Global block

bissplus@gmail.com

Global Menu

"വരൂ, നിങ്ങൾക്കും സംരംഭകനാകാം" പി രാജീവ്

കോവിഡ് പ്രതിസന്ധി അതിജീവിച്ച നമ്മുടെ സംസ്ഥാനം മുന്നോട്ട് കുതിക്കുന്നു. കേരളത്തിന്റെ വ്യവസായ സംസ്ക്കാരം മാറ്റി എഴുതപ്പെടുന്നു. വാണിജ്യ - വ്യാപാര മേഖലക്ക്  എല്ലാ പ്രോത്സാഹനവുമായി പിണറായി സർക്കാർ. കേരളം നിക്ഷേപസഹൃദയം എന്ന് ഊട്ടി ഉറപ്പിച്ചുകൊണ്ട് കേരളസർക്കാർ സംരംഭകർക്കായി നമ്മുടെ സംസ്ഥാനത്തെ ഒരു  "Logistic Industrial  Ecosystem " സൃഷ്ടിക്കുന്നു. ഒരു വർഷം ഒരു ലക്ഷം സംരംഭം. എന്ന ചരിത്രദൗത്യ വുമായി സംസ്ഥാന സർക്കാർ. ഈ പദ്ധതി വിജയിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

കേരളത്തിന്റെ വ്യവസായിക രംഗത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ച് നമ്മുടെ പ്രതിഭാധനനായ വ്യവസായ മന്ത്രി                      പി. രാജീവ്‌ മനസ്സ് തുറക്കുന്നു.

 

 

സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണ്ണമായും കേരളത്തിൽ മാറുകയാണ്. വ്യവസായ വകുപ്പ് സംരംഭരെ തേടിയിറങ്ങാനും താൽപര്യം പ്രകടിപ്പിക്കുന്നവരെ കൈപ്പിടിച്ച് സംരംഭകനാക്കുന്നതിനുമുള്ള ബൃഹദ് പദ്ധതിക്കാണ് നേതൃത്വം നൽകുന്നത്. അതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി സർക്കാർ പ്രഖ്യാപിക്കുകയാണ്. ഒരു ലക്ഷം സംരംഭമാണ് ഈ സംരംഭക വർഷത്തിൽ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി ശാസ്ത്രീയമായ കർമ്മ പദ്ധതിയും വ്യക്തമായ കലണ്ടറും പ്രൊഫഷണലായ നിർവഹണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
വ്യവസായ വകുപ്പ് മാത്രമായി ഒറ്റക്ക് ഏറ്റെടുത്ത് നിർവഹിക്കാൻ കഴിയുന്ന ദൗത്യമായി ഇതിനെ കാണുന്നില്ല. വിവിധ വകുപ്പുകളും പ്രാദേശിക സർക്കാരുകളും സമൂഹവും ഒറ്റക്കെട്ടായി ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ട ദൗത്യമാണിത്. അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനും സംസ്ഥാനത്തിന്റെ അഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിനും വ്യവസായവൽക്കരണം അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യവസായം, തദ്ദേശ സ്വയംഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗ സംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം പ്രായോഗികതലത്തിൽ നേതൃത്വം കൊടുക്കുന്നു.
ഈ വകുപ്പുകളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഓരോ വകുപ്പും നിർവഹിക്കേണ്ട ചുമതലകളും ലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കൂടി പങ്കെടുത്ത് സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ/അദ്ധ്യക്ഷൻമാരുടേയും സെക്രട്ടറിമാരുടേയും യോഗവും സഹകരണ മന്ത്രി കൂടി പങ്കെടുത്ത് ബാങ്ക് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗവും ചേർന്നു.

 

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ ഈ പദ്ധതി വിശദീകരിക്കുന്നതിന് വ്യവസായ മന്ത്രിയെന്ന നിലയിൽ പങ്കെടുത്തു. നിക്ഷേപ -വായ്പ അനുപാതം അഖിലേന്ത്യാ തലത്തിൽ 71 ശതമാനമുള്ളപ്പോൾ കേരളത്തിൽ അത് കേവലം 62 ശതമാനം മാത്രമാണ്. ആന്ധ്രയിൽ 116 ശതമാനവും തമിഴ്‌നാട്ടിൽ 101 ശതമാനവുമാണെന്നറിയുമ്പോഴാണ് വിവേചനത്തിന്റെ ആഴം ബോധ്യപ്പെടുകയുള്ളൂ. ഈയവസ്ഥയിൽ മാറ്റമുണ്ടാകുന്നതിന് നേതൃത്വം നൽകാമെന്നും സംരംഭക വർഷത്തിന് പ്രത്യേക വായ്പാ പദ്ധതി ആവിഷ്‌കരിക്കുന്നത് പരിഗണിക്കാമെന്നും അവർ സമ്മതിക്കുകയുണ്ടായി.

