Global block

bissplus@gmail.com

Global Menu

"എല്ലാപേർക്കും ഭൂമി; എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാർട്ട്"- കെ. രാജൻ റവന്യു വകുപ്പ് മന്ത്രി

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ
 

രണ്ടാം പിണറയി സർക്കാർ രണ്ടാം വർഷത്തിലേക്ക്.
ഒരു വർഷം ഒരു ലക്ഷം സംരംഭംങ്ങൾ,
ഇരുപതു ലക്ഷം പേർക്ക് തൊഴിലിനുള്ള പദ്ധതികൾ ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് തുടക്കമിട്ട് കഴിഞ്ഞു.

 

 പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് റവന്യൂ വകുപ്പ് മന്ത്രി       കെ രാജൻ ബിസിനസ് പ്ലസിനു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

 

 

എല്ലാപേർക്കും ഭൂമി;
എല്ലാ ഭൂമിക്കും രേഖ;
എല്ലാ സേവനങ്ങളും സ്മാർട്ട്

 

 

കെ. രാജൻ  റവന്യു വകുപ്പ് മന്ത്രി

 

'എല്ലാപേർക്കും ഭൂമി; എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാർട്ട് എന്നൊരു പുതു മുദ്രാവാക്യം വച്ച നമ്മൾ ഈ ഗവൺമെന്റ് വന്നതിന് ശേഷം ഒരു''മിഷൻ ആൻഡ് വിഷൻ 2021-2026'' എന്നൊരു തലവാചകത്തോടെ ഈ മൂന്ന് പ്രവർത്തനങ്ങളെയും കേന്ദ്രികരിച്ച ഒരു ആലോചനയാണ് ആദ്യം നടത്തിട്ടുള്ളത്. അതിന്റെ ഭാഗമായിട്ട് മൂന്ന് ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനം എല്ലാപേർക്കും ഭൂമി എന്നതുതന്നെയാണ്. എല്ലാപേർക്കും ഭൂമി നൽകുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് അൻപത് വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്. ലോകത്തിന് തന്നെ മാതൃകയായിട്ടുള്ള ചരിത്ര പദ്ധതിയാണ് ഭൂപരിഷ്‌കരണ നിയമം. പക്ഷേ ആ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുകയും മനുഷ്യൻ ഇങ്ങനെ അണുകുടുംബങ്ങളായി മാറികൊണ്ടിരിക്കുന്ന ഒരു കാലത്ത് ഭൂമിയുടെ ആവശ്യക്കാരുടെയും എണ്ണം വർധിച്ചുവരുകയാണ്. ആ ഘട്ടത്തിൽ കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഒരു ലക്ഷത്തിഎഴുപതിനായിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു. ഇത്തവണ അതിനെക്കാൾ കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുക എന്നത് മാത്രമല്ല  ഭൂരഹിതരായ മുഴുവൻ മനുഷ്യർക്കും ഭൂമി കൊടുക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. സാധാരണ നിലയിൽ പട്ടയം കൊടുത്തുവരുന്നത് കൈവശക്കാർക്ക് ഭൂമി