Global block

bissplus@gmail.com

Global Menu

"കരുതലിന്റെ വർഷം" - ജി.ആർ. അനിൽ ഭക്ഷ്യ , സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി

ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മികച്ച മന്ത്രി എന്ന പേരുനേടിയ
ജി ആർ അനിൽ ബിസിനസ്‌ പ്ലസുമായി സന്തോഷം പങ്കിടുന്നു

 

കരുതലിന്റെ ഒരു വർഷമാണ് കടന്നു പോയത്. LDF സർക്കാരിന്റെ കൃത്യമായ ഇടപെടൽ മൂലം വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചു.
 വിലക്കയറ്റത്തിന്റെ കാര്യത്തിൽ നമ്മൾ അറിയേണ്ടത് ഉല്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന ഒരു കൺസ്യൂമർ സ്റ്റേറ്റ് ആണ് കേരളം എന്നതാണ്. അതുകൊണ്ടുതന്നെ പല ഉൽപ്പന്നങ്ങൾക്കും നമ്മുടെ മുന്നിൽ പല വിധത്തിലുള്ള പരിമിതികളുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പലകാരണങ്ങൾ കൊണ്ട് വില വർദ്ധിക്കുന്നു. അതിലൊന്ന് കേന്ദ്ര ഗവൺമെന്റ് നയങ്ങളാണ്. അതിൽ പ്രധാനം അടിക്കടി മാറിക്കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വിലയിലെ വർധനവാണ്.
മറ്റൊരു കാര്യം നാം അറിയേണ്ടത് ഈ ഉൽപ്പന്നങ്ങൾ സംഭരിക്കുവാനും സൂക്ഷിക്കുവാനും അവകാശം മുൻപ് FCI ഗോഡൗണുകേൾക്കാ യിരുന്നു. ഇപ്പോൾ ആ നിയമം ദുർബലമാക്കി ഇരിക്കുകയാണ്. കൂടാതെ സ്വകാര്യ വ്യക്തികൾക്ക് സംഭരിക്കാനും സൂക്ഷിക്കുവാനും ഉള്ള അനുവാദം നൽകുകയും ചെയ്തു.
അതിനാൽ അവർക്ക് ഉത്പന്നങ്ങൾ കൃഷിക്കാരിൽ നിന്ന് സംഭവിക്കാൻ പറ്റും. അതിന്റെ ഫലം ആയിട്ട് കൃത്രിമമായി തന്നെ വില വർധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അതിനെ നേരിടാൻ കഴിയുന്നവണ്ണമുള്ള ഫലപ്രദമായ നിയമപരമായിട്ടുള്ള ഇടപെടലുകൾ കേന്ദ്രം നടപ്പാക്കേണ്ടതുണ്ട്.
ഇതിനിടയിലും കേരളത്തിൽ സാമാന്യം ജനങ്ങൾക്ക് വിലക്കയറ്റം അധികം ബാധിക്കാത്ത തരത്തിൽ വിപണി ഇടപെടൽ നടത്തുന്ന രീതിയാണ് സർക്കാർ അവലംബിച്ചിട്ടുള്ളത്.
1700 ഓളം വരുന്ന ഔട്ട്ലെറ്റുകളിലൂടെ എപിഎൽ,ബിപിഎൽ വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും 13 നിത്യോപയോഗ സാധനങ്ങൾ 2016ലെ വിലയ്ക്ക് കൊടുക്കാൻ സർക്കാരിന് സാധിച്ചു.60 ലക്ഷത്തോളം കുടുംബങ്ങൾ ഇത് വാങ്ങുന്നു എന്നത് ഇതിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
മറ്റൊരു കാര്യം 35 ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് വിലയെക്കാൾ 20 മുതൽ 45 ശതമാനം വരെ വില കുറച്ചു കൊടുക്കുന്ന ഒരു സാഹചര്യവും ഈ സ്ഥാപനങ്ങളിലൂടെ നടത്തിവരുന്നു.
