Global block

bissplus@gmail.com

Global Menu

5G ബഡ്‌ജറ്റ്‌ 2022

രാജ്യം 4G യില്‍ നിന്ന്‌ 5G ലേക്ക്‌ മാറുന്നു. ഇ-പാസ്‌പോര്‍ട്ട്‌, ഡിജിറ്റല്‍ കറന്‍സി, പോസ്റ്റ്‌ ഓഫീസില്‍ കൂടെ കോര്‍ ബാങ്കിംഗ്‌, ഡിജിറ്റല്‍ കറൻസികൾ  മൊത്തത്തില്‍ ``പരിഷ്‌കാര'' ബഡ്‌ജറ്റ്‌. ഒപ്‌റ്റിക്‌ ഫൈബറിനെക്കുറിച്ച്‌ പറയുന്ന ബഡ്‌ജറ്റ്‌ പക്ഷെ കോവിഡ്‌ കാലത്ത്‌ സാധാരണക്കാരനും കച്ചവടക്കാരനും അനുഭവിക്കുന്ന വേദന കാണില്ല.

കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും നിഷ്‌ഠൂരം തള്ളിയാണ്‌ ഈ വര്‍ഷത്തെ ബഡ്‌ജറ്റ്‌. സില്‍വര്‍ ലൈന്‍ പദ്ധതി എയര്‍ പോലെ തന്നെ സ്വപ്‌ന പദ്ധതിയായി തുടരും എന്നാണ്‌ സൂചന. 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വന്ദേഭാരത്‌ ട്രെയിനുകള്‍ കേരളത്തിന്‌ ലഭിക്കും. അങ്ങനെയെങ്കില്‍ റെയിലിന്‌ തിരുവനന്തപുരം ലൈറ്റ്‌ മെട്രോയുടെ ഗതി ആകും.

