Global block

bissplus@gmail.com

Global Menu

കുറഞ്ഞ മുതൽമുടക്കിൽ 5 സംരംഭങ്ങൾ

ബൈജു നെടുംകേരി
ചെയർമാൻ, ആഗ്രോപാർക്ക്‌

 

 

സംരംഭകത്വ വർഷമായി ആചരിച്ചുകൊണ്ട്  1 ലക്ഷം സംരംഭങ്ങൾ എന്ന വലിയ ലക്ഷ്യമാണ് കേരളസർക്കാർ  മുന്നോട്ട് വയ്‌ക്കുന്നത്‌ . കാർഷിക - ഭക്ഷ്യസംസ്‌കരണ - ചെറുകിട - ഇടത്തരം വ്യവസായങ്ങക്ക് ഊന്നൽ നൽകികൊണ്ട്  പുതിയൊരു സംരഭകത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് പൊതുവിൽ രൂപപ്പെട്ടുവരുന്നത്. എന്റെ സംരഭം നാടിന് അഭിമാനം എന്ന പ്രചരണ തന്ത്രം വഴി സംഭരംഭകത്വ സൗകൃത സാമൂഹിക നിലപാടുകൾ രൂപപ്പെടുത്താനും ഗവൺമെന്റ് ശ്രമിക്കുന്നു. ഉത്തരവാദിത്വ നിക്ഷേപം , ഉത്തരവാദിത്വ വ്യവസായം ഒരു നയമായി രൂപപെടുബോൾ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന സംരംഭകത്വ ഹബ്ബായി വരുന്ന വർഷങ്ങളിൽ കേരളത്തെ മാറ്റിയെടുക്കാൻ കഴിയും. വകുപ്പുകളുടെ ഏകോപനം വഴി സംരഭകത്വത്തിലേക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും ഇടപെടലുണ്ടാകും .
കാർഷിക മൂല്യവർദ്ധനവ് - ചെറുകിടവ്യവസായരംഗത്ത്  ഏകയന്ത്ര  സംരംഭങ്ങൾക്ക് വലിയ പ്രസക്തിയുണ്ട് . വീടുകളിൽ കുറഞ്ഞ മുതൽമുടക്കിൽ വ്യവസായങ്ങൾ ആരംഭിക്കാൻ സംരംഭകരെ പ്രാപ്തമാകുന്ന 5 യന്ത്രങ്ങളെയും അവ ഉപയോഗിച്ചുള്ള വ്യവസായത്തെയുമാണ് ഈ ലക്കത്തിൽ പരിചയപ്പെടുന്നത് .

എയർ ഫ്രെഷ്നർ-കർപ്പൂരം-നാഫ്താലിൻബോൾ നിർമ്മാണയന്ത്രം
കേരളത്തിൽ ധാരാളമായി വിപണിയുള്ളതും അന്യ സംസ്ഥാനങ്ങളിൽ നിർമ്മിച്ച് കേരളത്തിലെത്തുന്നതുമായ ഉൽപന്നങ്ങളാണ് എയർ ഫ്രെഷ്നർ-കർപ്പൂരം-നാഫ്താലിൻബോൾ.എയർ ഫ്രെഷ്നർ കേക്ക് നിർമ്മാണയന്ത്രം വാങ്ങി വീട്ടിൽ സ്ഥാപിച്ച്  ഈ ഉല്‌പന്നങ്ങൾ എല്ലാം നിർമ്മിക്കാൻ കഴിയും.എയർ ഫ്രെഷ്നർ കേക്കിനൊപ്പം അച്ചുകൾ മാറ്റി ഉപയോഗിച്ച് കർപ്പൂരവും നാഫ്താലിൻബോളും നിർമ്മിക്കാം.പാരാ-ഡി-ക്ലോറാബൻസീൻ,കർപ്പൂര പൌഡർ,നാഫ്താലിൻ പൌഡർ,ജലാറ്റിൻ പേപ്പർ,കളർ,പെർഫ്യൂം എന്നിവയാണ് അസംസ്‌കൃത വാസ്‌തുകൾ,കേരളത്തിൽ ലഭ്യമാണ് .

