Global block

bissplus@gmail.com

Global Menu

കേരളത്തിലെ നമ്പർ 1 ഫാർമ ഡിസ്ട്രിബ്യുട്ടർ ഉദിച്ച് വന്നത് തലസ്ഥാനത്ത് നിന്ന്

തിരുവനന്തപുരം ജില്ലയിൽ നിന്ന് ഉയർന്ന് വന്ന ദേവി ഫാർമ ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും പ്രമുഖ മരുന്ന് വിതരണ കമ്പനികളിൽ ഒന്നാണ്. ദേവി ഫാർമ എന്ന പേരിനൊപ്പം ബാലഗോപാൽ എന്ന് കൂടി ചേർത്ത് വച്ചാലേ പൂർണ്ണത വരികയുള്ളൂ. ഇന്ത്യയിൽ ഫാർമ സ്യുട്ടി ക്കൽ കമ്പനികളിൽ പ്രകടനത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ ഇരുപത് കമ്പനികളുടെയും ഡിസ്ട്രിബൂഷൻ ചെയ്യുന്നത് ദേവി ഫാർമ യാണ്.
       ഇന്ത്യയിലെ ഏറ്റവും പ്രമുഖ മരുന്ന് കമ്പനികളായ sun pharma, Abbot, Cipla, Mankind, Alkem, Torrent, Intas, Cadila, Micro, Pfizer, Lupin തുടങ്ങി നിരവധി മുൻനിര കമ്പനികളുടെ authorized distributor ആണ് ദേവി ഫാർമ. ഇവ കൂടാതെ ഏതാണ്ട് നൂറോളം കമ്പനികളുടെ അയ്യായിരത്തോളം ഫാർമ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. മേൽപറഞ്ഞ ഏതാണ്ട് എല്ലാ ബ്രാന്റുകളുടെയും നമ്പർ വൺ ഡിസ്ട്രിബ്യൂട്ടർ എന്ന അംഗീകാരവും ദേവി ഫാർമക്ക് സ്വന്തം.

Post your comments