ഇതുപോലെ സഹകരണ വകുപ്പിന്റെ നീതി ബോർഡ് പോലുള്ള സ്ഥാപനങ്ങളിലൂടെ യും ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ വിലകുറച്ചു നൽകുന്നു.
മറ്റൊന്ന് കേരളത്തിലെ ഗവൺമെന്റ് ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കാര്യത്തിൽ അരി ആണെങ്കിലും അതുപോലെ ഗോതമ്പ് ആണെങ്കിലും ആട്ടയാണെങ്കിലും റേഷൻ ഷോപ്പുകളിലൂടെ കൃത്യതയോടെ മികവ് മെച്ചപ്പെടുത്തി നൽകിവരുന്നു.
കേരളത്തിലെ 91 റേഷൻ കാർഡ് ഉടമകളിൽ 83 ശതമാനം ആളുകളാണ് കഴിഞ്ഞ അഞ്ചുമാസം കാലഘട്ടത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ കൃത്യമായി വാങ്ങിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നിലധികം ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുകയാണ്. ഇവിടെ എല്ലാം തന്നെ നമുക്ക് 20 രൂപയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിക്കുന്നുണ്ട്. ഇനി അഥവാ ഒരാൾക്ക് 20 രൂപ കൊടുക്കാൻ സാധിക്കില്ലെങ്കിൽ അയാൾക്ക് സൗജന്യമായി തന്നെ അവിടുന്ന് ഭക്ഷണം ലഭിക്കും. എന്നു പറഞ്ഞു നാളെ ജാഥയായി ആളുകളെ വിളിച്ചുകൊണ്ട് പോകണം എന്നല്ല. സാധാരണ ഒരാളിന് കയ്യിൽ കാശില്ലാത്ത അവസ്ഥ വന്നു അവർ ഇത്തരം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചാൽ പൈസ വച്ചിട്ടു പോണം എന്ന് ആരും നിർബന്ധിക്കില്ല. അപ്പോൾ അങ്ങനെ ഒരു സമീപനം കേരളത്തിൽ പട്ടിണി ഉണ്ടാവാൻ പാടില്ല എന്നതാണ്. പട്ടിണി കിടന്ന് ഒരാൾപോലും മരണപ്പെടാൻ പാടില്ല അതാണ് ഗവൺമെന്റിന്റെ സമീപനം. അതുകൊണ്ടുതന്നെ കേരളത്തിൽ വിലവർധന ഉണ്ടാകാൻ പാടില്ല അതിന്റെ പ്രയാസം ആളുകൾ അനുഭവിക്കാൻ പാടില്ല.എന്ന് കർക്കശം ആയിട്ടുള്ള നിലപാടുള്ള ഗവൺമെന്റ് ആണ് കേരളത്തിലെ ഗവൺമെന്റ്,
ആ പോയിന്റ് ആണ് പ്രധാനപ്പെട്ടത്. അല്ലാതെ എന്ത് രൂപത്തിലും കരിഞ്ച ന്തയിലൂടെ അല്ലെങ്കിൽ മറ്റു പൂഴ്ത്തിവെപ്പ് അതുപോലെതന്നെ കൃത്രിമ വിലക്കയറ്റം പോലുള്ള കാര്യങ്ങൾക്ക് അവസരമൊരുക്കുന്ന ഗവൺമെന്റ് അല്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് യുഡിഎഫിനും ബിജെപിക്കും ഒന്നും ഇതിനെ സംബന്ധിച്ച് പറയാൻ ധാർമികമായിട്ട് പോലും അവകാശമില്ല എന്ന്.
വിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പും അമിതവില ഈടാക്കലും തുടങ്ങിയ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ ഗൗരവമായി നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ മാരെയും സിവിൽ സപ്ലൈസ് ഡയറക്ടറെയും ലീഗൽ മെട്രോളജി ഡയറക്ടറേയും അധികാര പെടുത്തിയിട്ടുണ്ട്.