കപ്പാസിറ്റി
എയർ ഫ്രെഷ്നർ-120 kg/hr
കർപ്പൂരം-6 kg/hr
നാഫ്താലിൻബോൾ-25 kg/hr

സാദ്യതകൾ
1 ) എയർ ഫ്രെഷ്നർ-കർപ്പൂരം-നാഫ്താലിൻബോൾ എന്നിവയ്‌ക്ക് കേരളത്തിൽ നിർമ്മാതാക്കൾ  വിരളമാണ് .
2 )എയർ ഫ്രെഷ്നറും-നാഫ്താലിൻബോളും ബാത്ത് റൂമുകളിലും വാഷ് ബെയസനിലും ,ടോയലറ്റിലും  ഉപയോഗിക്കുന്നു .
3 )കേരളത്തിൽ വലിയ വിപണി നിലനിൽക്കുന്നു .
4 )മനുഷ്യാധ്വാനം തുലോം കുറവ്.
5 )ഗാർഹിക സംരംഭമായും ആരംഭികാം.
6)ക്ഷേത്രങ്ങൾ തുറന്നതോടെ കർപ്പൂരത്തിന്റെ വിപണിയും വർദ്ധിച്ചു വരുന്നു.

കണക്ഷൻ ലോഡ്
3HP മോട്ടോർ
1 മണിക്കൂർ പ്രവർത്തിക്കുംബോൾ 2 യൂണിറ്റ് വൈദ്യുതിയാണ് ചിലവ്.
കർപ്പൂരയന്ത്രം-0.5HP മോട്ടോർ

വില
മൂന്ന് ഉല്‌പന്നങ്ങളും നിർമ്മിക്കുന്ന യന്ത്രത്തിന് 2,65,000 /- രൂപയാണ് വില.കർപ്പൂരം മാത്രം നിർമ്മിക്കുന്ന യന്ത്രത്തിന് 85,000/- രൂപയാണ് വില ((ടാക്സ് പുറമെ ).

സ്റ്റീൽ സ്‌ക്രബർ നിർമ്മാണം
അടുക്കളകളിൽ പാത്രങ്ങൾ വൃത്തിയാക്കുന്നതിന് സ്റ്റീൽ സ്‌ക്രബറുകൾ ധാരാളമായി ഉപയോഗിച്ച് വരുന്നു. ടി ഉല്പന്നം മുഴുവനായും അന്യസംസ്ഥാനത്ത് ഉല്പാദിപ്പിച്ച് കേരളത്തിലേക്ക് എത്തുന്നവയാണ്. ബ്രാൻഡിന് വലിയ പ്രസക്തിയില്ലാത്ത ഉല്പന്നമായതിനാൽ ചെറുകിട സംരംഭമായി ആരംഭിച്ച് വിപണി പിടിക്കാൻ സാധിക്കും. സ്റ്റീൽ വയറുകളിൽ നിന്നാണ് സ്റ്റീൽ സ്‌ക്രബറുകൾ നിർമ്മിക്കുന്നത്. സ്റ്റീൽ വയറുകളെ ഗ്രൈൻഡ് ചെയ്‌ത്‌ 10 g , 12 g, 15 g വീതമുള്ള സ്‌ക്രബറുകളാക്കി മാറ്റുന്നതിന് സ്റ്റീൽ സ്‌ക്രബർ നിർമ്മാണ യന്ത്രം ഉപയോഗിച്ചാണ്. സ്റ്റീൽ സ്‌ക്രബറുകൾ കിലോക്കണക്കിന് റീപാക്കിങ് യൂണിറ്റുകൾ നൽകുന്നതിനൊപ്പം സ്വന്തമായി ഒരു ബ്രാൻഡിൽ ബ്ലിസ്റ്റർ പായ്കിംഗ് നടത്തി വിപണിയിൽ എത്തിക്കുന്നതിന് സാധിക്കും. ഒരേ സമയം 5 സ്റ്റീൽ സ്‌ക്രബറുകൾ നിർമ്മിക്കാൻ ശേഷിയുള്ളതാണ് ടി യന്ത്രം. സ്റ്റീൽ വയറുകൾ ഫീഡ് ചെയ്‌തു കഴിഞ്ഞാൽ തനിയെ പ്രവർത്തനം നടക്കും. തുടർന്ന് 1 കിലോ  വീതം സ്‌ക്രബുകൾ പായ്‌ക്കറ്റിൽ നിറച്ചെടുക്കും.

