Global block

bissplus@gmail.com

Global Menu

1,522 കോടിയുടെ സ്വകാര്യ നിക്ഷേപം; നേട്ടത്തോടെ കിൻഫ്ര

 

കഴിഞ്ഞ സാമ്പത്തിക വർഷം 20,900 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കിൻഫ്ര). 1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങളും കേരളത്തിൽ എത്തിക്കാനായെന്നാണ് കിൻഫ്രയുടെ വിലയിരുത്തൽ. കഴിഞ്ഞ 5 വർഷങ്ങളിലായി 527.21 ഏക്കർ ഭൂമി വ്യവസായ സ്ഥാപനങ്ങൾക്കായി കൈമാറിയെങ്കിൽ‌, ഇൗ വർഷം ജനുവരി വരെ മാത്രം 128.82 ഏക്കറാണ് വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി നീക്കിവച്ചത്. 

വ്യവസായവൽക്കരണവും വ്യവസായ പുരോഗതിയും കൈവരിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സംസ്ഥാനത്തു നടപ്പിലാക്കുന്നതിന്റെ ചുമതല കിൻഫ്രയ്ക്കാണ്. 2240 ഏക്കർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക. ഇതിൽ 87% ഭൂമി അടുത്ത മാസം തന്നെ ഏറ്റെടുക്കും. പാലക്കാട് നോഡിൽ 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഗിഫ്റ്റ് സിറ്റി എറണാകുളം നോഡിലൂടെ 3000 കോടി രൂപയുടെ നിക്ഷേപം ലഭിക്കും. കൊച്ചി അമ്പലമുകളിൽ 481 ഏക്കറിൽ 1200 കോടി മുതൽ മുടക്കിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു.

ഇവിടെ 230 ഏക്കർ ഭൂമി 35 നിക്ഷേപകർക്ക് അനുവദിച്ചു. ഇതിൽ 170 ഏക്കർ പെട്രോകെമിക്കൽ രംഗത്തെ പ്രമുഖ സ്ഥാപനമായ ബിപിസിഎല്ലിനാണ് നൽകിയത്. ഏകദേശം 11,000 തൊഴിലവസരങ്ങളും 10,000 കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതികളിൽ നിന്നു പ്രതീക്ഷിക്കുന്നത്.  

150 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പാർക്ക് 2024 ഒക്ടോബറിൽ സജ്ജമാകും. കാക്കനാട് ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്റർ 2023 ഡിസംബറിൽ പൂർത്തിയാക്കും. കാക്കനാട് ഇന്റർനാഷനൽ എക്സിബിഷൻ കം കൺവൻഷൻ സെന്റർ 2023 ഒക്ടോബർ പൂർത്തിയാക്കും. പാലക്കാട്ടും ആലപ്പുഴയിലുമായി നിർമിക്കുന്ന 2 റൈസ് പാർക്കുകൾ അടുത്ത മാർച്ചിൽ നാടിനു സമർപ്പിക്കും. കണ്ണൂരിൽ അയ്യായിരത്തോളം ഏക്കർ ഭൂമി വ്യവസായ ആവശ്യങ്ങൾക്കായി കിൻഫ്ര ഏറ്റെടുക്കാൻ തുടങ്ങി. 11 ലാൻഡ് പാഴ്സലുകളായാണ് ഏറ്റെടുക്കുക.

Post your comments