ഈ ഗവൺമെന്റ് വന്നതിനുശേഷം നവീകരിച്ചതും പുതിയതുമായ 56 സപ്ലൈകോ ഔട്ലെറ്റുകൾ ഉദ്ഘാടനം ചെയ്തു. അതും ഒരു വർഷത്തിനുള്ളിൽ. നിത്യോപയോഗ സാധനങ്ങൾ വ്യാപകമായി കൊടുക്കാൻ ഇത് സഹായിക്കും. കേരളത്തിലെ പ്രതിപക്ഷ എംഎൽഎമാരുടെ അപേക്ഷകളോട് ഉദരം മനോഭാവമാണ് ഈ ഗവൺമെന്റ് സ്വീകരിച്ചത്. അതുപോലെ കഴിഞ്ഞ ഓണക്കാലത്ത് എല്ലാ നിയോജകമണ്ഡല അടിസ്ഥാനത്തിലും ചന്തകൾ നടത്തി. ഇതെല്ലാം എംഎൽഎമാർ തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തിൽ ഇത്തരം ഘട്ടങ്ങളിൽ ഒരു ജില്ലയിൽ അഞ്ചു ദിവസം വീതം ഏകദേശം 800 ലധികം പോയിന്റ് കളിൽ സപ്ലൈകോ ഔട്ട്ലറ്റുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സപ്ലൈകോ മൊബൈൽ വാഹനങ്ങളിൽ പോയി അവിടെ വിൽപ്പന നടത്തി. അതും റെക്കോർഡ് കളക്ഷൻ ആയിരുന്നു. സബ്‌സിഡി ഉള്ള സാധനങ്ങൾ ആളുകൾക്ക് വാങ്ങാൻ ഉള്ള അവസരം കൊടുക്കുകയാണ്.
നമ്മുടെ നാട്ടിൽ ഏറ്റവും ദുർബലരായിട്ടുള്ള ആദിവാസി മേഖലയിലെ 35 ഊരുകളിൽ ഇത്തരം ഉൽപ്പന്നങ്ങൾ അവരുടെ വീട്ടുമുറ്റത്ത് കൊണ്ടുപോയി കൊടുക്കുകയാണ്. ഏതു ഗവൺമെന്റ് ഇത് ചെയ്തിട്ടുണ്ട്? ഇന്ത്യയിൽ മറ്റെവിടെ ചെയ്യുന്നുണ്ട്?
അതുപോലെ എസ്റ്റേറ്റ് മേഖലകൾ, എസ്റ്റേറ്റ് തൊഴിലാളികൾക്ക് കൂലി കിട്ടുന്ന ദിവസം അതിന്റെ മുന്നിൽ കൊണ്ടുപോയി കൊടുക്കുക. അതുപോലെതന്നെ തീരപ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ സങ്കേതങ്ങളിൽ കൊണ്ടുപോയി കൊടുക്കുക, അതിനുവേണ്ടി മൊബൈൽ സ്റ്റോറുകളുടെ എണ്ണം വർധിച്ചുവരികയാണ്.
