Global block

bissplus@gmail.com

Global Menu

വൻ വ്യവസായിക വിജയം നേടി ആർആർആർ

വൻ വ്യവസായിക വിജയം നേടി രാജമൗലിയുടെ മെഗാ ബജറ്റ് ചിത്രമായ ആർആർആർ. ചിത്രം മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്. വാരാന്ത്യ കളക്ഷനിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതോടെ ലോകമെമ്പാടുനിന്നുമായി ചിത്രം നേടിയത് 900 കോടി രൂപ. ലോകത്ത് തന്നെ ഈ വിജയം നേടുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നായി ഇതോടെ ആര്‍ആര്‍ആര്‍ മാറി. ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ചിത്രം ഒന്നിനുപുറകെ ഒന്നായി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. വാരാന്ത്യത്തിൽ മാത്രം ചിത്രം 80 കോടി രൂപയുടെ കളക്ഷൻ നേടി.

റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം വൻ വ്യവസായിക വിജയം നേടിയിരുന്നു. ആദ്യ ആഴ്ചയിൽ 709.36 കോടി രൂപയായിരുന്നു ബോക്സ് ഓഫീസ് കളക്ഷൻ. രണ്ടാം ആഴ്ചയിലെ ആദ്യ ദിവസം 41.53 കോടി രൂപയും രണ്ടാം ദിവസം 68.17 കോടി രൂപയും ലഭിച്ചു. മൂന്നാം ദിവസം 82.40 കോടി രൂപയാണ് കളക്ഷൻ. ഇതുവരെ 901.46 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.വെറും 10 ദിവസം കൊണ്ട് തന്നെ ചരിത്രപരമായ 500 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ചിത്രം മാർച്ച് 25 ന് ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തി. ലോകമെമ്പാടും തന്നെ മികച്ച പ്രതികരണം നേടിയതോടെ റെക്കോര്‍ഡുകളിലേക്കുള്ള കുതിപ്പ് തുടരുകയാണ്. മിഡിൽ ഈസ്റ്റിലും റെക്കോര്‍ഡ് വരുമാനമാണ് ചിത്രം നേടിയത്. ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ. മിഡിൽ ഈസ്റ്റ് പ്രീമിയർ ഷോകളിൽ നിന്ന് മാത്രം 32.01 കോടി രൂപ ചിത്രം നേടി. 

ചിത്രത്തിൻെറ വിജയം ആഘോഷിക്കുന്നതിൻെറ ഭാഗമായി തെലുങ്ക് താരം രാം ചരൺ ചിത്രത്തിൻെറ ഭാഗമായ ടെക്നീഷ്യൻമാര്‍ക്ക് സ്വര്‍ണ നാണയങ്ങൾ വിതരണം ചെയ്തു. 35 ടെക്നീഷ്യൻമാര്‍ക്കാണ് സ്വര്‍ണ നാണയങ്ങൾ നൽകിയത്. ചിത്രങ്ങളുടെ വിജയം ക്രൂവിനൊപ്പം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കി. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച ആളുകളുടെ പ്രയത്‌നം അംഗീകരിച്ചുകൊണ്ട്, 35 യൂണിറ്റ് അംഗങ്ങൾക്ക് രാം ചരൺ സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കുകയായിരുന്നു. ഹൈദരാബാദിലെ വസതിയിൽ അവരെ ഭക്ഷണത്തിന് ക്ഷണിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്ത താരം ഓരോരുത്തര്‍ക്കും മധുരപലഹാരങ്ങൾക്കൊപ്പം 11.6 ഗ്രാം സ്വർണ്ണ നാണയവും സമ്മാനിക്കുകയായിരുന്നു. ഏകദേശം 55,000 രൂപ മുതൽ 60,000 രൂപ വരെ വിലയുള്ള സ്വര്‍ണ നാണയങ്ങളാണ് സമ്മാനിച്ചത്.

Post your comments