Global block

bissplus@gmail.com

Global Menu

സൂര്യൻ ഇനി നിങ്ങൾക്ക് സ്വന്തം

Premium Renewables India ( P) Ltd

 

Robin Rajesh,
Head of Operations & Business Development

 

കേരളത്തിലെ വൈദ്യുതി ഉത്പാദനം അണക്കെട്ടിലെ വെള്ളത്തിന്റെ അളവിലും, പെയ്യുന്ന മഴയുടെ ശതമാന കണക്കിലും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. വൈദ്യുതി നിരക്ക് വീണ്ടും കൂട്ടാൻ ആലോചനയിൽ സർക്കാരും.  പണ്ട് എയർകണ്ടിഷണർ  ഒരു ആഡംബര വസ്തുവായി കണ്ടിരുന്നു. എന്നാൽ ഇന്ന്‌ എ സി ഒരു അവശ്യവസ്തുവായി മാറി കഴിഞ്ഞു. എ സി ഇല്ലാത്ത വീടുകളും ഓഫീസുകളും ചുരുക്കമായി മാറുന്നു ഈ കാലത്ത്. അതോടൊപ്പം വാട്ടർ ഹീറ്റർ, ഓവൻ, ഇൻവർട്ടർ, വാട്ടർ പ്യൂരിഫയർ, എ സി എല്ലാം ഒരു വീടിന്റെ ഭാഗമായി മാറി കഴിഞ്ഞു. എന്നാൽ ഇതിനെല്ലാം വേണ്ടത് വൈദ്യുതിയും. ഇത് പ്രവർത്തിപ്പിക്കാൻ വേണ്ടിയ വൈദ്യുതി ചിലവാണ് എല്ലാവരെയും പിന്നോട്ട് വലിക്കുന്നത്. എന്താണ് ഇതിനൊരു പരിഹാരം?
അതാണ് എന്നും ജ്വലിക്കുന്ന സൂര്യൻ.  ആ സൂര്യനെ നിങ്ങൾക്കും സ്വന്തമാക്കാം

 

 

