Global block

bissplus@gmail.com

Global Menu

"പദ്മനാഭന്റെ മണ്ണിൽ വന്നാൽ പിന്നെ ആരും ഇവിടം വിട്ട് പോകില്ല" - NIKUNJAM KRISHNAKUMAR

രാജകീയ പ്രൗഡിയുള്ള നഗരമാണ് തിരുവനന്തപുരം. ഐ. ടി. പാർക്കുകളുടെ ജന്മഗൃഹമാണ് തലസ്ഥാനം. ഇന്ത്യയിലെ ആദ്യ ഐ. ടി. പാർക്ക്‌ തിരുവനന്തപുരത്താണ് സ്ഥാപിതമായത് എന്നത് ചരിത്രമാണ്. അതുപോലെ തന്നെ തിരുവനന്തപുരം ഒരു നോളഡ്ജ് ഹബ് കൂടിയാണ്. "A city with great weather " എന്നാണ് അന്യദേശക്കാർ നമ്മളെപറ്റി പറയുന്നത്. എത്ര സത്യമാണിത്. നിറയെ പച്ചപ്പ്, ശുദ്ധവായുവും വെള്ളവും. പ്രകൃതി അനുഗ്രഹിച്ച മനോഹര ദേശം.സ്വച്ഛവും സമാധാനവുമായ നഗരം കൂടിയാണ് അനന്തപുരി. വനിതകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഒക്കെ സുഖമമായും സുരക്ഷിതമായും ജീവിക്കാൻ കഴിയുന്ന ഇടം.മറ്റൊരു പ്രധാന കാര്യം ട്രിവാൻഡ്രം ജീവിതസായാഹ്നം ആസ്വദിക്കാൻ പറ്റിയ ഇടം ആണ് എന്നുള്ളതാണ്." Trivandrum is Retires Paradise " - റിട്ടയർ ജീവിതത്തിന് പറ്റിയ സ്ഥലമാണ് ട്രിവാൻഡ്രം സിറ്റി. ഇവിടെ വന്നാൽ പിന്നെ ഇവിടെത്തന്നെ അവർ സെറ്റിലാകും.പദ്മനാഭ ന്റെ മണ്ണല്ലേ.ഇവിടെ വന്നവർ ഇവിടം വിട്ട് പോകില്ല.അത്ര സ്വച്ഛ സുന്ദരമല്ലേ ഈ നഗരം.

 

NIKUNJAM KRISHNAKUMAR
Managing Director
Nikunjam constructions Pvt. Ltd.

 

Post your comments