Global block

bissplus@gmail.com

Global Menu

"അനന്ത സാധ്യതകൾ ഉള്ള പട്ടണം"- വി. വി. രാജേഷ് ബി. ജെ. പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്.

ഭാരതത്തിൽ ഏറ്റവും അധികം വികസന സാധ്യതകൾ ഉള്ള നഗരമാണ് തിരുവനന്തപുരം. എന്നാൽ എന്നും അവഗണനകൾ മാത്രം ഏറ്റുവാങ്ങിയ രാജ്യ തലസ്ഥാനങ്ങളിൽ ഒന്നും തലസ്ഥാനമാണ്. റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട്‌ എന്നിവ എല്ലാം സിറ്റിക്കുള്ളിൽ തന്നെ. വിളിപ്പാടകലെ എയർ പോർട്ടും സീപോർട്ടും ഉള്ള എത്ര ടൗണുകൾ ഉണ്ട് രാജ്യത്ത് ? വളരെ വിരളം. രാജ്യ പാരമ്പര്യമുള്ള ഹരിത ഭംഗിയുള്ള മനോഹര ദേശമാണ് തലസ്ഥാന ജില്ല. എന്നാൽ ഇന്ന് പ്രാദേശിക ഭരണകൂടങ്ങൾ, ഗവണ്മെന്റുകൾ തിരുവനതപുരത്തു കാലാനുസൃത വികസനം നേടിത്ത രുന്നതിൽ പരാജയപെട്ടിരിക്കുന്നു.
കേന്ദ്രഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം. വികസന കാര്യത്തിൽ രാഷ്ട്രീയമില്ല. തലസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്‌ ഒരു മാസ്റ്റർ പ്ലാൻ വേണം. അനന്തപുരിയെ സ്നേഹിക്കുന്ന എല്ലാവരും ഇതിന് മുന്നിട്ടിറങ്ങണം. വികസന കാര്യത്തിൽ ഒരു വിശാല ചിന്താഗതി രൂപപ്പെടുത്തി എടുക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുറച്ച് കൂടി ഉണർന്നു പ്രവർത്തിക്കണം. മാലിന്യ നിർമ്മാ ർജ്ജനം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ നാം വളരെ പിന്നിലാണ്. വിജയിച്ച എത്ര മാതൃകകൾ രാജ്യത്തുണ്ട്. നാം ഇത് ഉൾക്കൊള്ളണം. "സ്മാർട്ട്‌ സിറ്റി " പദ്ധതികളിലൂടെ നേട്ടങ്ങൾ തലസ്ഥാനത്തെത്തിക്കണം. കേന്ദ്ര  -  സംസ്ഥാന പദ്ധതികൾ സമയോചിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ തലസ്ഥാനം പഴയ പ്രൗഡി നേടിയെടുക്കും

Post your comments