Premium Renewables India (P)Ltd എന്ന താങ്കളുടെ കമ്പനിയെ പറ്റിയും അതിന്റെ പ്രവർത്തനങ്ങളെ പറ്റിയും വിശദീകരിക്കാമോ?
സോളാർ രംഗത്ത് വളരെ ചിട്ടയോടും മികവോടും കൂടി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് Premium Renewables India. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും സോളാർ രംഗത്ത് നീണ്ട വർഷത്തെ പ്രവർത്തന പരിചയവും ഉള്ള എഞ്ചിനീയർ മാരും, ടെക്നീഷ്യൻസുമാണ് ഞങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്. IIT നിന്നും അതുപോലെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസവും സോളാർ രംഗത്ത് അനേകം വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവരാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സോളാർ രംഗത്ത് എത്ര വലിയ പ്രോജക്ടുകളും ഏറ്റെടുത്ത് കൃത്യമായി പൂർത്തിയാക്കി നൽകുവാൻ ഞങ്ങളുടെ ഞങ്ങളുടെ സഹോദര സ്ഥാപനമായ Isha Solar സജ്ജമാണ്. ഞങ്ങളുടെ പ്രകൽഭരായ ടെക്നീഷ്യൻസും എഞ്ചിനീയർ മാരും കൃത്യതയോടെ പവർ ഓഡിറ്റിംഗ് പൂർത്തിയാക്കി ഏതൊരു സ്ഥാപനത്തിനും ആവശ്യമായ സോളാർ പവർ സ്ഥാപിച്ചു നൽകും.
വില്പനാനന്തര സേവനം (After Sales Support) എങ്ങനെയാണ് വിലയിരുത്തുന്നത്?
ഞങ്ങളെ സംബന്ധിച്ച് ഒരു സ്ഥാപനത്തിലോ വീട്ടിലോ സോളാർ സ്റ്റാപിക്കുകയാണെങ്കിൽ അതിന് ശേഷം യാതൊരു വിധ പ്രശ്നങ്ങളും വരാത്ത രീതിയിലാണ് ഇൻസ്റ്റാൾ ചെയ്യുന്നത്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ കസ്റ്റമർ അതിന് പിന്നാലെ ബുദ്ധിമുട്ടാതെ സോളാർ പ്രവർത്തനം സുഗമമായി പതിറ്റാണ്ടുകൾ നടക്കണം അത്രയും നല്ല ഗുണനിലവാരമുള്ള പ്രവർത്തി പരിചയമുള്ള ടെക്നിഷ്യൻസും പ്രൊഫഷണലിസുമാണ് ഞങ്ങളുടെ ടീമിലുള്ളത് സിറോ മെയിന്റനെൻസ് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. രണ്ട് മാസം കൂടുമ്പോൾ സോളാർ പാനലുകൾ പൊടി കളഞ്ഞു വൃത്തിയാക്കി മാത്രം വച്ചാൽ മതിയാകും
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സെൻട്രലൈസ്ഡ് എയർകണ്ടീഷൻ ഇനി വളരെ ചെലവു കുറച്ചു പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നത് സത്യമാണോ?
വലിയ സ്ഥാപനങ്ങളിലും ഭീമൻ വീടുകളിലും മറ്റും സെൻട്രലൈസ്ഡ് എയർ കണ്ടീഷനിംഗ് ആണല്ലോഉപയോഗിക്കുക, വലിയ വൈദ്യുതചാർജ് ഇതിനായി സ്ഥാപനങ്ങൾ നൽകിവരുന്നു. എന്നാൽ ഇത്തരം സ്ഥാപനങ്ങൾക്ക് ഒരു സന്തോഷവാർത്ത. സൂര്യന്റെ ചൂടിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഊർജ്ജം കൊണ്ട് ഇനി ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും. ഹൈബ്രിഡ് തെർമൽ പാനൽ ഉപയോഗിച്ചാണ് ഇത്തരത്തിൽ എസി പ്രവർത്തിപ്പിക്കാൻ സാധിക്കുക. സാധാരണ ചെറിയ മുറികളിൽ പ്രവർത്തിപ്പിക്കുന്ന സ്പ്ലിറ്റ് എ സി ക്ക് ഇത് അനുയോജ്യമല്ല. മൂന്നുമുതൽ നാലു വർഷത്തിനകം ഇതിന്റെ മുടക്കുമുതൽ വൈദ്യുതി ലാഭ കണക്കിൽ തിരിച്ചുപിടിക്കാനായി സാധിക്കും. ഇപ്പോൾ നൽകുന്ന തുകയുടെ ഏകദേശം 35 % വരെ ലാഭം ഇതിലൂടെ സാധ്യമാകും എന്നതാണ് നേട്ടം.