നമുക്കുള്ള അധികാരങ്ങൾ ഒന്ന് ഒന്നായി കേന്ദ്ര ഗവൺമെന്റുകൾ, കോൺഗ്രസാണെങ്കിലും ബിജെപിയാണെങ്കിലും ചെയ്തതിന്റെ ഫലമായിട്ടാണ് അവശ്യ വസ്തുക്കളുടെ ഉത്പാദനം, വിതരണം, വിലനിലവാരം എന്നിവ നിയന്ത്രിക്കാൻ സർക്കാരിന് നൽകിയിരുന്ന അധികാര നിയമത്തെ ഭേദഗതിചെയ്ത് ഔഷധങ്ങൾ, ജൈവവും, അജൈവവുമായ വളങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യയെണ്ണയും, എണ്ണകുരുപ്പും അടക്കം പരുത്തി, പെട്രോളിയും ഉത്പന്നങ്ങൾ, ചണം, ഭഷ്യവിളകൾ, പഴവർഗങ്ങൾ, പച്ചക്കറികൾ ഈ പട്ടികയിലുള്ള മറ്റുൽപ്പന്നങ്ങൾ നിയമ ഭേദഗതിയിലൂടെ അത് സൂഷിക്കാനും സംഭരിക്കാനുമുള്ള അധികാരങ്ങൾ കുത്തക മുതലാളിമാർക്ക് കൊടുത്ത് ആ നിയമം നടപ്പാക്കിയ രാജ്യത്ത് നമുക്ക് അത് നടപ്പാക്കാൻ തുടക്കം കുറിച്ചത് കോൺഗ്രസാണ്, ബിജെപി കുറച്ചുകൂടെ ശക്തമായി നടപ്പാക്കി. ആ ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഈ നിയമത്തിന്റെ പരിധിക്ക് പുറത്ത് കടക്കാനായിരുന്നു ശ്രമം. ഇതാണ് ഇതിന്റ അടിസ്ഥാനം. ആ നിയമത്തിന് ഭേദഗതി വരുത്തുവാൻ നിയമത്തിന് എതിരായിട്ടുള്ള നിലപാട് സ്വികരിക്കുവാൻ ഇവിടുന്ന് വിജയിച്ചുപോയ 18 എംപിമാർ എന്തുനിലപാടാണ് സ്വികരിക്കുന്നത്? അതാണ് ഒരു പ്രധാന വിഷയം .
ഇവിടെ നിന്നുള്ള 18 എംപിമാരുടെ ശബ്ദം ദുർബലമാണ്. നമ്മുടെ രാജ്യത്ത് ഇത്തരം നിയമങ്ങൾ നടപ്പാക്കുമ്പോൾ ഒരു പ്രധിഷേധം നടത്തുക മാത്രമല്ല അതിനെ സംബന്ധിച്ച ക്രീയേറ്റീവ് ആയിട്ട് എന്തെങ്കിലും ചെയ്തതായി കേരളം കാണുന്നില്ല. ഇവിടെ ഞാനിതാ വീണ്ടും ഇരുപത്തൊമ്പത്തോളം കേന്ദ്ര മന്ത്രിമാരെ കാണാൻ പോകുകയാണ്. മൂന്നാമത്തെ തവണയാണ് കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണാൻ പോകുന്നത്.
നമുക്ക് ഈ നിയമം നടപ്പാകുന്നതിന് മുൻപ് 2013 ൽ എൻഎഫ്എസ്എ ആക്ട് നടപ്പാകുന്ന സമയത് നമ്മുടെ ഭക്ഷ്യ മന്ത്രി കെ വി തോമസായിരുന്നു. അതിന് മുൻപേ നമുക്ക് പതിനാറ് ലക്ഷം മെട്രിക് ടൺ അരിയാണ് കേരളത്തിന് കിട്ടിയിരുന്നത്. കോൺഗ്രസ്  ഗവൺമെന്റിന്റെ കാലത്ത്‌ കെ വി തോമസാണ് അത് പതിനാല് ലക്ഷമായി ചുരുക്കിയത്. നമുക്ക് ഇവിടെ എപിഎൽ, ബിപിഎൽ വ്യത്യാസം