Global block

bissplus@gmail.com

Global Menu

കൊളംബോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 228 മൈൽ മാത്രം

മാറ്റമില്ലാത്ത ഒന്നേ ഉള്ളൂ
അത് മാറ്റത്തിനാണ്

 

 

ഞങ്ങൾ പ്രീഡിഗ്രി പഠിക്കുന്ന കാലം തൊണ്ണൂറുകളുടെ ആദ്യം. വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരേ സമരം നടക്കുന്നു. SFI ക്കാർ മുദ്രാവാക്യം വിളിക്കുന്നു.
വേണ്ടേ വേണ്ട, കേരള നാട്ടിൽ വേണ്ടേ വേണ്ട സ്വകാര്യ സ്വാശ്രയ കോളേജുകൾ.
പാലക്കാട്ടെ പട്ടൻമാർക്കും പാലായിലെ പാതിരിമാർക്കും കോഴിക്കോട്ടേ കോയമാർക്കും
സമസ്ത കേരള നായൻമാർക്കും ശ്രീനാരായണ ഭക്തന്മാർക്കും
വേണ്ടേ വേണ്ട സ്വകാര്യ സ്വാശ്രയ കോളേജുകൾ

 

 

ഓർമ്മ ശരിയാണെങ്കിൽ  1990 കളുടെ ആദ്യം. സമരം ഉദ്ഘാടനം ചെയ്യുന്നത് അന്നത്തെ  SFI നേതാവും ഇന്നത്തെ ധനമന്ത്രി യുമായ കെ.എൻ.ബാലഗോപാൽ . സഖാവ് സ്വാശ്രയ കോളേജുകൾക്ക് എതിരേ ഘോരഘോരം പ്രസംഗിക്കുന്നു. സമരം ലാത്തിചാർജ്. കാലം മാറി, കഥമാറി,  CPM ഉം മാറി. കേരളത്തിൽ സ്വാശ്രയ മെഡിക്കൽ കോളേജുകൾ, എൻജിനീയറിംഗ്, ഫാർമസി കോളേജുകൾ വന്നു.
ഇനി ഒരു ചടങ്ങ് മാത്രം CPM-ന്റെ കാർമ്മികത്തിൽ പുതിയ സ്വകാര്യ സർവ്വ കലാശാലകൾ എല്ലാത്തിനും കാലം സാക്ഷി, ചരിത്രം സാക്ഷി. 'പ്രായശ്ചിത്തത്തേക്കാൾ വലിയ തെറ്റുതിരുത്തൽ ഇല്ല'.എന്നല്ലേ ബൈബിളിൽ പറയുന്നത്.ഇത് പറയാൻ കാരണം, കഴിഞ്ഞ ബഡ്‌ജറ്റിൽ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മൂലധനം ആകർഷിക്കും എന്ന് നിർദ്ദേശിച്ചിരുന്നു.
 