ഇത്തരത്തിൽ സെൻട്രലൈസ്ഡ് എയർകണ്ടീഷണർ പ്രവർത്തിപ്പിക്കാനായി Hybrid Thermal Panel സ്ഥാപിക്കുന്നതിനും പ്രവർത്തനസജ്ജമാകുന്നതിനുമായി ഉദ്ദേശം എന്ത് ചിലവ് വരും?
 ഓരോ സ്ഥാപനത്തിലും സ്ഥാപിച്ചിട്ടുള്ള ഏസി കളുടെ പഴക്കവും ഗുണനിലവാരവും ഒക്കെ പരിശോധിച്ചാൽ മാത്രമേ കൃത്യമായ കണക്ക് പറയാൻ സാധിക്കൂ. എന്നിരുന്നാലും 8X 4 അടി വലുപ്പത്തിലുള്ള ഹൈബ്രിഡ് തെർമൽ പാനലുകളാണ് ലഭ്യം. ഇത്തരത്തിൽ 8X4 അടി വലിപ്പമുള്ള പാനലും അതിന്റെ അനുബന്ധ ഉപകരണങ്ങളും എല്ലാം ചേർത്ത് ഇൻസ്റ്റാൾ ചെയ്തു നൽകുമ്പോൾ ഏകദേശം 2.30 മുതൽ 2.80 ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. ഒരു 8 x4 അടി പാനലിൽനിന്നും 8 Tonnage വരെ മൊത്തം എ സി കപ്പാസിറ്റി പ്രവർത്തിപ്പിക്കാൻ സാധിക്കും. ആവശ്യാനുസരണം പാനലുകളുടെ എണ്ണവും വർദ്ധിപ്പിക്കാനാകും.
Premium Renewables India (P) Ltd എന്ന താങ്കളുടെ സ്ഥാപനം ഇത്തരത്തിൽ കേരളത്തിൽ ഹൈബ്രിഡ് തെർമൽ പാനലുകൾ ഇൻസ്റ്റാൾ ചെയ്തു നൽകാൻ സജ്ജമാണോ?
ഗുണമേന്മയുള്ള ഉത്പന്നങ്ങളും ഉയർന്ന യോഗ്യതയുള്ള ജീവനക്കാരും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. സെൻട്രലൈസ്ഡ് എയർകണ്ടീഷനർ പ്രവർത്തിക്കുന്ന എത്ര വലിയ സ്ഥാപനം ആയാലും അവിടെ Hybrid Thermal Panel സ്ഥാപിക്കാൻ ഞങ്ങൾ പ്രാപ്തരാണ്. വൈദ്യുതി ചിലവിൽ വലിയൊരു മാറ്റം ഇതുവഴി സാധിക്കും.
Hybrid Thermal Panel - കൾക്ക്  എത്ര വർഷം വരെ വാറണ്ടി നൽകുവാൻ സാധിക്കും?

പാനലുകൾക്ക് ഔദ്യോഗികമായി നൽകുന്നത് 10 വർഷം വാറണ്ടി ആണെങ്കിലും ഇതിന്റെ ഗുണനിലവാരം വച്ച് 25 വർഷം വരെ തീർച്ചയായും പ്രവർത്തനം സാധ്യമാണ്. Premium Renewables എന്ന ഞങ്ങളുടെ സ്ഥാപനം ഇത്തരം ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മാത്രമേ വിതരണം ചെയ്യാറുള്ളൂ.