5 വര്‍ഷം കൂടി ജി. എ,സ്‌. റ്റി. കോമ്പന്‍സേഷന്‍ നല്‍കണമെന്ന ആവശ്യം തള്ളി കേന്ദ്ര ബഡ്‌ജറ്റ്‌ 2022. 2017-ല്‍ ജി. എസ്‌. റ്റി. നടപ്പാക്കിയപ്പോള്‍ പ്രഖ്യാപിച്ച കോമ്പന്‍സേഷന്‍ പാക്കേജ്‌ ജൂണ്‍ 2022-ല്‍ അവസാനിക്കുമ്പോള്‍ ആശങ്കയിലാണ്‌ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്‌പാ പരിധി ഉപാധികളില്ലാതെ സംസ്ഥാന ജി.ഡി.പി. യുടെ 5 ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും നടപ്പായിട്ടില്ല. കോവിഡ്‌ മൂന്നാം തരംഗ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ നികുതി വരുമാനത്തിന്റെ കാര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത ആശങ്കയിലാണ്‌. കേന്ദ്രം നല്‍കിയിരുന്ന ജി. എസ്‌. റ്റി. കോമ്പന്‍സേഷന്‍ തുക സംസ്ഥാനത്തിന്‌ വലിയൊരു ആശ്വാസമായിരുന്നു ഈ കോവിഡ്‌ കാലം ഉള്‍പ്പെടുന്ന 5 വര്‍ഷം. പ്രളയ കാലത്തും, കോവിഡ്‌ കാലത്തും മിനിമം ഗ്യാരന്റി ഉണ്ടായിരുന്ന ഈ നികുതി നഷ്‌ടമാകുന്നത്‌ കടക്കെണിയായ സംസ്ഥാനത്തിന്‌ കൂനന്‍ മേല്‍ കുരു ആണ്‌. കേരളത്തില്‍ എന്തായാലും വാണിജ്യവും വ്യവസായവും തകര്‍ച്ചയിലാണ്‌. നികുതി വരുമാനവും കൂടുമ്പോള്‍ ജി. എസ്‌. റ്റി. ഉദ്യോഗസ്ഥരുടെ കൂടുതല്‍ പീഡനം ഏറ്റുവാങ്ങിവരുമോ എന്ന ആശങ്കയും വ്യാപാര സമൂഹത്തിനുണ്ട്‌. ജി. എസ്‌. റ്റി. നടപ്പാക്കിയശേഷവും നികുതി പീഡനം നടന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്‌ എന്ന്‌ പരക്കെ സംസാരം ഉണ്ടായിരുന്നു. കോവിഡ്‌ കാലത്ത്‌ നിര്‍ത്തിവെച്ച പരിശോധനകള്‍, ചെറിയ ചെറിയ തെറ്റുകള്‍ക്കുള്ള ഫൈനുകള്‍ എല്ലാം തിരിച്ചുവരും എന്ന ആശങ്കയിലാണ്‌ വ്യാപാരികള്‍. അനാവശ്യമായ കേസുകള്‍ അമിനിറ്റി വഴി തീര്‍പ്പാക്കി വ്യാപാര സമൂഹത്തെക്കൂടി വിശ്വാസത്തില്‍ എടുത്ത്‌ മുന്നോട്ട്‌ പോയാലേ നികുതി വരുമാനം കൂടൂ. കോവിഡ്‌ സാഹചര്യത്തില്‍ മാനസികമായി തകര്‍ന്ന കേരളത്തിന്റെ സമ്പത്ഘടനയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നത്‌ ഇവിടത്തെ നിലവിലുള്ള സംരംഭകര്‍ക്കും വരാന്‍ പോകുന്ന സംരംഭകര്‍ക്കുമാണ്‌. ഒരാള്‍ക്ക്‌ തൊഴില്‍ നല്‍കുന്ന സ്‌പോടനം ആണ്‌.
കേരളത്തിന്‌ കത്തി കുമ്പളില്‍ തന്നെ കംപ്യൂട്ടര്‍വല്‍ക്കരണത്തിനെതിരെ സമരം ചെയ്‌തു കേരളം... പക്ഷെ നാം കാലത്തിന്‌ മുന്‍പേ നടന്നു.
 

പ്രളയസഹായം - 450 കോടി
കൊച്ചി കപ്പല്‍ശാല - 400 കോടി
ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ - 315 കോടി
സി ഡാക്‌ + മറ്റുള്ളവ - 250 കോടി
റബ്ബര്‍ ബോര്‍ഡ്‌ - 268.76 കോടി
കോഫി ബോര്‍ഡ്‌ - 226.21 കോടി
സ്‌പൈസസ്‌ ബോര്‍ഡ്‌ - 115.50 കോടി
എച്ച്‌. സി. എല്‍. ലൈഫ്‌ കെയര്‍ - 100 കോടി
ഐ.എസ്‌.ആര്‍.ഒ. തിരുവനന്തപുരം - 115 കോടി
സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ - 10.6 കോടി
സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി - 116 കോടി

സില്‍വര്‍ലൈനിന്‌ പാരയായി വന്ദേഭാരത്‌ തീവണ്ടികള്‍

എയിംസ്‌ ഇല്ല

1 ലക്ഷം കോടി പലിശ രഹിത വായ്‌പ സംസ്ഥാനത്തിന്‌ കിട്ടും

വികസനത്തിനോ ശമ്പളം കൊടുക്കാനോ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ ഫണ്ട്‌ ഇല്ല. കേന്ദ്രം ഓഹരി വില്‍ക്കുന്നു, സംസ്ഥാനം കടം എടുക്കുന്നു, ധനത്തിനായി. പണം വിപണിയില്‍ എത്തിയാലേ പൗരന്മാര്‍ക്ക്‌ ഗുണമുള്ളൂ. അതിനാല്‍ ഏത്‌ പദ്ധതിയും സ്വാഗതം ചെയ്യാം. 

Post your comments