Global block

bissplus@gmail.com

Global Menu

2021-22 ൽ വമ്പൻ നേട്ടങ്ങളുമായി കിൻഫ്ര

കേരളത്തിലെ അടിസ്ഥാന സൗകര്യമേഖലയിൽ സേവനത്തിന്റെ മുപ്പതാംവർഷത്തിലേക്ക് കടക്കുന്ന കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ്‌ കോർപറേഷൻ 2021 -22ൽസുപ്രധാന നേട്ടങ്ങളാണ്‌ കൈവരിച്ചത്
തിരുവനന്തപുരം, 22 മാർച്ച് 2022: നിക്ഷേപസൗഹൃദകേരളം എന്ന ആശയം പ്രാവർത്തികമാക്കുന്നതിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (കിൻഫ്ര) സംസ്ഥാനത്തെ അടിസ്ഥാന സൗകര്യമേഖലയിൽ സേവനത്തിന്റെ 30-ാം വർഷത്തിലേക്ക് കടക്കുകയാണ്. 2021-22ൽ, സമയബന്ധിതമായ ആസൂത്രണത്തിലൂടെ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ കിൻഫ്രയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളസർക്കാർ ആവിഷ്‌കരിച്ച സമാശ്വാസ പദ്ധതി, വ്യവസായ ഭദ്രത തുടങ്ങിയ കോവിഡ് പുനരധിവാസ പദ്ധതികൾ മുഖേനയും മുൻവർഷങ്ങളെ അപേക്ഷിച്ചു 2021 -22ൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന്, സംസ്ഥാന വ്യവസായ-കയർ-നിയമവകുപ്പ് മന്ത്രി ശ്രീ പി രാജീവ് അറിയിച്ചു.
2021-22 സാമ്പത്തിക വർഷത്തിൽ നിരവധി സുപ്രധാന നേട്ടങ്ങളാണ് കിൻഫ്രയ്ക്ക് ഉറപ്പാക്കാൻ കഴിഞ്ഞത്. 2021-22 ൽ ജനുവരി വരെ മാത്രം കിൻഫ്ര നടത്തിയ അലോട്ട്‌മെന്റ്മുഖേന 20,900-ത്തോളം  തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും 1522 ഓളം കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 വർഷക്കാലയളവിൽ നടത്തിയ അലോട്‌മെന്റും, അതുവഴി കേരളത്തിനു ലഭിച്ച നിക്ഷേപങ്ങൾക്കും തൊഴിൽ അവസരങ്ങൾക്കും ഏകദേശം ആനുപാതികമായി ഈ ഒരു വർഷം കൊണ്ട് നേട്ടം കൈവരിക്കാൻ കിൻഫ്രയ്ക്കു കഴിഞ്ഞു. കഴിഞ്ഞ 5 വർഷങ്ങളിൽ ഭൂമിഅലോട്ട്‌ചെയ്തത് 527.21 ഏക്കർ എന്നതിനെ അപേക്ഷിച്ച് 2021 -22 വർഷത്തിൽ ജനുവരി 2022 വരെ മാത്രം 128.82 ഏക്കർ ആണ് അലോട്ട്‌ചെയ്തത്. ബഹുനില ഫാക്ടറി കെട്ടിടങ്ങളുടെ അലോട്ട്‌മെന്റ് 5 വർഷത്തിൽ 680,619.06 ചതുരശ്രഅടി എന്നതിനെ അപേക്ഷിച്ച്, നടപ്പുവർഷത്തിൽ ജനുവരി 2022 വരെ മാത്രം 3,45,800.42 ചതുരശ്ര അടി ആണ് അലോട്ട്‌ ചെയ്യാണ്‌നാ സാധിച്ചു. അതു പോലെ, 5 വർഷം കൊണ്ട് 540.00 യുണിറ്റുകൾ, 17,228.00 തൊഴിലവസരങ്ങൾ, 1731.53 കോടി രൂപ നിക്ഷേപം എന്നതിനെ അപേക്ഷിച്ച്, 2021 -22 വർഷത്തിൽ ജനുവരി 2022 വരെ മാത്രം 162 യൂണിറ്റുകൾ, 20888 തൊഴിലവസരങ്ങൾ, 1522.1 കോടിരൂപ നിക്ഷേപം എന്ന നിലയായി കുതിച്ചു.