ISHA Solar എന്ന ഒരു സഹോദര സ്ഥാപനം ബാംഗ്ലൂർ ആസ്ഥാനമായി കർണാടകയിൽ പ്രവർത്തിക്കുന്നതായി അറിയാം. അതിനെ പറ്റി ഒന്ന് പറയാമോ?
 കർണാടകത്തിൽ ചെറുതും വലുതുമായ സോളാർ പ്രോജക്ടുകൾ ഏറ്റെടുത്ത് കൃത്യതയോടും ഗുണനിലവാരത്തിലും നടപ്പിലാക്കി നൽകുന്ന സ്ഥാപനമാണ്  Isha Solar. ഉദാഹരണത്തിന് ഈയിടയ്ക്ക്  700 KW സോളാർ പവർ പ്ലാന്റ് വിജയകരമായി മംഗലാപുരത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പൂർത്തിയാക്കി നൽകി. ഉയർന്ന വൈദ്യുതി ബിൽ വന്നുകൊണ്ടിരുന്ന ഈ സ്ഥാപനത്തിനു ഇപ്പോൾ വൈദ്യുതി ചിലവ് ഏകദേശം പൂജ്യമാണ് എന്നത് അവരെ പോലും അത്ഭുതപ്പെടുത്തി എന്നതാണ് സത്യം. മറ്റു ദക്ഷിണ സംസ്ഥാനങ്ങളിലും ഇശാ സോളാറിന് ഇപ്പോൾ ബ്രാഞ്ചുകൾ ഉണ്ട്.
സോളാർ സേവനങ്ങൾ നൽകുന്ന കമ്പനികൾ ധാരാളമുള്ള ഈ കാലഘട്ടത്തിൽ Premium Renewables - ഉം Isha Solar - ഉം എങ്ങനെയാണ് വേറിട്ടുനിൽക്കുന്നത്?
ഏതു ഗുണനിലവാരമുള്ള സോളാർ പാനലായാലും അത് വലിയ പ്രവർത്തിപരിചയം ഇല്ലാത്തവർ ഇൻസ്റ്റാൾ ചെയ്താലും രണ്ട് മൂന്ന് വർഷം പ്രവർത്തിക്കും. പക്ഷേ ഞങ്ങളുടെ സ്ഥാപനം വേറിട്ട രീതിയിലാണ് ചിന്തിക്കുന്നത്. 25 വർഷം എങ്കിലും ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രവർത്തിക്കുന്ന സോളാർ ആണ് ഞങ്ങൾ ചെയ്തു നൽകുന്നത്. ഇതിനായി പ്രഗൽഭരും സോളാർ രംഗത്ത് അനേകം വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരുമാണ് ഞങ്ങളുടെ ടീമിൽ ഉള്ളത്. നല്ല രീതിയിലുള്ള പഠനം നടത്തി വിലയിരുത്തി ഓരോ സ്ഥാപനത്തിനും അനുയോജ്യമായ സ്പെസിഫിക്കേഷൻസ് ആണ് ഞങ്ങളുടെ വിദഗ്ധ ജീവനക്കാർ നിർദ്ദേശിക്കുന്നത്. അതോടൊപ്പം അതാതു സ്ഥലത്ത് അനുയോജ്യമായ കമ്പനികളുടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മാത്രമേ ഞങ്ങൾ ഉപയോഗിക്കൂ. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്ത നൽകിയാൽ പിന്നീട് അടിക്കടി പ്രശ്നങ്ങൾ വന്ന് ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കുന്നതതിന് ഞങ്ങൾക്ക് താല്പര്യമില്ല. ഞങ്ങൾ വഴി ചെയ്യുന്ന എല്ലാ ഇൻസ്റ്റലേഷനുകളിലും ഞങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്വം ഉണ്ട്.
സാമൂഹിക പ്രതിബദ്ധതയിലും നിങ്ങൾ ഊന്നൽ കൊടുക്കുന്നു എന്ന് അറിയാൻ സാധിച്ചു. അത് എത്രമാത്രം ശരിയാണ്?
 ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സോളാർ പവർ ആവുകയും ചെയ്തതോടെ ആ കോളേജിൽ റിന്യൂവബിൾ എനർജിയിൽ ഒരു ബിരുദ കോഴ്സ് തന്നെ തുടങ്ങുകയും ചെയ്തു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഫലം പറ്റാതെ ഞങ്ങളുടെ മേഖലയിലെ അറിവും വിജ്ഞാനവും വിദ്യാർഥികൾക്ക് പകർന്നു നൽകാറുണ്ട്. അതിനാൽ കൂടുതൽ വിദ്യാർഥികൾ ഈ മേഖലയിലേക്ക് കടന്നു വരാൻ ഇപ്പോൾ തയ്യാറായിവരുന്നു. ഇവർക്കായി പരിശീലനവും നൽകാൻ സാധിക്കുന്നു എന്നത് ഞങ്ങൾക്ക് ഏറെ സന്തോഷപ്രദമാണ്.
info@premiumind.com

 

 

 

സോളാർ വയ്ക്കുമ്പോൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 

വലിയ രീതിയിലുള്ള വൈദ്യുതി ഉപഭോഗം ഉണ്ടെങ്കിലേ സോളാർ വച്ചാൽ തക്കതായ വ്യത്യാസം അറിയാൻ സാധിക്കൂ. സോളാർ പാനലും ബാറ്ററിയും, ഇൻസ്റ്റലേഷനും എല്ലാം മുതൽമുടക്ക് ഉള്ളതിനാൽ, അതിന് അനുസരിച്ചുള്ള വൈദ്യുതി ഉപഭോഗവും ഉണ്ടെങ്കിലേ മുതൽമുടക്ക് വേഗം തിരുച്ചു പിടിക്കാനാകൂ.