കൊടുക്കുക എന്ന നിലവാരത്തിലാണ്. ഇനി കൈവശക്കാർക്ക് മാത്രമല്ലാ ഭൂമിമലയാളത്തിൽ ഒരു തണ്ടപേരിനുപോലും അവകാശമില്ലാതിരുന്ന മുഴുവൻ മനുഷ്യർക്കും ഭൂമിയുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ് യഥാർഥത്തിൽ നാം ഉദ്ദേശിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം. അർഹമായവർക്ക് ഭൂമി നൽകാൻ നിരവധി കടമ്പകൾ ഉണ്ട്. നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് നമ്മള് ''പട്ടയം ഡാഷ്ബോർഡ്'' എന്നൊരു സംവിധാനം കേരളത്തിൽ ആരംഭിക്കാൻ തീരുമാനിച്ചത്.
കേരളത്തിൽ ഭുമിയില്ലാത്തവർ ആരൊക്കെയെന്ന് കണ്ടെത്താൻ കഴയിയുന്ന വിധത്തിൽ ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങൾ പ്രത്യേകമായി പരിശോധിച്ച് മന്ത്രി തന്നെ നേരിട്ട് മൂന്ന് തവണ ജില്ലകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.  മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്തുകൊണ്ട് മണ്ഡലനിലവാരത്തിൽ പഞ്ചായത്ത് അംഗങ്ങൾവരെയുള്ള ആളുകൾ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങൾ ചേർന്നു. ഇപ്പോൾ നമ്മുടെ നിയമവസ്ഥക്ക് അനുസരിച്ച് വിവിധങ്ങളായ ചട്ടങ്ങൾ അനുസരിച്ച് കൊടുക്കാൻ കഴിയുന്ന പട്ടയങ്ങൾ മാത്രമല്ല വിവിധ വകുപ്പുകളിൽ നിന്നും നമുക്ക് മേടിച്ചെടുത്ത് വിതരണം ചെയേണ്ടത് ഉൾപ്പടെ അസാധ്യമാണെന്ന് കരുതുന്നതുൾപ്പെടെയുള്ള പട്ടയത്തെ സംബന്ധിച്ചുള്ള ആലോചനകൾ നടക്കുകയാണ്.  
രണ്ടാമത്തേത് ധാരാളം ഭൂമി നമുക്ക് പുതിയതായി കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ അനർഹമായ പട്ടയം നമ്മുടെ എക്‌സംപ്ഷനുകൾ ഒഴികെ നിയമമനുസരിച്ച് 15 ഏക്കർ ഭൂമിയാണ് ഒരാൾക്ക് കൈവശം വയ്ക്കാൻ സാധിക്കുക. അതിൽ തോട്ടങ്ങൾ തുടങ്ങിയവയ്ക്ക് ഇളവുകൾ ഉണ്ട്. ആ ലിമിറ്റിനെ മറികടന്നുകൊണ്ട് ഭൂമി കൈവശം വച്ച ആളുകളിൽനിന്ന് ഭൂമി തിരിച്ചുപിടിക്കുക എന്നൊരു ശ്രമവും സ്വാഭാവികമായും ഗവൺമെിെ മുന്നിലുണ്ട്. ഇതിെ ഭാഗമായിട്ടാണ് നമ്മുടെ താലൂക്ക് ലാൻഡ് ബോർഡുകളെ ശാക്തീകരിച്ചുകൊണ്ട് താലൂക്ക് ലാൻഡ് ബോർഡുകളിൽ മിച്ച ഭൂമിയായി രജിസ്റ്റർചെയ്യപ്പെടുകയും കേസെടുക്കപ്പെടുകയും ചെയ്ത കേസുകളിൽ ലാൻഡ് ബോർഡുകളെ ശാക്തീകരിച്ചുകൊണ്ട് രണ്ടായിരത്തി നൂറ്റി തൊണ്ണൂറ്റിയെട്ട് അപേക്ഷകളിൽ അതിവേഗം തീരുമാനം എടുക്കാൻ വേണ്ടിട്ടുള്ള ധ്രുതഗതിയിലുള്ള