Global block

bissplus@gmail.com

Global Menu

എന്താണ് വാമനപുരം നിയോജകമണ്ഡലത്തിൽ നടക്കുന്നത്? എംഎൽഎ ഡി കെ മുരളി

തിരുവനന്തപുരം ജില്ലയുടെ കിഴക്ക് വടക്കായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് വാമനപുരം. ഒരു മലയോര ഗ്രാമീണ മേഖലയെന്നനിലയിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ ആവശ്യമുണ്ട് വാമനപുരത്ത്. റോഡ് ഗതാഗതത്തിന്റെ കാര്യത്തിൽ  വലിയ പുരോഗതി കൈയവരിക്കാൻ  ആയിട്ടുണ്ട്. ഏകദേശം എല്ലാ റോഡുകളും ബിഎം ആൻഡ് ബിസി അനുസരിച്ച് പൂർത്തീകരിച്ചിട്ടുണ്ട്. 
വാമനപുരം നദിയുടെ കരയിലാണ് ഈ നിയോജകമണ്ഡലം സ്ഥിതിചെയ്യുന്നത്. വാമനപുരം നദി പുനരുദ്ധരിക്കുന്നുതിനുവേണ്ടി എല്ലാ ഡിപ്പാർട്ട്മെന്റുകളെയും യോജിപ്പിച്ചുകൊണ്ട് ഒരു നിയമസഭ സമിതിയും അതുപോലെതന്നെ ഒരു ടെക്നിക്കൽ കമ്മിറ്റിയും രൂപീകരിച്ചു 1000 കോടി രൂപയുടെ ഡി പി ആർ തയ്യാറാക്കി ഗവൺമെന്റിന് സമർപ്പിച്ചിരിക്കുകയാണ്.  ജനകീയ പങ്കാളിത്തത്തോടെ വാമനപുരം നദി  പുനരുദ്ധരിച്ചു കുടിവെള്ളം ലഭ്യമാക്കുന്നതിനും കൃഷിക്ക് ആവശ്യമായ ജലം ശേഖരിക്കുന്നതിനുള്ള നടപടികളിലേക്ക് ആണ് ഭാവിയിൽ പോകാൻ പോകുന്നത്. വെഞ്ഞാറമൂട്ടിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുള്ള  ഫ്ലൈഓവർ  ഇന്നർ  ഔട്ടർ റിംഗ് റോഡ്  തുടങ്ങിയവയുടെ  പണികൾ ഈ വരുന്ന ഈ സാമ്പത്തികവർഷം തന്നെ പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. കളമച്ചൽ ഐറ്റിഐ, കല്ലറ യുഐറ്റി, പാലോട് കേന്ദ്രമാക്കി ഒരു ട്രൈബൽ എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച്,  വെഞ്ഞാറമൂട്ടിൽ ഒരു പോലീസ് കണ്ട്രോൾ റൂം തുടങ്ങിയ സ്ഥാപനങ്ങൾ ഈ മണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പാലോട് ഒരു ഫയർ ആൻഡ് സേഫ്റ്റി ഓഫീസ് തുടങ്ങുന്നതിനുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇനിയും ഒട്ടേറെ വികസന ആവശ്യങ്ങുള്ള മണ്ഡലമാണ് വാമനപുരം. അതിന് എല്ലാപേരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണം എന്നാണ് എന്റെ അഭ്യർത്ഥന.
ഡി കെ മുരളി, വാമനപുരം എംഎൽഎ

Post your comments