സോളാർ പാനൽ (മോഡ്യൂൽ) പല ഗുണനിലവാരത്തിലും പല കമ്പനികളുടെയും ലഭ്യമാണ്. നല്ല ഗുണനിലവാരവും, വര്ഷങ്ങളായി ഉപയോഗിച്ച് പേര് കേട്ടതുമായ കമ്പനികളുടെ പാനലുകൾ തിരഞ്ഞെടുക്കുന്നതാവും നല്ലത്. ഇന്ത്യയിൽ ഇത്തരത്തിൽ പേര് കേട്ട കമ്പനിയാണ് waaree. ഈ കമ്പനിയുടെ കേരളത്തിലെ വിതരണക്കാർ Premium Renewable India(p)Ltd ആണ്.

എത്ര വർഷം വാറന്റി നൽകുന്നു എന്നതും ഇത്തരം സേവനത്തിനായി നല്ല പരിശീലനം ലഭിച്ച ടെക്നിഷൻമാർ കമ്പനിക്ക് ഉണ്ടോ എന്നതും ഉറപ്പ് വരുത്തേണ്ടതാണ്.

വലിയ സ്ഥാപനമാണെങ്കിൽ ആദ്യം പവർ ഓഡിറ്റിംഗ് നന്നായി ചെയ്യണം. അപ്പോൾ മാത്രമേ എത്രമാത്രം ലാഭം ശരിയായി ലഭിക്കും എന്ന് അറിയാൻ സാധിക്കൂ. എന്ത്‌ മാത്രം തുക സോളാർ സ്ഥാപിക്കാൻ ചിലവാകും എന്നും മുൻകൂട്ടി അവർക്ക് പറഞ്ഞു തരാൻ സാധിക്കും.

സോളാർ പാനൽ നല്ല ഗുണനിലവാരമുള്ളത്  ആണെങ്കിൽ അത് രണ്ട് മാസം കൂടുമ്പോൾ ഒന്ന് തുടച്ചു വൃത്തിയാക്കിയാൽമാത്രം മതിയാകും. എല്ലാ പാനലുകളും ആദ്യ രണ്ട് വർഷം വലിയ പ്രശ്നമില്ലാതെ പ്രവർത്തിക്കും. മൂന്നാമത്തെ വർഷം മുതലാണ് ശരിയായ വിലയിരുത്തൽ നടത്താൻ പറ്റുക. അതിനാൽ ഗുണനിലവാരം എല്ലാ കാര്യത്തിലും പുലർത്തുന്ന കമ്പനികളുടെ ഉത്പന്നങ്ങളും, ഇൻസ്റ്റലേഷനും ചെയ്യാൻ പാടുള്ളു. ഇന്ത്യയിലെ മികച്ച കമ്പനിയായ waaree യുടെ ഉത്പന്നങ്ങൾ ഗുണമെന്മയിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഒരു സോളാർ പ്ലാന്റ് കോമേഴ്ഷ്യൽ ആവശ്യത്തിനാണു സ്ഥാപിക്കുന്നതെങ്കിൽ Accelerated Depreciation ഇനത്തിൽ മുഴുവൻ തുകക്കും ടാക്സ് എക്സംപ്‌ഷൻ ലഭിക്കുന്നതാണ്. മൂന്ന് വർഷം കൊണ്ടാണ് തിരികെ ലഭിക്കുന്നത്   (40+ 40+20%)

Post your comments