിര്‍മ്മാണമെന്ന് കമ്പനി വക്താക്കള്‍ പറയുന്നു.

ടൈറ്റന്‍റെ സ്മാര്‍ട്ട് വാച്ചുകള്‍ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിക്കാന്‍ കുറഞ്ഞ പക്ഷം ആന്‍ഡ്രോയിഡ് 4.4, ഐഒഎസ് 8.1  അല്ലെങ്കില്‍ ഇതിനെക്കാള്‍ കുടിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഉപയോഗിക്കേണ്ടത്. ഹണികോംബ് ഡയല്‍, 3ഡി അക്കങ്ങൾ, കാഫ് ലെതര്‍ സ്ട്രാപ് എന്നിവയോടു കുടിയ സ്മാര്‍ട്ട് വാച്ച് ടൈറ്റാനിയം സ്റ്റെയിന്‍ലെസ് സ്റ്റീല്‍, റോസ് ഗോള്‍ഡ് തുടങ്ങിയ ഫിനിഷുകളിൽ ആണ് ഇറങ്ങുന്നത്.

15,995 രൂപ മുതല്‍ 19,995 രൂപ വരെ വിലവരുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ലോകത്തെമ്പാടുമുളള ടൈറ്റന്‍, ഹിലിയോസ്, മറ്റു വന്‍കിട സ്റ്റോറുൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. സ്മാര്‍ട്ട് വാച്ചുകളുടെ ലോകത്തെ ആദ്യ കാല്‍വയ്പിലുടെ ഉപഭോക്താകളുടെ മനസ്സ് കിഴടക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍ ആണ് കമ്പനിയെന്ന് ടൈറ്റന്‍ മാനേജിംഗ് ഡയറക്ടര്‍ ഭാസ്കര്‍ ഭട്ട് പറഞ്ഞു.

ഇന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ വ്യവസായപരമായ അറിവ് വളരെ എറെയാണ്. അതുകൊണ്ട് തന്നെ അത്തരക്കാര്‍ക്ക് തികച്ചും സംതൃപ്തി തരുന്ന ഒന്നു തന്നെയാക്കും പുതിയ സ്മാർട്ട്‌ വാച്ച് എന്നതില്‍ സംശയം വേണ്ടെണ് ടൈറ്റന്‍ വാച്ചസ് ആന്‍ഡ് ആക്സസറീസ് സിഇഒ എസ്. രവി കാന്ത് പറഞ്ഞു.

Post your comments