പ്രവർത്തനം ഇപ്പോൾ നടന്നുവരുകയാണ്. ലാൻഡ് ട്രിബ്യൂണലുകളിൽ ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തോളം അപേക്ഷകൾ ഇപ്പോൾ കെട്ടികിടക്കുന്നുണ്ട്. പകുതിയിലേറെ  അപേക്ഷകളിൽ ഈ ഒറ്റ വർഷം കൊണ്ട് തീരുമാനം എടുക്കണമെന്ന വിധത്തിൽ അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ട്.
ഇതിൽ എല്ലാം ഉപരിയായി ഇന്ത്യയിൽ ആദ്യമായി കേരളം ഭൂപരിഷ്‌കരണ നിയമം പോലെ ഒരു പ്രത്യേകമായിട്ടുള്ള തയ്യാറെടുപ്പില്ലേക്ക് പോകുകയാണ്. അതായത് ഇന്ത്യയിൽ ആദ്യമായി ആധാറും തണ്ടപ്പേരും തമ്മിൽ രജിസ്റ്റർ ചെയുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണ്. ഇതിന്റെ പേര് ''യുണിക്ക് തണ്ടപേര്'' എന്നാണ്. ഇപ്പോൾ സിലിങ് ആക്ടിനെ മറികടക്കാൻ ആളുകൾ ചെയുന്ന ഒരു പ്രധാനപ്പെട്ട കാര്യം മൂന്നോ നാലോ സ്ഥലങ്ങളിലായി പല തണ്ടപ്പേരുകളിൽ സ്ഥലം സ്വന്തമാക്കുക. അത് പിടിക്കാൻ ആകില്ലാ. ഡിജിറ്റലൈസേഷൻ ഉണ്ടെങ്കിലും പിടിക്കാൻ ആകില്ലാ. അതായത് കാസർഗോഡ് എനിക്ക് ഒരു ഭൂമിയുണ്ടാകാം, തൃശൂർ ഉണ്ടാകാം, ആലപ്പുഴയുണ്ടാക്കാം, തിരുവനന്തപുരത്ത് ഉണ്ടാകാം, എല്ലാം പതിനഞ്ച് ഏക്കറിന് അകത്താണെങ്കിൽ നിയമപരമായി ഒരിടത്തും അത് പിടിക്കാൻ ആകില്ലാ. അപ്പോൾ അതുകൊണ്ട് ഭൂമിയുടെ തണ്ടപ്പേരും ആധാറും ലിങ്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ യൂണീക് തണ്ടപ്പേർ സിസ്റ്റം കേരളത്തിൽ നടപ്പാക്കാൻ തീരുമാനിച്ചാൽ നമുക്ക് അധികമായി ഭൂമികൈവശം വച്ച ആളുകളിൽനിന്ന് ആ ഭൂമി പിടിച്ചെടുക്കാൻ കഴിയും. നേരത്തെ തയ്യാറാക്കിയ രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടുണ്ട്, നാല്പത്തിഎട്ട് അനധികൃത ഭൂമികൈയേറ്റങ്ങളെക്കുറിച്ച്. അത് ചെറുതല്ല വിപുലമായ, നൂറ്കണക്കിന് ഏക്കർ ഭൂമി സ്വന്തമാക്കിവച്ച ചിലതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ നിയമപരമായി ഫയൽ ചെയ്യാനുള്ള നടപടികളുമായി ഗവൺമെന്റ് മുന്നോട്ടു പോകുന്നുണ്ട്. ഇങ്ങനെ ഭൂമിക്ക് ഒരു പ്രാധാന്യം കൊടുത്ത് ഭൂരഹിതരില്ലാത്ത കേരളം എന്ന ഒരു മുദ്രാവാക്യത്തിലൂടെ സ്വാഭാവികമായും റവന്യു വകുപ്പ് ഈ കാലഘട്ടത്തിൽ മുന്നോട്ടു പോകുന്നു.
