Global block

bissplus@gmail.com

Global Menu

വന്‍ വളര്‍ച്ച നേടി പെറ്റ്‌ ബിസിനസ്‌

കോവിഡ്‌ കാലത്ത്‌ ഏതാണ്ട്‌ എല്ലാത്തരം ബിസിനസും താഴോട്ട്‌ പോയി. എന്നാല്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തെ കോവിഡ്‌ കാലഘട്ടം നായ്‌ക്കളെയും പൂച്ചകളെയും മത്സ്യങ്ങളെയും ഓമനിച്ച്‌ വളര്‍ത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. തത്‌ഫലമായി പെറ്റ്‌ ബിസിനസ്‌ വളര്‍ന്നു. ഇന്ത്യയിലെ പെറ്റ്‌ ഫുഡ്‌ മാര്‍ക്കറ്റ്‌ ഇക്കാലയളവില്‍ വളര്‍ന്ന്‌ 2284 കോടി രൂപയിലെത്തി. ഇന്ത്യയിലെ മൃഗങ്ങളില്‍ ഏതാണ്ട്‌ 2 കോടി പെറ്റ്‌സ്‌ ഉണ്ട്‌ എന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. മെട്രോ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മാത്രമുണ്ടായിരുന്ന പെറ്റ്‌, പെറ്റ്‌ ഷോറൂം, മൊബൈല്‍ പെറ്റ്‌ ക്ലിനിക്കുകള്‍ എല്ലാം നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു.

വിദേശ രാജ്യങ്ങളിലെപ്പോലെ തെരുവ്‌ നായ്‌ക്കളെ സ്‌നേഹിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വ്യാപിച്ചുകഴിഞ്ഞു. പെറ്റ്‌ ഓണര്‍ഷിപ്പ്‌ കൂടുമ്പോള്‍ പെറ്റ്‌ ബിസിനസ്‌ കൂടുന്നു. ഇതില്‍ 80% ബിസിനസും നായ്‌ക്കളുടെ ഫുഡ്‌ & അക്കോമഡേഷനില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. കാതലായ മാറ്റമാണ്‌ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഈ രംഗത്ത്‌ ഉണ്ടായത്‌. വളര്‍ത്തുമൃഗങ്ങളുടെ മേഖലയില്‍ നിരവധി സംരംഭങ്ങള്‍ വന്നുകഴിഞ്ഞു. പെറ്റ്‌ സംരംഭങ്ങളും സംരംഭകരും നായ്‌ വില്‍പ്പന മുതല്‍ പെറ്റ്‌ ഹോസ്റ്റല്‍ വരെയുള്ള അനുബന്ധ ബിസിനസ്സുകളില്‍ സജീവമാണ്‌.

ചെറിയ ബ്രീഡുകളായ Shitzv, Lhapaso, Foodle തുടങ്ങിയ നായ്‌കുഞ്ഞുങ്ങള്‍ക്ക്‌ വന്‍ ഡിമാന്റാണ്‌ ഇപ്പോള്‍. റഷ്യന്‍ പൂവുകള്‍, അലങ്കാര മത്സ്യങ്ങള്‍, അലങ്കാര പക്ഷികള്‍ തുടങ്ങിയ എല്ലാ എല്ലാത്തിനും  നല്ല ആവശ്യക്കാരുണ്ട്‌. നായ്‌ വളര്‍ത്തല്‍ പണ്ടേ കേരളത്തില്‍ സജീവമാണ്‌ എന്നാല്‍ കോവിഡ്‌ ``പെറ്റ്‌ ട്രേഡിംഗ്‌'' എന്ന പുതിയ വ്യവസായത്തിന്‌ വാതില്‍ തുറന്നു. ആമ, മുയല്‍, ഹാംസ്റ്റര്‍ തുടങ്ങിയ മലയാളിക്ക്‌ പെറ്റ്‌ പ്രേമം പടര്‍ന്ന്‌ പന്തലിക്കുന്നു. നായ്‌ക്കളുടെയും അലങ്കാര പക്ഷികളുടെയും, അലങ്കാര മത്സ്യങ്ങളുടെയും പ്രജനനവും വില്‍പനയുമാണ്‌ ഏറ്റവും കൂടുതല്‍ നടക്കുന്നത്‌. കുത്തന്‍ Shitzv മുതല്‍ ഭീമാകാരനായ St bernard ഇനത്തിലെ നായ്‌ക്കല്‍ ഉള്‍പ്പെടുന്ന Dog segment ആണ്‌ പെറ്റ്‌ ബിസിനസ്‌ രംഗത്തെ 80% ബിസിനസ്‌ നല്‍കുന്നത്‌. മലയാളിയുടെ ശ്വാനപ്രേമവും, ആന പ്രേമവും എടുത്തുപറയേണ്ടതില്ലല്ലോ.

