Global block

bissplus@gmail.com

Global Menu

"എന്ത് കൊണ്ടാണ് തിരുവനന്തപുരം no1 സിറ്റി എന്ന് വിളിക്കപ്പെടുന്നത്?" BIJU JANARDHANAN, Managing Director, iCloud Homes

തിരുവനന്തപുരം കേരളത്തിലെ ഏറ്റവും വലിയ നഗരവും ജനസാന്ദ്രതയിൽ മലപ്പുറം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുമാണ്.
വാങ്ങൽ ശേഷിയുടെ കാര്യത്തിൽ തിരുവനന്തപുരം ഇന്ത്യയിൽ തന്നെ മൂന്നാം സ്ഥാനത്തുമാണ് . ഇത്  വ്യവസായങ്ങളെയും മറ്റു പുരോഗമനപരമായ കാര്യങ്ങളെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്.മാത്രമല്ല, സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ഏറെ ഉള്ള പട്ടണമാണ് തിരുവനന്തപുരം. അതിനാൽ ഇവിടുത്തെ സാമ്പത്തിക ഘടന സുസ്ഥിരമാണ്. ടെക്‌നോപാർക്ക്, ടെക്‌നോ സിറ്റി, വിഴിഞ്ഞം തുറമുഖം എന്നിവയുടെ ആവിർഭാവത്തോടെ അനന്തപുരി കൈവരിച്ച വളർച്ച വളരെ വലുതാണ്.

കോവിഡ് കാലഘട്ടത്തിലും തലസ്ഥാനത്ത് ക്രയ - വിക്രയങ്ങൾ കുറവില്ല  എന്നത് ശരിയാണോ?

കോവിഡ് കാലഘട്ടത്തിൽ തന്നെയാണെല്ലോ വികസനപരമായ പല മാറ്റങ്ങൾക്കും തിരുവനന്തപുരം സാക്ഷ്യം വഹിച്ചത് - ലുലു മാളിന് ലഭിച്ച സ്വീകാര്യത, തിരുവനന്തപുരത്തെ IT ഹബ്ബിന്റെ വളർച്ച, ആക്കുളം ബൈപാസ് നാലുവരിപ്പാത നിർമ്മാണം, വിഴിഞ്ഞം തുറമുഖം ,സീപ്പോർട്ട് റോഡ് എന്നിവ കോവിഡിനോട് പൊരുതി നേടിയ നേട്ടങ്ങൾ ആണെല്ലോ.കോവിഡ് ആദ്യ വേവ് വിലവർധനവും നിർലഭ്യതയും മറ്റും മൂലം എല്ലാ മേഖലകളെയും  പിടിച്ചുലച്ചെങ്കിലും ഇന്ന് റിയൽ എസ്റ്റേറ്റിലും മറ്റും കണ്ട് വരുന്ന ബൂം കോവിഡ് അതിജീവനത്തിന്റെ ഭാഗം തന്നെയാണ്.

തിരുവനന്തപുരത്തിന്റെ ഈ മിന്നൽ വളർച്ച റിയൽ എസ്റ്റേറ്റ് മേഖലക്ക് ഏറെ ഗുണകരമല്ലേ?

തീർച്ചയായും. കേരളത്തിൽ താമസത്തിനു ഏറ്റവും അനുയോജ്യമായ സിറ്റികളിൽ ഒന്ന് എന്ന വിശേഷണം അനന്തപുരിക്ക് സ്വന്തമാണ്. പാരിസ്‌ഥിതിക മേന്മ,  ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ലഭ്യത,  എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, മറ്റു ട്രാവൽ പോയിന്റ്സ് എന്നിവയിലോട്ടുള്ള ഈസി ആക്‌സസിബിലിറ്റി എന്നിവയും തിരുവനന്തപുരം റിയൽ എസ്റ്റേറ്റ് മേഖലയുടെ മുഖ്യ ആകർഷണങ്ങളാണ്.

കാലാവസ്ഥയിലെ സ്ഥിരത പ്രളയമില്ലാത്ത നാട് തുടങ്ങിയ പ്രത്യേക തകൾ അനന്തപുരിയിൽ അനുകൂല നിക്ഷേപസാഹചര്യം സൃഷ്ടിക്കുന്നില്ലേ?

തീർച്ചയായും.  തിരുവനന്തപുരത്തെ റിയാൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവുന്നത്, ഒരു നിക്ഷേപം എന്നതിലുപരി,  പരിസ്ഥിതിസൗഹൃദ നഗരത്തിൽ ഒരു ഭവനം എന്ന സങ്കല്പമാണ്.
മാത്രമല്ല, ബിൽഡേർസ് കാലാവസ്ഥയ്ക്കും ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതും റിയൽ എസ്റ്റേറ്റ് മേഖലയുടെ സ്വീകരയതയെ വർധിപ്പിച്ചു. ഇന്ന് റിയൽ എസ്റ്റേറ്റ് മേഖല നെറ്റ് സീറോ by 2070 എന്ന ലക്ഷ്യവുമായാണ്  മുന്നോട്ടു നീങ്ങുന്നത്. അഭിമാനത്തോടെ ഞാൻ പറയട്ടെ ഐക്ലൌഡ്  ഹോംസിന്റെ 2 പ്രൊജക്റ്റുകൾ IGBC( ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൌൺസിൽ )പ്രീ പ്ലാറ്റിനം സർട്ടിഫൈഡ് ആണ്.

Post your comments