സാധ്യത
1. സംസ്ഥാനത്ത് ഉപഭോക്താക്കൾ ധാരാളമുണ്ടെങ്കിലും ഉല്പാദകരില്ല.
2. അസംസ്‌കൃത വസ്തുവായ സ്റ്റീൽ വയർ സുഗമമായി ലഭിക്കും.
3. ബ്രാൻഡിന് പ്രസക്തിയില്ല.
4. കുറച്ച് നാളത്തെ ഉപയോഗത്തിന് ശേഷം ഉപഭോക്താക്കൾ പുതിയത് വാങ്ങുന്നതിനാൽ  തുടർ വിൽപനയ്ക്ക് സാധ്യത.

വൈദ്യുതി
3 HP  മോട്ടോർ യന്ത്രത്തിൽ  ഉപയോഗിച്ചിരിക്കുന്നു .
കപ്പാസിറ്റി
1  മണിക്കൂറിൽ 8 കിലോ വരെ  ഉല്പാദനശേഷി.
വില 360000 രൂപ മുതൽ മുകളിലേക്കാണ്  വില  

പായ്‌ക്കിംഗ്‌ ടേപ്പ് നിർമ്മാണ യന്ത്രം
വ്യവസായ ശാലകളിലും ഓഫീസുകളിലും വീടുകളിലും വിവിധ അളവുകളിലുള്ള പായ്‌ക്കിംഗ് ടേപ്പുകളുപയോഗിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ടേപ്പുകൾ ഭൂരിഭാഗവും.എത്തുന്നത്. കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞാൽ വലിയ വിൽപന നേടാൻ കഴിയുന്ന ഉല്പന്നമാണ് പായ്‌ക്കിംഗ് ടേപ്പ്. ടേപ്പ് സ്ലിറ്റിങ് മിഷ്യനും. ചെറിയ പേപ്പർ കോർ കട്ടറും ആവശ്യമായ യന്ത്രങ്ങൾ. 28 cm വീതിയുള്ളതും 1000 മീറ്റർ നീളമുള്ളതുമായ ജംബോ റോളുകൾ വാങ്ങി ടേപ്പുകൾ നിർമ്മിക്കാം. പേപ്പർ ട്യൂബുകളെ ആവശ്യമായ വീതിയിൽ കോർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് ടേപ്പുകൾ നിശ്ചിത നീളത്തിൽ കോറിൽ ചുറ്റിയെടുത്തതാണ് പായ്‌ക്കിംഗ് ടേപ്പ് നിർമ്മിക്കുന്നത്. സെലോടേപ്പും പാക്കിങ് ടേപ്പും ഈ രീതിയിൽ നിർമ്മിക്കാൻ കഴിയും. വീടുകളിൽ തന്നെ ആരംഭിക്കാൻ കഴിയും. മുൻനിര കന്പനികൾക്ക് വിതരണം നടത്തുംന്പോൾ ബ്രാൻഡ് ലോഗോ പ്രിന്റ് ചെയ്‌ത്‌ നൽകേണ്ടി വരും. ജംബോ റോൾ ഓർഡർ ചെയുംന്പോൾ തന്നെ ബ്രാൻഡ് പ്രിന്റിംഗ് സാധ്യമാക്കാം. വിതരണക്കാർ വഴിയും വില്‌പന സുഗമമാക്കാം.

സാധ്യത
1. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾക്കും പാഴ്‌സൽ ഡെലിവർ കന്പനികൾക്കും നേരിട്ട് സപ്ലൈ നടത്താം
2. വീടുകളിൽ ആരംഭിക്കാം.
3. അസംസ്‌കൃത വസ്‌തുക്കൾ സുലഭമായി ലഭ്യമാണ്.

കണക്റ്റഡ് ലോഡ്
1 HP മോട്ടർ

കപ്പാസിറ്റി
3000 എണ്ണം വരെ നിർമ്മിക്കാം.
അസംസ്‌കൃത വസ്‌തുക്കൾ  
 ബയാക്‌സിയലി ഓറിയെന്റഡ് പോളിപ്രൊപ്പലീൻ, പേപ്പർ കോർ