മറ്റൊരു രസകരമായ കാര്യം സ്വാശ്രയ കോളേജ് സമരങ്ങൾക്ക് മുൻപ് ഒരു കമ്പൂട്ടർ വത്ക്കരണവിരുദ്ധ സമരം ഉണ്ടായിരുന്നു.അതായിരുന്നു എം. വിജയകുമാർ ഉൾപ്പടെയുള്ള നേതാക്കളെ സഷ്ടിച്ച സമരം. കാലങ്ങൾ കടന്നുപോയി. അന്തരിച്ച മുൻ മുഖ്യമന്ത്രി നായനാർ അമേരിക്കയിൽ പോയി 'സിലിക്കൻവാലി' കണ്ടു, ആദ്യ Technopark തിരുവനന്തപുരത്ത് പിറന്നു. യൂണിവേഴ്‌സിറ്റിയുടെ സ്ഥലം ടെക്‌നോപാർക്കിന്‌ കൊടുക്കുന്നത് മുൻ മന്ത്രിയും അന്നത്തെ സിൻഡിക്കേറ്റ് മെംബറും ആയിരുന്ന ജി. സുധാകരൻ എതിർത്തിരുന്നു എന്ന് ഏതോ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. കാലം വീണ്ടും മുന്നോട്ട് പോയി മൻമോഹൻസിംഗ് തുറന്നവിട്ട സമ്പത് ഘടന തുറന്ന്തന്നെ ഇരുന്നു. നയങ്ങൾ കൂടുതൽ 'ചൈനീസ്' ആയി. സഖാക്കൾ മാറി കഴിഞ്ഞിരുന്നു.
കമ്പ്യൂട്ടർ ഏതിർത്തു, ഇപ്പോൾ വാതോരാതെ IT Corridor നെ പറ്റിയും , IT Park നെക്കുറിച്ചും സംസാരിക്കുന്നു.
മൊബെൽ ഫോൺ എതിർത്തു. എല്ലാ സഖാക്കൾക്കും ഒന്നിൽ കൂടുതൽ മൊബൈൽ ഫോൺ.BSNL ഉണ്ട് എങ്കിലും  Internet വേഗം കിട്ടാൻ Reliance ജിയോ തന്നെ ശരണം.
സ്വകാര്യ ചാനലുകളെ എതിർത്തു. സ്വന്തമായി കൈരളി ചാനൽ തുടങ്ങി പ്രായശ്ചിത്തംചെയ്തു.
രസകരമായ കാഴ്ച കെ. എൻ. ബാലഗോപാൽ Tab ഉപയോഗിച്ച് ബഡ്ജറ്റ് അവതരിപ്പിക്കൽ പ്രകീർത്തിച്ച് ദേശാഭിമാനി. ദോഷം പറയരുതല്ലോ 'ഒറിജിനൽ ഖാദി ഷർട്ട്‌ അദ്ദേഹം ധരിച്ചിരുന്നു.
ഇതാണ് മാറ്റം
Knowledge economy എന്നൊക്കെ അദ്ദേഹം വാതോരാതെ സംസാരിക്കുന്നത് കാണുമ്പോൾ സന്തോഷം.യൂണിയൻ അതിപ്രസരത്തിൽ കിടക്കുന്നതു കാണുമ്പോൾ വീണ്ടും ശങ്ക.  സിൻഡിക്കേറ്റ് മെംബർ ആയിരുന്നതു കൊണ്ടും പാർട്ടിയിൽ വിദ്യാഭ്യാസ മേഖലയുടെ ചുമതല വഹിച്ചിരുന്നത് കൊണ്ടും ആരെക്കാളും ബാലഗോപാലിന് കാര്യങ്ങൾ നന്നായി അറിയാം -  പഠിപ്പിക്കാത്ത അധ്യാപകരെ, പണിയെടുക്കാത്ത യൂണിയൻ നേതാക്കളെ. ഏതായാലും പെൻഷൻ പ്രായം കൂട്ടാതെ അദ്ദേഹം കേരളത്തെ കാത്തു.
ഗവർണർ ആരിഫ് ഖാൻ അല്ല സാക്ഷാൽ ' വ്ളാഡമീർ പുട്ടിൻ ഇറങ്ങി വന്നാലും നമ്മുടെ രാഷ്ട്രീയവത്ക്കരിക്കപ്പെട്ട സർവ്വകലാശാലകൾ നന്നാവില്ല.മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകൾ മാത്രം നോക്കിയാൽ  മതി. നമ്മുടെ
സർവ്വകലാശാലയുടെ അവസ്ഥ അറിയാം
പുതിയ വിദ്യാഭ്യാസ നയം വരുമ്പോൾ യൂണിയൻ നേതാക്കളെ നിങ്ങൾ നോക്കിക്കോളൂ. BSNL നെ പോലെ,  ഹിന്ദുസ്ഥാൻ ലാറ്റക്സിനെ പോലെ, KSRTC യെപ്പോലെ കാലത്തിന്റെ കുത്തൊ ഴുക്കിൽപ്പെടും നിങ്ങൾ... തീർച്ച
പങ്കാളിത്ത പെൻഷൻ ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയപ്പോൾ ഇടതുപക്ഷത്തിന്റെ സമരതീവ്രത നാം കണ്ടു. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് കട്ടായം പറഞ്ഞു. ഖജനാവ് കണ്ടപ്പോൾ LDF ന് കാര്യം മനസ്സിലായി. തോമസ് ഐസക് നൈസായി തേച്ചു. ബാലഗോപാൽ പറഞ്ഞു ഞാൻ ഈ നാട്ടുകാരൻ അല്ല. പങ്കാളിത്ത പെൻഷനിൽ LDF നയം മാറ്റി ആരോരും അറിയാതെ. ഇതും നല്ല കാര്യം. യാഥാർഥ്യ ബോധത്തോടെ ഉള്ള തീരുമാനം.
CPM മാറുന്നു. മൂലധനം എന്ന പുസ്തകം ഷെൽഫിൽ പോര. മൂലധനം ഖജനാവിൽ വേണം, പാർട്ടിക്ക് വേണം, വ്യക്തികളിൽ വേണം, Bank account - ൽ അല്ലെങ്കിൽ സാധാരണക്കാരന്റെ കൈകളിൽ വേണം.
വികസനം, കരുതൽ - ഇവ രണ്ടും ആണ് ഇനിയുള്ള വിപ്ലവങ്ങൾ. തൊഴിൽ നൽകിയാലേ അത് ഉണ്ടാവൂ. സഹകരണ സംഘങ്ങൾ വഴി അത് കാലത്തിനു മുൻപേ ഇടതുപക്ഷം കാണിച്ചു തന്നിട്ടുണ്ട്. കോൺഗ്രസിനോ, ബിജെപിക്കോ ഇത് അറിയില്ല.  കോവിഡ് കാലത്ത് LDF സർക്കാർ നടത്തിയ കിറ്റ് വിതരണം ഉൾപ്പെടെയുള്ള ജന ക്ഷേമപദ്ധതികൾ സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ പദ്ധതിയേക്കാൾ മികച്ചതാണ്.
തോമസ് ഐസക്കിന്റെ പോലുള്ള തള്ളുകൾ ഒഴിവാക്കിയുള്ള ഒരു ബഡ്ജറ്റ് 2023 ൽ പ്രതീക്ഷിക്കുന്നു.ബാലഗോപാൽ പ്രതിഭാധനനാണ്. മാറി ചിന്തിക്കാൻ കഴിയുന്നവനാണ്. പുതിയ നയരേഖ വന്ന സ്ഥിതിക്ക് ധൈര്യമായി മുന്നോട്ട് പോകൂ. കെ-റയിൽ നടപ്പിലാവുമോ എന്ന് ഉറപ്പില്ല.കാരണം കൊട്ടിഘോഷിച്ച തിരുവനന്തപുരം, കോഴിക്കോട് മെട്രോ വന്നിട്ടില്ല. കെ-റയിലിന് അനുവദിച്ച് 2000 കോടി  മിച്ചം കാണും എന്ന് പ്രതീക്ഷിക്കാം. മാലിന്യ സംസ്‌ക്കരണത്തിനാണ് കേരള മോഡൽ വേണ്ടത്.  ബാലഗോപാലിന്റെ KIFB യിലൂന്നിയ Knowledge Budget സ്വഗതം ചെയ്യേണ്ടത് തന്നെയാണ്.
വിമർശനാത്മകമായ ഈ ലേഖനം എഴുതിയത് എന്റെ കാലഘട്ടത്തിൽ ഉള്ളവർക്ക് നഷ്ടമായത് അടുത്ത തലമുറയിലുള്ളവർക്ക് നഷ്‍ടമാകരുത് എന്നുള്ളത് കൊണ്ടാണ്. N G O യൂണിയനെ തൃപ്തി പ്പെടുത്താനോ AKPCTA തൃപ്തി പ്പെടുത്താനോ ശ്രമിച്ചാൽ കേരളം കൂടുതൽ കടത്തിലാകും. കൊട്ടാരങ്ങൾ ഇടിഞ്ഞു വീഴാൻ അധികം സമയം വേണ്ട. ശ്രീലങ്ക തന്നെ ഉദാഹരണം.നയം മാറ്റുന്നു എന്ന് ധൈര്യമായി പറയും. മു ഖ്യമന്ത്രി പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ച വികസന രേഖ ബ്ലൂപ്രിന്റ്‌ ആക്കും. സാഹചര്യം അനുകൂലമാണ് ബാലേട്ടാ വിതച്ചോളൂ.