തിരുവനന്തപുരം സിറ്റി മാത്രം കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ രണ്ട്‌ ഡസന്‍ പെറ്റ്‌ അക്‌സസറീസ്‌ വില്‍ക്കുന്ന കടകളും, എന്തിന്‌ ഷോറൂമുകള്‍ വരെ വന്നുകഴിഞ്ഞു. പല മോഡേണ്‍ പെറ്റ്‌ സെന്ററും ഐ.സി.ഡി സെന്ററുകള്‍ (ഡേ കെയര്‍ സെന്റര്‍) മികച്ചത്‌ എന്ന്‌ പറയാതിരിക്കാന്‍ വയ്യ. പ്രൈവറ്റ്‌ വെറ്ററിനറി ആശുപത്രികള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, പെറ്റ്‌ സര്‍വ്വീസസ്‌, പെറ്റ്‌ ഗ്രൂമിംഗ്‌, പെറ്റ്‌ ഹോസ്റ്റല്‍സ്‌, പെറ്റ്‌ ട്രെയിനിംഗ്‌ തുടങ്ങി ഈ മേഖല വളര്‍ച്ചയുടെ പാതയിലാണ്‌. ഹോബിയും വരുമാനവും എന്ന നിലയില്‍ നിരവധി യുവജനങ്ങള്‍ ഈ രംഗത്ത്‌ എത്തിക്കഴിഞ്ഞു. സൊസൈറ്റി ലേഡികളുടെ കുത്തകയായിരുന്ന മുന്തിയ ഇനം നായ്‌ക്കള്‍ കൊച്ചുകുട്ടികള്‍ ഏറ്റെടുത്തു എന്നുപറയാം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ``പെറ്റ്‌ ലൗ'' വ്യാപിക്കുന്നു.പെറ്റ്‌ ഫുഡും വളര്‍ത്ത്‌ മൃഗങ്ങളൂടെ കളിപ്പാട്ടങ്ങളും അക്‌സസറീസുമെല്ലാം കേരളത്തിലെ എല്ലാ പഞ്ചായത്തിലും എത്തിക്കഴിഞ്ഞു. കോവിഡ്‌ കാലത്തെ ഒറ്റപ്പെട്ടുപോയവര്‍ക്ക്‌ മാനസികമായ സന്തോഷം നല്‍കാന്‍ അവരുടെ പെറ്റ്‌സിന്‌ കഴിഞ്ഞു. നായ്‌ക്കല്‍ നിരവധി വൃദ്ധജനങ്ങളുടെ ഒറ്റപ്പെടല്‍ മാറ്റിയെടുത്തു എന്ന്‌ മനഃശാസ്‌ത്രജ്ഞ വിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ``പെറ്റ്‌സ്‌ തെറാപ്പി'' നമ്മുടെ രാജ്യത്തിലും പരീക്ഷിക്കപ്പെടുന്നുണ്ട്‌. നായ്‌ക്കള്‍ പോലീസിനെ മാത്രമല്ല സഹായിക്കുന്നത്‌ കുട്ടികളെയു സ്‌ത്രീകളെയും മുതിര്‍ന്നവരെയും സന്തോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ടെന്‍ഷന്‍ മാറ്റാന്‍ ഫിഷ്‌ ടാങ്കിലെ മത്സ്യങ്ങളെ നോക്കിയിരിക്കാന്‍ പറയുന്നു ചില സൈക്കോളജിസ്റ്റുകള്‍.

മൃഗപ്രേമികളുടെ എണ്ണം കൂടുമ്പോള്‍ ഈ മേഖലയില്‍ സംരംഭകരുടെ എണ്ണവും വരുമാനവും കൂടുന്നു. നവസംരംഭകരും, പെറ്റ്‌ ഇ-കോമേഴ്‌സിലും, വാക്‌സിന്‍ സെയില്‍സിലും, പെറ്റ്‌ ഫുഡ്‌ & മെഡിസിന്‍ സെയില്‍സിലും പുതിയ ഉയരങ്ങളില്‍ എത്തും എന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തുന്നു. സംശയം ഒന്നും വേണ്ട. ഉയരങ്ങള്‍ താണ്ടി കേരളത്തിലെ പെറ്റ്‌ ബിസിനസ്‌ ടോപ്പ്‌ ഗിയറില്‍ പെറ്റ്‌ ബിസിനസ്‌
 

Post your comments