മുൻ വർഷങ്ങളേക്കാൾ സാമ്പത്തികമായി നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കിൻഫ്രയ്ക്കു സാധിച്ച വർഷമാണ് 2021-22. കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വലിയതോതിൽ പുരോഗമനം കണ്ട വർഷംകൂടിയാണ് 2021-22. വ്യവസായവത്ക്കരണവും വ്യവസായ പുരോഗതിയും കൈവരിക്കുന്നതിനായുള്ള  കേന്ദ്ര സർക്കാരിന്റെ ഈ പ്രത്യേക പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുന്നതിന്റെ ചുമതല കിൻഫ്രയ്ക്കാണ്. രണ്ടു നോഡുകളിലായി 2240 ഓളം ഏക്കർ ഭൂമിയാണ്ഏറ്റെടുക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 87% ഭൂമിമെയ് 2022 ഓടെ ഏറ്റെടുക്കും. ചരിത്രപരമായ ഒരു നേട്ടമാണ് ഈ ഏറ്റെടുക്കലിലൂടെ കിൻഫ്ര നേടിയത്. പാലക്കാട് നോഡിൽ 10,000 കോടിരൂപയുടെ നിക്ഷേപമാണ് പ്രതിക്ഷിക്കുന്നത്. 22,000-ത്തോളം നേരിട്ടും 80,000-ത്തോളം പരോക്ഷവുമായ തൊഴിൽ അവസരങ്ങളാണ് ഈ പദ്ധതി മുഖാന്തിരം പ്രതീക്ഷിക്കുന്നത്. ഗിഫ്റ്റ്‌സിറ്റിഎറണാകുളം നോഡിലൂടെ 3000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതിക്ഷിക്കുന്നത്. 10,000-ത്തോളം നേരിട്ടും 20,000-ത്തോളം പരോക്ഷവുമായ തൊഴിൽ അവസരങ്ങളാണ്ഇവിടെ പ്രതീക്ഷിക്കുന്നത്. ഈ വ്യവസായ ഇടനാഴിയിലൂടെ പ്രതിവർഷംസംസ്ഥന ഖജാനവിലേക്കു 600 കോടിരൂപ മുതൽ കൂട്ടാൻ സാധിക്കും, മന്ത്രി ശ്രീ പി രാജീവ് പറഞ്ഞു.
രാജ്യത്തെ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ  നിലവാരംമെച്ചപ്പെടുത്തുന്നതിനായികേന്ദ്ര സർക്കാർ നടപ്പിലാക്കിയ സംവിധാനമാണ്  ഇൻഡസ്ട്രിയൽ പാർക്ക്‌ റേറ്റിംഗ്‌സിസ്റ്റം. കിൻഫ്രയുടെ 5 പാർക്കുകൾ മികവിന്റെ അടിസ്ഥാനത്തിൽ, ഇൻഡസ്ട്രിയൽ പാർക്ക്‌റേറ്റിംഗ്‌ സിസ്റ്റം പ്രകാരം ദക്ഷിണമേഖലയിൽമുന്നിലെത്തി. കിൻഫ്ര ഹൈടെക് പാർക്ക്, കൊച്ചി; കിൻഫ്ര മെഗാ ഫുഡ് പാർക്ക്, പാലക്കാട്; കിൻഫ്ര ഫിലിം&വീഡിയോ പാർക്ക്, കഴക്കൂട്ടം; കിൻഫ്ര സ്മാൾ ഇൻഡസ്ട്രീസ് പാർക്ക്, മഴുവന്നൂർ; കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ പാർക്ക്, കഞ്ചിക്കോട്, എന്നിവയാണ് ഈ പാർക്കുകൾ.
2021-22 വർഷത്തിൽ പ്രമുഖസ്ഥാപനങ്ങളായ ടി.സി.സ്, ടാറ്റ എലക്‌സി, വിഗാർഡ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്, ഹൈകോൺ, വിൻ വിഷ്‌ ടെക്‌നോളോജിസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ്‌കോ, ജോളി കോട്‌സ് എന്നിവർക്ക് അലോട്‌മെന്റ് കൊടുക്കാൻ സാധിച്ചിട്ടുണ്ട്.
കിൻഫ്രയുടെതുടർപദ്ധതികൾ