 

 

"കടം ഇല്ലാത്ത കഞ്ഞി ഉത്തമം"

 

 
ലങ്ക കേരളത്തിന് നൽകുന്ന പാഠം

 

1. കടം വാങ്ങാം, എത്ര വാങ്ങാം?
2. കടം വാങ്ങിയുള്ള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എത്രത്തോളം ആവാം?
3. ടൂറിസം രംഗത്തെ തിരിച്ചടി പ്രവാസി വരുമാനത്തിലെ കുറവ് നാളെ നമ്മുടെ സമ്പദ്ഘടനയെ സാരമായി ബാധിക്കുമോ?
4. k-rail ന്റെ ഗുണം കേരളത്തിനോ അതോ ജപ്പാനോ ഏതെങ്കിലും ബാങ്കിനോ?
5. ആഭ്യന്തര ഉത്പാദനം കൂട്ടേണ്ടേ ? കൺസ്യൂമർ സ്റ്റേറ്റ് ആയിരുന്നാൽ മതിയോ?
6. നമ്മുടെ ശമ്പളവും പെൻഷനും പലിശയും ചൈനീസ് ഡ്രാഗൺ പോലെ ഭീഷണിയല്ലേ?
7. ജി എസ് ടി കോമ്പൻസേഷൻ ഇല്ലാതാകുമ്പോൾ എന്താവും?
8. 2026 - ഇൽ കേരളത്തിന്റെ കടം എട്ടു ലക്ഷം കോടി ആവുമ്പോൾ നാം എന്ത് ചെയ്യും

Post your comments