വില
മിഷ്യനുകളുടെ വില 1,80,000

ഗ്രാമിക ഇലക്ട്രിക്‌ കൊപ്ര ഡ്രയർ
കേരളത്തിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ധാരാളം ചെറുകിട വെളിച്ചെണ്ണ മില്ലുകളും ചാക്കിലാട്ടിയ വെളിച്ചെണ്ണ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട് .ടി സംരംഭകർ മായം ചേർക്കാത്ത ഗുണമേന്മയുള്ള വെളിച്ചെണ്ണ നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കുന്ന തരത്തിലാണ് വിപണനം നടത്തുന്നത് .സംരംഭകർ നേരിടുന്ന പ്രധാന പ്രതിസന്ധി സൾഫർ ചേർക്കാത്ത ഗുണമേന്മയുള്ള കൊപ്രയുടെ ലഭ്യതകുറവാണ്.മനുഷ്വാധ്വാനം ലഘൂകരിച്ച് ഗുണമേന്മയുള്ള കൊപ്ര നിർമ്മിക്കുന്നതിനു നവീകരിച്ച ഗ്രാമിക ഇലട്രിക്‌ കൊപ്ര ഡ്രയർ ഉപയോഗപ്പെടുത്താം .

കപ്പാസിറ്റി
800,1500,3000 നാളികേരം ഉണക്കിയെടുക്കുന്നതിനുള്ള വിവിധ മോഡലുകൾ ലഭ്യമാണ് .

മേന്മകൾ
1 ) പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നു .
2 ) വിറകും കത്തിക്കുന്നതിനുള്ള മനുഷ്വാധ്വാനവും ലാഭിക്കാം .
3 ) ചിരട്ട വില്‌പന വഴി അധിക വരുമാനം .
4 ) കൊപ്രയുടെ കളറും ഗുണമേന്മയും നിലനിർത്തുന്നു.
5 ) താപസംരക്ഷക സംവിധാനങ്ങളും താപ നിയന്ത്രണ സംവിധാനങ്ങളും .
ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്നതിനാൽ കുറഞ്ഞ വൈദ്യുതി ചിലവ് .

ഉല്പാദന സമയം
 18 മണിക്കൂറിനുള്ളിൽ ഒരു ലോട്ട് കൊപ്ര ഉണക്കിയെടുക്കാം.

വൈദ്യുതി ചിലവ്
GCD  -800 നാളികേരം പൂർണമായി ഉണക്കിയെടുക്കുന്നതിന്  350 മുതൽ 400 രൂപ വരെയാണ് വൈദ്യുതി ചിലവ്.
GCD -1500 നാളികേരം പൂർണമായി ഉണക്കിയെടുക്കുന്നതിന് 800  മുതൽ 900  രൂപ വരെയാണ് വൈദ്യുതി ചിലവ്.
GCD -3000 നാളികേരം പൂർണമായി ഉണക്കിയെടുക്കുന്നതിന് 1700  മുതൽ 2000  രൂപ വരെയാണ് വൈദ്യുതി ചിലവ്.

വില
GCD -800 നാളികേരം ->1,60,000
GCD -1500  നാളികേരം ->3,00,000  
GCD -3000  നാളികേരം ->4,50,000  
(ടാക്സ് പുറമെ )

