Global block

bissplus@gmail.com

Global Menu

എന്താണ് കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടക്കുന്നത്? എംഎൽഎ ഐ ബി സതീഷ്

നവകേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ചുവടുവയ്‌പിനോട് ഒത്തു നിൽക്കുന്ന സമീപനമാണ് കാട്ടാക്കട സ്വീകരിച്ചിരിക്കുന്നത്. വരും കാലത്തേക്ക്  പുതിയ തലമുറയെ പ്രാപ്തരാക്കുക ഇതിനു വേണ്ടിയിട്ടുള്ള കഴഴ്ചപ്പാടുകൾ, സാങ്കേതിക സർവ്വകലാശാല വിളപ്പിൽശാല  സ്ഥാപിക്കപ്പെടാൻ പോകുന്നു, കേരളത്തിലെ ആദ്യത്തെ അഡ്വഞ്ചറസ് ടൂറിസം അക്കാദമി കാട്ടാക്കട മണ്ഡലത്തിലാണ് വരുന്നത്. എല്ലാ റോഡുകളും 2022 ഓടുകൂടി ഏറ്റവും നവീനമായ തരത്തിൽ മാറ്റുക എന്ന സമീപനം സ്വീകരിക്കുന്നു. പുതിയ കാലത്തിലേക്ക് അപ്ഡേറ്റഡ് ആകാനുള്ള എല്ലാ ശ്രമങ്ങളും നടത്തി കൊണ്ടിരിക്കുന്നു. സസ്‌റ്റൈനബിൾ ഡെവലപ്മെൻറ് വേണ്ടിയിട്ടുള്ള ചില മോഡലുകൾ. ഐക്യരാഷ്ട്രസഭയിൽ പോലും പരാമർശിച്ക്കപ്പെട്ട ജലസമൃദ്ധി പദ്ധതിയിലൂടെ മണ്ഡലത്തിലെ വാട്ടർ ലിറ്ററസി വ്യാപകമാക്കാൻ കഴിഞ്ഞു. ഇപ്പോൾ ജലസമൃദ്ധിയിൽ നിന്ന് കർഷക സമൃദ്ധിലേക്ക് എന്ന സമീപനമാണ് സ്വീകരിക്കുന്നത്. തൊഴിൽ സംരംഭകർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുക, പിന്തുണ നൽകുക, അവരുടെ മാർക്കറ്റിങ്ങിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക, ചെറുതും വലുതുമായ ഒരുപാട് സംരംഭങ്ങൾക്ക് ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചതാണ് കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ. കാട്ടാക്കടയെ വുമൺ ഫ്രണ്ട്‌ലി കോൺസ്റ്റിട്യുൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഒപ്പം എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളായ സംരംഭകർക്ക് മുന്നോട്ട് വരാനും,  ഗാർഹിക അന്തരീക്ഷത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കൗൺസിൽ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുക, യാത്രക്കാരായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾക്കുള്ള അഭാവങ്ങൾ പരിഹരിക്കുക, തുടങ്ങിയവയാണ് ഒപ്പം പദ്ധതിയിലൂടെ ലക്ഷ്യമാകുന്നത്.   ഇപ്പോൾ കാർബൺ ന്യൂട്രൽ കാട്ടാക്കട എന്നൊരു പുതിയ കോൺസെപ്റ്റുമായി ഇറങ്ങി തിരിച്ചിരിക്കുകയാണ്.  എല്ലാ സ്കൂളുകളിലും അതൊരു തരംഗമായി മാറിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഈ ക്രിസ്മസ് കാലത്ത് എല്ലാ സ്കൂളുകളും പാഴ്‌വസ്തുക്കൾ കൊണ്ട് ക്രിസ്മസ് ട്രീകൾ  നിർമ്മിച്ചിട്ടുണ്ട്. റീസൈക്കിൾ, റീയൂസ്, റെഡ്യൂസ് എന്നുള്ളത് ഒരു മന്ത്രമായി സ്കൂൾ കോളേജ് തലത്തിൽ കുട്ടികളുടെ ഇടയിൽ മാറിയിട്ടുണ്ട്. കുട്ടികളിലൂടെ ഈ മെസ്സേജ് സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാൽ പുതിയ കാലത്തിന്റെ ടെക്നോളജി, പുതിയ കാലത്തിന്റെ ആവശ്യകത എന്നിവയ്ക്ക് അനുസൃതമായി നമ്മുടെ സമൂഹത്തെ അപ്ഡേറ്റ് ചെയ്യുക. ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള മാറ്റങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് അതിനുവേണ്ടി പ്ലാൻ ചെയ്യുക എന്നിവയാണ് കാട്ടാക്കട മണ്ഡലത്തിന്റെ ഡെവലപ്മെന്റ് കോൺസെപ്റ്റ്.

Post your comments