മുപ്പതാംവർഷത്തിൽ അഭിമാനമായി വിവിധ തുടർപദ്ധതികൾക്കും കിൻഫ്രയുടേതായി പുരോഗമിക്കുന്നുണ്ട്. കൊച്ചി അമ്പലമുകളിൽ  481 ഏക്കറിൽ 1200 കോടി മുതൽമുടക്കിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 കോടി രൂപയാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിക അനുമതി ലഭിച്ചിട്ടുള്ള പദ്ധതിയാണിത്. 230 ഓളം ഏക്കർ ഭൂമി ഇതിനോടകം തന്നെ 35 നിക്ഷേപകർക്ക് കിൻഫ്ര അനുവദിച്ചുകഴിഞ്ഞു. ഇതിൽ 170  ഏക്കർ ഭൂമി പെട്രോകെമിക്കൽ രംഗത്തെ തന്നെ പ്രമുഖസ്ഥാപനമായ ബി.പി.സി.എൽ നാണ് നൽകിയിട്ടുള്ളത്. ഏകദേശം 11,000 ഓളംതൊഴിലവസരങ്ങൾസൃഷ്ടിക്കുവാനും 10,000 കോടി രൂപയുടെ നിക്ഷേപവുംആണ് ഈ പദ്ധതികളിൽ നിന്നും പ്രതീക്ഷിക്കുന്നത്. 150 കോടിയുടെ  നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഈ പാർക്ക്ഒക്ടോബർ 2024 ഓടെ പൂർണ്ണമായും സജ്ജമാകും, മന്ത്രി ശ്രീ പി രാജീവ്അറിയിച്ചു.
ഇതുകൂടാതെ, ഇപ്പോൾ പുരോഗമിക്കുന്ന ഇടുക്കി സ്പൈസസ് പാർക്ക്എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ എം.എസ്.എം.ഇ-സി.ഡി.പി സ്‌കീമിൽ വരുന്ന പദ്ധതിയാണ്. 12.5 കോടിരൂപ മുതൽമുടക്കിൽ സ്പൈസസ് പാർക്കിന്റെ ആദ്യഘട്ടം ഇടുക്കി ജില്ലയിലെമുട്ടത്തു പുരോഗമിക്കുന്നു. പാർക്ക്‌ വികസനത്തിനായി 5 കോടിയോളം രൂപ ഗ്രാന്റ്ആയി കേന്ദ്ര സർക്കാരിൽ നിന്നുവിവിധ ഘട്ടങ്ങളിലായി ലഭിക്കും. 300 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും 45 കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
പുരോഗമിക്കുന്ന മറ്റുതുടർപദ്ധതികൾ ഇവയാണ്:
ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റർ, കാക്കനാട്:കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇൻഫൊർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്  കീഴിലുള്ള ഇ.എം.സി സ്‌കീം ൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണിത്. ഇലക്ട്രോണിക്‌സ് അനുബന്ധ വ്യവസായങ്ങൾക്കായികൊച്ചി കാക്കനാടിൽ കിൻഫ്ര 66 ഏക്കർ സ്ഥലത്തു പാർക്ക് നിർമിച്ചുവരുന്നു.  അലോട്ട്‌മെന്റ് നടപടികളുംആരംഭിച്ചിട്ടുണ്ട്‌.  ഇതിനോടകംതന്നെ 7 യൂണിറ്റുകൾക്ക്സ്ഥലം അനുവദിച്ചുകഴിഞ്ഞു. 11230 ഓളംതൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും 820 കോടിരൂപയുടെ നിക്ഷേപവുംആണ് ഈ പദ്ധതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഡിസംബർ 2023 ഓടുകൂടി ഈ പദ്ധതി പൂർത്തിയാവും.
ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ, കാക്കനാട്: കൊച്ചിയിൽസ്ഥിരമായ ഒരു എക്‌സിബിഷൻ സെന്ററുംമറ്റു അനുബന്ധസൗകര്യങ്ങൾക്കുമായി, പ്രത്യേകിച്ചുംഎം.സ്.എം.ഇസെക്ടറുകൾക്കായി, കിൻഫ്ര നിർമിക്കാൻ ഉദ്ദേശിക്കുന്നതാണ് ഈ പദ്ധതി. ഇതിന്റെമാസ്റ്റർ പ്ലാനും മറ്റു അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നു. ഒക്ടോബർ 2023 ഓടെ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്.