ഇതിനെല്ലാം ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം എല്ലാപേർക്കും ഭൂമി എന്നതിനോടൊപ്പം പ്രധാനപെട്ടതാണ് എല്ലാ ഭൂമിക്കും രേഖ. ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിൽ ആരംഭിച്ചതാണ് കേരളത്തിന്റെ റീസർവേ നടപടികൾ. അന്പത്തിഅഞ്ച് വർഷകാലം പിന്നിടുമ്പോൾ തൊള്ളായിരത്തി പതിനൊന്ന് വില്ലേജുകളിലാണ് റീസർവേ നടപടികൾ പൂർത്തീകരിക്ക്യപെട്ടിട്ടുള്ളത്. അതിൽ തന്നെ എൺപത്തി ഒമ്പത് വില്ലേജുകളിൽ മാത്രമാണ് ഇറ്റിഎസ് മെഷീൻ ഉപയോഗിച്ചുകൊണ്ടുള്ള റീസർവേ നടപടികൾക്ക് നാം നേതൃത്വം നൽകിയിട്ടുള്ളത്. ഇരുപത്തി ഏഴ് സ്ഥലങ്ങളിൽ ഇപ്പോൾ അത് നടക്കുകയും ചെയുന്നുണ്ട്. അപ്പോൾ ആയിരത്തി അറുന്നൂറ്റി അറുപത്തിയാറ് വില്ലേജുകളിൽ റീസർവേ നടത്തിയ തൊള്ളായിരത്തി പതിനൊന്ന് വില്ലേജുകളിൽ എൺപത്തി ഒമ്പത് ഇടങ്ങളിലാണ് ഇറ്റിഎസ് മെഷീൻ ഉപയോഗിച്ചുകൊണ്ടുള്ള റീസർവേ നടത്തിയത്. ഇരുപത്തി ഏഴ് ഇടങ്ങളിൽ ആ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. രണ്ടും കൂടി കൂട്ടിയാൽ നൂറ്റിപതിനാറ്. നൂറ്റിപതിനാറ് കഴിഞ്ഞു നേരത്തെ ചങ്ങല വലിച്ച റീസർവേ ചെയ്യാത്ത സ്ഥലങ്ങൾ ഉൾപ്പടെ, ഡിജിറ്റലായി അളക്കാത്ത നൂറ്റിപതിനാറ് കഴിച്ചുള്ള ബാക്കി ആയിരത്തി അഞ്ഞൂറ്റമ്പത് വില്ലേജുകളിലും നാല് വർഷകാലം കൊണ്ട് റീസർവേനടത്തുകയെന്ന വളരെ കഠിനമായ വിപ്ലവകരമായ ഒരു മാറ്റത്തിനാണ് ഈ ഗവൺമെന്റ് തുടക്കം കുറിക്കുന്നത്.
പക്ഷേ അത് നിലവിലുള്ള സിസ്റ്റം കൊണ്ട് സാധ്യമല്ല. അതിന്റെ ഭാഗമായിട്ട് ഇരുപത്തി എട്ട് സിഗ്‌നൽ സ്റ്റേഷനുകൾ (Continuously Operating Reference Station - CORS) കേരളത്തിൽ നമ്മൾ സ്ഥാപിക്കുകയാണ്. സെൻട്രൽ സർവ്വേ ഓഫ് ഇന്ത്യയാണ് അതിന്റെ സ്ഥലങ്ങൾ കണ്ടുപിടിച്ചിട്ടുള്ളത്. അവരുടെ സഹായത്തോടുകൂടിയാണ് ഈ കോർസിന്റെ സിഗ്‌നൽ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. അങ്ങനെ സിഗ്‌നൽ സ്റ്റേഷനുകൾ സ്ഥാപിച്ചാൽ ആ സിഗ്‌നലുകൾ അനുസരിച്ച rtk റോവർ മെഷീനുകൾ ഉപയോഗിച്ചുകൊണ്ടാണ് സർവ്വേ നടപടികൾ എഴുപത് ശതമാനം വില്ലേജുകളിലും നടത്തുക. ബാക്കി വലിയ മലകളും, വലിയ മരങ്ങളുമൊക്കെ നിൽക്കുന്ന സ്ഥലങ്ങളിൽ നമുക്ക് ഈറ്റിഎസിന്റെ ഏറ്റവും പുതിയ വേർഷനായിട്ടുള്ള റോബോർട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിക്കാം.
