Global block

bissplus@gmail.com

Global Menu

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ

സുപ്രധാന പദ്ധതിയുടെ  ഉദ്ഘാടന കർമ്മം നിർവഹിച്ച്
കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ

 

 

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ  എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന " 2022-2023  സംരംഭക വർഷം പദ്ധതിയുടെ ' ഔപചാരികമായ ഉദ്ഘാടനം ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ.  പിണറായി വിജയൻ നിർവ്വഹിച്ചു. ബഹു. വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി.ഗോവിന്ദൻ മാസ്ററർ സംരംഭകർക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും, ബഹു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ ലോഗോ പ്രകാശനവും നിർവ്വഹിച്ചു. 2022 മാർച്ച്  30 വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായ വകുപ്പിന്റെയും  മറ്റ്  വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരും സംരംഭകരും  സന്നിഹിതരായിരുന്നു.

 

പദ്ധതിയിലൂടെ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്ക് മികച്ച അവസരങ്ങളൊരുക്കാനും വായ്പ അടക്കമുള്ള സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും  സാധിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ശിൽപശാലകൾ സംഘടിപ്പിക്കും. ശിൽപശാലയിൽ പങ്കെടുത്ത് സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ലൈസൻസ്, ലോൺ, സബ്സിഡി മേളകൾ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് പ്രാദേശിക തലത്തിൽ ഏകോപനം നടത്താനും തുടർന്നുള്ള ഒരു വർഷക്കാലം ഒാരോ തദ്ദേശ സ്ഥാപന തലത്തിലും സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട ഏകോപനങ്ങൾക്ക് നേതൃത്വം നൽകുവാനുമായി 1155 ഇന്റേൺസിനെയും വ്യവസായ വകുപ്പ് നിയമിക്കും.

ബഹു. എം. എൽ. എ, ശ്രീ. വി. കെ. പ്രശാന്ത്, ബഹു. തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രൻ, കേരള സംസ്ഥാന  ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി. കെ. രാമചന്ദ്രൻ, വ്യവസായ-നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല IAS, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. എ. പി. എം. മുഹമ്മദ് ഹനീഷ് IAS, വ്യവസായ വാണിജ്യ വകുപ്പ്  ഡയറക്ടർ ശ്രീ. എസ്. ഹരികിഷോർ IAS, കെ. എസ്. എെ. ഡി. സി  മാനേജിംഗ് ഡയറക്ടർ  ശ്രീ. എം. ജി. രാജമാണിക്കം IAS, കിൻഫ്ര മാനേജിംഗ് ഡയറക്ടർ, ശ്രീ. സന്തോഷ് കോശി തോമസ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. കെ. സുധീർ, മുൻ CII കേരള ചെയർമാൻ ശ്രീ. പി. ഗണേഷ്, KSSIA ജനറൽ സെക്രട്ടറി  കെ.എ ജോസഫ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post your comments