Global block

bissplus@gmail.com

Global Menu

"ഗേറ്റ് വേ ഓഫ് ട്രിവാൻഡ്രം " - Udayakumar, CEO, Udaya Agencies

തിരുവനന്തപുരം ജില്ലയിലെ തെറ്റിയാറിനും അറബിക്കടലിനും ഇടയിലുള്ള ഒരു കൊച്ചു ഗ്രാമമാണ് കഴക്കൂട്ടം. വളരെ പുരാതന കാലം മുതൽക്കേ വളരെ പ്രശസ്തി ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു ഇത്.കലക്കോട് മഹർഷി തപസ്സിരുന്ന പ്രദേശം. കലക്കോട് മഹർഷി സ്ഥാപിച്ച ശ്രീമഹാദേവന്റെ പ്രതിഷ്ഠ കൊണ്ട് വളരെ പ്രശസ്തമാണ് ഇവിടം. ശ്രീ കലക്കോട് എന്ന പേരിൽ നിന്ന് കഴക്കൂട്ടം എന്ന പേരിലേക്ക് മാറിയെന്നാണ് ഐതീഹം. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തെ ക്കുറിച്ചും വളരെ പഴമയാർന്ന ചരിത്രങ്ങൾ ഉണ്ട്. ചരിത്രം കൊണ്ടും പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമായ ഒരു പ്രദേശമാണ് കഴക്കൂട്ടം. കേരള യൂണിവേഴ്സിറ്റി സ്ഥാപിതമായതും ഇവിടെയാണ്. ISRO യുടെ ഓഫീസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രശസ്തമായ സൈനീക സ്കൂളും ഇവിടെയാണ്.ഇതിനൊക്കെ പുറമേ ഐ. ടി. നഗരമായും കഴക്കൂട്ടം മികച്ച് നിൽക്കുന്നു. ടെക്‌നോപാർക്കിന്റെ ആവിർഭാവത്തോടെയാണിത്.ഇതിന്റെ ഫലമായി കഴക്കൂട്ടത്തേ ക്ക് അന്യ സംസ്ഥാനത്ത് നിന്നുള്ള ആളുകളുടെ പ്രയാണമുണ്ടായി.

             ഇന്ന് ഈ പ്രദേശത്തിന്റെ പ്രാധാ ന്യം വർദ്ധിക്കുകയും തിരുവനന്തപുരത്തിന്റെ ഒരു സാറ്റലൈറ്റ് ടൗൺ ആയി മാറാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു. കഴക്കൂട്ടത്തെ ഗേറ്റ് വേ ഓഫ് ട്രിവാൻഡ്രം എന്നോ അല്ലെങ്കിൽ തിരുവനന്ത പുരത്തിന്റെ ഒരു മെട്രോ നഗരമെന്നോ നമുക്ക് വിശേഷിപ്പിക്കാം.
         
   ഇന്ന് കേരളത്തിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം കഴക്കൂട്ടത്ത് ഉയർന്ന് വരികയാണ്. കഴക്കൂട്ടത്തിന്റെ തിരക്ക് വർദ്ധന കണക്കിലെടുത്തു കൊണ്ട് ഗവണ്മെന്റ് ഒരു ഫ്ലൈ ഓവർ സിസ്റ്റം ഇവിടെ വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയുമാണ്. ഇത് യഥാർഥ്യമാകുന്നതോട് കൂടി കഴക്കൂട്ടം പ്രദേശത്തിന്റെ വ്യാപാര വാണിജ്യ ആവശ്യങ്ങൾക്കുള്ള യാത്രാ സൗകര്യം വർദ്ധി ക്കുകയും ദീർഘ ദൂര യാത്രക്കാർക്ക് തടസ്സമില്ലാതെ കടന്ന് പോകാൻ സാധിക്കുകയും ചെയ്യും.
  പഴമയുടെ പ്രൗഡ ഗാം ഭീരം നിലനിർത്തികൊണ്ടുള്ള  ഒരു വികസനമാണ് കഴക്കൂട്ടത്തിന് വേണ്ടത്. അതുമായി ബന്ധപെട്ട അധികാരികൾ അത് ശ്രദ്ധിക്കണമെന്ന ധാരണ കൂടി ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു.

Post your comments