ഇല്ലാതെ കൺസ്യൂമർ സ്റ്റേറ്റ് എന്ന നിലയ്ക്ക് കേരളത്തിൽ ഭക്ഷ്യ ധാന്യങ്ങളിൽ അരി, നെല്ല് ഉത്പാദനം കുറവായതുകൊണ്ട് എന്നാൽ അതിന് അനുസരിച്ച് നമുക്ക് ലഭിച്ചിരുന്ന ഒരു അവകാശമാണ്. അത് വെറുതെ കിട്ടിയ അവകാശമല്ല. നമ്മൾ ഇവിടെനിന്ന് മലചരക്കുകൾ, വിവിധ ഉത്പന്നങ്ങൾ, മലയോര മേഖലയിൽ ഉൽപാദിക്കുന്ന ഗ്രാമ്പുവാണെങ്കിലും ഏലക്ക, കശുവണ്ടി തുടങ്ങിയ എല്ലാ ഉല്പന്നങ്ങളും വിദേശ മാർക്കറ്റിൽ പോയി നമുക്ക് വിദേശ നാണയം കൊണ്ട് വരുകയാണ്. ഇന്ത്യയിലെ മാറ്റ് ഏത് സ്റ്റേറ്റിനേക്കാൾ കൂടുതൽ തേയില ഉൾപ്പടെയുള്ള ഉത്പന്നങ്ങളിലൂടെ വിദേശ നാണ്യം കിട്ടുന്നതിലൂടെ കേന്ദ്ര ഗവൺമെന്റും കേരളവുമായിട്ടുള്ള ഒരു ധാരണയാണ് സ്റ്റാറ്റ്യൂട്ടറിയായി നമുക്ക് റേഷൻ തരാമെന്നുള്ളത്. അത് അന്ന് കേരളത്തിൽ നിന്ന് പോയ എംപിമാരും കേരളത്തിൽ അന്ന് നടത്തിയ സമരങ്ങളുടെയും ഭലമായിട്ടാണ് നമുക്ക് അങ്ങനെ ഒരു സൗകര്യമുണ്ടായത്. അത് ദുർബലമാക്കിയത് ഈ കോൺഗ്രസ്സാണ്. എ.കെ.ആന്റണിക്കും കെ. വി. തോമസിനും അതിൽ പങ്കുണ്ട്. ആ ലക്ഷം മെട്രിക് ടൺ അരി പുഃസ്ഥാപിച്ചുതന്നാൽ നമുക്ക് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ഈ വെള്ള നിറത്തിലും നീല നിറത്തിലും നമ്മൾ എപിഎൽ എന്ന പറയുന്ന ജനവിഭാഗത്തിന് അരി കൊടുക്കാൻ സാധിക്കുമായിരുന്നു. ഇപ്പോൾ നമുക്ക് മുൻഗണന വിഭാഗത്തിനാണ്. മൊത്തം കാർഡ് ഉടമകളിൽ 50 ശതമാനത്തോളം വരുന്ന കാർഡ് ഉടമകൾക്ക് മാത്രമാണ് സബ്സിഡിയായിട്ടുള്ള അരി കേന്ദ്രം തരുന്നത്.
കേന്ദ്രം തരുന്ന അരിയുടെ വിലയെടുത്ത് നോക്കിയാൽ മൂന്നു രൂപ രണ്ട് രൂപ കൊടുത്താണ് അരിയും ഗോതമ്പുമൊക്കെ വാങ്ങുന്നത് മുൻഗണന വിഭാഗത്തിന് കൊടുക്കാൻ. എന്നാൽ കേരളം പൂർണമായും സൗജന്യമായിട്ടാണ് ഈ മുൻഗണന വിഭാഗത്തിന് അരി കൊടുക്കുന്നത്. അത് കേരളത്തിന്റ ഖജനാവിൽ നിന്നാണ്. പതിനാല് ലക്ഷം മെട്രിക് ടണ്ണിൽ നമുക്ക് കേന്ദ്രം തരുന്നത് വെറും പത്തു ലക്ഷമാണ്. ബാക്കി കേരളത്തിലെ നെൽ കർഷകരിൽ നിന്ന് സംഭരിച്ച നെല്ല് എടുത്ത്, കുത്തി, കുത്തരിയാക്കി മൂന്ന് മൂന്നര ലക്ഷത്തോളം മെട്രിക് ടൺ അരി കേരളത്തിലെ റേഷൻ കടകളിലൂടെ കൊടുക്കുന്നത്.