ഈറ്റിഎസ് മെഷീൻ ഉപയോഗിക്കണമെങ്കിൽ രണ്ട് സർവ്വേയറും മൂന്ന് സഹായിയും വേണം. റോബോർട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചാൽ ഒരു സർവ്വേയറും രണ്ട് സഹായിയും മാത്രം മതി. അങ്ങനെ മനുഷ്യവിഭവശേഷിയിൽ കുറവുണ്ടാക്കാം. വേഗത കൂടുകയും ചെയ്യും. റോബോർട്ടിക് ടോട്ടൽ സ്റ്റേഷനാണ് പത്തു ശതമാനം സ്ഥലങ്ങൾ, അതായത് തുറസായ സ്ഥലങ്ങൾ വെളും പ്രദേശങ്ങൾ, കായലുകൾ, ഉദ്യാനങ്ങൾ. അവിടെ നമ്മൾ റഡാർ ക്യാമറ ഫിറ്റ് ചെയ്തിട്ടുള്ള ഡ്രോൺ സംവിധാനവും ഉപയോഗിക്കുണ്ട്.  
ആ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ അതിനു വേണ്ടിയുള്ള സാങ്കേതിക ഉപകരണങ്ങൾ വേണം. നമ്മൾ ഇപ്പോൾ ആയിരം ആർട്ടിക് റോവർ മെഷീനുകളും എഴുന്നൂറ് റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകളും ആയിരത്തി എഴുനൂറ് ടാബുകളും വാങ്ങാനുള്ള ടെൻഡർ നടപടി നടത്തി കഴിഞ്ഞു. അതോടൊപ്പം ഇത് ഉപയോഗിക്കണമെങ്കിൽ നിലവിലുള്ള സ്റ്റാഫിനെയും ജീവനക്കാരെയും വച്ചുകൊണ്ട് മുന്നോട്ടുപോകാൻ പറ്റില്ല. നിലവിലുള്ള മുഴയുവാൻ സമയ സർവ്വേ ജീവനക്കാരെ ഉൾപ്പെടുത്തുകയും അതോടൊപ്പം ഏതാണ്ട് നാലായിരത്തോളം ജീവനക്കാരെ സഹായികളെ താത്കാലികമായി ഈ ആവശ്യത്തിന് വേണ്ടി മാത്രം
വിനിയോഗിക്കുകയും ചെയ്യുക. എംപ്ളോയ്മെ്എക്‌സ്‌ചേഞ്ചിൽ നിന്നും ആളുകളെ എടുക്കും. അപ്പോൾ അത് സംബന്ധിച്ച പല തരത്തിലുള്ള തർക്കങ്ങൾ സാധാരണ ജീവനക്കാർ ഉന്നയിച്ചുവരാറുമുണ്ട്. ഇത്തവണ അത് രമ്യമായി പരിഹരിച്ചുകൊണ്ട് ആളു കളെ എടുക്കാൻ തീരുമാനിച്ചു.  ഇപ്പോൾ നമ്മൾ ഒരു ഭൂമി വാങ്ങിക്കാൻ പോകുന്നു, ഭൂമി കാണുന്നു അല്ലെങ്കിൽ ഭൂമിയെക്കുറിച്ച് കേൾക്കുന്നു, നമ്മൾ ആധാരം പരിശോധിക്കുന്നു അതനുസരിച്ച് പോയി രജിസ്റ്റർ ചെയുമ്പോൾ എല്ലാം ഓൺലൈനാണ്. വിവിധ വകുപ്പുകൾക്കു വിവിധ സോഫ്റ്റ്‌വെയർകൾ ആണ്.  നമ്മൾ ലക്ഷ്യം വയ്ക്കുന്നത് ഡിജിറ്റൽ റീസർവ്വേ പൂർത്തീകരിച്ചാൽ രജിസ്ട്രേഷൻ വകുപ്പ് ഉപയോഗിക്കുന്ന pearlഉം റവന്യു വകുപ്പിന്റ relis ഉം സർവ്വേ വകുപ്പിന്റെ ഇ-മാപ്പും കുട്ടിയോജിപ്പിച്ച ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ. അതായത് പണം കൊടുത്ത് ഭൂമി മേടിച്ച രജിസ്റ്റർ ചെയുമ്പോൾ തന്നെ ഈ മൂന്ന് പുനർജനികളും തെറ്റുപറ്റാത്ത തരത്തിൽ ലൊക്കേഷൻ സ്‌കെച്ചും, പോക്കുവരവും നടത്തിയെടുക്കാൻ കഴിയുന്ന ഒരു ശ്രമത്തിലേക്കാണ് യഥാർത്ഥത്തിൽ കേരളം പോകുന്നത്. വളരെ വിപ്ലവകരമായ മാറ്റങ്ങൾ ആണ് സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നത്. Revenue വകുപ്പ് പൂർണമായും സ്മാർട്ട്‌ ആവുകയാണ്.

 

Post your comments