സംസ്ഥാന, കേന്ദ്ര പൊതുമേഖല സ്ഥാപന മേധാവികളുടെ യോഗവും ചേർന്നിരുന്നു. ഇന്ന് മറ്റു സംസ്ഥാനങ്ങളിലെ ചെറുകിട വ്യവസായങ്ങളെ ആശ്രയിക്കുന്ന മേഖലകൾ കണ്ടെത്തി അതിനു പകരമായി കേരളത്തിൽ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഇവർ പിന്തുണക്കാമെന്നു തീരുമാനിച്ചു. ഗവേഷണ ഫലങ്ങൾ വാണിജ്യപരമായി

 

ഉൽപ്പാദിപ്പിക്കുന്നതിനുള്ള പിന്തുണ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തിൽ ഉറപ്പു നൽകുകയുണ്ടായി. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ നിശ്ചിത കാലയളവിൽ  വേതന വർദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകില്ലെന്ന് കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന നേതാക്കൾ സ്വമേധായ പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ടായ് ,സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രതിനിധികളുടെ യോഗവും കേരള മാനേജ്‌മെന്റ് അസോസിയേഷൻ, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടേയും പേഴ്‌സനൽ മാനേജർമാരുടേയും സംഘടന പ്രതിനിധികളുടെ യോഗവും സംരംഭക വർഷത്തിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറിയിൽപ്പെടാത്തതും അമ്പതു കോടി രൂപ വരെയുള്ളതുമായ  നിക്ഷേപങ്ങൾക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതിനുള്ള നിയമം ഇപ്പോൾ നിലവിലുണ്ട്. ഏക ജാലക സംവിധാനം വഴി രജിസ്റ്റർ ചെയ്താൽ മൂന്നു വർഷം വരെ അക്‌നോളജ്‌മെന്റ് രശീത് വഴി പ്രവർത്തിക്കാം. ഇതു ലൈസൻസിനു തുല്യമായി ബാങ്കുകളും സർക്കാർ വകുപ്പുകളും അംഗീകരിച്ചിട്ടുണ്ട്. അമ്പതു കോടി രൂപക്ക് മുകളിലുള്ള സംരംഭങ്ങളാണെങ്കിൽ എല്ലാ രേഖകളോട് കൂടി അപേക്ഷ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം ലൈസൻസ് നൽകണമെന്ന വ്യവസ്ഥയുള്ള നിയമം പാസാക്കി. വ്യവസായം ആരംഭിക്കുന്നതുമായോ നടത്തികൊണ്ടു പോകുന്നതുമായേ ബന്ധപ്പെട്ട സേവനങ്ങളെ സംബന്ധിച്ച പരാതി 30 ദിവസത്തിനകം പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര കമ്മിറ്റി ജില്ലാ സംസ്ഥാന തലങ്ങളിൽ നിയമ പിന്തുണയോടെ രൂപീകരിച്ചു. ഈ സമിതിയുടെ തിരുമാനങ്ങൾ ബന്ധപ്പെട്ട വകപ്പിലെ ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പിലാക്കിയില്ലെങ്കിൽ പിഴ ഈടാക്കാനും അച്ചടക്ക നടപടി ശുപാർശ ചെയ്യാനും സമിതിക്ക് അധികാരമുണ്ട്. പൂർണ്ണമായും ഓൺലൈനിലാക്കുന്ന സോഫ്റ്റ് വെയറും ഏപ്രിലിൽ പ്രാവർത്തികമാക്കും. വ്യവസായ ശാലകളിലെ പരിശോധനകളെല്ലാം സോഫ്റ്റ് വെയർ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റി സുതാര്യമാക്കി. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ സർക്കാർ ഉത്തരവ് കാലോചിതമാക്കി പുതുക്കുന്നതിനും നിശ്ചയിച്ചിട്ടുണ്ട്. കാലഹരണപ്പെട്ടതോ പ്രായോഗികമല്ലാത്തതോ ആയ വകുപ്പുകളും ചട്ടങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിച്ചു. ശുപാർശകളുടെ നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ സമിതിയും രൂപീകരിക്കുന്നുണ്ട്.