കിൻഫ്ര സ്മാൾ ഇൻഡസ്ട്രീസ് പാർക്ക്, മട്ടന്നൂർ: കണ്ണൂരിലെ  മട്ടന്നൂരിൽ 127 ഏക്കറിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പദ്ധതിയാണിത്. കിൻഫ്രയുടെ നോർത്ത്‌സോണൽ ഓഫീസായും ഈ പാർക്കിനെ വികസിപ്പിക്കാൻ ആലോചനയുണ്ട്. അലോട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുന്നു. 200 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും 30കോടി രൂപയുടെ നിക്ഷേപവുംആണ് ഈ പദ്ധതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. സെപ്തംബർ 2023 ഓടുകൂടി പദ്ധതി പൂർത്തിയാവും.
ഇന്റഗ്രേറ്റഡ്‌ റൈസ്‌ ടെക്‌നോളജി പാർക്കുകൾ: പാലക്കാടും ആലപ്പുഴയിലുമായിരണ്ടു റൈസ് പാർക്കുകളാണ് കിൻഫ്ര നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പാലക്കാട് 5 ഏക്കർ സ്ഥലത്തും, ആലപ്പുഴയിൽ 5 .5 ഏക്കർ സ്ഥലത്തുമാണ്‌ റൈസ് പാർക്കുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. മാർച്ച് 2023 ഓടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന രണ്ടു റൈസ് പാർക്കുകൾക്കുമായുള്ള ഭൂമി കിൻഫ്രയുടെ കൈവശം കിട്ടിയാൽ 24 മാസംകൊണ്ടു നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയും.
ലാൻഡ് ബാങ്ക്, കണ്ണൂർ:കണ്ണൂരിൽ അയ്യായിരത്തോളം ഏക്കർ ഭൂമിവ്യവസായ ആവശ്യങ്ങൾക്കായി ഏറ്റെടുക്കാൻ തുടങ്ങിയിട്ടുണ്ട്. 11 ലാൻഡ് പാർസലുകളായാണ് ഭൂമിഏറ്റെടുക്കുന്നത്.
1993 ൽ സ്ഥാപിതമായി, മൂന്നാമത്തെ പതിറ്റാണ്ടിലേക്കു കാൽവയ്ക്കുമ്പോൾ കേരളത്തിെ വ്യവസായവളർച്ചയെ മികവിന്റെ പാതയിൽ എത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുകയാണു കിൻഫ്ര. പ്രകൃതിയോട്ഇണങ്ങി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി തുടക്കം മുതൽ ശ്രദ്ധ നൽകി പരിസ്ഥതിയ്ക്ക്ആഘാതം ഏൽപ്പിക്കാതിരിക്കുക എന്ന ആശയം കിൻഫ്ര നടപ്പിലാക്കി വരുന്നുണ്ട്. വ്യവസായ നിക്ഷേപം  സുഗമമാക്കുന്നതിനായി ധാരാളം നൂതന പദ്ധതികൾക്ക് കിൻഫ്ര രൂപം കൊടുത്തിട്ടുണ്ട് .

ഈസ്ഓഫ്ഡൂയിങ് ബിസിനസ് എന്ന സംസ്ഥാന സർക്കാരിന്റെ ആശയം നടപ്പിലാക്കുന്നതു വഴി നിക്ഷേപകർക്ക്‌വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഖൂകരിക്കുകയും സുതാര്യമാക്കുകയുംചെയ്യുന്നു. ഇതോടൊപ്പം സിംഗിൾ വിൻഡോ ക്ലീയറൻസ് സംവിധാനം എല്ലാ കിൻഫ്ര പാർക്കുകളും ആവിഷ്‌കരിച്ചിട്ടുണ്ട് . ലഘൂകരിച്ച സമയബന്ധിതമായ നടപടി ക്രമങ്ങൾ, ഗതാഗതം, വൈദ്യുതി, ജലം, വാർത്താവിനിമയം തുടങ്ങി മികച്ച അടിസ്ഥാന സൗകര്യങ്ങൾഎന്നിവ സംരഭകർക്കിടയിൽ കിൻഫ്ര പാർക്കുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നു. 

Post your comments