Global block

bissplus@gmail.com

Global Menu

ഗുഡ്‌വില്‍ പൈപ്പ്‌സ്‌ അനന്തപുരയില്‍ നിന്ന്‌ ഉയര്‍ന്നുവന്ന സൂപ്പര്‍ ബ്രാന്‍ഡ്‌

കോവിഡ്‌ പ്രതിസന്ധി വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്‌. കേരളത്തിന്റെ സ്വന്തം പി. വി. സി. പൈപ്പ്‌ ബ്രാന്‍ഡ്‌ ആയ ഗുഡ്‌വില്‍ പി. വി. സി. പൈപ്പ്‌സ്‌ നിര്‍മ്മാണ മേഖല പ്രതിസന്ധി നേരിടുമ്പോഴും വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞ്‌ ഗുണമേഖലയുടെയും വിശ്വാസതയുടെയും വിജയമാണ്‌. കേരളത്തില്‍ ഉടനീളം വിതരണ ശൃംഖലയുള്ള ഗുഡ്‌വില്‍ ഗ്രൂപ്പിന്റെ വാട്ടര്‍ ടാങ്കുകള്‍ കേരളത്തില്‍ നമ്പര്‍ 1 ബ്രാന്‍ഡുകളില്‍ ഒന്നാണ്‌. പി. വി. സി. പൈപ്പ്‌സ്‌, വാട്ടര്‍ ടാങ്കുകള്‍ എന്നിവ കൂടാതെ സെപ്‌റ്റിക്‌ ടാങ്കുകള്‍ ഹോസുകളും,  പി. വി. സി. ഫിറ്റിംഗുകള്‍ വൈവിധ്യവല്‍ക്കരണത്തിലും ഉല്‌പന്നവും വിപണനവും തേടുകയാണ്‌ ഗുഡ്‌വില്‍. തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്രാ തുടങ്ങിയ സംസ്ഥാനത്തിലേക്ക്‌ വിപണി വ്യാപിക്കാനുള്ള ഒരുക്കത്തിലാണ്‌ ഗുഡ്‌വില്‍ ഗ്രൂപ്പ്‌.

മൂന്നര പതിറ്റാണ്ടിലേറെ പി. വി. സി.-സാനിട്ടറി മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരാണ്‌ ഗുഡ്‌വില്‍ ഗ്രൂപ്പ്‌. 100% virgin പ്ലാസ്റ്റിക്‌ കൊണ്ട്‌ നിര്‍മ്മിക്കുന്ന ഗുഡ്‌വില്‍ പൈപ്പുകളും വാട്ടര്‍ ടാങ്കുകളും പൗരന്മാരുടെ   ആരോഗ്യസംരക്ഷണത്തില്‍ കണിശത പുലര്‍ത്തുന്ന ഉത്‌പന്നങ്ങളാണ്‌. തിരുവനന്തപുരം മേനംകുളത്ത്‌ കിന്‍ഫ്രാ പാര്‍ക്കിലാണ്‌ ഗുഡ്‌വില്ലിന്റെ ഫാക്‌ടറി. കിന്‍ഫ്രാ പാര്‍ക്കിന്റെ ആദ്യ നിര്‍മ്മാണ സംരംഭങ്ങളില്‍ ഒന്നാണ്‌ ഗുഡ്‌വില്‍ പോളിമേഴ്‌സ്‌. 