സംരംഭക വർഷത്തിലെ പ്രവർത്തനങ്ങൾക്ക് അനുസൃതമായി വകുപ്പിനെയും പുതുക്കിപ്പണിയുകയാണ്. ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടിലുമായി(EDII) ത്രിദിന പരിശീലന പദ്ധതി നടപ്പിലാക്കി. താലൂക്ക് വ്യവസായ ഓഫീസുകളെല്ലാം ഫെസിലിറ്റേഷൻ കേന്ദ്രങ്ങളാക്കിമാറ്റി. 59 പേർ താലൂക്ക് തല റിസോഴ്‌സ് ഓഫീസർമാരായി പ്രവർത്തിക്കും.
പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്കായി ബിടെക്, എം ബി എ ബിരുദധാരികളായ 1155 പേർ ഏപ്രിലിൽ  ഇന്റേൺസായി ചുമതലയെടുക്കും. ഇവർക്കെല്ലാം വ്യക്തിഗത ടാർഗെറ്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ, താലൂക്ക് വ്യവസായ ഓഫീസുകൾക്കും ടാർഗെറ്റുകളുണ്ട്. ഏപ്രിലിൽ പഞ്ചായത്ത് തല ശിൽപ്പശാലകളും മെയ് മാസത്തിൽ വായ്പ/ ലൈസൻസ് മേളകളും സംഘടിപ്പിക്കും.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒരു ഉൽപ്പന്നം എന്ന കാഴ്ചപാടോടെ പട്ടിക തയ്യാറാക്കി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇത് ചർച്ച ചെയ്ത് അംഗികരിക്കണം.  ഇതോടൊപ്പം മറ്റു സംരംഭങ്ങൾ തുടങ്ങുന്നതിനും തടസ്സമുണ്ടാകില്ല. വ്യവസായ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകൾക്ക് അവാർഡ് നൽകാനും നിശ്ചയിച്ചിട്ടുണ്ട്.
വ്യവസായങ്ങൾ നടത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്കുകൾ ആരംഭിച്ചു. 168 വിദഗ്ദരുടെ സേവനം സാങ്കേതിക വിദ്യ, മാർക്കറ്റിങ്ങ്, മാനേജ്‌മെന്റ്, നിയമം തുടങ്ങിയ മേഖലകളിൽ സൗജന്യമായി ലഭ്യമാണ്.
ദീർഘകാലമായി വ്യവസായ സംഘടനകളാവശ്യപ്പെടുന്ന സ്ഥിരം പ്രദർശന വേദിയുടെ നിർമ്മാണം മെയ് മാസത്തിൽ കൊച്ചിയിൽ ആരംഭിക്കും. ഇതോടൊപ്പം ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമും പൂർത്തിയായിവരുന്നു. നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണെന്ന പ്രഖ്യാപനം പ്രായോഗികമാക്കാൻ നാടാകെ ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. സംശയത്തിന്റെ മോഡിൽ നിന്ന് വിശ്വാസത്തിലേക്ക് മനോഭാവം മാറണം. ഉത്തരവാദിത്ത നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ച് നമുക്ക് ഒരു ലക്ഷമെന്ന ലക്ഷ്യത്തെ ഒന്നിച്ച് മറികടക്കാം.

 

 

സംരംഭകർക്ക്
2 ദിവസത്തിനുള്ളിൽ
ലൈസൻസ്

 

 

ഒരു വർഷം ഒരു ലക്ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് രണ്ട്‌ ദിവസത്തിനകം കെ സ്വിഫ്റ്റ് സമ്പ്രദാ യത്തിലൂടെ ലൈസൻസ് ലഭ്യമാക്കും. തദ്ദേശ സ്‌ഥാപനങ്ങളിലെ ശില്പശാലയിലൂടെ രണ്ട്‌ ലക്ഷം പേർക്കെങ്കിലും ബോധവൽക്കരണം നടത്തും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഏപ്രിലോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബിടെക് / എം ബി എ യോഗ്യതയുള്ള ഇന്റേണിനെ നിയമിക്കും. തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ ആരംഭിക്കും. നിലവിൽ 180 തദ്ദേശ സ്ഥാപനം വ്യവസായങ്ങൾക്കായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇവിടെ തന്നെ ഉത്പാതിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. പദ്ധതി ക്കായി പ്രത്യേക വായ്പ ആവിഷ്‌കരിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമതിയുമായി ധാരണയിലെത്തിയിട്ടുണ്ട്.

Post your comments