Global block

bissplus@gmail.com

Global Menu

BIG BAZAAR ന്റെ പതനം

ഇന്ത്യയിലെ ഏറ്റവും വലിയ റിറ്റൈൽ ഗ്രൂപ്പിന്റെ തകർച്ച സങ്കടകരം ആണ്. കിഷോർ ബിയാനി എന്ന വസ്ത്രവ്യപാരിയുടെ മകൻ പടുത്തഉയർത്തതിയ future ഗ്രൂപ്പ്‌ കടം കയറി മുങ്ങിതാഴുന്നു. റിലൈൻസ് ഗ്രൂപ്പ്‌ കൈ വിട്ടത്തോടെ future ഗ്രൂപ്പ്‌ ദയവധത്തിനായി കാത്തു നിൽക്കുന്നു. റിലൈൻസ് ഓഫർ നൽകിയ 24713 കോടി രൂപക്ക് ഇടപാട് നടന്നിരുന്നു എങ്കിൽ ഏവർക്കും പ്രയോജനം ഉണ്ടായേനെ.1400 കോടിക്ക് വേണ്ടി ആമസോൺ തങ്ങളുടെ 26000 കോടി ഇല്ലാതെ ആക്കി എന്നു future ഗ്രൂപ്പ്‌ വിലപിക്കുന്നു.
Reliance ജിയോമാർട്ടിന്റെയും, D മാർട്ടിന്റെയും, Big basket  ന്റെയും വളർച്ച big bazar ന്റെ തകർച്ചക്ക് കാരണമായി. ഓൺലൈൻ തേരോട്ടവും കോവിഡും ഒരു കാലത്ത് രാജാവ് ആയിരുന്ന big ബസാറിന് വിനആയി. Reliance future ഇടപാട് നടന്നരിക്കുന്നു എങ്കിൽ ബാങ്ക് കൾ ഉൾപ്പടെ ഉള്ളവർക്ക് നേട്ടം ആയേനെ. എന്നാൽ ആമസോണിന്റെ എതിർപ്പ് കാരണം ഡീൽ നടന്നില്ല.

2001 ൽ  കിഷോർ ബിയാനി, സർവേശ് ശിവനാഥ് ശുക്ല എന്നിവർ ചേർന്നആണ്‌ future ഗ്രൂപ്പ്‌ സ്ഥാപിക്കുന്നത്. ഡിപ്പാർട്മെന്റ് സ്റ്റോർ, ഗ്രോസറി സ്റ്റോർ. ഹൈപ്പർ മാർക്കറ്റ് ഫോർമാറ്റിൽ ആണ്‌ തുടക്കം. പിന്നീട് ഫാഷൻ ബസാർ, E സോൺ, Brand Factory, Central, Smart ബസാർ തുങ്ങിയവ ആരംഭിച്ചു. എന്നാൽ റിറ്റൈൽ രംഗത്തെ മാറ്റത്തിനു അനുസരിച്ചു മാറാൻ Future ഗ്രൂപ്പിന് ആയില്ല. Big ബസാറിന്റെ പതനം ഇന്ത്യയിലെ റിറ്റൈൽ ചെയിൻസിനെ ഞെട്ടിച്ചിരിക്കുയാണ്. 2019 ൽ 20000 കോടി വിറ്റുവരവ്,  അത് 2021 ൽ 6300 കോടി ആയി ചുരുങ്ങി. 28 ബാങ്കുകൾക്കായി 6287 കോടി നൽകാനുണ്ട്. ചെറുകിട കച്ചവടക്കാരുടെ തകർച്ചക്ക് വഴിവെച്ച ബിഗ്ബസാറിന്റെ പതനം ഓൺലൈൻ ഭീമൻ ആമസോണിന്റെ  അദർശ്യകരങ്ങളിലൂടെ ആവുമ്പോൾ അത് വിധിയുടെ വിളയാട്ടം ആവാം.

 

Post your comments