ഡ്രൈ ഫ്രൂട്ട് സ്  നിർമ്മാണം ഫ്രൂട്ട് ഡ്രയർ
ഉണങ്ങിയ പഴങ്ങൾക്ക്  കേരളത്തിൽ വിപണി വർധിച്ചു വരുകയാണ് ,ബനാനാ ഫിഗ് ,പൈനാപ്പിൾ ക്യാൻഡി , കോക്കനട്ട് ചിപ്‌സ് ,ട്യൂട്ടി ഫ്രൂട്ട്ടി,ചക്ക ഉണങ്ങിയത്, പാവയ്‌ക്ക കൊണ്ടാട്ടം, കാരറ്റ് ഉണങ്ങിയത് തുടങ്ങി നമ്മുടെ നാട്ടിലെ കാർഷിക വിളകളെ ഉണങ്ങി മാർക്കറ്റ് ചെയ്‌യുന്നതിന് സഹായിക്കുന്ന യന്ത്രമാണ് ഫ്രൂട്ട് ഡ്രയർ. സീസൺ അനുസരിച്ച് വിലകുറയുന്ന വിളകൾ വാങ്ങിയാണ് ഉണങ്ങി സൂക്ഷിക്കുന്നത്. ഫ്രൂട്ട് ഡ്രയറിൽ ഉണങ്ങിയെടുക്കുന്ന പഴങ്ങൾ ഈർപ്പം തട്ടാത്ത പായ്‌ക്കറ്റുകളിലാക്കിയാൽ 1 വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.നേരിട്ട് ഉപയോഗിക്കുന്നത് കൂടാതെ ബിരിയാണി, കേക്ക് നിർമ്മാണം, വിവിധ സലാഡുകൾ, യോഗർട്ട്, ഐസ്ക്രീമുകളില്ലെല്ലാം ഉണങ്ങിയ പഴങ്ങൾ ഉപയോഗിക്കുന്നുണ്ട്. പഴങ്ങളെ സ്ലൈഡ് ചെയ്‌ത്‌ ബ്ലാഞ്ചിങ് നടത്തി ഓസ്‌മോ ഡീഹൈഡ്രേഷന് വിധേയമാക്കി ഡ്രയറിൽ ഉണങ്ങിയെടുക്കുകയാണ് ചെയ്‌യുന്നത്‌. വിവിധങ്ങളായ 10 ൽ അധികം ഉൽപന്നങ്ങൾ ഈ ഒരു ഡ്രയറിൽ ഉപയോഗിച്ച് നിർമ്മിക്കാം.താപ നിയന്ത്രണ സംവിധാനങ്ങളോട് കൂടി താപനഷ്ടം തടയുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഡ്രറുകളാണിവ. വൈദ്യുതി ചിലവ് നിയന്ത്രിക്കാനും ഉല്പന്നത്തിന്റെ ഗുണമേന്മ നിലനിർത്തുന്നതിനും ഇതുവഴി സാധിക്കും. 304 സ്റ്റൈൻലെസ് സ്റ്റീലിലാണ് ട്രെകൾ നിർമ്മിച്ചിട്ടുള്ളത്. ഈർപ്പം പുറത്ത് പോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ചെറിയ ഡ്രയറുകൾ സ്ഥാപിച്ചും,വ്യവസായ യൂണീറ്റുകളിൽ വലിയ ഡ്രയറുകൾ സ്ഥാപിച്ചും ഉല്പാദനം നടത്താം. ഡ്രയറിൽ ലോഡ് ചെയ് യുന്ന പഴത്തിന്റെ 27% മുതൽ 30% വരെയായിരിക്കും ഡ്രൈ ഫ്രൂട്ട് ലഭിക്കുക. തദ്ദേശീയ മാർകറ്റിനൊപ്പം വടക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വിപണിയുണ്ട്.

സാധ്യതകൾ  
1. കാർഷിക വിളകളുടെ ലഭ്യത.
2 . തദ്ദേശീയമെയ് യന്ത്രങ്ങളും സാങ്കേതിക വിദ്യയും.
3. വിപണി മത്സരം കുറവ്.
4. ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം.

ഇലക്ട്രിസിറ്റി
2000 വാട്‍സ് മുതൽ മുകളിലേക്ക് വിവിധ കണക്റ്റഡ് ലോഡുകളിൽ ലഭ്യമാണ്.
കപ്പാസിറ്റി
75 cm X 60 cm അളവുകളിലുള്ള ട്രേകളിൽ 5 കിലോ പഴങ്ങളാണ് നിറയ്‌ക്കാൻ കഴിയുക. 20 ട്രേയുള്ള ഡ്രയറിൽ 100 കിലോ പഴങ്ങൾ നിറച്ച് ഉണങ്ങാൻ സാധിക്കും.

സമയം
പഴങ്ങൾ അരിയുന്നതിന്റെ കനം അനുസരിച്ചും പഴങ്ങളിലെ ജലാംശത്തിന്റെ തോത് അനുസരിച്ചും ഉണങ്ങുന്നതിനുള്ള സമയം 7 മുതൽ 16 മണിക്കൂർ വരെ നീണ്ടുനിൽക്കാം.

വൈദ്യുതി
20 ട്രേകളുള്ള ഡ്രയറിന് 3500 വാട്‍സ് ആണ് കണക്റ്റഡ് ലോഡ്.

വില
ഗുണമേന്മയുള്ള ഡ്രയർ 2 ലക്ഷം രൂപ മുതൽ ലഭ്യമാണ്.

ലഭ്യത
ടി യന്ത്രങ്ങൾ  പേപ്പതി അഗ്രോപാർക്കിൽ ലഭിക്കും 9446713767 ,0485-2999990
 
 

Post your comments