ഈ പത്തു ലക്ഷം മെട്രിക് ടൺ അരി ലഭിക്കുന്നതിൽ അത് ക്രമീകരിച്ച എല്ലാ കാർഡുടമകൾക്കും കൊടുക്കാനുള്ള അനുവാദമില്ല. അത് നമുക്ക് മുൻഗണന കാർഡുകൾക്ക് മാത്രമേ കൊടുക്കാൻ പറ്റു. മുൻഗണന കാർഡിനെ പരിമിത പെടുത്തിയിരിക്കുകയാണ്. നാലര ലക്ഷം കാർഡുടമകൾക്ക് മാത്രമാണ് എഒവൈ കാർഡായിട്ട് കേരളത്തിൽ ഉള്ളത്. ടോട്ടൽ ക്വാണ്ടിറ്റി കേരളത്തിന് അനുവദിച്ചു തന്നാൽ നമുക്ക് അവശ്യത്തിന് അനുസരിച്ച അത് വിതരണം ചെയ്യാൻ പറ്റും. പക്ഷേ അങ്ങനെയല്ല നടക്കുന്നത്. മുൻഗണന വിഭാഗത്തിന് മാത്രമാണ് മൂന്ന് രൂപ രണ്ട് രൂപ സബ്‌സിഡി നിരക്കിൽ അരി തരുന്നത്. അത് അവർക്ക് മാത്രമേ കൊടുക്കാൻ പറ്റു. അപ്പോൾ കേരളത്തിന്റെ ഒരു സാമൂഹിക അന്തരീക്ഷത്തിൽ പകുതിയിൽ അധികം പേർ ഒരിടത്തരം മെച്ചപ്പെട്ട കുടുംബങ്ങളാണ്. അവർക്ക് അരി മാർക്കറ്റിൽ പോയാണ് വാങ്ങേണ്ടത്. മുൻപ് നമ്മൾ എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാപേർക്കും ആവശ്യത്തിന് അരി കൊടുതിരുന്നതാണ്. അപ്പോൾ ആ സാഹചര്യം ഇല്ലാതാക്കിയത് അവരാണ്. ഇങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങൾ അവരുണ്ടാക്കിയതാണ് അത് തരണം ചെയ്യാനുള്ള പ്രവർത്തികളാണ് നമ്മൾ നടത്തിയത്.
ഇപ്പോൾ തന്നെ പ്രധാനമന്ത്രി കോവിഡ് പ്രമാണിച്ച്, അദ്ദേഹത്തിന്റ പദ്ധതിയായിട്ട് കൊടുത്ത 5 കിലോ അരി മുൻഗണനക്കാർക്ക് മാത്രമേയുള്ളു. അത് കേരളത്തിനായി അനുവദിച്ചുതന്നിരുന്നെങ്കിൽ മറ്റു വിഭാഗത്തിനുകൂടി കൊടുക്കാമായിരുന്നു. അതായത് ഇത്രയും അരി കേന്ദ്രം നേരിട്ട് സിവിൽ സപ്ലൈസിന് നേരിട്ട് അനുവദിച്ചുതന്നിരുന്നെങ്കിൽ അത് അനുസരിച്ച് നമുക്ക് വിതരണം ചെയ്യാമായിരുന്നു. കേന്ദ്രഗവൺമെന്റ് കാണുന്നത് കേരളത്തിൽ ഇതിന്റയൊന്നും ആവശ്യമില്ല. കേന്ദ്ര ഗവൺമെന്റ് കേരളത്തിൽ നൽകിയിരുന്ന സഹായങ്ങൾ കുറച്ച് വരുകയാണ്. കേരളത്തിൽ ഇപ്പോൾ എല്ലാ വീടുകളിലും വൈദ്യുതി വന്നു അതുകൊണ്ട് തന്നെ നമുക്ക് മണ്ണെണ്ണയുടെ ആവശ്യമില്ലായെന്നാണ് അവരു പറയുന്നത്. അങ്ങനെ മണ്ണെണ്ണ കുറച്ചു. കേരളത്തിൽ ലിവിങ് സ്റ്റാൻഡേർഡ് വളരെ മെച്ചമാണ്, അതുകൊണ്ട് ഓരോ പദ്ധതിക്കകത്തും അവരുടെ പങ്ക് കുറയ്ക്കുകയാണ്. അത് തന്നെയാണ് റേഷൻ കാർഡിന്റെ കാര്യത്തിലും സംഭവിക്കുന്നത്.

 

Post your comments