Global block

bissplus@gmail.com

Global Menu

"രാജകീയ നഗരം" - എം. സംഗീത് കുമാർ, പ്രസിഡന്റ്, എൻ. എസ്. എസ്. തിരുവനന്തപുരം താലൂക്ക് യൂണിയൻ.

അനന്തപുരിയുടെ പ്രസക്തിയെക്കുറിച്ച് വ്യവസായ പ്രമുഖനും എൻ. എസ്. എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം. സംഗീത്കുമാർ പ്രതികരിക്കുന്നു.

കായലും കടലും ബീച്ചും നിറഞ്ഞ മനോഹര ജില്ലയാണ് തിരുവനന്തപുരം. അന്താരാഷ്ട്ര ടൂറിസ്റ്റ് മാപ്പിൽ ഇടം നേടിയ കോവളം ഉൾപ്പെടെയുള്ള നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ തലസ്ഥാനത്തുണ്ട്. രാജ്യത്തിന്റെ "സതേൺ ടിപ് " കന്യാകുമാരി തിരുവനന്തപുരത്തിന്റെ വിളിപ്പാടകലെയാണ്. അതിനാൽ നമ്മുടെ തലസ്ഥാനം ഒരു സ്ട്രാറ്റ ജിക് ലൊക്കേഷൻ ആണ്. അതിനോടൊപ്പം തന്നെ ഭക്തിനിർഭരമായ അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലം കൂടിയാണ് തലസ്ഥാനം. ലോകശ്രദ്ധനേടിയ പദ്മനാഭസ്വാമി ക്ഷേത്രം കാണാൻ ഏതെല്ലാം ദേശക്കാരാണ് എത്തുന്നത്. ആറ്റുകാൽ ദേവി ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട് പള്ളി തുടങ്ങിയ എത്രയെത്രമനോഹര നിർമ്മിതിയും ചൈതന്യവുമുള്ള ആരാധനാലയങ്ങൾ. എക്കാലവും വിദ്യാഭ്യാസത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇവിടം. മികവിന്റെ കേന്ദ്രങ്ങളായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുവനന്തപുരത്ത് കാണാൻ കഴിയും. ഇന്ത്യയിലെ സിവിൽ സർവീസ് ട്രൈനിങ്ങിന്റെ മേജർ ഹബ്ബ് ആയി തിരുവനന്തപുരം മാറിക്കഴിഞ്ഞു. N.S. S. സിവിൽ സർവീസ് അക്കാഡമി, സ്റ്റേറ്റ് IAS അക്കാഡമി ഉൾപ്പെടെ നിരവധി ഇനിസ്റ്റിറ്റ്യുട്ടുകൾ തിരുവനന്തപുരത്ത് ഉണ്ട്. സിവിൽ സർവീസ് രംഗത്ത് മാത്രമല്ല പ്രാഥമിക -  പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും രാജ്യത്തെ തന്നെ ഏറ്റവും മികച്ച സിറ്റികളിൽ ഒന്നാണ് തിരുവനന്തപുരം. ഇൻഫർമേഷൻ ടെക്‌നോളജി രംഗത്തും തലസ്ഥാനം വൻ വികസനമാണ് നേടിയെടുത്തിട്ടുള്ളത്. ഏത് മാനദണ്ഡം വെച്ച് നോക്കിയാലും തിരുവനന്തപുരം ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷൻ തന്നെ.

Post your comments