ഉല്‌പാദന രംഗത്തും വിതരണ രംഗത്തും റീട്ടെയില്‍ രംഗത്തും ഒരുപോലെ വിജയകഥ രചിച്ചവരാണ്‌ ഗുഡ്‌വില്‍ ഗ്രൂപ്പ്‌. കേരളത്തില്‍ സാനിട്ടറി പി. വി. സി. പൈപ്പ്‌ മേഖലയില്‍ നിര്‍മ്മാണ-വിതരണ-റീട്ടെയില്‍ രംഗത്ത്‌ വിജയിച്ചവർ  ചുരുക്കം. ഈ മൂന്ന് മേഖലയിലും അജയ്യത തെളിയിച്ച വ്യക്തിത്വമാണ് വി. കെ അവിരാച്ചൻ എന്ന രാജു. ``ഗുഡ്‌ വില്‍രാജ്‌'' എന്നാണ്‌ ബിസിനസ്‌ രംഗത്ത്‌ അറിയപ്പെടുന്നത്‌. ഇദ്ദേഹവും സഹോദരൻ ജോസ് കുര്യാക്കോസും ചേർന്ന് പരിശ്രമിച്ചു വളർത്തിയതാണ് ഗുഡ്വിൽ  സ്ഥാപനങ്ങൾ . കൂത്താട്ടുകുളം കാരനായ രാജു ഹോള്‍സെയില്‍ ബിസിനസ്‌ തുടങ്ങുന്നത്‌ കോഴിക്കോടാണ്‌. എന്നാല്‍ മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ പത്മനാഭന്റെ മണ്ണില്‍ എത്തിയതാണ്‌ ``രാജുവിന്‌'' തലവര മാറ്റിയത്‌. നിരവധി സംരംഭകർക്ക് ജന്മം നൽകുകയും അനവധി മറ്റു ജില്ലാക്കാരെ വളർത്തുകയും ചെയ്ത അനന്തപുരി വി.കെ. അവരാച്ചൻ എന്ന രാജുവിന്റെയും ഭാഗ്യനഗരമാണ് . തിരുവനന്തപുരത്ത്  സാനിട്ടറി പി. വി. സി. നിര്‍മ്മാണ ബ്രാന്‍ഡ്‌ വിരളം. ഉണ്ടായിരുന്ന പല കമ്പനികളും പൂട്ടിപ്പോയി. ഇങ്ങനെ ഒരു കാലഘട്ടത്തിലാണ്‌, പൈപ്പ്‌സ്‌ & ടാങ്ക്‌സ്‌ നിര്‍മ്മാണം വെല്ലുവിളി നേരിട്ട കാലഘട്ടത്തിലാണ്‌ ഗുഡ്‌വില്‍ പോളിമേഴ്‌സ്‌ തുടങ്ങുന്നത്‌. പ്രതികൂല കാലത്തുപോലും ദേശീയ ബ്രാന്‍ഡുകളോട്‌ മത്സരിച്ച്‌ വിജയിച്ച ``ഗുഡ്‌വില്‍ ഉല്‌പന്നങ്ങള്‍'', 'make in Kerala' എന്ന ആശയത്തിന്‌ ഉത്തമ ഉദാഹരണമാണ്‌. നൂറുകണക്കിന്‌ പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന ഈ സ്ഥാപനം മൂല്യത്തിലും സിസ്റ്റത്തിലും ക്വാളിറ്റിയിലും മുന്‍തൂക്കം നല്‍കുന്നു.

വിട്ടുവീഴ്‌ച ഇല്ലാത്ത ക്വാളിറ്റി, നൂതന ടെക്‌നോളജി, മികവാര്‍ന്ന സേവനം ഇതാണ്‌ ഞങ്ങളുടെ വിജയ രഹസ്യം എന്ന മാനേജിംഗ്‌ ഡയറക്‌ടര്‍ വി. കെ. അവരാച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവനക്കാരുടെ ഏക മനസ്സോടെയുള്ള പ്രവര്‍ത്തനം മാനേജ്‌മെന്റിന്റെ എംപ്ലോയീസിനോടുള്ള സ്‌നേഹവും കരുതലും സാക്ഷ്യപ്പെടുത്തുന്നു.

Marketing 4 PS - product, promotion, price, place നന്നായി അറിയാവുന്നതുകൊണ്ട്‌ വളരെ സാധാരണ നിലയില്‍ നിന്ന്‌ നമ്പര്‍ 1 ബ്രാന്‍ഡ്‌ എന്ന നിലയിലേക്ക്‌ തന്റെ ബ്രാന്‍ഡുകളെ രാജുവിന്‌ വളര്‍ത്താനായത്‌. അദ്ദേഹത്തില്‍ സാമ്രാജ്യങ്ങളായ ഉല്‌പാദന രംഗത്തെ ഗുഡ്‌വില്‍ പോളിമേഴ്‌സ്‌, വിതരണ രംഗത്തെ ട്രാന്‍കൂര്‍ ഫൈബേഴ്‌സ്‌, റീട്ടെയില്‍ രംഗത്തെ താര സാനിട്ടറി വെയേഴ്‌സ്‌നും വിജയകഥകൾ  മാത്രമേ പറയാനുള്ളൂ.

ഏത്‌ നവസംരംഭകരും മാതൃകയാക്കാനുള്ള ഉത്തമ മാതൃകയാണ്‌ ഗുഡ്‌ വില്‍ സ്ഥാപനങ്ങള്‍. തിരുവനന്തപുരത്തുനിന്ന്‌ ഉയര്‍ന്നുവന്ന പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നാണ്‌ ഗുഡ്‌വില്‍. ഗുഡ്‌വില്‍ പൈപ്പിന്റെയും ടാങ്കിന്റെയും പ്രശസ്‌തി ദക്ഷിണ ഭാരതത്തിലാകെ എത്തുന്ന കാലത്തിനായ്‌ നമുക്ക്‌ കാത്തിരിക്കാം.

Post your comments