Global block

bissplus@gmail.com

Global Menu

എന്താണ് പാറശ്ശാല നിയോജകമണ്ഡലത്തിൽ നടക്കുന്നത്? എംഎൽഎ സി കെ ഹരീന്ദ്രൻ

കേരള സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നിയമസഭാ മണ്ഡലമാണ്‌ പാറശ്ശാല. തമിഴ്- മലയാള സംസ്‌കാരങ്ങള്‍ ഇഴചേരുന്ന അപൂര്‍വതയാണ് പാറശ്ശാല മണ്ഡലത്തിന്റെ പ്രത്യേകത. നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെടുന്ന ഈ മണ്ഡലത്തിൽ ചെന്നാൽ പലസ്ഥലത്തും റോഡിനപ്പുറം തമിഴ്നാടും ഇപ്പുറം കേരളവുമാണ്. ഇവിടെ താമസിക്കുന്ന ജനങ്ങള്‍ മലയാളവും തമിഴും സംസാരിക്കുന്നു. പുതുവത്സരത്തിന്  മധുരം പകരൻ ഉടൻ തന്നെ ധനുവച്ചപുരം ഇൻറർനാഷണൽ ഐറ്റി  ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. കൂടാതെ സെൻട്രൽ ഓഫ് എക്സലൻസിയിൽ ഉൾപ്പെടുത്തി ആയിരം മലബാറി ആടുകളെ വളർത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു ആട് വളർത്തൽ കേന്ദ്രവും ഉടൻ ആരംഭിക്കുന്നു. മലയോരഗ്രാമങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ പാറശാല താലൂക്ക് ആശുപത്രി കേരളത്തിലെ വലിയ മാതൃക ആശുപത്രി ആയി മാറുകയാണ്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഹൈവേ ആയ മലയോര ഹൈവേയുടെ 32 കിലോമീറ്ററോളം ഭാഗങ്ങൾ പാറശാല മണ്ഡലത്തിലൂടെ ആണ് കടന്നു പോകുന്നത്. അതിന്റെ പണി ഏകദേശം പൂർത്തിയായിരിക്കുകയാണ്. ഉടൻതന്നെ ഉദ്ഘാടനം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ പ്രധാന ടൂറിസ്സം കേന്ദ്രമായ നെയ്യാർഡാമിൽ  വിനോദ സഞ്ചാരികൾക്ക് വന്നു താമസിക്കുന്നതിന് വേണ്ടിയിട്ടുള്ള ഹോം സ്റ്റേ ആരംഭിച്ചട്ടുണ്ട്. കൂടാതെ ഫോറെസ്റ്  ഡിപ്പാർട്ട്മെൻറ്മായി സഹകരിച്ച ഒരുപാട് ടൂറിസം ആക്ടിവിറ്റീസും ആരംഭിക്കാൻ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ്. പിൽഗ്രിം ടൂറിസ്സവുമായി ബന്ധപ്പെട്ട പാണ്ഡവൻപാറ അരുവിപ്പുറം കുരിശുമല എന്നിവ കണക്ട് ചെയ്ത് കൊണ്ട് ഒരു ടൂറിസ്റ്റ് പാക്കേജ് വരികയാണ്. ഈ പദ്ധതികൾ എല്ലാം പാറശ്ശാല മണ്ഡലത്തിന്റെ വികസനത്തിന് തിലകച്ചാർത്താകുമെന്നാണ് പ്രതീക്ഷ.

സി കെ ഹരീന്ദ്രൻ, പാറശ്ശാല എംഎൽഎ

Post your comments